കാർ റിവേഴ്സ് ഗിയറിൽ അബദ്ധത്തിലിട്ട് ഓടിച്ച യുവതിക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ദാരുണാന്ത്യം. കാർ ഓടിക്കാൻ പരിശീലിക്കുന്നതിനിടയിലിയിരുന്നു സംഭവം. മഹാരാഷ്ട്രയിലെ ദത്ത് ധാം ക്ഷേത്രത്തിന് സമീപം ടൊയോട്ട എറ്റിയോസ് കാർ 300 അടി താഴ്ചയിൽ വീണാണ് യുവതിക്ക് മരണം സംഭവിച്ചത്. സംഭവം ക്യാമറയിൽ പതിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വീഡിയോ ചർച്ചയായി മാറിക്കഴിഞ്ഞു. ഒപ്പമുണ്ടായ ആൾ പകർത്തിയ വീഡിയോയാണ് ദാരുണമായ സംഭവത്തിന്റെ നടുക്ക ദൃശ്യങ്ങൾ ലോകത്തെ അറിയിച്ചത്.
ഡ്രൈവർ സീറ്റിലിരിക്കുന്ന സ്ത്രീ കാർ പിന്നിലേക്ക് കാർ മാറ്റുന്നത് കാണാം. പാറക്കെട്ടിൻ്റെ അരികിൽ എത്തിയപ്പോൾ ഇവർ പരിഭ്രാന്തയായി, പിന്നാലെ ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തുകയും ചെയ്തു. വീഡിയോ റെക്കോർഡ് ചെയ്യുന്നയാൾ ഉടൻ തന്നെ ഇടപെടുകയും കാറിന്റെ താക്കോൽ ഓഫാക്കാൻ ശ്രമം നടത്തിയെങ്കിലും ഇത് ഫലം കണ്ടില്ല.
ചുരുങ്ങിയ കാലയളവിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ സിനിമയാണ് വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്‌കർ’. ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം ‘മിണ്ടാതെ’ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. വൈശാഖ് സുഗുണൻ വരികൾ ഒരുക്കിയ ഗാനം യാസിൻ നിസാറും ശ്വേത മോഹനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. നാഷണൽ അവാർഡ് വിന്നർ ജി വി പ്രകാഷ് കുമാർ സംഗീതം പകരുന്ന ഈ ചിത്രം 2024 സെപ്റ്റംബർ 27ന് തീയേറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായ് ചിത്രത്തിന്റെ ഭാഗമാവാൻ പ്രേക്ഷകർക്കൊരു സുവർണ്ണാവസരം നൽകിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. അതിനായ് ചെയ്യേണ്ടത് ഇത്രമാത്രം, ‘മിണ്ടാതെ’ ഗാനത്തിന് ചുവടുവെച്ച് #Mindathe & #LuckyBaskhar എന്നീ ഹാഷ്ടാഗുകളോടെ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത് റീൽസ് കോബറ്റീഷനിൽ പങ്കെടുക്കുക.
‘ലക്കി ഭാസ്‌കർ’ പാൻ ഇന്ത്യൻ ചിത്രമാണ് എന്നതിനാൽ അതത് ഭാഷകളിലെ ഗാനത്തിന്റെ പേരും ഹാഷ്ടാഗും വ്യത്യസ്തമാണ്. മലയാളത്തിൽ #Mindathe & #LuckyBaskhar എന്നാണെങ്കിൽ തെലുഗിൽ #SrimathiGaru & #LuckyBaskhar, തമിഴിൽ #Kolladhey & #LuckyBaskhar, ഹിന്ദിയിൽ #Naaraazgi & #LuckyBaskhar എന്നുമാണ് ഹാഷ്ടാഗുകൾ നൽകേണ്ടത്.
സിതാര എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദുൽഖറിന്റെ നായികയായ് മീനാക്ഷി ചൗധരിയാണ് എത്തുന്നത്. തെലുഗു, മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. ‘തോളി പ്രേമ’, ‘വാത്തി’ എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലക്കി ഭാസ്‌കർ’.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യുടെ റിലീസ് ട്രെയിലർ പുറത്തുവിട്ടു. ജൂൺ 27ന് ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണിത്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസറിന് വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. ട്രെയിലർ കൂടെ റിലീസ് ചെയ്തതോടെ വലിയ പ്രതീക്ഷയോടെയാണ് ഈ ഇതിഹാസ ചിത്രത്തിനായ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ‘കൽക്കി 2898 എഡി’ പറയുന്നത് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. അതിജീവനത്തിനായ് പോരാടുന്നവരുടെ അവസാനത്തെ നഗരമായിട്ടാണ് കാശിയെ ചിത്രീകരിച്ചിരിക്കുന്നത്. വരേണ്യവർഗം നിയന്ത്രിക്കുന്നവർ വസിക്കുന്ന ഇടമായ് ‘കോംപ്ലക്സ്’ അഥവാ പറുദീസയെയും ഈ പറുദീസയിലെ മനുഷ്യരാൽ പീഡിപ്പിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമായ് പ്രവർത്തിക്കുന്ന ഇടമായ് ശംഭാളയെയും ചിത്രീകരിച്ചിരിക്കുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ ട്രെയിലർ ലഭ്യമാണ്.
പ്രഭാസിനൊപ്പം മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽഹാസൻ, ദിഷാ പടാനി തുടങ്ങിയവർ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രമായ ‘സുമതി’യെ ദീപിക പദുക്കോണാണ് കൈകാര്യം ചെയ്യുന്നത്. ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും ‘യാസ്കിൻ’ എന്ന കഥാപാത്രമായ് കമൽഹാസനും ‘ഭൈരവ’യായ് പ്രഭാസും ‘റോക്സി’യായി ദിഷാ പടാനിയും വേഷമിടുന്നു. വമ്പൻ താരങ്ങളെ അണിനിരത്തി ഒരുങ്ങുന്ന പാൻ ഇന്ത്യൻ സിനിമയാണ് ‘കൽക്കി 2898 എഡി’. മികച്ച പശ്ചാത്തല സംഗീതംത്തോടൊപ്പം ഗംഭീര വിഎഫ്എക്‌സും നൽകികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. പിആർഒ: ശബരി.
‘വിരൂപാക്ഷ’, ‘ബ്രോ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം സായ് ദുർഘ തേജ് നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. രോഹിത് കെ പി സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന് ‘എസ്ഡിടി18’ എന്നാണ് താൽകാലികമായ് പേര് നൽകിയിരിക്കുന്നത്. പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ പീരിയോഡിക് ഡ്രാമയിൽ ശക്തമായൊരു കഥാപാത്രത്തെയാണ് സായ് ദുർഘ തേജ് അവതരിപ്പിക്കുന്നത്. ഫസ്റ്റ് ഷെഡ്യൂളിന് മാത്രമായ് പ്രത്യേകം നിർമ്മിച്ച ചിത്രത്തിന്റെ സെറ്റിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായ് റിലീസ് ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമായിട്ടാണ് ‘എസ്ഡിടി18’ ഒരുങ്ങുന്നത്.
തേജ സജ്ജയെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ന് ശേഷം പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയാണ് ‘എസ്ഡിടി18’. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും. പിആർഒ: ശബരി.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘കൽക്കി 2898 എഡി’. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തെ കുറിച്ച് സംവിധായകൻ നാഗ് അശ്വിൻ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുന്നു.
‘കാശി’ അഥവാ ‘വാരണാസി’ പശ്ചാത്തലമാക്കി ഗംഗ നദിയുടെ സമീപത്തായ് ചിത്രീകരിച്ച ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ മൂന്ന് ലോകങ്ങളുടെ കഥയാണ് പറയുന്നത്. ആദ്യത്തെത് ‘കാശി’, രണ്ടാമത്തെത് ‘കോംപ്ലക്സ്’, മൂന്നാമത്തെത് ‘ശംഭാള’.
തങ്ങൾക്ക് ആവശ്യമായ വെള്ളവും വിഭവവും ഗംഗ നദി നൽകും എന്ന പ്രതീക്ഷിയിൽ ലോകത്തുള്ള മനുഷ്യരെല്ലാം ‘കാശി’യിലേക്ക് കൃഷിയും കച്ചവടവും ചെയ്യാനായ് എത്തുന്നു. എന്നാൽ അവരുടെ പ്രതീക്ഷകൾക്ക് വിപരീതമായ് നദി വറ്റുന്നതോടെ ദാരിദ്ര്യം അവരെ വലിഞ്ഞുമുറുക്കുന്നു. പ്രതിസന്ധിയിലായ മനുഷ്യർ നിലനിൽപ്പിനായ് കൊള്ളയടിക്കുകയും അക്രമങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ മനുഷ്യർ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവർക്ക് പ്രതീക്ഷ പകരുന്ന വിധത്തിൽ ഇൻവേർട്ടഡ് പിരമിഡിന്റെ രൂപത്തിൽ ആകാശം തൊട്ട് നിൽക്കുന്ന ഒരു പാരഡൈസ് അപ്രതീക്ഷിതമായ് പ്രത്യക്ഷപ്പെടുന്നത്. ‘കോംപ്ലക്സ്’ എന്ന പേരിൽ അറിയപ്പെടുന്ന പാരഡൈസ് വിഭവങ്ങളാൽ സമൃദമാണ്. നരകത്തിന് സമാനമായ് ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യർക്കിടയിലേക്ക് സ്വർഗ്ഗത്തോടെ ചേർന്നുനിൽക്കുന്ന ‘കോംപ്ലക്സ്’ വന്നെത്തുന്നതോടെ കാശിയിലെ മനുഷ്യർ ‘കോംപ്ലക്സ്’ൽ ആകൃഷ്ടരാവുന്നു. തുടർന്ന് ‘കോംപ്ലക്സ്’ലെ ആളുകൾക്ക് വേണ്ടി അടിമകളെ പോലെ പണിയെടുക്കുന്നു.
ദാരിദ്ര്യത്തിൽ നിന്നും സമ്പന്നതയിലേക്ക് കടക്കാൻ മനുഷ്യർ നടത്തുന്ന ശ്രമങ്ങളാണ് ‘കൽക്കി 2898 എഡി’യിൽ പ്രധാനമായും ദൃശ്യാവിഷ്കരിക്കുന്നത്. ആദ്യത്തെ ലോകം എന്ന് വിശ്വസിക്കുന്ന ‘കാശി’ക്കും രണ്ടാമത്തെ ലോകമായ ‘കോംപ്ലക്സ്’നും ശേഷമാണ് മൂന്നാമത്തെ ലോകമായ ‘ശംഭാള’യെ കുറിച്ച് പരാമർശിക്കുന്നത്. അമാനുഷികർ വസിക്കുന്ന ‘ശംഭാള’ മറ്റ് രണ്ട് ലോകങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ടിബറ്റൻ സംസ്കാരത്തിലെ ‘ഷാംഗ്രി-ലാ’എന്ന സങ്കൽപത്തിന് സമാനമായ ലോകമാണ് ശംഭാള എന്നാണ് സംവിധായകൻ പറയുന്നത്. ‘കോംപ്ലക്സ്’ലെ ആളുകൾക്ക് അടിമപ്പെട്ടുപോയ കാശിയിലെ മനുഷ്യർ തങ്ങളെ രക്ഷിക്കാൻ ‘ശംഭാള’യിൽ നിന്ന് കൽക്കി വരും എന്ന് പ്രതീക്ഷയിലാണ് ജിവിക്കുന്നത്.
പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. സാൻ ഡീഗോ കോമിക്-കോണിൽ കഴിഞ്ഞ വർഷം നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ചിത്രത്തിനായ് വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
2023-ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ‘ഗദർ 2’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ബോളിവുഡ് താരം സണ്ണി ഡിയോൾ ആക്ഷൻ ഹീറോ ഇമേജ് കൈക്കലാക്കി തന്റെ നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 100ആമത്തെ സിനിമയിലേക്ക് കുതിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്സ്, പീപ്പിൾ മീഡിയ ഫാക്ടറി എന്നീ ബാനറിൽ ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന ‘എസ്ഡിജിഎം’ എന്ന ചിത്രമാണ് താരത്തിന്റെ പുതിയ സിനിമ. നവീൻ യേർനേനി, വൈ രവി ശങ്കർ, ടിജി വിശ്വ പ്രസാദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് ജൂൺ 22 മുതൽ ആരംഭിക്കും. സിനിമയുടെ ലോഞ്ച് ഇന്ന് ഹൈദരാബാദിൽ നടന്നു.
‘ക്രാക്ക്’, ‘വീരസിംഹ റെഡ്ഡി’ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച സംവിധായകൻ ഗോപിചന്ദ് മാലിനേനി ‘എസ്ഡിജിഎം’ലൂടെ ഇത്തവണ ഒരു വമ്പൻ ആക്ഷൻ എൻ്റർടെയ്‌നറായാണ് പ്രേക്ഷകർക്കായ് ഒരുക്കുന്നത്. ഇത് അദ്ദേഹത്തിൻ്റെ കന്നി ഹിന്ദി സിനിമയാണ്. മൈത്രി മൂവി മേക്കേഴ്സ്, പീപ്പിൾ മീഡിയ ഫാക്ടറി എന്നീ രണ്ട് പ്രൊഡക്ഷൻ ഹൗസുകളൊടൊപ്പം ഗോപിചന്ദ് മാലിനേനി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഇതുവരെ കാണാത്ത ആക്ഷൻ അവതാരത്തിലാണ് സംവിധായകൻ നായകനെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരും അവതരിപ്പിക്കും. വലിയ ക്യാൻവാസിൽ മികച്ച സാങ്കേതിക വിദഗ്ധർ ചേർന്ന് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ സംഗീതം തമൻ എസ് നിർവഹിക്കും.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബ സായ് കുമാർ മാമിഡിപള്ളി, ജയ പ്രകാശ് റാവു (ജെപി), സിഇഒ: ചെറി, ഛായാഗ്രഹണം: ഋഷി പഞ്ചാബി, ചിത്രസംയോജനം: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ: അനൽ അരസു, രാം ലക്ഷ്മൺ, വെങ്കട്ട്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, പിആർഒ: ശബരി.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ വൻ വിജയത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ സക്‌സസ് ഇവന്റ് ഷാർജ സെൻട്രൽ മാളിൽ വെച്ച് നടന്നു. ചിത്രം വൻ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ അറബി വേർഷൻ റിലീസിനൊരുങ്ങുകയാണ്. എല്ലാ കഥാപാത്രങ്ങൾക്കും ലോക്കൽ എമിറാത്തിസാണ് ഡബ് ചെയ്തിരിക്കുന്നത്. ചിത്രം ഉടൻ റിലീസിനെത്തും.
മെഗാസ്റ്റാർ മമ്മൂട്ടി, സംവിധായകൻ വൈശാഖ്, ട്രൂത്ത് ഗ്രൂപ്പ് ചെയർമാൻ മിസ്റ്റർ അബ്ദുൽ സമദ്, ഖാലിദ് അൽ അമേരി, അനുരാ മത്തായി എന്നിവർ പങ്കെടുത്തു. ലൈൻ ഇൻവെസ്റ്മെന്റ് പ്രോപ്പർട്ടി എൽ എൽ സി സിഇഒ മിസ്റ്റർ ജെയിംസ് വർഗീസ്, ലൈൻ ഇൻവെസ്റ്മെന്റ് ജിഎം നവനീത് സുധാകരൻ, ഷാർജ സെൻട്രൽ മാൾ മാനേജർ റസ്വാൻ അബ്ദുൾ റഹ്മാൻ എന്നിവർ ചടങ്ങിൽ ടർബോ ടീമിനെ സ്വാഗതം ചെയ്തു.
ചിത്രം വൻ വിജയമാക്കിയതിൽ മമ്മൂട്ടി എല്ലാവരോടും നന്ദി അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ അറബിക്ക് വേർഷൻ ടീസർ മമ്മൂട്ടി ലോഞ്ച് ചെയ്തു. അറബിക് ഡബ്ബിനു പിന്നിൽ പ്രവർത്തിച്ച ടീമിന് മമ്മൂട്ടി പ്രേത്യേകം നന്ദി അറിയിച്ചു. മലയാളികളും എമിറാത്തികളും തമ്മിലെ ഒരു സാംസ്ക്കാരിക ഒത്തുകൂടലാണ് ഇതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
പതിനായിരക്കണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ഹിറ്റ് എഫ്എം 96.7നോടൊപ്പം ജിഎംഎച് ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവന്റ് “സ്റ്റാർ സിംഗർ സീസൺ 9 റീ -ലോഞ്ച് ഇവന്റ് ” 2024 ജൂൺ 23 നു വൈകുന്നേരം 6 മണിമുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.
സ്റ്റാർ സിങ്ങർ റീ -ലോഞ്ച് ഇവന്റിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗർ മുഖ്യാതിഥിയായി എത്തുന്നു. ഈ വേദിയിൽ വച്ച് സംഗീതയാത്രയുടെ 27 വർഷം പൂർത്തിയാക്കുന്ന അദ്ദേഹത്തെ ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു . ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ ഗാനങ്ങളും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ഹിറ്റുകൾ ആണ്.
ഈ ആഘോഷരാവിൽവച്ച് കുഞ്ചാക്കോ ബോബനും അനഘയും അടുത്തിടെ പുറത്തിറങ്ങിയ അവരുടെ സിനിമ ” ഗ്ര്ര്ർ ” യെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കിടുന്നു . കൂടാതെ, നടി പാർവതി തിരുവോത്ത് അവരുടെ പുതിയ സിനിമ “ഉള്ളൊഴുക്ക്” സംബന്ധിച്ച അനുഭവങ്ങൾ പങ്കുവയ്ക്കും.
“സ്റ്റാർ സിംഗർ സീസൺ 9”-ലെ വിധികർത്താക്കളായ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര എന്നിവരുടെ മാസ്മരിക ഗാന പ്രകടനങ്ങൾ ഈ സായാഹ്നത്തിന് മാറ്റുകൂട്ടും . കൂടാതെ, ഈ സീസണിലെ മികച്ച 10 മത്സരാർത്ഥികളുടെ ചടുലമായ നൃത്ത പ്രകടനങ്ങൾ, സ്കിറ്റുകൾ, ആകർഷകമായ ഗാനങ്ങൾ എന്നിവയാൽ വേദി സജീവമാകും.
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് പുഷ്പ 2 ടീം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചേക്കാമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍നിന്ന് ഇതുവരെ അക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതായി അറിയിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 15-ന് പുറത്തിറങ്ങാന്‍ തീരുമാനിച്ചിരുന്ന പുഷ്പ 2 ഇനി എത്തുക ഈ വര്‍ഷം ഡിസംബര്‍ 6-നാകും. അല്ലു അര്‍ജുന്‍ ആരാധകരും സിനിമാപ്രേമികളും ഒരേ പോലെയാണ് പുഷ്പ 2-വിന്റെ റിലീസിനായി കാത്തിരിക്കുന്നത്.
2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷനത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം. രണ്ടാം ഭാഗത്തില്‍ എന്തുസംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചുകൊണ്ടവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍, കേച്ച കംഫാക്ഡീ, ഡ്രാഗണ്‍ പ്രകാശ്, നബകാന്ത, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, ഗാനരചന: സിജു തുറവൂർ, എഡിറ്റർ: നവിൻ നൂലി, വിഎഫ്എക്സ് സൂപ്പർവൈസർ: കമല കണ്ണൻ, വസ്ത്രാലങ്കാരം: ദീപാലി നൂർ, ശീതൾ ശർമ്മ, നൃത്തസംവിധാനം: പ്രേം രക്ഷിത്, ഗണേഷ് ആചാര്യ, വിജയ് പോലാക്കി, സൃഷ്ടി വർമ, ക്യാരക്ടർ ഡിസൈനർ: പ്രീതി ശീൽ സിംഗ്, സിഎഫ്ഒ: സി.എച്ച്. നാഗഭൂഷണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബാ സായ് കുമാർ മാമിഡിപ്പള്ളി, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ വി വി ബാല സുബ്രഹ്മണ്യൻ വിഷ്ണു, മിക്സ് എഞ്ചിനീയർ – ബിപിൻ, ഡിഐ & സൗണ്ട് മിക്സിംഗ്: അന്നപൂർണ സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി, വിജയ് കുമാർ, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിസിറ്റി: മാക്സ് മീഡിയ, ബ്രാൻഡിംഗ്: കെ ആർ സിദ്ധാർത്ഥ്
മലയാളികളുടെ സ്വന്തം ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. ആദ്യ പോസ്റ്ററുകള്‍ സൂചിപ്പിച്ചതുപോലെ ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും റേച്ചല്‍ എന്നാണ് ടീസറും അടിവരയിടുന്നത്. അഭിനയ രംഗത്തെ തന്റെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും റേച്ചൽ എന്ന് ടീസറിലൂടെ തന്നെ ഹണി റോസ് തെളിയിക്കുന്നുണ്ട്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. സ്റ്റേറ്റ്, നാഷണൽ അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മഞ്ജു ബാദുഷ, ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ് ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, മേക്കപ്പ്: രതീഷ് വിജയൻ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹന്നാൻ മരമുട്ടം, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ പി, ഫിനാൻസ് കൺട്രോളേഴ്സ്: ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, വിതരണം: ബിഗ് ഡ്രീംസ്, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്, സ്റ്റിൽസ്: നിദാദ് കെ എൻ
ബ്ലോക്ക്ബസ്റ്റർ ചിത്രം “ഐ സ്മാർട് ശങ്കർ” തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോൾ റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ‘ഡബിൾ ഐ സ്മാർടിന്റെ’ പുതിയ അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ റിലീസ് തീയതിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇൻഡിപെൻഡൻസ് ദിനമായ ഓഗസ്റ്റ് 15ന് ചിത്രം തീയേറ്ററുകളിലെത്തും. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
റിലീസ് ഡേറ്റ് പോസ്റ്ററിൽ റാമിനെ വേറെ ഒരു ഗെറ്റപ്പിൽ കാണാൻ കഴിയും. ശിവ ലിംഗവും പോസ്റ്ററിന്റെ ബാക്ഗ്രൗണ്ടിൽ കാണാം. ചിത്രത്തിന്റെ ഓരോ പുതിയ അപ്‌ഡേറ്റുകളുമായി അണിയറപ്രവർത്തകർ വരും ദിവസങ്ങളിൽ എത്തും.
ഉസ്താദ് ഐ സ്മാർട് ശങ്കറായി റാം തിരിച്ചെത്തുന്നു. കാവ്യ താപർ നായികയായി എത്തുമ്പോൾ ബിഗ് ബുൾ എന്ന ഗംഭീര കഥാപാത്രവുമായി സഞ്ജയ് ദത്ത് എത്തുന്നു. ഐ സ്മാർട് ശങ്കർ പോലെ തന്നെ ഡബിൾ ഐ സ്മാർട്ടിലും ആക്ഷൻ പാക്കഡ് ക്ലൈമാക്സ് രംഗങ്ങൾ പ്രതീക്ഷിക്കാം. രോമാഞ്ചം നൽകുന്ന സീനുകളിൽ ഒന്നായി ക്ലൈമാക്സ് മാറും. രണ്ടിരട്ടി ഡോസിൽ മാസ് ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർക്ക് ടീസറിലൂടെ ലഭിച്ചു.
സ്ക്രീനിലെ മാസ് അപ്പീൽ കൊണ്ടും റാം ഇളക്കിമറിക്കും എന്ന് നിസംശയം പറയാം. ബിഗ് ബുൾ എന്ന വില്ലനായി സഞ്ജയ് ദത്ത് കൂടി എത്തുമ്പോൾ കഥ മറ്റൊരു ലെവലിലേക്ക് മാറും. ആദ്യ ഭാഗത്തേക്കാൾ ഇരട്ടി ക്യാൻവാസിൽ ചിത്രം എത്തുമ്പോൾ ഇരട്ടി എന്റർടൈന്മെന്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല.
റാമിന്റെ ആരാധകർക്കുള്ള മികച്ച വിരുന്നായി ടീസർ മാറി. ടീസർ കൊണ്ട് പ്രതീക്ഷകൾ വാനോളമായി ഉയർന്ന് കഴിഞ്ഞു. തീയേറ്ററുകളിൽ ടീസർ നൽകിയ മാസ് മോമന്റ്‌സ് പ്രതീക്ഷിക്കാം. കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ പുറത്തുവിടും. ഛായാഗ്രഹണം – സാം കെ നായിഡു, ഗിയാനി ഗിയാനെല്ലി , മ്യുസിക്ക് – മണി ശർമ്മ , സ്റ്റണ്ട് ഡയറക്ടർ – കീച, റിയൽ സതീഷ്, പി ആർ ഒ – ശബരി
സിനിമകളോടൊപ്പം തന്നെ ചിത്രത്തിലെ പാട്ടുകൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന നടനാണ് നാനി. ഡിവിവി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദസറിയും നിർമിച്ച് വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന നാനി നായകനാകുന്ന ‘സരിപോധ ശനിവാരം’ അണിയറയിൽ ഒരുങ്ങുകയാണ്. ജേക്‌സ് ബിജോയ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നു.
ചിത്രത്തിന്റെ ആദ്യ ഗാനം ‘ഗരം ഗരം’ ലിറിക്കൽ വീഡിയോ റിലീസായി. റോക്ക് ഗാനമാണ് ജേക്‌സ് ബിജോയ് ഒരുക്കിയിരിക്കുന്നത്. വിശാൽ ദഡ്ലാനി ഗാനം ആലപിച്ചിരിക്കുന്നു. നിമിഷനേരം കൊണ്ട് ഗാനം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. സനപതി ഭരധ്വാജ് പട്രൂടു ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നു. ആക്ഷൻ സ്വഭാവം ഗാനത്തിൽ ഉടനീളം കാണാം.
പ്രിയങ്ക മോഹൻ ചിത്രത്തിൽ നായികയായി എത്തുന്നു. എസ് ജെ സൂര്യ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ഛായാഗ്രഹണം മുരളി ജി നിർവഹിക്കുന്നു. കാർത്തിക ശ്രീനിവാസ് ചിത്രത്തിന്റെ എഡിറ്റിങ്ങ് കൈകാര്യം ചെയ്യുന്നു. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ഓഗസ്റ്റ് 29 2024ൽ റിലീസ് ചെയ്യും. പി ആർ ഒ – ശബരി