Home Blog Page 186

ദുൽഖർ സൽമാൻ-വെങ്കി അറ്റ്‌ലൂരി ചിത്രം ‘ലക്കി ഭാസ്‌കർ’ ! ടൈറ്റിൽ ട്രാക്കിന്റെ പ്രൊമോ പുറത്തുവിട്ടു…

0

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്‌കർ’ന്റെ ടൈറ്റിൽ ട്രാക്ക് പ്രൊമോ പുറത്തുവിട്ടു. വിനായക് ശശികുമാർ വരികൾ രചിച്ച ഗാനം ഉഷ ഉതുപ്പാണ് ആലപിച്ചിരിക്കുന്നത്. നാഷണൽ അവാർഡ് വിന്നർ ജി വി പ്രകാഷ് കുമാറിന്റെതാണ് സംഗീതം. ഗാനത്തിന്റെ ഫുൾ വീഡിയോ ജൂലൈ 28 ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ റിലീസ് ചെയ്യും. സിതാര എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. തെലുഗു, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം 2024 സെപ്റ്റംബർ 7ന് തീയേറ്ററുകളിലെത്തും.

മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ‘ലക്കി ഭാസ്‌കർ’ൽ 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്. ബാസ്‌ഖർ എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. മീനാക്ഷി ചൗധരിയാണ് നായിക. സുമതി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്.

‘തോളി പ്രേമ’, ‘വാത്തി’ എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലക്കി ഭാസ്‌കർ’.

ഛായാഗ്രഹണം: നിമിഷ് രവി, പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ, ചിത്രസംയോജനം: നവിൻ നൂലി, പിആർഒ: ശബരി.

ധ്യാൻ ശ്രീനിവാസൻ-വിന്റേഷ് ചിത്രം ‘സൂപ്പർ സിന്ദഗി’യിലെ ആദ്യ ഗാനം ‘വെൺമേഘങ്ങൾ പോലെ’ യൂട്യൂബ് ട്രെൻഡിങ്ങിൽ

0

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വിന്റേഷ് സംവിധാനം ചെയ്യുന്ന ‘സൂപ്പർ സിന്ദഗി’യിലെ ആദ്യ ഗാനം ‘വെൺമേഘങ്ങൾ പോലെ’ പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികൾക്ക് സൂരജ് എസ് കുറുപ്പ് സംഗീതം പകർന്ന ഗാനം ഗൗരി ലക്ഷ്മിയാണ് ആലപിച്ചിരിക്കുന്നത്. യു ട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയ ഗാനത്തിന് സോഷ്യൽ മീഡിയകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. 666 പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂർത്തീകരിച്ച ‘സൂപ്പർ സിന്ദഗി’യുടെ തിരക്കഥ വിന്റേഷും പ്രജിത്ത് രാജ് ഇകെആർ ഉം ചേർന്നാണ് രചിച്ചത്. അഭിലാഷ് ശ്രീധരന്റെതാണ് സംഭാഷങ്ങൾ. ധ്യാൻ ശ്രീനിവാസനോടൊപ്പം മുകേഷ് സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ പാർവതി നായർ, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: എൽദൊ ഐസക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സൂരജ് എസ് കുറുപ്പ്, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്സ്: പിസി വിഷ്ണു, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സങ്കീത് ജോയ്, ലൈൻ പ്രൊഡ്യൂസർ: ബിട്ടു ബാബു വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: ഷെമിൻ എസ് ആർ, ഇക്ബാൽ പനയിക്കുളം, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നുർ, മേക്കപ്പ്: അരുൺ ആയുർ, കോറിയോഗ്രഫി: ഭൂപതി, ആക്ഷൻ: ഫൊണെക്സ് പ്രഭു, ചീഫ് ഫൈനാൻഷ്യൽ ഓഫീസേർസ്: ജിഷോബ് കെ, പ്രവീൻ വിപി, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് മുരളി, ബിജു ബാസ്ക്കർ, അഖിൽ കഴക്കൂട്ടം, ഡിജിറ്റർ പിആർ: വിവേക് വിനയരാജ്, സ്റ്റിൽസ്: റിഷ് ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്, പിആർഒ: ശബരി.

വിക്രം- പാ രഞ്ജിത് ചിത്രം തങ്കലാൻ സെൻസറിങ് പൂർത്തിയായി, യു/എ; കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

0

തമിഴകത്തിന്റെ സൂപ്പർതാരം വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ വമ്പൻ ചിത്രം തങ്കലാന്റെ സെൻസറിങ് പൂർത്തിയായി. സെൻസർ ബോർഡിൽ നിന്ന് യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ഈ ചിത്രം ഓഗസ്റ്റ് 15-നു ആഗോള റിലീസായി എത്തുമ്പോൾ, കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് ഈ ചിത്രം വിതരണം ചെയ്യും. കേരളത്തിൽ വമ്പൻ റിലീസായാണ് തങ്കലാൻ ശ്രീ ഗോകുലം മൂവീസ് എത്തിക്കുക. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ഈ ചിത്രത്തിൽ നായികാ വേഷങ്ങൾ ചെയ്യുന്നത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്.

പശുപതിയാണ് ഇതിലെ മറ്റൊരു പ്രധാന താരം. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്. കുറച്ചു നാൾ മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ശ്രദ്ധയാണ് നേടിയത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. പി ആർ ഒ – ശബരി.

ഓടുന്ന കാറിന്റെ ബോണറ്റില്‍ ഇരുന്ന് റീല്‍ ഷൂട്ട് ചെയ്തു; സ്പൈഡർമാനെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

0

ഓടുന്ന കാറിന്റെ ബോണറ്റില്‍ ഇരുന്ന് റീല്‍ ഷൂട്ട് ചെയ്ത സ്‌പൈഡര്‍മാന്‍ പൊലീസ് വലയിലായി.. കാര്‍ ഓടിച്ചിരുന്ന ഗൗരവ് സിംഗ് എന്ന 19 -കാരനെയും സ്‌പൈഡര്‍മാനൊപ്പം പോലീസ് അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുകൽ. അപകടകരമായ വാഹനമോടിച്ചതിനും മറ്റ് ഗതാഗത നിയമലംഘനങ്ങള്‍ക്കും 26,000 രൂപ പിഴയും ചുമത്തി. മിഹിര്‍ ജാ എക്‌സില്‍ പങ്കുവച്ച വീഡിയോ ഇതിനകം നിരവധി പേര്‍ കണ്ടു.

‘ദില്ലി ചപ്പല്‍ വാല സ്‌പൈഡര്‍മാനെ ദില്ലി പോലീസ് പിടികൂടി 20,000 രൂപ പിഴ ചുമത്തി.’ എന്ന കുറിപ്പോടെയാണ് മിഹിര്‍ ജാ വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ തിരക്കുള്ള റോഡില്‍ ഒരു വെള്ളക്കാറിന്റെ ബോണറ്റില്‍ ഇരിക്കുന്ന സ്‌പൈഡര്‍മാനെ കാണാം. ഏതാണ്ട് രണ്ട് സെക്കറ്റുള്ള വീഡിയോയാണ് പങ്കുവയ്ക്കപ്പെട്ടത്. റോഡരികില്‍ നിന്ന ആരോ പകര്‍ത്തിയ വീഡിയോയായിരുന്നു അത്. പരാതി ലഭിച്ച ഉടനെ നടപടികളുമായി പോലീസ് മുന്നോട്ട് പോയി. ദ്വാരകയിലെ രാംഫാല്‍ ചൗക്കിന് സമീപത്ത് നിന്നാണ് പോലീസ് കാറിനെയും സ്‌പൈഡര്‍മാനെയും കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്പൈഡര്‍മാന്‍ വേഷത്തിലെത്തിയ നജഫ്ഗഢ് സ്വദേശി ആദിത്യ (20), വാഹനത്തിന്റെ ഡ്രൈവര്‍ മഹാവീര്‍ എന്‍ക്ലേവില്‍ താമസിക്കുന്ന ഗൗരവ് സിങ് (19) എന്നിവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. അപകടകരമായ ഡ്രൈവിംഗ്, മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ല, സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ല തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് 26,000 രൂപ പിഴ ഈടാക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് ദ്വാരക സ്ട്രീറ്റില്‍ സ്പൈഡര്‍മാനും സ്പൈഡര്‍ വുമണുമായി വേഷമിട്ട് മോട്ടോര്‍ സൈക്കിളില്‍ സ്റ്റണ്ട് നടത്തിയ ആദിത്യയുടെയും പെണ്‍സുഹൃത്തിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

shot the reel while sitting on the bonnet of a moving car; Spiderman is chased by the police

തങ്കളാൻ’ ലുക്കിൽ ചിയാൻ വിക്രം തിരുവനന്തപുരം എയർപോർട്ടിൽ വീഡിയോ കാണാം

0

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് അപ്രതീക്ഷിതമായി മലയാളത്തിന്റെ സ്വന്തം ചിയാൻ വിക്രം എത്തി. തന്റെ പുതിയ ചിത്രമായ ‘തങ്കളാൻ’ എന്ന ചിത്രത്തിലെ ഗെറ്റപ്പിൽ എത്തിയ വിക്രം ആരാധകരെ അമ്പരപ്പിച്ചു.

ലൈറ്റ് പിങ്ക് ഷർട്ടും പാന്റും ധരിച്ച്, കൂളിംഗ്ലാസ്സ്‌വെച്ച് , മുഖത്ത് ഒരു സൗമ്യമായ ചിരിയുമായി വിക്രം എത്തിയപ്പോൾ, ആരാധകർ അദ്ദേഹത്തെ ചുറ്റും കൂടി. തന്റെ പുതിയ ലുക്കിൽ വിക്രം തീർത്തും മാറിയിരിക്കുന്നത് ആരാധകർക്ക് ഒരു സർപ്രൈസായിരുന്നു.

“തങ്കളാൻ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വിക്രം കേരളത്തിലെത്തിയത്. വിക്രം എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ ആരാധകരുമായി സെൽഫികൾക്ക് പോസ് ചെയ്യുകയും അവരുടെ സ്നേഹത്തിന് നന്ദി പറയുകയും ചെയ്തു .

വിക്രമിന്റെ ഈ അപ്രതീക്ഷിത സന്ദർശനം തിരുവനന്തപുരത്തെ ചിയാൻ ഫാൻസിനെ ആവേശം കൊള്ളിച്ചു , വീഡിയോ കാണാം

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9

0

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ ഏഷ്യാനെറ്റിൻ്റെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9. ഈ പ്രത്യേക എപ്പിസോഡ് ഇതിഹാസതുല്യമായ കെ എസ് ചിത്രയുടെ സംഗീതജീവിതത്തിനുള്ള ആദരവായി മാറും.
ഗൃഹാതുരത്വത്തിന്റെ സ്മരണകൾ ഉണർത്തികൊണ്ട് , കെ എസ് ചിത്രയുടെ ഗുരുവും പ്രശസ്ത സംഗീതജ്ഞയുമായ ഓമനക്കുട്ടി ടീച്ചർ ഈ ആഘോഷപരിപാടിയിൽ മുഖ്യാതിഥി. വിധികർത്താക്കളായ വിധു പ്രതാപും സിത്താരയും സ്റ്റാർ സിംഗർ മത്സരാര്ഥികളും ചേർന്ന് ചിത്രക്ക് ഗാനാർച്ചന നൽകും
സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റിൽ ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

ആഗോള കലാസൃഷ്ടികളുടെ വേദിയാകാനൊരുങ്ങി കൊച്ചി ; അന്താരാഷ്ട്ര എക്സിബിഷൻ ഇന്തോ അറബ് സംസ്കാര വൈവിധ്യത്തിന്റെ പ്രദർശനം 26 മുതൽ

0

ആഗോള കലാസൃഷ്ടികളുടെ വേദിയാകാനൊരുങ്ങി കൊച്ചി ; അന്താരാഷ്ട്ര എക്സിബിഷൻ ഇന്തോ അറബ് സംസ്കാര വൈവിധ്യത്തിന്റെ പ്രദർശനം 26 മുതൽ

ലോകോത്തര ചിത്രകാരൻ‌മാരുടെ പാനൽ ചർച്ചയും കലാസൃഷ്ടികളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട് ; ദർബാർ ഹാളിൽ വെള്ളിയാഴ്ച എക്സിബിഷന് തുടക്കമാകും

ഷഫീന യൂസഫലിയുടെ റിസ്ഖ് ആർട്ട് ഇനീഷേറ്റീവിൻറെ നേതൃത്വത്തിൽ കേരള ലളിത കലാ അക്കാദമിയും അബുദാബി സാംസ്കാരിക വകുപ്പും ചേർന്നാണ് എക്സ്ബിഷൻ നടത്തുന്നത്

കൊച്ചി : കലാസൃഷ്ടികളുടെ മികവിന് ആഗോളവേദിയൊരുക്കി ദർബാർ ഹാളിൽ വെള്ളിയാഴ്ച അന്താരാഷ്ട്ര ആർട്ട് എക്സ്ബിഷന് തുടക്കമാകുന്നു. കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരൻമാരുടെ ഉന്നമത്തിനായി തുടക്കംകുറിച്ച റിസ്ഖ് ആർട്ട് ഇനീഷേറ്റീവിന്റെ നേതൃത്വത്തിലാണ് എക്സിബിഷൻ. അന്താരാഷ്ട്ര കലാസൃഷ്ടികളുടെ പ്രദർശനത്തിനൊപ്പം കേരളത്തിലെയും യുഎഇയിലെ കലാകാരൻമാരുടെ മികച്ച സൃഷ്ടികളും പ്രദർശനത്തിലുണ്ടാവും. കേരള ലളിത കലാ അക്കാദമിയും അബുദാബി സാംസ്കാരിക-ടൂറിസം വകുപ്പുമായി സഹകരിച്ചാണ് എക്സിബിഷൻ‌. ഇന്തോ അറബ് സാംസ്കാരിക വൈവിധ്യത്തിന്റെ സംഗമവേദികൂടിയാകും പ്രദർശനം.

രാവിലെ 10.30 ന് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് പ്രദർശനം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വീഡിയോ സന്ദേശത്തിലൂടെ ചടങ്ങിൽ ഭാഗമാകും. എറണാകുളം എംഎൽഎ ടി ജെ വിനോദ് മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്,  റിസ്ഖ്  ആർട്ട് ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷഫീന യൂസഫ് അലി,  ക്രിയേറ്റീവ് ഡയറക്ടർ മീന വാരി, അബുദാബി ആർട്ട് ഡയറക്ടർ  ദിയാല നസീബ്, കേരള ലളിതകലാ അക്കാദമി സെക്രട്ടറി  എൻ ബാലമുരളി കൃഷ്ണൻ എന്നിവർ പങ്കെടുക്കും.

മുൻനിര അന്താരാഷ്ട്ര ചിത്രകാരൻമാർ എക്സിബിഷനിലെത്തും. പുതിയ കലാകാരൻമാർക്ക് ഇവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്താനും പാനൽ ചർച്ചകളുടെ ഭാഗമാകാനും അവസരമുണ്ട്. സമകാലിക അറബ് ആർട്ടുകൾ കൊണ്ട് ശ്രദ്ധേയരായ ബിയോണ്ട് എമേർജിങ്ങ് ആർട്ടിസിറ്റ്സുകളുടെ (BEA) സൃഷ്ടികൾ പ്രദർശിപ്പിക്കും. ഹാഷൽ അൽ ലംകി, അൽമഹാ ജറള, സാമോ ഷെലാബി, ലത്തീഫ സയീദ് തുടങ്ങിയ അറബ് കലാകാരൻമാരുടെ സൃഷ്ടികളാണ് പ്രദർശിപ്പിക്കുക.

വെനീസ്, ഇറ്റലി എന്നിവടങ്ങളിലെ പ്രദർശത്തിന് പിന്നാലെയാണ് ബിയോണ്ട് എമേർജിങ്ങ് ആർട്ടിസിറ്റ്സ് കൊച്ചിയിൽ പ്രദർശനത്തിനെത്തുന്നത്. പ്രശസ്ത യുഎഇ കലാകാരനായ ഹാഷൽ അൽ ലംകി, ഡോ വെനീറ്റിയ പോർട്ടർ അടക്കം സാന്നിദ്ധ്യം വഹിച്ചിട്ടുള്ള ഗെറ്റ് വേ അന്തരാഷ്ട്ര എക്സബിബിഷനിലെ കലാകാരൻമാരും കൊച്ചിയിലെത്തും.

ഇന്തോ അറബ് സാംസ്കാരിക കൈമാറ്റത്തിന്റെ വേദികൂടിയായി മാറും എക്സിബിഷനെന്നും കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരൻമാർക്ക് വലിയ പിന്തുണ നൽകുന്നത് കൂടിയാകും പ്രദർശനമെന്നും റിസ്ക് ഇനീഷേറ്റീവ് ഫൗണ്ടർ കൂടിയായ ഷഫീന് യൂസഫലി അഭിപ്രായപ്പെട്ടു. കേരളത്തിലെയും പശ്ചിമേഷ്യയിൽ നിന്നടക്കമുള്ള കലാകാരൻമാർക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും റിസ്ക് ആർട്ട് ഇനീഷേറ്റീവ് നൽകിവരുന്നുണ്ട്. കേരളത്തിലെ കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതായി ഫെലോഷിപ്പുകളും കേരളത്തിലെ കലാകാരൻമാരുടെ സൃഷ്ടികൾ അബുദാബിയിൽ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയും  ഒരുക്കുന്നുണ്ട്. സാംസ്കാരിക മേന്മയും വൈവിധ്യം ആഗോള വേദിയിൽ പ്രദർശിപ്പിച്ച് കലാകാരൻമാർക്ക് കൈത്താങ്ങാകുയാണ് റിസ്ക് ആർട്ട് ഇനീഷേറ്റീവ്.

ഹർജിയുമായി സ്വന്തം നിലയ്ക്കാണ് കോടതിയിൽ പോയത്; റിപ്പോർട്ട്‌ പുറത്തു വിടുന്നതിൽ എതിർപ്പില്ല: ബി രാഗേഷ്

0

ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച നിർമ്മാതാവ് സജിമോൻ ഹർജിയുമായി സ്വന്തം നിലയ്ക്കാണ് കോടതിയിൽ പോയതെന്നും നിർമ്മാതാക്കളുടെ സംഘടനയ്ക്ക് റിപ്പോർട്ട്‌ പുറത്തു വിടുന്നതിൽ എതിർപ്പില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാഗേഷ്. സജിമോൻ സംഘടനയിൽ താൽക്കാലിക അംഗത്വം എടുത്തിരുന്നു എന്നും രാഗേഷ് വിശദീകരിച്ചു.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്റ്റേ ചെതിരുന്നു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കവെയാണ് ഹൈക്കോടതി സ്‌റ്റേ റിപ്പോര്‍ട്ട് ഒരാഴ്ചയ്‌ത്തേക്ക് തടഞ്ഞിരിക്കുന്നത്. നിര്‍മ്മാതാവ് സജിമോന്‍ പറയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു സജിമോന്‍ ഹര്‍ജി നല്‍കിയിരുന്നത്. മലയാള സിനിമാ ലോകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാന്‍ ആയിരുന്നു സര്‍ക്കാറിന്റെ തീരുമാനം. 62 പേജ് ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിടാനിരുന്നത്.
മൊഴികളടക്കമുള്ള, സ്വകാര്യത ഹനിക്കുന്നെന്ന് കണ്ടെത്തിയ പേജുകളാണ് ഒഴിവാക്കിയത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോര്‍ട് പരിശോധിച്ച ശേഷമാണ് 295 പേജുകളില്‍ 62 പേജുകള്‍ ഒഴിവാക്കി 233 പേജുകളാണ് പുറത്തു വിടാന്‍ തീരുമാനിച്ചത്.ഒഴിവാക്കുന്ന പേജുകള്‍ നിയമവകുപ്പും പരിശോധിച്ചിരുന്നു. അതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്.

He went to court on his own with the petition; No objection to release of report: B Ragesh

കൊല്ലത്തേക്ക് ഈ ആഴ്ച്ച എത്തുന്നത് തെന്നിന്ത്യയിലെ രണ്ട് സൂപ്പർ താരങ്ങൾ; രാസ്മിക മന്ദാനയും വിക്രമും എത്തുന്നു; കാത്തിരിപ്പുമായി ആരാധകർ

0

വസ്ത്രവ്യാപാര കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിനായി കൊല്ലത്തേക്ക് ഈ ആഴ്ച എത്തുന്നത് തെന്നിന്ത്യയിലെ രണ്ട് സൂപ്പർ താരങ്ങൾ. മാസങ്ങൾക്ക് മുൻപ് തന്നെ പരസ്യം തു‌ടങ്ങിയതോടെ താരങ്ങളെ കാണാനായി ആരാധകർ ഒഴുകിയെത്തുമെന്നത് ഉറപ്പായി. കൊല്ലം കരുനാ​ഗപ്പള്ളി ടൗണിൽ പുതിയതായി തുടങ്ങുന്ന വസ്ത്രവ്യാപര സ്ഥാപനമായ വെഡ് ഇന്ത്യയുടെ ഉദ്ഘാടനത്തിനായിട്ടാണ് തെന്നിന്ത്യൻ താര സുന്ദരി രസ്മിക മന്ദാന നാളെ കരുനാ​ഗപ്പള്ളിയിലേക്ക് എത്തുന്നത്. വൈകിട്ട് മൂന്ന് മണിയോടെയാണ് താരം എത്തുന്നത്. കൊച്ചിയിൽ എത്തുന്ന താരം റോഡ് മാർ​ഗമാണ് കരുനാ​ഗപ്പള്ളിയിലേക്ക് എത്തിച്ചേരുന്നത്. താരത്തെ വരവേൽക്കാൻ കരുനാ​ഗപ്പള്ളി ടൗണിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ പൊലീസും ഒരുക്കും. തിരക്ക് നിയന്ത്രിച്ച് കൊണ്ടാകും ഉദ്ഘാടനം നടക്കുക.

28ന് കൊല്ലം ആർ.കെ വെഡ്ഡിങ് ​ഗ്രൂപ്പിന്റെ പുതിയ ഷോറും ഉദ്ഘാടനത്തിനായി എത്തിച്ചേരുന്നത് തെന്നിന്ത്യയിലെ സൂപ്പർ നായകൻ ചിയാൻ വിക്രമാണ്. വിക്രമിനെ സ്വീകരിക്കാനായി ‌കൊല്ലം ടൗണിലാകെ പരസ്യബോർഡുകൾ ഒരുങ്ങി കഴിഞ്ഞു. വിക്രമിന്റെ കേരളത്തിലേക്കുള്ള വരവ് ആഘോഷമാക്കാൻ ആരാധകരും ഒരുങ്ങുമ്പോൾ കനത്ത സുരക്ഷാ വലയത്തിലാകും ഉദ്ഘാടന മാമാങ്കം അരങ്ങേറുക. തിരുവനന്തപുരത്ത് എത്തിച്ചേരുന്ന താരം 28ന് റോഡ് മാർ​ഗമാകും എത്തിച്ചേരുക. രാവിലെയോടെ നടക്കുന്ന ഉദ്ഘാടന പരിപാടികളിൽ പങ്കെ‌ടുത്ത് ആരാധകരെ കണ്ട് സംസാരിച്ചതിന് ശേഷമാകും മടങ്ങുകയെന്ന് റിപ്പോർട്ടുകൾ എത്തുന്നത്.

Two superstars from South India are coming to Kollam this week; Rasmika Mandana and Vikram arrive; Fans are waiting

വെള്ളിത്തിരയില്‍ പുതിയ സൂര്യോദയമായി’സൂര്യഭാരതി’ ക്രിയേഷന്‍സ്

0

തൃശൂര്‍: വെള്ളിത്തിരയില്‍ പുതിയ സൂര്യോദയമായി ‘സൂര്യഭാരതി’ ക്രിയേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. തൃശൂര്‍ സൗത്ത് ഇന്ത്യന്‍ബാങ്ക് ഹെഡ് ഓഫീസിന് സമീപം ‘നന്ദന’ത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ ബി. കെ. ഹരിനാരായണന്‍ ഉദ്ഘാടനം ചെയ്തു. സര്‍ഗാത്മകതയുടെ വലിയൊരു തലമാണ് സിനിമയെന്നും സൂര്യഭാരതി സൂര്യനെപ്പോലെ സിനിമ മേഖലയില്‍ ഉദിച്ചുയരട്ടെയെന്നും സൂര്യ ഭാരതിക്ക് കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാന്‍ കഴിയട്ടെയും ഹരിനാരായണന്‍ അഭിപ്രായപ്പെട്ടു.
വര്‍ഷത്തില്‍ രണ്ട് ജനകീയ സിനിമകള്‍ നിര്‍മ്മിക്കുമെന്ന് സൂര്യഭാരതി ക്രിയേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ. പി മനോജ് കുമാര്‍ പറഞ്ഞു. സൂര്യ ഭാരതി ക്രിയേഷന്‍ സിനിമാ നിര്‍മ്മാണ കമ്പനിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ കാഴ്ചപ്പാടുകളും സാമൂഹ്യമനസ്ഥിതിയും ജനങ്ങള്‍ ഒപ്പിയെടുക്കുന്ന ഒന്നാണ് സിനിമ. സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ പ്രതിഫലനം കൂടിയാണ് ഓരോ സിനിമയും. അതുകൊണ്ട് കൂടിയാണ് സൂര്യഭാരതി ക്രിയേഷന്‍ സിനിമ നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട കലയായ സിനിമ ഓരോ മനുഷ്യനെയും ആകര്‍ഷിക്കുന്നത് അതിലെ സര്‍ഗാത്മകത കൂടി കണ്ടുകൊണ്ടാണ്. 1994 മെയ് 10നാണ് സൂര്യഭാരതിയുടെ തുടക്കം. തുടക്കത്തില്‍ സൂര്യഭാരതി സാമൂഹ്യ സേവന രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു . ഇന്നത് സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കൗണ്‍സിലര്‍ എം സുകുമാരന്‍, ചലച്ചിത്രതാരങ്ങളായ ഊര്‍മിള ഉണ്ണി, സീനത്ത്, കെ സദാനന്ദന്‍, വിദ്യാസാഗര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആര്‍. ജയചന്ദ്രന്‍, തനിനിറം ചീഫ് എഡിറ്റര്‍ എസ് ബി മധു തുടങ്ങിയവര്‍ സംസാരിച്ചു.

A new sunrise on the silver screen’Surya Bharati’ Creations

ദേശീയപാതയിൽ വേ​ഗപ്പോരുമായി ഫോർച്യൂണറും ഹോണ്ട സിറ്റിയും; അവസാനം തെന്നിമാറി അപകടം; വീഡിയോ

0

തിരക്കേറിയ ദേശീയപാതയിൽ ടൊയോട്ട ഫോർച്യൂണറും ഹോണ്ട സിറ്റിയും തമ്മിൽ വേ​ഗപ്പോര്. അവസാനം തെന്നിനീങ്ങി അപകടത്തിൽപ്പെട്ട് വാഹനങ്ങളും. അമിത വേഗത്തിലായതു കൊണ്ടുതന്നെ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഫോർച്യൂണർ, ഹോണ്ട സിറ്റിയിൽ ഇടിക്കുകയും ഇരുവാഹനങ്ങളും നനഞ്ഞു കിടന്ന ദേശീയപാതയിലൂടെ ഏറെ ദൂരം തെന്നിനീങ്ങുകയും ചെയ്തു. രണ്ടു വാഹനങ്ങളും ഡിവൈഡറിൽ ഇടിക്കുന്നതും വിഡിയോയിൽ കാണുവാൻ കഴിയും. അപകടത്തിൽ ആർക്കും തന്നെയും സാരമായ പരിക്കുകൾ ഇല്ല എന്നതാണ് ആശ്വാസകരം.

ഡിവൈഡറിൽ ഇടിച്ചതിന്റെ ഫലമായി രണ്ടുവാഹനങ്ങൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. എസ്‌യുവിയുടെ മുൻബമ്പർ പൂർണമായും തകർന്നു. സിറ്റിയുടെ മുൻബമ്പറിന്റെ ഇടതു ഭാഗം ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയി. ഇതൊഴിച്ചു നിർത്തിയാൽ വാഹനത്തിനു മറ്റുകേടുപാടുകൾ ഒന്നും തന്നെയില്ലെന്നു മാത്രമല്ല, യാത്രികർക്കു ആർക്കും തന്നെയും പരിക്കുകളുമില്ല.

Fortuner and Honda City with speed battle on the national highway; video

വമ്പൻ ചിത്രങ്ങളുമായി ശ്രീ ഗോകുലം മൂവീസ്; തങ്കലാനും കങ്കുവയും കേരളത്തിലെത്തിക്കാൻ ഗോകുലം ഗോപാലൻ

0

വിക്രം ചിത്രം തങ്കലാനും സൂര്യ ചിത്രം കങ്കുവയും കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമിക്കുന്ന വിക്രം – പാ രഞ്ജിത് ചിത്രമായ തങ്കലാന്റെയും സൂര്യ – ശിവ ചിത്രമായ കങ്കുവയുടെയും കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി.

കഴിഞ്ഞ ദിവസം ഗോകുലം ഗോപാലന്റെ ജന്മദിനാഘോഷ വേളയിലാണ് ഈ ചിത്രങ്ങൾ കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യുമെന്ന സൂചന ഔദ്യോഗികമായി പുറത്ത് വിട്ടത്. പൊന്നിയിൻ സെൽവൻ 1 & 2ന് ശേഷം വിക്രമിനൊപ്പം തങ്കലാനിലൂടെ വീണ്ടും പ്രവർത്തിക്കാൻ സാധിച്ചതിലും സൂര്യക്കൊപ്പം ആദ്യമായി കങ്കുവയിലൂടെ ഒന്നിക്കാൻ സാധിച്ചതിലുമുള്ള സന്തോഷം ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി ഈ അവസരത്തിൽ പങ്ക് വെച്ചു. ഗോകുലം ഗോപാലന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച്, കഴിഞ്ഞ ദിവസം താങ്കലാൻ, കങ്കുവ എന്നിവയുടെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീൻ ആശംസകൾ നേർന്നിരുന്നു.

വിക്രം വ്യത്യസ്ത വേഷത്തിലെത്തുന്ന തങ്കലാനിൽ പാർവതി തിരുവോത്ത് ആണ് നായികയായി എത്തുന്നത്. മാളവിക മോഹൻ, പശുപതി എന്നിവരാണ് ഇതിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രം ഓഗസ്റ്റ് 15ന് ആഗോള റിലീസായി എത്തുമ്പോൾ, കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് തീയേറ്ററുകളിലെത്തിക്കും. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ ഈ ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നു. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ച ഈ ചിത്രത്തിന്റെ കലാസംവിധായകൻ എസ് എസ് മൂർത്തിയും സംഘട്ടന സംവിധായകൻ സ്റ്റന്നർ സാമുമാണ്.

പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് സൂര്യ- ശിവ ടീമിന്റെ കങ്കുവ. ഒക്ടോബർ 10ന് ഈ ചിത്രം ആഗോളവ്യാപകമായി 38 ഭാഷകളിലാവും തീയേറ്ററുകളിലെത്തുക. 350 കോടിയാണ് ഈ ചിത്രത്തിന്‍റെ ബജറ്റ്. കേരളക്കര കാത്തിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തീയേറ്ററുകളിലെത്തും.

സമീപ കാലത്ത് തമിഴിൽ വമ്പൻ ഹിറ്റുകളായ ചിത്രങ്ങൾ മിക്കവയും കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് ആണ് പ്രദർശനത്തിനെത്തിച്ചത്. പൊന്നിയിൻ സെൽവൻ, ജയിലർ, ജവാൻ, ലിയോ, തുടങ്ങിയ അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. ശ്രീ ഗോകുലം മൂവീസ് പ്രദർശനത്തിനെത്തിച്ച മലയാള ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഈ ചിത്രം തമിഴ് നാട്ടിൽ നിന്നു മാത്രം 50 കോടിക്കു മുകളിൽ നേടി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ജയസൂര്യ നായകനായി, അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന ‘കത്തനാർ’ എന്ന ചിത്രവും ദിലീപ് നായകനായി ഏതുന്ന ‘ഭ ഭ ബ’ എന്ന ചിത്രവും നിർമിക്കുന്നത് ഗോകുലം മൂവീസാണ്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രങ്ങൾ മലയാള സിനിമ ഇൻഡസ്ട്രിയിൽ തന്നെ പ്രേക്ഷകർ ഉറ്റുനോക്കുന്ന ചിത്രങ്ങളാണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. പി ആർ ഒ – ശബരി.