Home Blog Page 190

വിവാഹത്തിന് ശേഷം അഭിനയിക്കുന്നതിൽ എതിർപ്പില്ല; അർജുൻ നല്ല സപ്പോർട്ടീവ്; ഭർത്താവിനെ കുറിച്ച് മനസ് തുറന്ന് നടി

0

വിവഹത്തിന് ശേഷം അഭിനയിക്കുന്നതിൽ ഭർത്താവിന് യാതൊരു എതിർപ്പുമില്ലെന്ന് സ്റ്റാർ മാജിക്ക് താരം െഎ ശ്വര്യ. ഏറ്റുമാനൂരിൽ നടന്ന വിവാഹത്തിന് ശേഷം വരന്റെ നാടായ അടൂരിൽ നടന്ന വിവാഹ റിസപ്ഷനിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. പരമ്പുരാ​ഗത മുസ്ലീം വേഷത്തിൽ വിവാഹ റിസപ്ഷനിലെത്തിയതിന്റെ കാരണവും താരം വെളിപ്പെടുത്തി. വിവാഹശേഷം തന്നെ അഭിനയിക്കാൻ ഭർത്താവ് അനുവദിക്കും., വളരെ ലിബറലായ ആളാണ് അർജുനെന്നായിരുന്നു കേരള 9 നോട് താരത്തിന്റെ പ്രതികരണം. അതൊക്കെ െഎഷുവിന്റെ ചോയിസാണ് തീരുമാനം അദ്ദേഹത്തിന് സ്വീകരിക്കാമെന്നും അർജുനും മറുപടി നൽകി.

പരമ്പരാ​ഗത മുസ്ലീം വേഷം തിരഞ്ഞെടുത്തത് എനന്തെങ്കിലും വെറൈറ്റി വിവാഹത്തിൽ വേണം എന്നതിനാലാണ്. കോസ്റ്റുമെല്ലാം തയ്യാറെ‌ടുത്തെതും നേരിട്ടായിരുന്നെന്നും താരം മറുപടി നൽകി. അടുത്ത ബന്ധുക്കളും സ്റ്റാർ മാജിക്ക് താരങ്ങളും അണിനിരന്ന വിവാഹ റിസപ്ഷനിൽ ഡാൻസും പാട്ടുമായി താരങ്ങളും ഒപ്പം കൂ‌ടി.

അനുമോൾ, ഷിയാസ് കരീം, തുടങ്ങി സ്റ്റാർ മാജിക്കിലെ ശ്രദ്ധേയരാ താരങ്ങളെല്ലാം വിവാഹത്തിന് അണിനിരന്നിരുന്നു. ആർട്ടിസ്റ്റുികൾ മാത്രമല്ല ക്രൂ ഉൾപ്പടെ എല്ലാവരും എത്തിയതിൽ വളരെ സന്തോഷമാണ് തോന്നിയത്. എല്ലാ ം പെട്ടന്ന് എടുത്തതായിരുന്നു. വിവാഹം പോലെ തന്നെ വിവാഹ വസ്ത്രവും തിരക്ക് പിടിച്ചാണ് എടുത്തത്. പോർട്ട് കൊച്ചിയിലെ ഇഷൽ റെന്റൽസിൽ നിന്നാണ് ഓർണമെൻസ് എല്ലമെടുത്തത്. വസ്ത്രം ചെയ്യിപ്പിച്ചെടുത്തിലും ഒരുപാട് എഫർട്ട് എടുത്തെന്നും താരം പ്രതികരിച്ചു.

യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിയില്‍ നിർത്താനാകില്ല; കുടുപ്പിച്ച് കെ.എസ്.ആർ.ടി.സി

0

യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിയില്‍ ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താനാവില്ലെന്ന് കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസിലെ യാത്രക്കാര്‍ക്ക് ഇതുസംബന്ധിച്ച് പരാതിയുണ്ടെന്നും കെ.എസ്.ആര്‍.ടി.സി. വനിതാകമ്മിഷനെ അറിയിച്ചു. പാലക്കാട്‌ വാളയാര്‍ റൂട്ടില്‍ പതിനാലാംകല്ലില്‍ ബസുകള്‍ നിര്‍ത്താറില്ലെന്ന് പാലക്കാട് സ്വദേശി മണികണ്ഠനാണ് പരാതിനല്‍കിയത്. ഇതില്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടറുടെ വിശദീകരണം പിന്നാലെയാണ് എത്തിയത്. രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെ സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്. ദീര്‍ഘദൂര മള്‍ട്ടി ആക്‌സില്‍ എ.സി. സൂപ്പര്‍ഡീലക്‌സ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളില്‍ ഈ നിര്‍ദേശം നടപ്പാക്കുന്നത് പ്രായോഗികമല്ല.

ഇത് ദീര്‍ഘദൂരയാത്രക്കാര്‍ക്ക് അസൗകര്യമാണെന്നും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടര്‍ കമ്മിഷനെ അറിയിച്ചു. പാലക്കാട്‌ വാളയാര്‍ റൂട്ടില്‍ രാത്രിയില്‍ ബസ് സര്‍വീസുകള്‍ കുറവായ സാഹചര്യത്തില്‍ ഓര്‍ഡിനറി ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയ്ക്ക്

0

നൊബേൽ പുരസ്കാര ജേതാവും നാടകകൃത്തുമായ ഹാരോള്‍ഡ് പിന്ററിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയ്ക്ക്. ‘അനീതിയുടെ അടിയന്തര കഥകൾ ബുദ്ധിപരമായും സുന്ദരമായുമാണ് അരുന്ധതി പറയുന്നതെന്ന്’ പെന്‍ ജൂറി ചെയര്‍ റൂത്ത് ബോര്‍ത്വിക് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.കൂടാതെ പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അരുന്ധതി റോയ് നടത്തിയ ഇടപെടലുകളെ ജൂറി പ്രശംസിക്കുകയുണ്ടായി. അരുന്ധതി റോയ്ക്കെതിരെ ഇന്ത്യൻ ഭരണകൂടം യുഎപിഎ ചുമത്തികൊണ്ട് വിചാരണ ചെയ്യാൻ അനുമതി നൽകിയത് എഏ യിടെയാണ്. അതിന് പിന്നാലെയാണ് പുരസ്കാര നേട്ടമെന്നതും ശ്രദ്ധേയമാണ്.

2024 ഒക്ടോബര്‍ 10-ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ അരുന്ധതി റോയിക്ക് പുരസ്‌കാരം സമ്മാനിക്കും. യുകെ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, കോമണ്‍വെല്‍ത്ത് , മുന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ക്കാണ് പെന്‍ പിന്റര്‍ പുരസ്‌കാരം നല്‍കിവരുന്നത്.

135 ലേറ്റ് നൈറ്റ് ഷോകളുമായ് പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളുമായ് കേരളത്തിൽ

0

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടെ കേരളത്തിൽ പ്രദർശനം തുടരുന്നു. 2024 ജൂൺ 27ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഹൃദയത്താൽ സ്വീകരിച്ചതോടെ 135 ലേറ്റ് നൈറ്റ് ഷോകളാണ് അഡീഷണലായ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഈ സയൻസ് ഫിക്ഷൻ ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് പറയുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്ര ദൃശ്യാവിഷ്കരിച്ച ‘കൽക്കി 2898 എഡി’യിലെ നായിക കഥാപാത്രത്തെ ദീപിക പദുക്കോണും മറ്റ് സുപ്രധാന വേഷങ്ങൾ മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽഹാസൻ, ദിഷാ പടാനി തുടങ്ങിയവരുമാണ് കൈകാര്യം ചെയ്തത്. ഇവരോടൊപ്പം പ്രേക്ഷകർക്ക് സർപ്രൈസ് നൽകി ദുൽഖർ സൽമാനും വിജയ് ദേവരകൊണ്ടയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

‘ഭൈരവ’യായ് പ്രഭാസ് എത്തിയ ചിത്രത്തിൽ ‘സുമതി’ എന്ന കഥാപാത്രമായ് ദീപികയും ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും ‘യാസ്കിൻ’ എന്ന കഥാപാത്രമായ് കമൽഹാസനും ‘റോക്സി’യായി ദിഷാ പടാനിയുമാണ് വേഷമിട്ടത്.

വിക്കിപീഡിയ പറയുന്നത് വിശ്വസിക്കണ്ട. എന്താണെന്ന് അറിയാമോ ? ത​​​​​​​​​ഗ് മറുപടിയുമായി ഉർവശി

0

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന സിനിമയില്‍ കരുത്തുറ്റ ​കഥാപാത്രമായി വീണ്ടും ജനമനസ്സുകളില്‍ ഇടം പിടിക്കുകയാണ് മലയാളത്തിൻരെ പ്രിയ താരം ഉർവശി. സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരമിപ്പോള്‍.
ഇപ്പോഴിതാ ഒരു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ചിരിച്ചും നര്‍മ്മം കലര്‍ത്തിയും മറുപടി പറയുകയാണ് ഉര്‍വ്വശി. വിക്കിപീഡിയയില്‍ എഴുതിയിരിക്കുന്നത് വിശ്വസിക്കരുതെന്നാണ് ഉര്‍വ്വശി പറയുന്നത്. വിക്കിപീഡിയയില്‍ അഞ്ച് ഭാഷകളിലായി 700 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് കാണുന്നു എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. ‘‘വിക്കിപീഡിയ പറയുന്നത് വിശ്വസിക്കണ്ട. എന്താണെന്ന് അറിയാമോ ? എന്റെ പിറന്നാള്‍ ജനുവരി 25 വരുന്നുണ്ട്, ഫെബ്രുവരി നാലും വരുന്നുണ്ട്. എന്നാല്‍ വെയിറ്റുള്ള എന്തെങ്കിലും കാര്യം എഴുതി വച്ചാല്‍ കുഴപ്പമില്ല. ഇതിപ്പോള്‍ പിറന്നാളൊക്കെ വെറുതെ എഴുതി വച്ചേക്കുവാ…’’ ഉര്‍വ്വശി പറയുന്നു.

700 ഓളം സിനിമകളെന്ന് എഴുതിയിട്ടുണ്ട്, അത്രേം എണ്ണമുണ്ടോ ? എണ്ണം അറിയുമോ ? എന്നായി മാധയമപ്രവര്‍ത്തകയുടെ ചോദ്യം. അതിനും രസകരമായി മറുപടി നല്‍കുന്നുണ്ട് താരം. ‘‘എന്തുവാ ജോലി, ഇരുന്ന് എണ്ണ്… ഇതിപ്പോള്‍ എനിക്ക് ആരോ പറഞ്ഞു തന്നതാ…’’ എന്നാണ് താരമതിന് മറുപടി പറയുന്നത്. ‘‘നിങ്ങള്‍ പിള്ളാരല്ലേ, പോയി എണ്ണിയിട്ട് എന്നെ വിളിച്ചു പറയ്. ഫിലിമോഗ്രഫി ധൈര്യമായി അപ്പ്ഡേറ്റ് ചെയ്തോ. ഞാന്‍ ലൈസന്‍സ് തന്നിരിക്കുന്നു…’’ എന്നാണ് ഉര്‍വ്വശിയുടെ തഗ്ഗ് മറുപടി.

പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ നാളെ മുതൽ ! പ്രദർശനം 280 തിയറ്ററുകളിൽ

0

നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായെത്തുന്ന ‘കൽക്കി 2898 എഡി’ നാളെ (27 ജൂൺ 2024) മുതൽ തിയറ്ററുകളിലെത്തും. കേരളത്തിൽ 280 തിയറ്ററുകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണിത്.

പ്രഭാസിനൊപ്പം മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽഹാസൻ, ദിഷാ പടാനി തുടങ്ങിയവർ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക. ‘സുമതി’യായ് ദീപിക പ്രത്യക്ഷപ്പെടുമ്പോൾ ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും ‘യാസ്കിൻ’ എന്ന കഥാപാത്രമായ് കമൽഹാസനും ‘ഭൈരവ’യായ് പ്രഭാസും ‘റോക്സി’യായി ദിഷാ പടാനിയും വേഷമിടുന്നു. ബിസി 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ‘കൽക്കി 2898 എഡി’യിൽ ദൃശ്യാവിഷ്കരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ പുറത്തുവിട്ട ചിത്രത്തിന്റെ റിലീസ് ട്രെയിലറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

റിലീസ് ഡേറ്റ് പ്രഖ്യാപിച്ച മുതൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘കൽക്കി 2898 എഡി’.

രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന റയോണാ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിച്ച് നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പുഷ്പകവിമാനം’, ടീസർ പുറത്തിറങ്ങി

0

സിജു വിൽസൻ, നമൃത (വേല ഫെയിം) ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പുഷ്പകവിമാനം’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ പ്രമുഖ സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, എം. പത്മകുമാർ, അമൽ നീരദ്, ദിലീഷ് പോത്തൻ, ജൂഡ് ആന്തണി ജോസഫ്, വിപിൻ ദാസ്, അൽത്താഫ് സലിം, ഷാഹി കബീർ, പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ് തുടങ്ങിയവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയയിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ‘A minute can change your life’ എന്ന ടാ​ഗ് ലൈൻ ഹൈലൈറ്റ് ചെയ്ത്, പ്രണയം, സൗഹൃദം, അതിജീവനം എന്നിവക്ക് മുൻ​ഗണ നൽകി ആക്ഷൻ മൂഡിൽ ഒരുക്കിയ ടീസർ സമയത്തിന് ജീവിതത്തിലുള്ള പ്രധാന്യത്തെയാണ് വെളിപ്പെടുത്തുന്നത്. രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ആരിഫാ പ്രൊഡക്ഷൻസ്.

സന്ധീപ് സദാനന്ദനും ദീപു എസ് നായരും ചേർന്ന് തിരക്കഥ രചിച്ച ചിത്രം നഗര ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ സൗഹൃദത്തിൻ്റേയും അതിജീവനത്തിൻ്റേയും കഥ രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിവിൻ പോളിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് റിലീസ് ചെയ്തത്. സിദ്ദിഖ്, മനോജ് കെ യു, ലെന എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വിശിഷ്ട്(മിന്നൽ മുരളി ഫെയിം) തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. ഇവർക്ക് പുറമെ മലയാളത്തിലെ ഒരു പ്രമുഖ നടനും സ്ട്രേഞ്ചർന്റെ വേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഛായാഗ്രഹണം: രവി ചന്ദ്രൻ, ചിത്രസംയോജനം: അഖിലേഷ് മോഹൻ, സംഗീതം: രാഹുൽ രാജ്, കലാസംവിധാനം: അജയ് മങ്ങാട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ: നജീർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, പിആർഒ: ശബരി.

ഉലകനായകൻ കമൽഹാസനും ശങ്കറും ഒന്നിക്കുന്ന ‘ഇന്ത്യൻ 2’ ! ട്രെയിലർ പുറത്തിറങ്ങി, ചിത്രം ജൂലൈ 12ന് റിലീസ്

0

ഉലകനായകൻ കമൽഹാസനെ നായകനാക്കി സ്റ്റാർ ഡയറക്ടർ ശങ്കർ സംവിധാനം നിർവഹിക്കുന്ന മാസ്റ്റർപീസ് ചിത്രം ‘ഇന്ത്യൻ 2’വിന്റെ ട്രെയിലർ റിലീസായി. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജൂലൈ 12 മുതൽ ചിത്രം തിയറ്ററുകളിലെത്തും.

എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, ബോബി സിംഹ, തുടങ്ങി മികച്ച അഭിനേതാക്കൾ അണിനിരക്കുന്ന ‘ഇന്ത്യൻ 2’വിന്റെ തിരക്കഥ ബി ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ തുടങ്ങിയ എഴുത്തുകാരുമായ് ചേർന്നാണ് സംവിധായകൻ ശങ്കർ തയ്യാറാക്കിയത്. കഥ സംവിധായകന്റേത് തന്നെയാണ്.

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററടിച്ച ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ‘ഇന്ത്യൻ 2’. 1996 മെയ് 9നാണ് ‘ഇന്ത്യൻ’ റിലീസ് ചെയ്തത്. അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയെന്ന വൃദ്ധൻറെ റോളിലാണ് കമൽഹാസൻ ‘ഇന്ത്യൻ’നിൽ പ്രത്യക്ഷപ്പെട്ടത്.

ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ആക്ഷൻ: അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, ഡിസ്ട്രിബ്യുഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.

പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ ! ബുക്കിംങ് ആരംഭിച്ചു, ജൂൺ 27 മുതൽ ചിത്രം തിയറ്ററുകളിൽ…

0

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’യുടെ ബുക്കിംങ് ആരംഭിച്ചു. ജൂൺ 27 മുതൽ ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ അടുത്തിടെ പുറത്തുവിട്ട റിലീസ് ട്രെയിലർ പ്രേക്ഷക പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ പുറത്തുവിട്ട ട്രെയിലറിന് മില്യൺ വ്യൂവ്സാണ് ലഭിച്ചത്.

‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ‘കൽക്കി 2898 എഡി’ പറയുന്നത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണിത്. പ്രഭാസിനൊപ്പം മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽഹാസൻ, ദിഷാ പടാനി തുടങ്ങിയവർ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക. ‘സുമതി’യായ് ദീപിക പ്രത്യക്ഷപ്പെടുമ്പോൾ ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും ‘യാസ്കിൻ’ എന്ന കഥാപാത്രമായ് കമൽഹാസനും ‘ഭൈരവ’യായ് പ്രഭാസും ‘റോക്സി’യായി ദിഷാ പടാനിയും വേഷമിടുന്നു.

ബിസി 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ‘കൽക്കി 2898 എഡി’യിൽ ദൃശ്യാവിഷ്കരിക്കുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത് മുതൽ വൻ പ്രതീക്ഷയോടെയാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിനായ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പിആർഒ: ശബരി.

കള്ളക്കുറിച്ചി∙ വിഷമദ്യ ദുരന്തബാധിതരെ സന്ദർശിച്ച് കമൽഹാസൻ; ചികിത്സയിൽ കഴിയുന്നവരെ കണ്ടു

0

കള്ളക്കുറിച്ചി∙ വിഷമദ്യ ദുരന്തബാധിതരെ കാണാൻ മക്കൾ നീതി മയ്യം പാർട്ടിയുടെ അധ്യക്ഷനും നടനുമായ കമൽഹാസൻ കള്ളക്കുറിച്ചിയിലെത്തി. വിഷമദ്യ ദുരന്തത്തിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്ന കള്ളക്കുറിച്ചിയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് താരമെത്തിയത്.തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌യും നേരത്തെ കള്ളക്കുറിച്ചിയിലെത്തിയിരുന്നു. ദുരന്തത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് കരുണാപുരം ദലിത് ഗ്രാമത്തിലാണെന്നാണ് പുറത്തു വരുന്ന കണക്കുകൾ. 57 പേർ മരിച്ചതിൽ 32 പേരും ഈ ഗ്രാമത്തിൽ നിന്നുള്ളവരാണ്.

ഷാരുഖിന്റെ ഇഡലി വട ദോശ പരിഹാസം; വംശീയധീക്ഷേപം അവസാനിപ്പിക്കണം; പൊട്ടിത്തെറിച്ച് ശ്രുതിഹസൻ

0

തെന്നിന്ത്യന്‍ താരങ്ങളെ പരിഹസിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രുതി ഹാസന്‍. ഇന്‍സ്റ്റഗ്രാമിലെ ആസ്‌ക് മീ എനിതിങ് സെഷനിലാണ് ശ്രുതി ഹാസന്‍ സംസാരിച്ചത്. തമിഴ് ആക്സന്റില്‍ എന്തെങ്കിലും സംസാരിക്കാമോ എന്നാണ് ശ്രുതി ഹാസനോട് ആരാധകന്‍ ചോദിച്ചത്.

പിന്നാലെ മറുപടിയുമായി ശ്രുതി എത്തുകയായിരുന്നു. ”ഇത് ചെറിയ വംശീയതയാണ്. ഇത് ശരിയല്ല. ഞങ്ങളെ നോക്കി ഇഡ്ഡലി ദോശ സാമ്പാര്‍ എന്ന് പറയുന്നതും ശരിയല്ല. ഞങ്ങളെ അനുകരിക്കുന്നതിനെ തമാശയായി കരുതരുത്” എന്നാണ് ശ്രുതി ഹാസന്‍ പറയുന്നത്.

അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് തെലുങ്ക് താരം രാം ചരണിനെ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ‘ഇഡ്ഡലി വട സാമ്പാര്‍’ എന്ന് വിശേഷിപ്പിച്ചത് ചര്‍ച്ചയായിരുന്നു. ജാംനഗറില്‍ നടന്ന അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ ആയിരുന്നു ഷാരൂഖിന്റെ പരാമര്‍ശം.
ഷാരൂഖും ആമിര്‍ ഖാനും സല്‍മാന്‍ ഖാനും രാം ചരണ്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ചുവടുവച്ചപ്പോള്‍ ആയിരുന്നു സംഭവം. രാം ചരണിനെ ഡാന്‍സ് ചെയ്യാന്‍ ക്ഷണിക്കുന്നതിനിടെ ‘ഹേ ഇഡ്ഡലി വട രാം ചരണ്‍ എവിടെയാണ് താങ്കള്‍’ എന്ന് ഷാരുഖ് വിളിച്ചത് വിവാദമായിരുന്നു. രാം ചരണ്‍ ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ഇത് പഞ്ചവടി പാലത്തെ വെല്ലുന്ന കഥ; 12 കോടിക്ക് നിർമ്മിച്ച മേൽപാലം ദാ കിടക്കുന്നു; സിനിമയെ വെല്ലുന്ന രം​ഗം

0

പട്ന: ബീഹാറിലെ അരാരിയയിൽ നിർമാണത്തിലിരിക്കുന്ന പാലം ഉദ്ഘാടനത്തിന് ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ പൊളിഞ്ഞു വീണു. ബക്ര നദിക്ക് മുകളിലെ കോൺക്രീറ്റ് പാലമാണ് തകർന്നത്. അരാരിയയിലെ കുർസകാന്തയ്ക്കും സിക്തിക്കും ഇടയിലുള്ള യാത്ര മെച്ചപ്പെടുത്തുന്നതിനാണ് ഈ പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 12 കോടി രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനം ചെയ്യും മുൻപേയാണ് തകർന്നത്.

പാലം തകർന്നുവീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നദിക്ക് മുകളിലൂടെ പാലം ഒരു വശത്തേക്ക് ചരിഞ്ഞതായി ദൃശ്യങ്ങളിൽ കാണാം. നദി തീരത്ത് തടിച്ചുകൂടിയ ജനക്കൂട്ടം ആണ് വീഡിയോ എടുത്തത്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തകർന്ന ഭാഗം പ്രധാനമായും നദിക്ക് മുകളിലൂടെ നിർമ്മിച്ചതാണ്.നിർമാണ കമ്പനി ഉടമയുടെ അനാസ്ഥ മൂലമാണ് പാലം തകർന്നതെന്നും പാലം തകർന്ന സംവത്തെക്കുറിച്ച് ഭരണസംവിധാനം അന്വേഷണം നടത്തണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നതായും സിക്തി എം എൽ എ വിജയ് കുമാർ എ എൻ ഐയോട് പറഞ്ഞു. തകർന്ന ഭാഗം നിമിഷങ്ങൾക്കകം ഒലിച്ചുപോയി, ആളുകൾ സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

ഈ വർഷം മാർച്ചിൽ ബീഹാറിലെ സുപോളിലും സമാനമായ സംഭവം ഉണ്ടായി, നിർമ്മാണത്തിലിരുന്ന പാലം തകർന്നിരുന്നു. ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർ കുടുങ്ങിക്കിടക്കുകയും ചെയ്തു. മാരീചയ്ക്ക് സമീപമുള്ള പ്രദേശം താറുമാറായി, കുടുങ്ങിക്കിടക്കുന്നവരെ പ്രാദേശിക അധികാരികളും സന്നദ്ധപ്രവർത്തകരും എത്തിയാണ് രക്ഷപ്പെടുത്തിയത്.