Home Blog Page 189

ലേബർചട്ടം കാറ്റിൽ പറത്തി കൊല്ലത്ത് കശുവണ്ടി സംസ്കരണ സ്ഥാപനത്തിൽ തൊഴിലാളി പീഡനം; കണ്ണടച്ച് ജില്ലാ ലേബർ ഓഫീസറും

0

കൊല്ലം: ലേബർചട്ടം കാറ്റിൽ പറത്തി കൊല്ലത്ത് കശുവണ്ടി സംസ്കരണ സ്ഥാപനത്തിൽ ദുരിതം. രാവും പകലും തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമമോ അവധിയോ നൽകാതെ വന്നതോടെ ജില്ലാ ലേബർ ഓഫീസർക്ക് മുന്നിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് തൊഴിലാളികൾ. കൊല്ലം കരുനാ​ഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ കശുവണ്ടി സംസ്കരണ കയറ്റുമതി സ്ഥാപനത്തിന് എതിരെയാണ് തൊഴിലാളികൾ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഓവർടൈം ജോലിക്ക് പുറമേ കൂലി പോലും നൽകാതെയാണ് തൊഴിലാളി യാതന ഇവിടെ നടക്കുന്നത്. പരാതിപ്പെടാൻ തയ്യാറായാൽ ഭീഷണിയാണെന്നും തൊഴിലാളികൾ ആരോപിക്കുന്നു. അവധി ദിവസങ്ങളിൽ ജോലിക്ക് വിളിക്കുന്നത് ചോദ്യം ചെയ്താൽ നിർബന്ധിച്ച് രാജി ഭീഷണിയാണ് കമ്പനി രീതിയെന്ന് തൊഴിലാളികളിൽ ചിലർ കേരള 9നോട് പ്രതികരിക്കുന്നു.

8 മണിക്കൂർ ജോലി സമയം എന്ന വ്യവസ്ഥ കാറ്റിൽ പറത്തിയാണ് 400ന് മുകളിൽ തൊഴിലാളികളുമായി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തൊഴിലാളി വിരുദ്ധ നടപടി. സംഭവത്തിൽ കരുനാ​ഗപ്പള്ളിയിലെ അസിസ്റ്റന്റ് ലേബർ ഓഫീസറോട് വിവരം തിരക്കിയെങ്കിയിലും രേഖാമൂലമുള്ള പരാതി ലഭിക്കുന്ന മുറയ്ക്ക് നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് അസിസ്റ്റന്റ് ലേബർ ഓഫീസറുടെ നിലപാട്. സംഭവത്തിൽ തൊഴിലാളികളുടെ രഹസ്യമൊഴി സ്വീകരിച്ചാലോ പരാതി സ്വീകരിച്ചാലോ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ലേബർ ഓഫീസർ അറിയിക്കുന്നു. തൊഴിലാളികൾ കൂടുതലുള്ള തൊഴിലിടങ്ങളിൽ തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ പരിശോധന നടത്തണം എന്ന സർക്കാർ ചട്ടം നിലനിൽക്കെ പരിശോധനകൾ നടക്കുന്നില്ലെന്നാണ് ജീവനക്കാരും ആരോപിക്കുന്നത്.

പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ വിവാഹത്തിന് തയ്യാർ; ആ​ഗ്രഹം വെളിപ്പെടുത്തി വൈക്കം വിജയലക്ഷ്മി

0

ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ എന്ന പാട്ടിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച പ്രിയപ്പെട്ട ​ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാള സംഗീത ലോകത്തും സിനിമാ പിന്നണി ഗാനരംഗത്തും വൈക്കം വിജയലക്ഷ്മിക്ക് തന്റേതായ സ്ഥാനമുണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നു.
നേരത്തെ അനൂപ് എന്ന ഒരാളെ വിവാഹം കഴിക്കുകയും പിന്നീട് ബന്ധം വേർപ്പെടുത്തുകയും ചെയ്തിരുന്നു വിജയലക്ഷ്മി. അയാൾ ഒരിക്കലും തന്റെ കലയെ പിന്തുണയ്ക്കാത്ത വ്യക്തിയായിരുന്നുവെന്നാണ് വൈക്കം വിജയലക്ഷ്മി പറയുന്നത്. എന്നാൽ പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ വിവാഹത്തിന് തയ്യാറാണെന്നാണ് വിജയലക്ഷ്മി പറയുന്നത്.

“ആദ്യബന്ധം കനത്ത പരാജയമായിരുന്നു. എന്റെ കലയെ പിന്തുണയ്ക്കാത്ത ഒരാളായിരുന്നു പങ്കാളി. ഭര്‍ത്താവ് എന്നു പറയുന്നതൊക്കെ ജീവിതത്തിന്റെ പകുതിയില്‍ മാത്രം കടന്നു വരുന്നതല്ലേ? പക്ഷേ കല എന്നുള്ളത് ജനിക്കുമ്പോള്‍ മുതല്‍ കൂടെയുള്ളതാണ്.അത് മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ? എന്നാണ് വിജയലക്ഷ്മി ചോദിക്കുന്നത്. വിവാഹമോചനം നേടിയ ശേഷം ഞാന്‍ സൂപ്പര്‍ ഹാപ്പിയാണ്. പുനര്‍വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പണം മോഹിക്കാതെ സ്‌നേഹത്തോടെ ആരെങ്കിലും വന്നാല്‍ വിവാഹം കഴിക്കും.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വൈക്കം വിജയലക്ഷ്മി പറഞ്ഞത്.

സംസ്ഥാനത്ത് എഐ ക്യാമറകള്‍ ഉടന്‍ മിഴി പൂട്ടും? സൂചന നല്‍കി ഗണേഷ്‌കുമാര്‍

0

സംസ്ഥാനത്ത് എഐ ക്യാമറകള്‍ ഉടന്‍ മിഴി പൂട്ടും? സൂചന നല്‍കി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ നടത്തി വാക്കുകളാണ് ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. പൊലീസും എംവിഡിയും ഉള്‍പ്പെടെ നടത്തി വരുന്ന വാഹന പരിശോധനകളും അവസാനിപ്പിച്ചേക്കുമെന്നാണ് ഗണേഷ്‌കുമാര്‍ പറയുന്നത്. പരിശോധനകള്‍ ജനങ്ങള്‍ക്ക് കൈമാറാനാണ് ഗതാഗത വകുപ്പിന്റെ പുതിയ പദ്ധതി.

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഗണേഷ്‌കുമാര്‍ ഇത് സംബന്ധിച്ച സൂചന നല്‍കിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തി ചിത്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന് അയയ്ക്കാന്‍ സാധിക്കുന്ന തരത്തില്‍ പുതിയൊരു ആപ്പ് ഉടന്‍ പുറത്തിറക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. പുതിയ പദ്ധതി ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് തന്നെ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന പുതിയ സംവിധാനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. നിയമലംഘനങ്ങള്‍ ഫോണില്‍ പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കുന്ന ആപ്പിലൂടെ അയച്ചുനല്‍കാം. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ച് നടപടിയെടുക്കുമെന്നും ഗണേഷ്‌കുമാര്‍ അറിയിച്ചു.

എസ്.എൻ.സ്വാമി സംവിധാനം ചെയ്യുന്ന ചിത്രം “സീക്രട്ട്” ജൂലൈ 26ന് തിയേറ്ററുകളിലേക്ക്

0

തന്റെ രചനകളിലൂടെ ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന “സീക്രട്ട്” എന്ന ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലേക്കെത്തും. കൊച്ചിയിൽ നടന്ന സീക്രട്ടിന്റെ പ്രത്യേക പ്രദർശനത്തിന് ശേഷമാണ് നിർമ്മാതാവ് രാജേന്ദ്രപ്രസാദ് റിലീസ് തീയതി പ്രഖ്യാപിച്ചത്. സീക്രട്ടിന്റെ പ്രത്യേക പ്രദർശനം കാണാൻ ശ്രീനിവാസനും കുടുംബവും സംവിധായകൻ ജോഷി,ഷാജി കൈലാസ്, എ.കെ.സാജൻ, കൊച്ചി മേയർ അനിൽ കുമാർ, ഹൈബി ഈഡൻ എം പി , കെ ബാബു എം എൽ എ , കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ തുടങ്ങിയവർ എത്തിയിരുന്നു. മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ് സീക്രട്ട്‌. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിർമ്മാണം

ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ്.എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയാണ്. ഡി.ഒ.പി -ജാക്സൺ ജോൺസൺ, എഡിറ്റിങ് -ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ : സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാകേഷ്.ടി.ബി, പ്രൊഡക്ഷൻ കൺട്രോളർ -അരോമ മോഹൻ, കോസ് റ്റ്യൂം : സ്റ്റെഫി സേവിയർ, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ശിവറാം, സൗണ്ട് ഡിസൈൻ : വിക്കി, കിഷൻ. അസ്സോസിയേറ്റ് ഡയറക്ടർ : വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് : അജിത് എ ജോർജ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ഡി ഐ: മോക്ഷ, സ്റ്റിൽസ് : നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

ഫിലിം ഫെയർ അവാർഡ്‌സ് സൗത്ത് 2023 ; ബെസ്റ്റ് ആക്ടർ ക്രിട്ടിക്സ് അവാർഡ് നേടി ദുൽഖർ സൽമാൻ

0

ഫിലിം ഫെയർ അവാർഡ്‌സ് സൗത്ത് 2023-ലെ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് നേടി മലയാളത്തിന്റെ യുവ സൂപ്പർതാരം ദുൽഖർ സൽമാൻ. സീതാരാമം എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിനാണ് ഫിലിം ഫെയർ ക്രിട്ടിക്സ് അവാർഡ് ദുൽഖർ സൽമാൻ സ്വന്തമാക്കിയത്. ദുൽഖർ സൽമാൻ നേടുന്ന നാലാമത്തെ ഫിലിം ഫെയർ അവാർഡ് ആണിത്. അതുപോലെ തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹം സ്വന്തമാക്കുന്ന രണ്ടാമത്തെ ഫിലിം ഫെയർ അവാർഡ് എന്ന പ്രത്യേകതയും ഇതിനുണ്ട്. 2019-ൽ മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിനും മികച്ച നടനുള്ള ഫിലിം ഫെയർ ക്രിട്ടിക്സ് അവാർഡ്‌ സൗത്ത് ദുൽഖർ സൽമാൻ നേടിയിരുന്നു.

ദുൽഖർ സൽമാൻ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് നേടിയതിനൊപ്പം, ഫിലിം ഫെയർ അവാർഡ്‌സ് സൗത്ത് 2023-ലെ മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്സ് അവാർഡും സീതാരാമം നേടിയെടുത്തു. 2022-ൽ റിലീസ് ചെയ്ത സീതാരാമം എന്ന തെലുങ്ക് ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ചിത്രമാണ്. ദുൽഖർ സൽമാന്റെ സിനിമാ ജീവിതത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് കൂടിയായ സീതാരാമം രചിച്ചു സംവിധാനം ചെയ്തത് ഹനു രാഘവപുടിയാണ്. മൃണാൾ താക്കൂർ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയും നിർണ്ണായകമായ കഥാപാത്രത്തിന് ജീവൻ പകർന്നു, തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചത് വൈജയന്തി മൂവീസ്, സ്വപ്ന സിനിമാസ് എന്നിവയുടെ ബാനറിൽ സി അശ്വനി ദത്താണ്‌. സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സിൽ മികച്ച തെലുങ്ക് ചിത്രം, മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് എന്നിവയും ഈ ചിത്രം നേടിയെടുത്തിരുന്നു.

മാലിക ആയി ശിവരാജ് കുമാർ; ഉത്തരകാണ്ഡയിലെ ഫസ്റ്റ് ലുക്ക് പുറത്ത്

0

ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ഉത്തരകാണ്ഡ എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിലെ ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഡോക്ടർ ശിവരാജ് കുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ചിത്രത്തിലെ അദ്ദേഹം അവതരിപ്പിക്കുന്ന ‘ മാലിക’ എന്ന് പേരുള്ള കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.

ഓരോ ചിത്രത്തിലും വ്യത്യസ്ത മേക്കോവറിൽ ആരാധകരെ ത്രസിപ്പിക്കുന്ന ശിവരാജ് കുമാർ, ഈ ചിത്രത്തിലും ആ പതിവ് തെറ്റിക്കുന്നില്ല. ചോര പുരണ്ട മുഖവും ശരീരവുമായി മാസ്സ് അവതാരമായാണ് അദ്ദേഹം ഉത്തരകാണ്ഡയിലും എത്തുന്നത്. ഉത്തരകാണ്ഡ ടീം ഇതിനോടകം പുറത്ത് വിട്ട ഓരോ പോസ്റ്ററുകളും പോലെ ഈ വ്യത്യസ്തമായ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ വലിയ കയ്യടിയാണ് നേടുന്നത്.

കന്നഡ സിനിമാ ഇൻഡസ്ട്രിയിലെ വമ്പൻ ചിത്രങ്ങളിലൊന്നായ ഉത്തരകാണ്ഡ സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് പടകിയും, കെആർജി സ്റ്റുഡിയോയുടെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കാർത്തിക് ഗൗഡ, യോഗി ജി രാജു എന്നിവർ ചേർന്നുമാണ്. സംവിധായകൻ രോഹിത്, ശരത് മഞ്ജുനാഥ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ അമിത് ത്രിവേദി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത് അദ്വൈത ഗുരുമൂർത്തിയാണ്.

നടരാക്ഷസ ദാലി ധനഞ്ജയ, ഭാവന മേനോൻ, ഐശ്വര്യ രാജേഷ്, ദിഗാന്ത് മഞ്ചലേ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ആക്ഷൻ ഡ്രാമക്ക് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് വിശ്വാസ് കശ്യപ്, എഡിറ്റ് ചെയ്യുന്നത് അനിൽ അനിരുദ്ധ്, പശ്ചാത്തല സംഗീതം ചരൺ രാജ് എന്നിവരാണ്. പിആർഒ ശബരി.

മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം ആരംഭിച്ചു; ആറാമത്തെ ചിത്രവുമായി മമ്മൂട്ടി കമ്പനി

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഈ മമ്മൂട്ടി ചിത്രത്തിന്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. വൈശാഖ് ഒരുക്കിയ ടർബോ എന്ന ചിത്രത്തിന്റെ സൂപ്പർ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്.

ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. വിഷ്ണു ദേവ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദർബുക ശിവയാണ്. ആന്റണി എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ് എന്നിവരാണ്. പിആർഒ- ശബരി.

സിനിമ പ്രേമികൾ കാത്തിരുന്ന വാർത്ത ! മലയാള സിനിമയുടെ മാസ്റ്റർ പീസ് പ്രേക്ഷകരുടെ മുന്നിലേക്ക്

0

സമീപകാലത്ത് മലയാളത്തിലും തമിഴിലുമായി നിരവധി പ്രേക്ഷകപ്രീതിയാർജ്ജിച്ച ചിത്രങ്ങളാണ് റീമാസ്റ്റർ ചെയ്തു തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിന് എത്തിയത്. അപ്പോഴെല്ലാം മലയാളി സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കേൾക്കാൻ കൊതിച്ച വാർത്തയ്ക്ക് ഇപ്പോൾ ജീവൻ വയ്ക്കുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 17ന് മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്ന് മോളിവുഡിൽ തന്നെ ഏറ്റവും വലിയ റീ റീലിസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കും. 1993ൽ ഫാസിലിന്റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാൽ, സുരേഷ് ​ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പൻ താരനിര തന്നെ അണിനിരന്ന ചിത്രം ആയിരുന്നു.
കാലാനുവർത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് ഓരോ കാഴ്ചയിലും അതിനോടുള്ള അഭിനിവേശം കാണികളില്‍ പുതുമ കെടാതെ നിലനിര്‍ത്തുന്ന മലയാളത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്മോസിൽ റീമാസ്റ്റർ ചെയ്തു ചിത്രം വീണ്ടും തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുമ്പോൾ മലയാളത്തിലെ സിനിമ പ്രേമികൾക്ക് അത് മറക്കാനാവാത്ത ഒരു അനുഭവം ആവുമെന്ന് തീർച്ചയാണ്.

മധു മുട്ടത്തിന്റെ വളരെ ദുരൂഹമായ മനശാസ്ത്ര-പ്രേതകഥ സംവിധായകൻ ഫാസിലിന്റെ സംവിധായക പാടവത്തില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമ അനുഭവങ്ങളില്‍ ഒന്നായി മാറുകയായിരുന്നു.കേന്ദ്ര കഥാപാത്രങ്ങളായ ഗംഗ-നാഗവല്ലി എന്നിവരെ അവതരിപ്പിച്ച ശോഭനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. കന്നടയിൽ ആപ്തമിത്ര, സൂപ്പർസ്റ്റാർ രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു. എല്ലാ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്. സോഷ്യൽ മീഡിയകൾ സജീവമായപ്പോൾ സിനിമ ചർച്ചകളിലും ട്രോൾ മേമുകളിലും ഏറ്റവുമധികം നിറഞ്ഞുനിന്ന ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ്. ഓരോ കാഴ്ചകളിലും കൂടുതൽ ഗംഭീരം ആകുന്ന ആ നിത്യഹരിത ഹാസ്യ രംഗങ്ങൾക്കായും, മലയാളികളെ മതിപ്പിച്ച ആ ക്ലൈമാക്സ് രംഗങ്ങളും തിയേറ്ററുകളിൽ അനുഭവിക്കുവാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

സംഗീതം : എം.ജി. രാധാകൃഷ്ണൻ, പശ്ചാത്തലസംഗീതം: ജോൺസൺ,
ഗാനരചന :ബിച്ചു തിരുമല,മധു മുട്ടം,വാലി, ഛായാഗ്രഹണം : വേണു, ചിത്രസംയോജനം : ടി.ആർ. ശേഖർ, സ്റ്റുഡിയോ : സ്വർഗ്ഗചിത്ര, ബെന്നി ജോൺസൺ, ധനുഷ് നായനാർ, സോമൻ പിള്ള, അജിത്ത് രാജൻ, ശങ്കർ പി എൻ, മണി സൂര്യ, ജോൺ മണി, സുചിത്ര, വേലായുധൻ കീഴില്ലം, ജിനേഷ് ശശിധരൻ, ബാബു സാഹിർ, എം ആർ രാജാകൃഷ്ണൻ,
പി ആർ ഒ : വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് : അരുൺ പൂക്കാടൻ ( 1000 ആരോസ്) എന്നിവരാണ് അണിയറയിൽ.

കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ 12-മത് പദ്ധതിയായ തൃശൂർ കല്യാണ്‍ മെരിഡിയന്‍റെ താക്കോല്‍ കൈമാറി

0

തൃശൂർ: കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ കേരളത്തിലെ പന്ത്രണ്ടാമത് പദ്ധതിയായ തൃശൂരിലെ കല്യാണ്‍ മെരിഡിയൻ കൃത്യസമയത്ത് പണിപൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. തൃശൂർ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച താക്കോൽ കൈമാറ്റ ചടങ്ങ് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ഡവലപ്പേഴ്‌സ് തൃശൂരിൽ പണി പൂർത്തിയാക്കി താക്കോൽ കൈമാറുന്ന ആറാമത് പദ്ധതിയാണ് കല്യാണ്‍ മെരിഡിയൻ.

തൃശൂരിലെ പ്രധാന റെസിഡന്‍ഷ്യല്‍ മേഖലയായ അയ്യന്തോളിലാണ്  കല്യാണ്‍ മെരിഡിയൻ എന്ന ആഡംബരപൂര്‍ണമായ ഭവനപദ്ധതി. 11 നിലകളിലായി മനോഹരമായി രൂപകൽപന നിർവഹിച്ച 43 2ബിഎച്ച്കെ, 3ബിഎച്ച്കെ അപ്പാർട്ട്മെന്‍റ് യൂണിറ്റുകളാണ് കല്യാണ്‍ മെരിഡിയനിലുള്ളത്. സ്വിമ്മിംഗ് പൂള്‍, ജിം, പാര്‍ട്ടി ഹാള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം തുടങ്ങിയ ഏറ്റവും നവീനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ സഹോദര സ്ഥാപനമാണ് കല്യാണ്‍ ഡവലപ്പേഴ്‌സ്. തൃശൂർ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ നിലവിൽ കല്യാണ്‍ ഡവലപ്പേഴ്‌സിന് ഭവന പദ്ധതികളുണ്ട്.

ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ 6

0

ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ ആറാമത് സീസൺ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഗ്രാൻഡ് ഫിനാലെ 18 TVR (Source: BARC Week 25 Kerala 2+U+R) നേടി. ഇതുവരെ നടന്ന എല്ലാ സീസണുകളിലും വച്ച് ഏറ്റവും ഉയർന്ന റേറ്റിംഗാണിത് . 2024 മാർച്ച് 10 ന് ആരംഭിച്ച ഈ സീസണിൽ വ്യത്യസ്ത പശ്ചാത്തലങ്ങളോടും ലോകവീക്ഷണങ്ങളോടും ജീവിതകഥകളോടും കൂടിയ 25 മത്സരാർത്ഥികൾ പങ്കെടുത്തു. സംഘർഷങ്ങൾ, സൗഹൃദങ്ങൾ, പ്രണയം, ശാരീരിക വെല്ലുവിളികൾ, തന്ത്രപരമായ കളികൾ എന്നിവയുടെ മിശ്രിതം മാത്രമല്ല, മലയാളി സമൂഹത്തിന്റെ അപൂർവ പ്രതിനിധാനവും കൂടിയായിരുന്നു ഈ ഷോ. അക്ഷരാർഥത്തിൽ “ഒന്നു മാറ്റിപ്പിടിച്ചാലോ” എന്ന സീസണിന്റെ ടാഗ്‌ലൈനിനെ അന്വർത്ഥമാക്കുന്ന രീതിയിൽ ബിഗ്ഗ് ബോസ്സ് സീസൺ 6 പ്രേക്ഷകപിന്തുണ നേടി.

ഏഷ്യാനെറ്റും പ്രേക്ഷകരും തമ്മിലുള്ള അനുദിനം വളരുന്ന ആത്മബന്ധമാണ് ബിഗ്ഗ് ബോസ്സ് സീസൺ 6 ന്റെ സ്ഥിരമായ ഉയർന്ന റേറ്റിംഗ് സൂചിപ്പിക്കുന്നത്. ടെലിവിഷൻ പ്രേക്ഷകരുടെ അതിയായ പിന്തുണയ്ക്കൊപ്പം, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള പോസിറ്റീവ് ഫീഡ്ബാക്കും സജീവമായ പ്രേക്ഷക ഇടപെടലും ഷോയെ മലയാളികൾക്കിടയിൽ ജനകീയമാക്കി മാറ്റി. ബിഗ്ഗ് ബോസ് മലയാളം ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും മികച്ച ഷോകളിലൊന്നായി നിലകൊള്ളുന്നതിനൊപ്പം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലും വ്യാപകമായ പിന്തുണ നേടുന്നു. കേരളത്തിൽ 2.7 കോടിയിലധികം (Source: BARC 2+U+R ) ആൾക്കാരിലേക്ക് ബിഗ്ഗ് ബോസ്സ് സീസൺ 6 എത്തി . ബിഗ്ഗ് ബോസ്സ് സീസൺ 5 മായി താരതമ്യപ്പെടുത്തുമ്പോൾ, വ്യൂവർഷിപ്പിൽ 35% വർദ്ധനവും അതോടൊപ്പം ആകെ വോട്ടിംഗിൽ 69% വർദ്ധനവും ഫിനാലെ ആഴ്ചയിലെ വോട്ടിംഗിൽ 87% വർദ്ധനവുമാണ് സീസൺ 6 ഉണ്ടായി. സോഷ്യൽ മീഡിയ ഇടപെടൽ 100% വർധിച്ചപ്പോൾ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ വ്യൂയർഷിപ്പ് 55% വർദ്ധിച്ചു.

മത്സരാർത്ഥികളെ പിന്തുണച്ചും വിമർശിച്ചും തിരുത്തിയും ഉള്ള മോഹൻലാലിന്റെ അവതരണമായിരുന്നു ഈ ഷോയുടെ പ്രധാന ആകർഷണം . പവർ റൂം, ഒരേസമയം ആറു വൈൽഡ് കാർഡ് എൻട്രികൾ, മോഹൻലാലിന്റെ കൈയ്യക്ഷരം ഒറ്റ ഫോണ്ടായി സംയോജിപ്പിച്ച ‘എ 10’ ഡിജിറ്റൽ ഫോണ്ട് അവതരിപ്പിക്കൽ, സിനിമാകഥ, സി ഐ ഡി രാമദാസ്, ഫിനാലെ ലൈവ് സ്കെച്ച്, അവയവ ദാനം പോലെയുള്ള സാമൂഹ്യ സന്ദേശങ്ങൾ, പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ എൻട്രി, പുതിയ താരങ്ങൾക്കുവേണ്ടിയുള്ള സിനിമ ഓഡിഷനുകൾ തുടങ്ങി എന്നിവയെല്ലാം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

ബിഗ് ബോസ് മലയാളം 6-ന്റെ ടൈറ്റിൽ സ്പോൺസർ സ്കീ ഐസ് ക്രീമും കോ- പ്രസെന്റർ ആറ്റംബർഗ്, ആമൃതവേണി, ഡോമെക്സ്, ലോയ്‌ഡ് എന്നിവയും ആയിരുന്നു. ഇന്ത്യ ഗേറ്റ്, ബ്രിട്ടാനിയ ഗുഡ്ഡേ, കംഫർട്ട് എന്നിവ കോ പവേർഡും കൂടെ ഡാസ്ലർ ഇറ്റേണ ബ്യൂട്ടി പാർട്ട്ണറായും ഗോൾഡ് വിന്നർ ഹെൽത്ത് പാർട്ട്ണറായും പ്രവർത്തിച്ചു. സ്പെഷ്യൽ പാർട്ട്ണറായി 7Up , സ്ക്വാഡ്, ടാംഗ് എന്നിവ ഉണ്ടായപ്പോൾ, കെ പി നമ്പൂതിരിസ് പ്രീമിയർ ടിഷ്യൂസ്, മിൽമ, M4Marry.com, എക്സോ ജെൽ, കേരള മാട്രിമോണി, എയർടെൽ, വരാന്ത റേസ്, പീറ്റ് & ജോ, ഈസ്റ്റേൺ, ജോൺസ് കുട, മൈജി, എം ഐ , കോൺഫിഡന്റ് ഗ്രൂപ്പ് എന്നിവ കോ – സ്പോൺസർമാരായും പ്രവർത്തിച്ചു. ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 6 – ന്റെ പ്രൈസ് സ്പോൺസർ കോൺഫിഡന്റ് ഗ്രൂപ്പായിരുന്നു.

ഇന്‍വെസ്റ്റിഗേഷന്‍ സസ്പെൻസ് ത്രില്ലർ ‘കുരുക്ക്’ ജൂലൈ 5ന് സിനിമ തീയേറ്ററുകളിൽ

0

നിഷ ഫിലിംസിന്റെ ബാനറിൽ ഷാജി പുനലാൽ നിർമ്മിച്ച് നവാഗതനായ അഭിജിത്ത് നൂറാണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ സസ്പെൻസ് ത്രില്ലർ ‘കുരുക്ക്’ന്റെ പ്രെസ്സ് മീറ്റ് തിരുവനന്തപുരത്ത് വച്ച് നടന്നു. ചിത്രത്തിൻ്റെ ട്രെയിലർ പ്രഥ്വിരാജ് സുകുമാരൻ ആണ്, താരത്തിൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തിരുന്നു. ജൂലൈ 5ന് സിനിമ തീയേറ്ററുകളിൽ എത്തിച്ചേരുന്നതാണ്.

കേരള പോലീസിനെ വല്ലാതെ കുഴക്കുകയും, മാധ്യമങ്ങൾ സെൻസേഷനാക്കുകയും, ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്ത തലസ്ഥാന നഗരത്തിലെ ഒരു രാത്രി നടന്ന റൂബിന്‍- സ്നേഹ കൊലക്കേസിന്‍റെ അന്വേഷണം നടത്തുന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസർ കഴക്കൂട്ടം സി.ഐ സാജൻ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൻ്റെ കഥയാണ് ഇതിവൃത്തം.

തിരുവനന്തപുരത്തിൻ്റെ വിവിധ ഇടങ്ങളിലായി 25 ദിവസങ്ങൾ കൊണ്ടാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയായത്. സെക്കന്റ് ഷോ, ഇമ്മാനുവൽ,ആർ ജെ മഡോണ, നാലാം മുറ, എന്റിക്കാക്കക്കൊരു പ്രേമോണ്ടാർന്ന്, പപ്പ എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും റിലീസ് ചെയ്യാനിരിക്കുന്ന അതേർസ് എന്നീ സിനിമകളിൽ നായക വേഷം ചെയ്ത അനില്‍ ആന്റോയാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ മൂവിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സാജൻ ഫിലിപ്പിനെ അവതരിപ്പിക്കുന്നത്.

ബാലാജി ശർമ്മ, മീര നായർ , പ്രീതാ പ്രദീപ്,ശ്രീജിത്ത് ശ്രീകണ്ഠൻ,അസീം ഇബ്രാഹിം,അമിത മിഥുൻ, ശബരി ചന്ദ്രൻ, അജയഘോഷ്. ജി ,കൊല്ലം തുളസി, മഹേഷ്‌, യമുന, ബിന്ദു കെ എസ്, രാജ്കുമാർ, ദർശന , ശ്രീകാന്ത്, സുബിൻ ടാർസൻ, സന്ദീപ് ചന്ദ്രൻ , അനീഷ്, സന്ദീപ് സച്ചു, ആദർശ്, വിദ്യ വിശ്വനാഥ്, മാളവിക,ഷാലി ഫ്രാൻസിസ് എന്നീ താരങ്ങളും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഗാനങ്ങൾ- രാജേഷ് നീണ്ടകര, ഷാനി ഭുവൻ, സംഗീതം- യു.എസ്.ദീക്ഷിത്, സുരേഷ് പെരിനാട്, പാടിയിരിക്കുന്നത് ജാസ്സി ഗിഫ്റ്റ്, അരവിന്ദ് വേണുഗോപാൽ ഛായാഗ്രാഹകാൻ – റെജിൻ സാൻ്റോ,

കലാസംവിധാനം- രതീഷ് വലിയകുളങ്ങര, കോസ്റ്റ്യൂം ഡിസൈനർ- രാംദാസ്, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂർ, കോ റൈറ്റർ & ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ- ജിംഷാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുഹാസ് അശോകൻ, പ്രൊജക്റ്റ് ഡിസൈനർ- അഖിൽ അനിരുദ്ധ്, പ്രദീപ്‌ കുമാർ , ഫിനാൻസ് മാനേജർ- അക്ഷയ്‌ ജെ, ഫിനാൻസ് കൺട്രോളർ- സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ.എസ്,സെക്കന്റ്‌ ഡി ഒ പി – അഖിൽ ശ്രീകാന്ത്, അഖിൽ കൃഷ്ണൻ, റിയാസ് മുഹമ്മദ്‌ ,സോങ് കൊറിയോഗ്രാഫി – പപ്പു വിഷ്ണു, വി എഫ് എക്സ് & ഗ്രാഫിക്സ് – ബിജോയ്‌ ബി ചന്ദ്രൻ, പി.ആർ.ഒ- പി.ശിവപ്രസാദ്,ശബ്ദമിശ്രണം – ശങ്കർ ദാസ് വി സി (ചിത്രാഞ്ജലി ),സൗണ്ട് ഡിസൈനർ – സുരേഷ് തിരുവല്ലം, ശബ്ദലേഖനം – ഉല്ലാസ് രാജ്, ശ്രീകുമാർ മൂസദ്‌ , സ്റ്റിൽസ്- അജി മസ്ക്കറ്റ് സ്റ്റിൽ അസിസ്റ്റന്റ് – രാജേഷ്, ജിഷ്ണു പ്രകാശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സിനിമയെ വെല്ലുന്ന കഥാവഴിത്തിരിവ്; ഊമക്കത്തിന് പിന്നാലെ പൊലീസും; മാന്നാറിൽ കലയുടേത് കൊലയോ?

0

സിനിമയെ വെല്ലുന്ന കഥാവഴിത്തിരിവുമായി ആലപ്പുഴ മാന്നാറിലെ കല തിരോധാനത്തിന്റെ ചുരുൾ അഴിയുന്നു. പൊലീസിന് എത്തിയ ഊമക്കത്തിന്റെ പിറകെ നടന്ന അന്വേഷണത്തിൽ കണ്ടെത്താനായത് ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിയുന്ന കാര്യങ്ങളാണ്.
ആലപ്പുഴ മാന്നാറിൽ 15 വർഷം മുൻപ് കാണാതായ കലയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തി. പരിശോധനയിൽ ലഭിച്ച അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കാണാതായ കലയുടേതാണെന്ന് സ്ഥിരീകരിക്കാനാകൂ. കലയുടെ ഭർത്താവ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങൾ ലഭിച്ചത്.

അനിലിന്റെ വീടിനോട് ചേർന്ന് നേരത്തെ സെപ്റ്റിക് ടാങ്ക് നിലനിന്നിരുന്ന സ്ഥലത്ത് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചാണ് പരിശോധന. പഴയ സെപ്റ്റിക് ടാങ്കിൽ നിന്ന് അവശിഷ്ടങ്ങൾ ലഭിച്ചതോടെ പുതിയ സെപ്റ്റിക് ടാങ്കും തുറന്ന് പരിശോധിക്കുന്നുണ്ട്. കലയുടെ ഭർത്താവ് അനിൽ ഇസ്രായേലിൽ ജോലി ചെയ്തുവരുകയാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

കലയെ ഭർത്താവ് അനിലും ബന്ധുക്കളും സുഹൃത്തുക്കളുമായ അഞ്ച് പേരും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതെന്നായിരുന്നു പൊലീസിന് ലഭിച്ച മൊഴി. ഇതേ തുടർന്ന് അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനുരാജൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലെടുത്ത ജിനു രാജനെ സ്ഥലത്തെത്തിച്ചാണ് പൊലീസ് മൃതദേഹം കണ്ടെത്താനുള്ള പരിശോധന നടത്തുന്നത്. കലയും അനിലും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു.