തെലുങ്ക്, ഹിന്ദി ഭാഷകളിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ കാർത്തികേയ 2 ലൂടെ നിഖിൽ പാൻ ഇന്ത്യൻ ലെവലിലേക്ക് പ്രശസ്തി നേടിയിരുന്നു. അതിനുശേഷം, പ്രേക്ഷകർ കാർത്തികേയ 3യുടെ അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ കാർത്തികേയ 3യെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് നിഖിൽ.
സാഹസികത നിറഞ്ഞ ഈ ത്രില്ലർ ചിത്രത്തിന്റെ മൂന്നാം ഫ്രാഞ്ചൈസിയുടെ തിരക്കഥാ ജോലികൾ ഉടൻ ആരംഭിക്കുന്ന തിരക്കിലാണ് സംവിധായകൻ ചന്തു മൊണ്ടേറ്റി.
“പുതിയ സാഹസിക കഥകൾക്കായി ഡോ. കാർത്തികേയ തിരയുന്നു..ഉടൻ” ഇതായിരുന്നു നിഖിലിന്റെ വാക്കുകൾ. കാർത്തികേയ 3 ഒരു വലിയ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം. പി ആർ ഒ – ശബരി
പുരാതന ഇതിഹാസം ആധുനിക അത്ഭുതങ്ങളെ കണ്ടുമുട്ടുന്ന ആവേശകരമായ ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവാൻ തയ്യാറെടുക്കുകയാണ് പൂജാ എൻ്റർടൈൻമെൻ്റ്. മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകളെ മങ്ങിക്കുന്ന ‘അശ്വത്ഥാമ ദി സാഗ കണ്ടിന്യൂസ്’ എന്ന ചിത്രത്തിൽ യോദ്ധാവായ ‘അശ്വത്ഥാമ’യായ് ഷാഹിദ് കപൂറാണ് വേഷമിടുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 5 ഭാഷകളിലായ് ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം സച്ചിൻ രവി സംവിധാനം ചെയ്യുന്നു. പൂജാ എൻ്റർടൈൻമെൻ്റ്ന്റെ ബാനറിൽ വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ഷിക ദേശ്മുഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മഹാഭാരതത്തിലെ അനശ്വര യോദ്ധാവായ അശ്വത്ഥാമാവിൻ്റെ ഇതിഹാസത്തിലൂടെ കടന്നുപോകുന്ന ഈ ചിത്രം ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളും മാനവികതയുടെ കഴിവുകളും അടയാളപ്പെടുത്തുന്ന വർത്തമാന കാലഘട്ടത്തിൽ ആധുനികതയുടെ വെല്ലുവിളികളെയും ശക്തരായ എതിരാളികളെയും അഭിമുഖീകരിക്കുന്ന അശ്വത്ഥാമാവിനെയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
“ഞങ്ങൾ ഏറ്റെടുക്കുന്ന ഓരോ പ്രോജക്റ്റും വിനോദം മാത്രമല്ല, പ്രേക്ഷകരിൽ ആഴത്തിൽ പതിക്കുന്ന ഒരു അനുഭവം സൃഷ്ടിക്കുന്നതാണ്. അവരുടെ ഹൃദയത്തിലും മനസ്സിലും ശാശ്വതമായ സ്വാധീനം ചെലുത്തുന്നു. ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ന് ശേഷം ഒരു അപ്രതീക്ഷിത സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. അപ്പോഴാണ് ഇത് ഞങ്ങളുടെ വഴി വന്നത്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കഥയുടെ ആധുനിക കാലത്തെ കറക്കമാണിത്. ഇതിഹാസത്തിൻ്റെ വ്യാഖ്യാനം നേടിയെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.” നിർമ്മാതാവ് ജാക്കി ഭഗ്‌നാനി പറഞ്ഞു.
“അനശ്വരത എന്നത് എനിക്ക് ഒരുപാട് വികാരങ്ങളും നാടകീയമായ രംഗങ്ങളും ഉണർത്തുന്ന കൗതുകകരമായ സങ്കൽപ്പമാണ്. മഹാഭാരതത്തിലെ അശ്വത്ഥാമാവിൻ്റെ കഥയാണ് ഇന്നും ജീവിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന അമർത്യജീവിയാണ്. അവൻ്റെ ആഖ്യാനത്തിലൂടെ ഈ കഥക്ക് ജീവൻ നൽകുകയും, അവനെ ഇന്നത്തെ ടൈംലൈനിൽ സ്ഥാപിക്കുകയും, ഒരു അനശ്വര ജീവിയുടെ സങ്കീർണ്ണമായ മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുപ്പിക്കുകയും, ആയിരക്കണക്കിന് വർഷങ്ങളായ് താൻ കണ്ട ഒരു ലോകത്തെ അവൻ എങ്ങനെ കാണുന്നു എന്ന് അന്വേഷിക്കുകയും ചെയ്യുക എന്നതായിരുന്നു എൻ്റെ ലക്ഷ്യം. ഒരു ഇതിഹാസ-സ്കെയിൽ ആക്ഷൻ സിനിമയുടെ മഹത്വത്തിനുള്ളിൽ ഞാൻ അവൻ്റെ കഥ അവതരിപ്പിക്കാൻ ശ്രമിച്ചു.”സംവിധായകൻ സച്ചിൻ രവി പറഞ്ഞു.
പത്തനംതിട്ട : ജില്ലയിൽ ചിക്കൻപോക്സ് പടരുന്നതായി റിപ്പോർട്ടുകൾ, വേരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്‌സിന് കാരണം. രോഗബാധിതരായുള്ളവർ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന കണങ്ങളിലൂടെ അണുബാധ പകരാം കൂടാതെ ചിക്കൻപോക്‌സ് മൂലമുണ്ടാകുന്ന കുമിളകളിലെ ദ്രവങ്ങളിലൂടെയും രോഗം പടരാം.
പത്തനംതിട്ട ജില്ലയില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൽ.അനിതകുമാരി അറിയിച്ചു.
തെലുങ്ക്, ഹിന്ദി ഭാഷകളിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ കാർത്തികേയ 2 ലൂടെ നിഖിൽ പാൻ ഇന്ത്യൻ ലെവലിലേക്ക് പ്രശസ്തി നേടിയിരുന്നു. അതിനുശേഷം, പ്രേക്ഷകർ കാർത്തികേയ 3യുടെ അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ കാർത്തികേയ 3യെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് നിഖിൽ.
സാഹസികത നിറഞ്ഞ ഈ ത്രില്ലർ ചിത്രത്തിന്റെ മൂന്നാം ഫ്രാഞ്ചൈസിയുടെ തിരക്കഥാ ജോലികൾ ഉടൻ ആരംഭിക്കുന്ന തിരക്കിലാണ് സംവിധായകൻ ചന്തു മൊണ്ടേറ്റി.
“പുതിയ സാഹസിക കഥകൾക്കായി ഡോ. കാർത്തികേയ തിരയുന്നു..ഉടൻ” ഇതായിരുന്നു നിഖിലിന്റെ വാക്കുകൾ. കാർത്തികേയ 3 ഒരു വലിയ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം. പി ആർ ഒ – ശബരി
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത് ‘ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘കത്തനാരിൽ’ പ്രഭുദേവ ജോയിൻ ചെയ്തു. സെറ്റിലെത്തിയ താരത്തെ അണിയറ പ്രവർത്തകർ സഹൃദയം സ്വീകരിച്ചു. ബൈജു ഗോപാലൻ, വിസി പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി.
“ഒരു മലയാള സിനിമാക്കായി പ്രഭുദേവ എത്തുന്നു എന്നത് സന്തോഷം പകരുന്ന കാര്യമാണ്. ഒട്ടനവധി സിനിമകളുടെ ഭാഗമായ അദ്ദേഹം നമ്മുടെ ഈ സിനിമയിൽ അഭിനയിക്കുന്നത് സന്തോഷത്തോടൊപ്പം അഭിമാനവും ആവേശവുമാണ്. 2011ൽ റിലീസ് ചെയ്ത ‘ഉറുമി’ക്ക് ശേഷം പ്രഭുദേവ അഭിനയിക്കുന്ന മലയാള ചിത്രം കത്തനാരാണ്. അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യമായ് ഞങ്ങൾ കരുതുന്നു. കത്തനാരിലൂടെ പ്രേക്ഷകർക്കായ് ഒരു ദൃശ്യവിരുന്നൊരുക്കാനുളള ശ്രമത്തിലാണ് ഞങ്ങളിപ്പോൾ. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമിതെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്.”ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറഞ്ഞു.
അനുഷ്‌ക ഷെട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത വാർത്ത കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് ‘കത്തനാർ’. വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലീംപ്സ് വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. മുപ്പത്തിൽ അധികം ഭാഷകളിലായ് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡം ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യും.
രചന: ആർ രാമാനന്ദ്, ഛായാഗ്രഹണം: നീൽ ഡി കുഞ്ഞ, ആക്ഷൻ: ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, പിആർഒ: ശബരി.
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നാടാകെ നാടകം’ എന്നുതുടങ്ങുന്ന ഗാനം വൈശാഖ് സുഗുണന്‍ എഴുതി ഡോണ്‍ വിന്‍സന്റ് കമ്പോസ് ചെയ്തിരിക്കുന്നു. അലോഷി ആഡംസ്, സന്നിധാനന്ദന്‍, അശോക് ടി പൊന്നപ്പന്‍, സുബ്രഹ്മണ്യന്‍ കെ.വി, സോണി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ചിത്രം മെയ് പതിനാറിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺ വിൻസെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകക്ക് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായ് നൂറു ദിവസത്തിന് മുകളിൽ നീണ്ട ഷൂട്ട് ചിത്രത്തിനുണ്ടായിരുന്നു. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഈ ഗാനത്തിലും അത്തരത്തിൽ തന്നെയുള്ള ഒരു അവതരണമാണ് പ്രേക്ഷകന് കാണുവാൻ കഴിയുന്നത്. ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, മ്യൂസിക്: ഡോൺ വിൻസെൻറ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ: ഓൾഡ് മങ്ക്‌സ്, കൊറിയോഗ്രാഫേഴ്‌സ്: ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ്, അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.പി ആർ ഒ ആതിര ദിൽജിത്. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള ഒമ്പതാമത്തെ സിനിമ ‘ജവാനും മുല്ലപ്പൂവും’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. പേര് പോലെ തന്നെ വ്യത്യസ്തമായ പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന കോമഡി – ഫാമിലി ചിത്രമാണ് ‘ജവാനും മുല്ലപ്പൂവും’. ശിവദ നായർ, സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ബാലാജി ശർമ്മ, ഹരിശ്രീ മാർട്ടിൻ, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. സുരേഷ് കൃഷ്ണൻ്റെ തിരക്കഥയിൽ രഘു മേനോൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മുല്ലപ്പൂവിനോട് നീരസമുള്ള ഒരു റിട്ടയേർഡ് ജവാൻ വിവാഹിതനാകുന്നു. തുടർന്ന് രസകരമായ നിരവധി സംഭവവികാസങ്ങൾ അയാളുടെ ജീവിതത്തിൽ അരങ്ങേറുന്നു. നർമ്മത്തിലൂടെ നീങ്ങുന്ന കഥാ മുഹൂർത്തങ്ങൾക്കിടയിൽ ടെക്നോളജിയുടെ കടന്ന് വരവും, അവ മനുഷ്യരിൽ സൃഷ്ടിക്കുന്ന സ്വാധീനവുമെല്ലാം വിഷയമായി വരുന്നു. കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന ഫീൽ ഗുഡ് സിനിമയാണ് ‘ജവാനും മുല്ലപ്പൂവും’.
‘ജവാനും മുല്ലപ്പൂവും’ കൂടാതെ 10 ആഴ്ച്ചകളിൽ 10 സിനിമകളാണ് മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായി റിലീസ് ചെയ്യുന്നത്. കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്സ് ഒറിജിനൽസും, മനോരമമാക്സിലൂടെ ആസ്വദിക്കാം. ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അജിത് കുമാറുമായി ഒരുമിക്കുന്നു. ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ‘ഗുഡ് ബാഡ് അഗ്ലി’. റോക്സ്റ്റാർ ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ മ്യുസിക്ക് കൈകാര്യം ചെയ്യുന്നു.
നിർമാതാവ് നവീൻ ഏർനെനിയുടെ വാക്കുകൾ ഇങ്ങനെ ‘അജിത് കുമാർ സാറുമായി ഒരുമിക്കുന്നതിൽ അഭിമാനം. സംവിധായകൻ ആദിക് രവിചന്ദ്രന്റെ തിരക്കഥയും നറേഷനും അത്രമേൽ ഗംഭീരമായിരുന്നു. ഇത്രയും മനോഹരമായ സിനിമ ആരാധകരും സിനിമ സ്നേഹികൾക്കും ഒരുക്കുന്നതിൽ ഞങ്ങൾ സന്തോഷത്തിലാണ്.’
മറ്റൊരു നിർമാതാവ് വൈ രവി ശങ്കറിന്റെ വാക്കുകൾ ഇങ്ങനെ ‘അജിത് കുമാർ സാറുമായി വർക്ക് ചെയ്യുന്നതിൽ സന്തോഷം. തന്റെ മുൻ ചിത്രങ്ങളിൽ നിന്നെല്ലാം ആദിക് രവിചന്ദ്രൻ എന്ന സംവിധായകന്റെ കലവിരുത് പ്രകടമായിരുന്നു. ഈ ചിത്രം അദേഹത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കും.’
സംവിധായകൻ ആദിക് രവിചന്ദ്രന്റെ വാക്കുകൾ ഇങ്ങനെ ‘ എല്ലാവരുടെ ജീവിതത്തിലും കരിയറിലും മറക്കാൻ കഴിയാത്ത ചില മുഹൂർത്തങ്ങളുണ്ടാകും. എന്നെ സംബന്ധിച്ചാണ് ഇതാണ് ആ സമയം. അജിത് കുമാർ സാറുമായി വർക്ക് ചെയ്യുന്നത് എന്റെ ഒരുപാട് വർഷത്തെ സ്വപ്നമാണ്. നവീൻ ഏർനെനി സാറിനും വൈ രവി ശങ്കർ സാറിനും അങ്ങനെയൊരു സാഹചര്യം ഒരുക്കിത്തന്നതിൽ ഒരുപാട് നന്ദി.’
ചിത്രത്തിൽ അത്രമേൽ വർഷങ്ങളുടെ പരിചയ സമ്പത്തുള്ളവരാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നായി ഈ ചിത്രം മാറുന്നു. ജൂണ്‍ 2024ൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. 2025 പൊങ്കൽ റിലീസിനാണ് ചിത്രം തയ്യാറെടുക്കുന്നത്. എഡിറ്റർ – വിജയ് വേലുകുട്ടി, സ്റ്റണ്ട് – സുപ്രീം സുന്ദർ , ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ദിനേശ് നരസിംഹൻ, പി ആർ ഒ – ശബരി
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമ്മിക്കുന്നത്. ഷിജു എം ബാസ്കർ, ശാലു എന്നിവരുടെതാണ് കഥ. ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നതും ഷിജു എം ബാസ്കർ തന്നെയാണ്. ബിബിൻ അശോക് സംഗീതം ഒരുക്കുന്ന ഈ ചിത്രം കോമഡി എന്റർടെയ്നറാണ്. സംവിധായകൻ അൽത്താഫ് സലിംനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന സിനിമ എന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്.
ആരോമൽ എന്ന കഥാപാത്രമായ് അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ബിനു നായർ, ചിത്രസംയോജനം: ഷെറിൽ, കലാസംവിധാനം: സുനിൽ കുമാരൻ, വസ്ത്രാലങ്കാരം: ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ: സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ: ആന്റണി തോമസ്, മനോജ് സ്റ്റിൽസ്: ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ: ഓൾഡ് മങ്ക്സ്, പിആർഒ: എ എസ് ദിനേശ്, ശബരി.
മലയാളത്തിന്റെ അഭിമാനമായി ഒരുങ്ങുന്ന ബ്ലെസിയുടെ ആടുജീവിതത്തിനായി ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് എആര്‍ റഹ്‌മാന്‍ ഒരുക്കിയ ഹോപ്പ് ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി ഒരുക്കിയ ഗാനമാണ് ഹോപ്പ് ഗാനം.
മനുഷ്യനെ മുന്നോട്ട് നയിക്കുന്ന പ്രതീക്ഷകളെ അവതരിപ്പിക്കുന്ന ഗാനത്തിന്റെ കോണ്‍സെപ്റ്റും വീഡിയോ ഡയറക്ഷനും ചെയ്തിരിക്കുന്നത് ബ്ലെസിയാണ്.
നഷ്ടപ്പെട്ടു എന്നുകരുതുന്ന ജീവിതം തിരിച്ച് പിടിക്കുന്നത് ഈ പ്രതീക്ഷകള്‍ ഉള്ളതുകൊണ്ടാണ്. ഓരോ യാത്രയും ഒരോ വഴികളും മനോഹരമാകുന്നതും ഈ പ്രതീക്ഷ കൊണ്ടാണ്. വരാനിരിക്കുന്ന നല്ല ദിനങ്ങളെ കുറിച്ച് പ്രതീക്ഷകള്‍ നല്‍കുന്നതാണ് എ ആര്‍ റഹ്‌മാന്റെ ഹോപ്പ് സോംഗ്.
എആര്‍ റഹ്‌മാന്‍ അഞ്ച് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ഹോപ്പ് ഗാനം റഫീഖ് അഹമ്മദ്, പ്രസണ്‍ ജോഷി, വിവേക്, , ജയന്ത് കൈക്കിനി, രാകേന്ദു മൗലി, എആര്‍ റഹ്‌മാന്‍, റിയാഞ്ജലി എന്നിവരാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. എആര്‍ റഹ്‌മാനും റിയാഞ്ജലിയുമാണ് ഹോപ്പ് ഗാനം ആലപിച്ചിരിക്കുന്നത്.
അവിശ്വസനീയമായ ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും അമല പോളുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആടുജീവിതത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുക്കിയ ആടുജീവിതം മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ എത്തും.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.
ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനില്‍ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രിന്‍സ് റാഫേല്‍, ദീപക് പരമേശ്വരന്‍, കോസ്റ്റ്യൂം ഡിസൈനര്‍ – സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – റോബിന്‍ ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ – സുശീല്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – പ്രശാന്ത് മാധവ്, മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി – അശ്വത്, സ്റ്റില്‍സ് – അനൂപ് ചാക്കോ, മാര്‍ക്കറ്റിംഗ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്
മഹാ ശിവരാത്രി നാളിൽ പുറത്തിറക്കിയ ‘കുബേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിട്ടാണ് മാറിയത്. ധനുഷിന്റെ ലുക്ക് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൊണാലി നാരംഗ് ചിത്രം അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ പുതിയ ഷൂട്ടിങ്ങ് ഷെഡ്യുൾ ബാങ്കോക്കിൽ ആരംഭിച്ചിരിക്കുകയാണ്. നാഗാർജുനയുംനയും മറ്റ് ചില അഭിനേതാക്കളും ഈ ഷെഡ്യൂളിൽ ഉണ്ടാകും. ചില സംഭാഷണ രംഗങ്ങളും ആക്ഷൻ രംഗങ്ങളുമാണ് ഈ ഷെഡ്യുളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ മുൻപ് എങ്ങും കണ്ടിട്ടില്ല ലൊക്കേഷനുകളാണ് പ്രധാനമായും ഷൂട്ട് ചെയ്യുന്നത്. ചില വർക്കിങ്ങ് സ്റ്റിൽസ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ശേഖർ കമ്മൂലയും നാഗാർജുനയും സീൻ ഡിസ്കസ് ചെയ്യുന്നത് ഒരു ചിത്രമെങ്കിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന സ്റ്റണ്ട് ടീമിന്റെ ചിത്രമാണ് മറ്റൊരു വർക്കിങ്ങ് സ്റ്റിൽ.
രശ്മിക മന്ദന ചിത്രത്തിൽ നായികയായി എത്തുന്നു. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയിലാണ് ഒരുങ്ങുന്നത്. ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ മ്യുസിക്ക് കൈകാര്യം ചെയ്യുന്നു. ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷൻ ഡിസൈൻ: രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്സ്, പിആർഒ: ശബരി
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാരിൽ’ അനുഷ്‌ക ഷെട്ടി ജോയിൻ ചെയ്തു. സെറ്റിലെത്തിയ താരത്തെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സ്വീകരിച്ചു. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ബൈജു ഗോപാലൻ, വിസി പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി.
അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണിത്. ‘അരുന്ധതി’, ‘ബാഹുബലി’, ‘രുദ്രമാദേവി’, ‘ഭാഗമതി’, എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച അനുഷ്‌ക ഷെട്ടിയുടെ തികച്ചും വ്യത്യസ്തമായ പ്രകടനമാണ് പ്രേക്ഷകർക്കായ് കത്തനാരിലൂടെ ഞങ്ങൾ കാഴ്ചവെക്കുന്നത്. താരത്തോടൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും ഒരുപാട് സിനിമകൾ വരാനുണ്ട്. പ്രേക്ഷകർക്ക് കൂടുതൽ ദൃശ്യവിരുന്നൊരുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറഞ്ഞു .
വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലീംപ്സ് ജയസൂര്യയുടെ പിറന്നാൾ ദിനത്തിലാണ് പുറത്തുവിട്ടത്. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഗ്ലീംപ്സ് വീഡിയോക്ക് ലഭിച്ചത്. 45000 ചതുരശ്ര അടി വിസ്തീർണമുള്ള മോഡുലാർ ഷൂട്ടിംഗ് ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. മുപ്പത്തിൽ അധികം ഭാഷകളിലായ് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡം ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യും.
രചന :ആർ രാമാനന്ദ്,ഛായാഗ്രഹണം: നീൽ ഡി കുഞ്ഞ, ആക്ഷൻ: ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ