Home Blog Page 206

പ്രേമലു ആരാധികയ്ക്ക് തീയറ്ററിൽ ആൺലിമിറ്റഡ് വാച്ച് പാസ് ഇഷ്യു ചെയ്ത് ഭാവന സ്റ്റുഡിയോസ്

0

പ്രേമലു പതിനാല് തവണ തീയറ്ററിൽ കണ്ട ആരാധികയ്ക്ക് ഭാവന സ്റുഡിയോസിന്റെ സമ്മാനം . പ്രേമലു മൂവി പതിനാലു തവണ തീയറ്ററിൽ കണ്ടു എന്ന് ഭാവന സ്റ്റുഡിയോസ് ഇൻസ്റ്റ ഗ്രാം പേജിൽ കമന്റ് ചെയ്ത കൊല്ലം സ്വദേശിയായ ആരാധിക ആര്യ ആർ കുമാറിനാണ് ടിക്കറ്റില്ലാതെ തന്നെ എത്ര തവണ വേണമെങ്കിലും തീയറ്ററിൽ പ്രേമലു കാണുവാനുള്ള സൗകര്യമൊരുക്കി പ്രേമലു ടോപ് ഫാൻ പാസ് ഇഷ്യു ചെയ്തത് . ഭാവന സ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തിയാണ് ഈ സ്‌പെഷൽ സമ്മാനം ആര്യയ്ക്ക് കൈമാറിയത് . ” താങ്ക് യു ഭാവന സ്റ്റുഡിയോസ്. ഇനി ഞാൻ പ്രേമലു കണ്ട് കണ്ട് മരിക്കും ” എന്ന്നാണ് പാസ് ലഭിച്ച ശേഷം ആര്യ ഇൻസ്റ്റയിൽ കുറിച്ചത് .

50 കോടി ടോട്ടൽ ബിസിനസ് നേടി ‘അന്വേഷിപ്പിൻ കണ്ടെത്തും’; ഇത് പ്രേക്ഷക മനസ്സറിഞ്ഞ മഹാവിജയം

0

മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകർ വാഴ്ത്തിയ ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടോട്ടൽ ബിസിനസ് പുറത്ത്. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം 50 കോടി രൂപയുടെ ടോട്ടൽ ബിസിനസ് നേടിയതായാണ് വിവരം. കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും മികച്ച ബോക്സോഫീസ് കളക്ഷനാണ് ചിത്രം ഇതിനകം നേടിയിട്ടുള്ളത്. പുത്തൻ റിലീസുകള്‍ക്കിടയിലും കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രം മാർച്ച് 8ന് നെറ്റ്ഫ്ലിക്സിലെത്തും. വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം സ്വന്തമാക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് സിനിമയുടെ ഒടിടി സ്ട്രീമിംഗ്.

ഒരു സിനിമയിൽ തന്നെ രണ്ട് വ്യത്യസ്ത കഥകളും അതിന് വ്യത്യസ്ത രീതിയിലുള്ള ക്ലൈമാക്സുകളുമായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകർ നിറഞ്ഞ മനസ്സോടെയാണ് ഏറ്റെടുത്തത്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള എണ്ണം പറ‌ഞ്ഞ കുറ്റാന്വേഷണ സിനിമകളുടെ ഗണത്തിലേക്കാണ് ഇതിനകം ഈ ചിത്രത്തെ സിനിമാപ്രേമികൾ ചേർത്തുവെച്ചിട്ടുള്ളത്.

കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍ക്ക് പിന്നാലെയുള്ള എസ്.ഐ ആനന്ദിന്‍റേയും സംഘത്തിന്‍റേയും ആവേശം ജനിപ്പിക്കുന്ന അന്വേഷണം ജനങ്ങള്‍ ഏറ്റെടുത്തിന് തെളിവാണ് ഇപ്പോഴും സിനിമയ്ക്ക് തിയേറ്ററുകളിൽ അനുഭവപ്പെടുന്ന തിരക്ക്. ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയിരിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ‍‍ഡാർവിൻ കുര്യാക്കോസാണ്. നവാഗത സംവിധായകൻ ആയിട്ടുകൂടി തികഞ്ഞ കൈയ്യടക്കത്തോടെയാണ് ഇൻവെസ്റ്റിഗേഷൻ ഡ്രാമ ജോണറിൽ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുക്കിയ ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്.

തൊണ്ണൂറുകളുടെ ആരംഭത്തിൽ കേരളത്തിൽ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. എസ് ഐ ആനന്ദ് നാരായണൻ എന്ന പോലീസ് കഥാപാത്രമായി വേറിട്ട ലുക്കിലാണ് ടൊവീനോ ചിത്രത്തിലുള്ളത്. മുമ്പ് താരം അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി സട്ടിലായാണ് ഈ വേഷം ടൊവിനോ സ്ക്രീനിൽ എത്തിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകാഭിപ്രായം. ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകൻഷ പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി, അനഘ മായ രവി, അശ്വതി മനോഹരൻ, അർത്ഥന ബിനു തുടങ്ങി നിരവധി താരങ്ങളുടെ ശ്രദ്ധേയ പ്രകടനവുമാണ് ചിത്രത്തിലേത്.

സിനിമയുടെ ആത്മാവ് തന്നെയായ സംഗീതമൊരുക്കിയിരിക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. തൊണ്ണൂറുകളിലെ കഥ സംസാരിക്കുന്ന സിനിമയുടെ മികവുറ്റ ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ് നി‍ർവ്വഹിച്ചിരിക്കുന്നത്.

ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ നാളെ മുതൽ തിയറ്ററുകളിൽ

0

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ നാളെ മുതൽ തിയറ്ററുകളിലെത്തും. നിലമ്പൂരിന്റെ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്. ഖലീലാണ് നിർമ്മാതാവ്. ഇതൊരു ഫാമിലി എന്റർടൈനർ സിനിമയാണ്. ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹക്കീം ഷാജഹാൻ.

മണൽമാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ് ‘കടകൻ’ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ‌തോട്ടം സ്ഥിതി ചെയ്യുന്ന ഇടം എന്നർത്ഥത്തിൽ പ്രശസ്തമായ നിലമ്പൂർ തേക്കിന് പുറമെ മണൽ, സ്വർണ്ണം എന്നീ വ്യവസായങ്ങളിലും മുൻപന്തിയിലാണ്. മണൽവാരലും സ്വർണ്ണം അരിച്ചെടുക്കലും നിയമവിരുദ്ധമായതോടെ നിലമ്പൂർ പൊലീസിന്റെ കോട്ടയായ്. പണ്ട് വീടുകളും ബിൽഡിങ്ങുകളുമൊക്കെ മണൽ ഉപയോഗിച്ചാണ് നിർമ്മിച്ചിച്ചതെങ്കിൽ മണൽവാരൽ നിരോധിച്ചതോടെ പാറപ്പൊടി ഉപയോഗിച്ചായ് പിന്നീട് നിർമ്മാണം. പക്ഷെ ഒരു ചോദ്യം അപ്പോഴും നിലനിൽക്കുന്നു, പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടംതട്ടും എന്നതിന്റെ അടിസ്ഥാനത്തിലാണ് മണൽവാരൽ നിരോധിച്ചതെങ്കിൽ പാറപ്പൊട്ടിക്കുന്നതും പ്രകൃതിയെ മോശമായി ബാധിക്കില്ലെ ?.

മലബാറിനെയും ചാലിയാറിനെയും അറിഞ്ഞവർക്ക് ആഴത്തിൽ സ്പർശിക്കുന്ന ഒരു സിനിമയായിരിക്കും ‘കടകൻ’. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ കഥപറച്ചിൽ. വേറിട്ട ദൃശ്യാവിഷ്ക്കാരത്തോടും കിടിലൻ സൗണ്ട് ട്രാക്കോടും മാസ്സ് ആക്ഷൻ രംഗങ്ങളോടും കൂടി എത്തുന്ന ചിത്രത്തിൽ ഹക്കീം ഷാജഹാന് പുറമെ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും ചിത്രത്തിലെ മൂന്ന് ഗാനങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഗോപി സുന്ദറിന്റെതാണ് സംഗീതം.

ബേബി ജീൻ വരികളെഴുതി ആലപിച്ച ടൈറ്റിൽ സോങ്ങ് ‘കുരുക്ക്’ സിനിമയുടെ പ്രമേയം വ്യക്തമാക്കുന്ന വിധത്തിൽ ആനിമേഷനിലൂടെയാണ് ദൃശ്യാവിഷ്ക്കരിച്ചത്. ആദ്യ ഗാനം ‘ചൗട്ടും കുത്തും’ ഫോൾക്ക്ഗ്രാഫറും സംഘവും ചേർന്നാണ് ആലപിച്ചത്. ഫോൾക്ക്ഗ്രാഫർ തന്നയാണ് വരികൾ രചിച്ചത്. ഷംസുദ് എടരിക്കോട് വരികൾ ഒരുക്കിയ രണ്ടാമത്തെ ഗാനം ‘അജപ്പമട’ ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചത്. ഈ മൂന്ന് ഗാനങ്ങളും റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. ട്രെയിലർ വൺ മില്യൺ വ്യൂവ്സും കടന്ന് യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്.

ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി, പിആർഒ: ശബരി.

സുഷിന്‍ ശ്യാമിന്റെ ‘ജാഡ’ ട്രെൻഡിങ്ങിൽ; തരംഗമായി ശ്രീനാഥ് ഭാസിയുടെ ആലാപനം

0

ഹിറ്റ് ചിത്രം രോമാഞ്ചത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ‘ആവേശം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ജാഡ’ എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടിന് വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. സുഷിൻ ശ്യാം ഈണമൊരുക്കിയ ഗാനം നടൻ ശ്രീനാഥ് ഭാസി ആലപിച്ചു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം 5 ലക്ഷത്തിനടുത്ത് പ്രേക്ഷകരെ നേടിയ ഗാനം ട്രെൻഡിങ്ങിലും ഇടം പിടിച്ചിരിക്കുകയാണ്.

ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രമാണ് ‘ആവേശം’. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നു ചിത്രം നിർമിക്കുന്നു. ഏപ്രില്‍ 11 ന് ചിത്രം പ്രദർശനത്തിനെത്തും.

ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം പെരുന്നാള്‍ – വിഷു റിലീസ് ആയി ഏപ്രില്‍ 11 ന് തീയേറ്റുകളില്‍ എത്തും.

കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം രോമാഞ്ചം സിനിമ പോലെ തന്നെ റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം.

ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

എഡിറ്റര്‍ – വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ – അശ്വിനി കാലെ, വസ്ത്രാലങ്കാരം – മഷര്‍ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – എആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ – പി കെ ശ്രീകുമാര്‍, പ്രോജക്റ്റ് സിഇഒ – മൊഹ്‌സിന്‍ ഖൈസ്, മേക്കപ്പ് – ആര്‍ജി വയനാട്, ഓഡിയോഗ്രഫി – വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ – ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് – എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് SRIK Varier, ടൈറ്റിൽസ് – അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിനോദ് ശേഖര്‍, പിആര്‍ഒ – എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്

ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ന്റെ പോസ്റ്റർ ലോകേഷ് കനകരാജ് റിലീസ് ചെയ്തു ! ചിത്രം മാർച്ച് 1ന് തിയറ്ററുകളിൽ

0

മാർച്ച് 1ന് തിയറ്റർ റിലീസ് ചെയ്യുന്ന ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ന്റെ പോസ്റ്റർ ലോകേഷ് കനകരാജ് റിലീസ് ചെയ്തു. നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം നിലമ്പൂരിന്റെ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥയാണ് പറയുന്നത്. ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. ഇതൊരു ഫാമിലി എന്റർടൈനർ സിനിമയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഖലീലാണ് നിർമ്മാതാവ്.

‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ നായകനാവുന്ന ‘കടകൻ’ലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ചിത്രത്തിലെ മൂന്ന് ​ഗാനങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഗോപി സുന്ദറിന്റെതാണ് സം​ഗീതം.

ബേബി ജീൻ വരികളെഴുതി ആലപിച്ച ടൈറ്റിൽ സോങ്ങ് ‘കുരുക്ക്’ സിനിമയുടെ പ്രമേയം വ്യക്തമാക്കുന്ന വിധത്തിൽ ആനിമേഷനിലൂടെയാണ് ദൃശ്യാവിഷ്ക്കരിച്ചത്. ആദ്യ ​ഗാനം ‘ചൗട്ടും കുത്തും’ ഫോൾക്ക്ഗ്രാഫറും സംഘവും ചേർന്നാണ് ആലപിച്ചത്. ഫോൾക്ക്ഗ്രാഫർ തന്നയാണ് വരികൾ രചിച്ചത്. ഷംസുദ് എടരിക്കോട് വരികൾ ഒരുക്കിയ രണ്ടാമത്തെ ​ഗാനം ‘അജപ്പമട’ ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചത്. ഈ മൂന്ന് ​ഗാനങ്ങളും റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. ട്രെയിലർ വൺ മില്യൺ വ്യൂവ്സും കടന്ന് യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്.

ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി, പിആർഒ: ശബരി.

കാർത്തി 27 പൂർത്തിയായി !

0

നടൻ കാർത്തിയുടെ 27- മത്തെ സിനിമയുടെ ചിത്രീകരണം പൂത്തിയായി. ‘ 96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാർത്തി ചിത്രത്തിൻ്റെ സംവിധായകൻ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. തമിഴകത്ത് വൻ വിജയം നേടിയ ‘ വിരുമൻ ‘ എന്ന ചിത്രത്തിന് ശേഷം സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത് എന്ന സവിശേഷതയും ‘ കാർത്തി 27 ‘ നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി ഉടൻ വെളിപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. അരവിന്ദ സാമി, ശ്രിദിവ്യ, രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നത് മാത്രമാണ് ഇപ്പോൾ ചിത്രത്തെ കുറിച്ച് അണിയറക്കാർ പുറത്തു വിട്ടിട്ടുള്ള വാർത്ത.

  • സി.കെ. അജയ് കുമാർ

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ഹൈക്കോടതി തള്ളി

0

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് ഇന്ന് അപേക്ഷ തള്ളിയത്.

കേസിൽ എട്ടാം പ്രതിയായ ദിലീപ് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമുള്ള ആരോപണത്തെ തുടർന്ന് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, വിചാരണ കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

വിചാരണ കോടതി നടത്തിയ നിരീക്ഷണങ്ങൾ പ്രധാന കേസിനെ ബാധിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

2017ലാണ് നടി ആക്രമിക്കപ്പെട്ട കേസിനു തുടക്കം കുറിക്കുന്നത്. കേസി നിലവിൽ എറണാകുളത്തെ പ്രത്യേക കോടതിയിൽ വിചാരണയിലാണ്.

പ്രശസ്ത നടൻ സുരാജ് വെഞ്ഞാറമൂടിൻ്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു!

0

കാരണം: രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ബൈക്ക് യാത്രികനെ ഇടിച്ചു പരുക്കേൽപ്പിച്ച സംഭവം.

വിശദാംശങ്ങൾ:

  • 2023 ജൂലൈ 29ന് രാത്രി തമ്മനം–കാരണക്കോടം റോഡിൽ സുരാജ് വെഞ്ഞാറമൂടിൻ്റെ വാഹനം അമിത വേഗതയിൽ ഓടിച്ച് ഒരു ബൈക്ക് യാത്രികനെ ഇടിച്ചു.മഞ്ചേരി സ്വദേശിയായ ശരത് (31) എന്നയാൾക്ക് വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തു.ഈ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് സുരാജിന് മൂന്നുതവണ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അദ്ദേഹം ഒരു നോട്ടീസിനും മറുപടി നൽകിയില്ല.തുടർന്ന്, മോട്ടോർ വാഹന വകുപ്പ് സുരാജ് വെഞ്ഞാറമൂടിൻ്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു.പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ മോട്ടോർ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്.റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒ ഓഫീസിൽ ലഭിച്ചിട്ടുണ്ട്.

ജനപ്രിയ നായകൻദിലീപ് ചിത്രം,”തങ്കമണി “മാർച്ച് 7-ന്

0

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ജനപ്രിയനായകൻ ദിലീപിന്റെ നൂറ്റിനാൽപ്പത്തിയെട്ടാമത്തെ ചിത്രമായ “തങ്കമണി” മാർച്ച് ഏഴിന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ.
അജ്മൽ അമീർ, സുദേവ് നായർ,സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്,തൊമ്മൻ മാങ്കുവ,ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ,സ്മിനു,എന്നിവരും, കൂടാതെ തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം- മനോജ് പിള്ള,
എഡിറ്റർ-ശ്യാം ശശിധരൻ,ഗാനരചന-ബി ടി അനിൽ കുമാർ,
സംഗീതം-വില്യം ഫ്രാൻസിസ്,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-
സുജിത് ജെ നായർ,
പ്രൊജക്ട് ഡിസൈനർ- സജിത് കൃഷ്ണ,
പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ ‘അമൃത’,സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ,മിക്സിംഗ് -ശ്രീജേഷ് നായർ,
കലാസംവിധാനം-മനു ജഗത്,മേക്കപ്പ്-റോഷൻ,
കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ,
സ്റ്റണ്ട്-രാജശേഖർ,സ്റ്റൺ ശിവ,സുപ്രീം സുന്ദർ,മാഫിയ ശശി,
പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി
ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ,
വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്,സ്റ്റിൽസ്-ശാലു പേയാട്,ഡിസൈൻ-അഡ്സോഫ്ആഡ്സ്,പി ആർ ഒ-എ എസ് ദിനേശ്.

നിഖിൽ – പല്ലവി വർമ്മ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു

0

യൂത്ത് സെൻസേഷൻ നായകൻ നിഖിലിനും ഭാര്യ ഡോ. പല്ലവി വർമ്മക്കും ആൺകുഞ്ഞ് പിറന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് ആൺകുഞ്ഞ് പിറന്നത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.

നിഖിലിന്റെയും പല്ലവിയുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രി സന്ദർശിക്കുകയും ഇരുവരെയും അഭിനന്ദിക്കുകയും ചെയ്‌തു. നിഖിൽ ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുകയായിരുന്നു. ഒരു ചിത്രത്തിലൂടെയാണ് നിഖിൽ അറിയിച്ചത്. കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ കൊടുക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നിഖിൽ അറിയിച്ചത്. നിഖിലിന്റെ ആരാധകർ വാർത്തയിൽ സന്തോഷിക്കുകയും സോഷ്യൽ മീഡിയയിൽ ആശംസകൾ അറിയിക്കുകയും ചെയ്‌തു.

2020ലാണ് നിഖിലും പല്ലവിയും വിവാഹിതരാകുന്നത്. ‘സ്വയംഭൂ’ എന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കുകയാണ് നിഖിൽ ഇപ്പോൾ. ‘ദി ഇന്ത്യൻ ഹൗസ്’, ‘കാർത്തികേയ 3’ എന്നിവയാണ് നിഖിലിന്റെ റിലീസാവാൻ ഒരുങ്ങുന്ന സിനിമകൾ

അഞ്ജലി മേനോൻ – കെആർജി സ്റ്റുഡിയോസ് ഒന്നിക്കുന്നു

0

കന്നഡ സിനിമ ഇൻഡസ്ട്രിയിൽ പ്രത്യേക മുദ്ര പതിപ്പിച്ച വമ്പൻ പ്രൊഡക്ഷൻ കമ്പനിയായ കെആർജി സ്റ്റുഡിയോസ് അഞ്ജലി മേനോനുമായി ഒന്നിക്കുന്നു. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡെയ്സ്, ഉസ്താദ് ഹോട്ടൽ, കൂടെ, വണ്ടർ വുമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം അഞ്ജലി മേനോൻ ആദ്യമായി കെആർജി സ്റ്റുഡിയോസുമായി സഹകരിച്ച് ചെയ്യുന്ന ചിത്രം തമിഴിലാണ് റിലീസിന് ഒരുങ്ങുന്നത്.

സിനിമ വിതരണത്തിൽ നിന്ന് നിർമാണത്തിലേക്ക് നീങ്ങുന്ന കെആർജി സ്റ്റുഡിയോസ് അഞ്ജലി മേനോനുമായി ചെയ്യുന്ന പുതിയ ചിത്രം പ്രധാന നാഴികക്കല്ലായി മാറുന്നു. 2017ൽ സിനിമ വിതരണം ആരംഭിച്ച കെആർജി സ്റ്റുഡിയോസ് ഇതിനോടകം 100ലേറെ കന്നഡ ചിത്രങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. 2020 മുതലാണ് നിർമാണ കമ്പനിയായി കെആർജി മാറുന്നത്.

രോഹിത് പടകിയുടെ സംവിധാനത്തിൽ ധനഞ്ജയ്‌ നായകനായ “രത്നൻ പ്രപഞ്ച” എന്ന ചിത്രത്തിലൂടെ കെആർജി സ്റ്റുഡിയോസ് മികച്ച തുടക്കമാണ് നിർമാണരംഗത്തിൽ നടത്തിയത്. ആമസോൺ പ്രൈം വീഡിയോയിൽ ഡയറക്ട് റിലീസ് ചെയ്ത ചിത്രം ഗംഭീര അഭിപ്രായമാണ് നേടിയത്. “ഗുരുദേവ് ഹൊയ്സാല” എന്ന ചിത്രത്തിലൂടെ ജൈത്രയാത്ര തുടരുകയായിരുന്നു.

ജോണർ വ്യത്യാസമില്ലാതെ മികച്ച കണ്ടന്റ് പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് കെആർജി സ്റ്റുഡിയോസിന്റെ യാത്ര. മികച്ച കൂട്ടുകെട്ടുകൾ തിരഞ്ഞെടുത്ത് തെന്നിന്ത്യൻ ഭാഷകളിൽ പുതിയ പ്രതിഭകളെ കണ്ടെത്തി സിനിമകൾ ചെയ്യുക എന്നതാണ് കെആർജി സ്റ്റുഡിയോസിന്റെ ലക്ഷ്യം.

സംവിധായിക അഞ്ജലി മേനോന്റെ വാക്കുകൾ ഇങ്ങനെ “കെആർജി സ്റ്റുഡിയോസുമായി സഹകരിക്കുന്നതിൽ ഞാൻ ഉറ്റുനോക്കുന്നു. ലോകോത്തര പ്രൊഡക്ഷൻ ക്വാളിറ്റിയിൽ മികച്ച സിനിമകൾ നൽകുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ഞങ്ങൾ ഒന്നിക്കുന്നത്. ഭാഷ അതിർത്തികൾ താണ്ടി പ്രേക്ഷകർ സിനിമകൾ ആസ്വദിക്കുമ്പോൾ മികച്ച എന്റർടെയിനറും അതോടൊപ്പം ചിന്തിപ്പിക്കാൻ കൂടി കഴിയുന്ന ചിത്രങ്ങൾ സമ്മാനിക്കാൻ തയ്യാറാവുകയാണ് ഞങ്ങൾ”.

കെആർജി സ്റ്റുഡിയോസിന്റെ നിർമാതാവും സഹ സ്ഥാപകനുമായ കാർത്തിക് ഗൗഡയുടെ വാക്കുകൾ ഇങ്ങനെ ” അഞ്ജലി മേനോനുമായുള്ള സഹകരണം കെആർജി സ്റ്റുഡിയോസിന്റെ പുതിയ അദ്ധ്യായത്തിന്റെ ആരംഭമാണ്. സിനിമ എന്ന മാജിക്കിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഭാഷകൾ താണ്ടി പ്രേക്ഷകരിലേക്ക് എത്താൻ സിനിമയ്ക്ക് കഴിയുന്നു. ഈ യാത്ര ആരംഭിക്കുന്നത് തന്നെ ഞാനും എന്റെ പ്രിയ സുഹൃത്തും എന്റർടൈന്മെന്റ് എക്സിക്യൂട്ടീവുമായ വിജയ് സുബ്രഹ്മണ്യനും തമ്മിലുള്ള ചർച്ചകൾക്കിടയിലാണ്. നല്ല രീതിയിൽ മികച്ച കഥകൾ പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോൾ ഉണ്ടാകുന്ന വലിയ ഇമ്പാക്ട് തന്നെയായിരുന്നു ഞങ്ങളെ ഈ യാത്രയിലേക്ക് നയിപ്പിക്കാൻ ഉള്ള കാരണം. ഞങ്ങളുടെ കഴിവ് മനസ്സിലാക്കി ഈ യാത്രയിൽ ഞങ്ങളോടൊപ്പം ഒരു സഹ നിർമാതാവായി പ്രവർത്തിക്കാൻ മനസ്സ് കാണിച്ചതിൽ നന്ദി പറയുന്നു.”

തെന്നിന്ത്യൻ സിനിമകളിലേക്ക് കെആർജി സ്റ്റുഡിയോസ് പ്രധാന പങ്ക് വഹിക്കുമ്പോൾ അഞ്ജലി മേനോനുമായി ഒന്നിക്കുന്ന ഈ പുതിയ ചിത്രം മികച്ച ക്വാളിറ്റി കണ്ടന്റ് പ്രേക്ഷകരിലേക്ക് എത്തിക്കും എന്നുള്ളതിന്റെ തെളിവായി മാറുന്നു. പി ആർ ഒ – ശബരി

ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ന്റെ ട്രെയിലർ ദുൽഖർ സൽമാൻ പുറത്തിറക്കി

0

ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ന്റെ ട്രെയിലർ ദുൽഖർ സൽമാൻ പുറത്തിറക്കി. ​ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ നല്ല നാടൻ തല്ലും മാസ്സ് ആക്ഷൻ രം​ഗങ്ങളും കുറിക്ക് കൊള്ളുന്ന ഡയലോ​ഗുകളും ഉൾപ്പെടുത്തി ദൃശ്യാവിഷ്ക്കരിച്ച ട്രെയിലർ ​​പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അടി, ഇടി, പക, പ്രതികാരം തുടങ്ങി തിയറ്ററുകൾ പൂരപ്പറമ്പാക്കാൻ തക്കവണ്ണം ചേരുവകൾ ചേർത്ത് ​ഗംഭീര സൗണ്ട് ട്രാക്കോടുകൂടി എത്തുന്ന ചിത്രം പ്രേക്ഷകർക്ക് മികച്ച തിയറ്റർ എക്സ്പീരിയൻസ് സമ്മാനിക്കും എന്നാണ് ട്രെയിലർ നൽകുന്ന സൂചന. നവാഗതനായ സജിൽ മമ്പാട് കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ചിത്രം മാർച്ച് 1ന് തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ബോധിയും എസ് കെ മമ്പാടും ചേർന്ന് തിരക്കഥ രചിച്ച ഈ ഫാമിലി എന്റർടൈനർ ഖലീലാണ് നിർമ്മിക്കുന്നത്.

‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ നായകനായെത്തുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഗോപി സുന്ദറിന്റെ സംഗീതവും ഫോൾക്ക്ഗ്രാഫറുടെ വരികളും കോർത്തിണക്കി എത്തിയ ആദ്യ ഗാനം ‘ചൗട്ടും കുത്തും’ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ഫോൾക്ക്ഗ്രാഫറും സംഘവും ചേർന്ന് ആലപിച്ച ഈ ഗാനം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്ത സെക്കൻഡ് സോങ്ങ് ‘അജപ്പമട’ ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചത്. ഷംസുദ് എടരിക്കോടിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്ന ഗാനം യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്.

‘കടകൻ’ റിലീസിനോട് അടുക്കുന്ന അവസരത്തിൽ ചിത്രത്തിന്റെ ഭാഗമാവാൻ പ്രേക്ഷകർക്കായ് ‘കടകൻ റീൽ കോണ്ടസ്റ്റ്’ ഉം അണിയറ പ്രവർത്തകർ ഒരുക്കിയിരിട്ടുണ്ട്. സുഹൃത്തുക്കളോടൊപ്പമോ കുടുംബത്തോടൊപ്പമോ ചേർന്ന് ചിത്രത്തിലെ ഗാനങ്ങൾക്ക് ചുവടുവെക്കുന്നവർക്ക് ഇന്റർനാഷണൽ യാത്ര സമ്മാനമായ് നേടാം. #Kadakanmoviesongreel എന്ന ഹാഷ്ടാഗിൽ @kadakan_movie_official @dqswayfarerfilms എന്നീ അകൗണ്ടുകൾ ടാഗ് ചെയ്ത് വേണം റീലുകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാൻ. തിരഞ്ഞെടുക്കുന്ന 6 വ്യക്തികൾക്കാണ് @terratoursandtravels @smashtoursandtravels @voyagergram_ എന്നിവരുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ യാത്ര ചെയ്യാൻ അവസരം ലഭിക്കുന്നത്.

ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി, പിആർഒ: ശബരി.