കള്ളക്കുറിച്ചി∙ വിഷമദ്യ ദുരന്തബാധിതരെ സന്ദർശിച്ച് കമൽഹാസൻ; ചികിത്സയിൽ കഴിയുന്നവരെ കണ്ടു

കള്ളക്കുറിച്ചി∙ വിഷമദ്യ ദുരന്തബാധിതരെ കാണാൻ മക്കൾ നീതി മയ്യം പാർട്ടിയുടെ അധ്യക്ഷനും നടനുമായ കമൽഹാസൻ കള്ളക്കുറിച്ചിയിലെത്തി. വിഷമദ്യ ദുരന്തത്തിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്ന കള്ളക്കുറിച്ചിയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് താരമെത്തിയത്.തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌യും നേരത്തെ കള്ളക്കുറിച്ചിയിലെത്തിയിരുന്നു. ദുരന്തത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് കരുണാപുരം ദലിത് ഗ്രാമത്തിലാണെന്നാണ് പുറത്തു വരുന്ന കണക്കുകൾ. 57 പേർ മരിച്ചതിൽ 32 പേരും ഈ ഗ്രാമത്തിൽ നിന്നുള്ളവരാണ്.

admin:
Related Post