HomeNewsശരിയായ അന്വേഷണം നടത്താതെയാണ് തന്നെ ബലാത്സംഗ കേസിൽ പ്രതിയാക്കിയതെന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ

ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ ബലാത്സംഗ കേസിൽ പ്രതിയാക്കിയതെന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ

ഡബ്ല്യുസിസിയും അമ്മയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ.

ബലാത്സംഗ കേസിൽ ഒളിവിലുള്ള സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ ബലാത്സംഗ കേസിൽ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിക്കുന്നു. എട്ട് വർഷത്തിന് ശേഷം ഉന്നയിക്കുന്ന ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പരാതിക്കാരുടെ വാദം. 2019-ൽ സോഷ്യൽ മീഡിയയിൽ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗം എന്ന പദം ഉപയോഗിച്ചിരുന്നില്ലെന്നും ഈ കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു.

സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാർ തടസ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. സർക്കാരിനെ കേൾക്കാതെ ഹർജിയിൽ തീരുമാനമെടുക്കരുതെന്നാണ് സർക്കാരിന്റെ ആവശ്യം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular