Home Blog Page 185

മാനവികതയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകുന്ന ചിത്രം ഹിമുക്രി പൂർത്തിയായി

0

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾക്കു അതീതമായി മാനവികതയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും ഊന്നൽ നല്കുന്ന ചിത്രം “ഹിമുക്രി” ചിത്രീകരണം പൂർത്തിയായി. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ്റെ ചുരുക്കെഴുത്താണ് ഹിമുക്രി. നവാഗതനായ പികെ ബിനു വർഗീസാണ് കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.

ഞാറള്ളൂർ ഗ്രാമത്തിലെ റിട്ടേയർഡ് ലൈൻമാൻ ബാലൻപിള്ളയുടെ മകൻ മനോജ് എന്ന യുവാവിൻ്റെ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ കടന്നു വരുന്ന നന്ദന, റസിയ, മെർളിൻ. അവരോടൊപ്പം വ്യത്യസ്ഥ സാമൂഹികാന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ മനോജിലുണ്ടാകുന്ന മാറ്റങ്ങളും തുടർ സംഭവവികാസങ്ങളുടെ രസകരങ്ങളായ മുഹൂർത്തങ്ങളുമാണ് ഹിമുക്രിയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. മുവാറ്റുപുഴ, പട്ടിമറ്റം, മലയാറ്റൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി.

അരുൺ ദയാനന്ദാണ് മനോജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം നന്ദുജയ്, ക്രിസ്റ്റി ബിനെറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സന്തോഷ്, ശങ്കർ, കലാഭവൻ റഹ്മാൻ, അംബിക മോഹൻ, അമ്പിളി അമ്പാടി, ഷൈലജ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

ബാനർ – എക്സ് ആൻ്റ് എക്സ് ക്രിയേഷൻസ്, കഥ, സംവിധാനം – പികെ ബിനുവർഗീസ്, നിർമ്മാണം – ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി താന്നികോട്ട്, തിരക്കഥ, സംഭാഷണം – ഏലിക്കുളം ജയകുമാർ, ഛായാഗ്രഹണം, എഡിറ്റിംഗ് – ജോഷ്വാ റൊണാൾഡ്, സംഗീതം – നിസ്സാം ബഷീർ, ഗാനരചന – സുജ തിലക് രാജ്, ഷെഫീഖ് ആലംകോട്, വിഷ്ണു മണമ്പൂര്, റസിയ മണനാക്ക്, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, അസ്സോസിയേറ്റ് ഡയറക്ടർ -എ.എൽ അജികുമാർ, കല- അജി മണിയൻ, ചമയം – രാജേഷ് രവി, കോസ്റ്റ്യും -സുകേഷ് താനൂർ, ത്രിൽസ് – ജാക്കി ജോൺസൺ, കോറിയോഗ്രാഫി – അസ്നീഷ് നവരസം, അശ്വിൻ സി ടി, പ്രജിത, ലൊക്കേഷൻ മാനേജർ – ശ്രീകാന്ത്, സ്റ്റിൽസ് – അജേഷ് ആവണി, പിആർഓ – അജയ് തുണ്ടത്തിൽ.

മാളവിക മോഹനന് പിറന്നാളാശംസകള്‍ നേര്‍ന്ന് ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ‘ദി രാജാ സാബ്’ ടീം

0

തെന്നിന്ത്യന്‍ താരറാണിയായ മാളവിക മോഹനന്റെ പിറന്നാള്‍ വേളയില്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ച് പിറന്നാള്‍ ആഘോഷിച്ച് ചിത്രത്തിലേക്ക് മാളവികയെ സ്വാഗതം ചെയ്തുകൊണ്ട് ‘ദി രാജാ സാബ്’ ടീം. റിബൽ സ്റ്റാർ പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി രാജാ സാബ്’. കഴിഞ്ഞ ദിവസം ആദ്യ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടതോടെ ആരാധകരെ ഏറെ പ്രതീക്ഷയിലാഴ്ത്തിയ ഈ പ്രഭാസ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 2025 ഏപ്രിൽ 10-നാണ് ചിത്രം തിയറ്ററുകളിലെത്തുക.

നിലവിൽ 40% ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഓഗസ്റ്റ് 2 മുതലാണ് ആരംഭിക്കുന്നത്. തമൻ എസ് സം​ഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോ​ഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിംഗ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്‌സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആർ സി കമൽകണ്ണനാണ്. ഫാമിലി എൻ്റർടെയ്‌നർ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ‘മഹാനുഭാവുഡു’ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ദി രാജാ സാബ്’. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പിആർഒ: ആതിര ദിൽജിത്ത്.

ബേസില്‍ – നസ്രിയ ചിത്രം സൂക്ഷ്മദര്‍ശിനി ചിത്രീകരണം പൂര്‍ത്തിയായി

0

ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്സിന്റെയും, എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നോണ്‍സെന്‍സ് എന്ന ചിത്രത്തിന് ശേഷം എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. എം സി ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരുടെ കഥക്ക് എം സി ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

ഒരിടവേളക്ക് ശേഷം മലയാളത്തിൽ നായികയായി നസ്രിയ വീണ്ടും എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്കാൻ ബിസാരിയ, അപർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പോസ്റ്റർ ഡിസൈൻ: പവിശങ്കർ, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് അലി, ക്രിയേറ്റീവ് ഡയറക്ടർ: ഹാഷിർ, പിആർഒ: ആതിര ദിൽജിത്ത്.

Basil – Nazriya film sookshmadarshini shooting has been completed

വിജയ് ദേവരകൊണ്ട-ഗൗതം ടിന്നനൂരി ചിത്രം ‘വിഡി12’ ! റിലീസ് 2025 മാർച്ച് 28

0

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം ടിന്നനൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘വിഡി12’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2025 മാർച്ച് 28ന് ചിത്രം തിയറ്ററുകളിലെത്തും. വ്യത്യസ്തമായ രീതിയിൽ വിജയ് ദേവരകൊണ്ടയെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് താൽകാലികമായ് നൽകിയ പേരാണ് ‘വിഡി12’. സിത്താര എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

ശ്രീലങ്കയിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിന്റെ 60 ശതമാനം ചിത്രീകരണമാണ് നിലവിൽ പൂർത്തിയാക്കിരിക്കുന്നത്. ചിത്രത്തിന്റെ യഥാർത്ഥ പേരും ഫസ്റ്റ് ലുക്കും ഓഗസ്റ്റിൽ പുറത്തുവിടും. ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത് പ്രേക്ഷകരുടെ പ്രിയ സംഗീതസംവിധായകൻ റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും വരും ദിവസങ്ങളിലായ് നിർമ്മാതാക്കൾ അറിക്കും.

നാനി നായക കഥാപാത്രത്തെ അവതരിപ്പിച്ച് 2019 ഏപ്രിൽ 19ന് റിലീസ് ചെയ്ത സ്പോർട് ഡ്രാമ ചിത്രം ‘ജേഴ്സി’, സുമന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് 2017 ഡിസംബർ 8ന് പുറത്തിറങ്ങിയ തെലു​ഗ് റൊമാന്റിക് ഡ്രാമ ചിത്രം ‘മല്ലി രാവ’ എന്നിവ ഗൗതം ടിന്നനൂരി സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ഗൗതം ടിന്നനൂരിയുടെ ഏറ്റവും പുതിയ ചിത്രമായ ‘വിഡി12’ലൂടെ പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.

ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരൻ, ജോമോൻ ടി ജോൺ, ചിത്രസംയോജനം: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, പിആർഒ: ആതിര ദിൽജിത്ത്.

ഏഷ്യാനെറ്റിൽ പുതിയ പരമ്പര “സ്നേഹക്കൂട്ട് “

0

വികാരങ്ങളുടെയും ബന്ധങ്ങളുടെയും അപ്രതീക്ഷിത വഴിത്തിരിവുകളുടെയും കഥയായ “സ്നേഹക്കൂട്ട് ” എന്ന പുതിയ പരമ്പര ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു ഉദയന്നൂരിലെ പൊന്നുംമഠം തറവാടിലെ മാധവ മേനോൻന്റെ കഥയിലൂടെയാണ് ഈ പരമ്പര വികസിക്കുന്നത്. മാധവ മേനോൻ പൂർണിമയുടെ പിതാവിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മുൻ ജോലി ഉപേക്ഷിച്ച് ആരംഭിച്ച പൂർണിമ ടെക്സ്റ്റൈൽസിൻ്റെ ഉടമയാണ്. മേനോൻ്റെ ഭാര്യ പൂർണിമ, അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ലക്ഷ്മിയുടെ മരണശേഷം അദ്ദേഹത്തിൻ്റെ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് കടന്നുവരുകയായിരുന്നു.

മേനോൻ്റെ ആദ്യ വിവാഹത്തിലെ മകൻ സേതുമാധവനാണ് കഥയുടെ കേന്ദ്രബിന്ദു. പൂർണിമയുമായുള്ള മേനോൻ്റെ വിവാഹത്താൽ അച്ഛനും മകനും തമ്മിലുള്ള ബന്ധം സേതുമാധവന്റെ കുട്ടികാലംമുതലെ അത്ര രസത്തിലല്ല. കുടുംബപരമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും, സേതുമാധവൻ സമൂഹത്തിലെ പ്രിയപ്പെട്ട വ്യക്തിയാണ്, കൂടാതെ ജെ & എം എന്ന സ്വന്തം ബിസിനസ്സ് നടത്തുന്നു.
മേനോൻ്റെയും പൂർണിമയുടെയും മൂന്ന് പെൺമക്കളാണ് അവന്തിക, റിത്വിക, സാത്വിക എന്നിവർ. കഥ വികസിക്കുമ്പോൾ, മേനോൻ്റെ കുടുംബത്തിലേക്ക് കടന്നുവരുന്ന അപ്രതീക്ഷിതമായ വഴിത്തിരിവുകളും സംഭവങ്ങൾളും പുതിയ കഥാപാത്രങ്ങൾളും പ്രേക്ഷകർക്ക് മറ്റൊരു ദൃശ്യവിരുന്ന് സമ്മാനിക്കും ആഗസ്റ്റ് 5 മുതൽ ഏഷ്യാനെറ്റിൽ ആരംഭിക്കുന്ന “സ്നേഹക്കൂട്ട് ” തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6:30 സംപ്രേക്ഷണം ചെയ്യുന്നു

വയനാട് ദുരന്തം;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രം

0

കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം ഒട്ടനേകം പേരുടെ ജീവൻ കവർന്നു കഴിഞ്ഞു. ഒരുപാട് പേർക്ക് ഉറ്റവരും ഉടയവരും വീടുകളും നഷ്ടപ്പെടുകയും ചെയ്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും ഏറെയാണ്. ഇപ്പോഴിതാ, തമിഴ് സൂപ്പർതാരം വിക്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകി മുന്നോട്ട് വന്നിരിക്കുകയാണ്. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തൻ്റെ വേദനയും അറിയിച്ച അദ്ദേഹം, ഇന്നാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്തത്.

വയനാട് ഉരുള്‍പൊട്ടൽ ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാണ്‍ ജൂവലേഴ്‌സ് 5 കോടി രൂപ നല്‌കും

0

തൃശൂര്‍: വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ  ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമൻ അറിയിച്ചു.

കേരളത്തിൽ നിന്നുള്ള ഒരു കമ്പനി എന്ന നിലയിൽ, അപ്രതീക്ഷിതമായുണ്ടായ ഈ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നമ്മുടെ സഹോദരങ്ങള്‍ കഷ്ടപ്പെടുന്നത് കാണുന്നത് ഹൃദയഭേദകമാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിങ് ഡയറക്‌ടർ  ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. വയനാട്ടിൽ നാശം വിതയ്ക്കുകയും നിരവധി ജീവനുകൾ അപഹരിക്കുകയും  കുടുംബങ്ങളുടെ ഉപജീവനമാർഗം തടസ്സപ്പെടുത്തുകയും ചെയ്തു ഈ ദുരന്തം. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നമ്മുടെ ചിന്തകളും പ്രാർത്ഥനകളും ദുരിതബാധിതർക്കൊപ്പമാണെന്നും തുടർന്നും അവർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രകൃതിദുരന്തത്തിൽ ജീവനും സ്വത്തിനും ഗണ്യമായ നാശനഷ്ടമുണ്ടായി. 180 ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും കാണാതാവുകയും ചെയ്തു. രക്ഷാപ്രവർത്തനം തുടരുകയാണ്. ആവശ്യമുള്ളവരെ സഹായിക്കാന്‍ ഒന്നിലധികം ഏജൻസികള്‍ അക്ഷീണം പ്രവർത്തിക്കുന്നു. സമൂഹത്തിന് തിരികെ നൽകുന്ന ദീർഘകാല പാരമ്പര്യമുള്ള കല്യാൺ ജൂവലേഴ്‌സിന്‍റെ ഈ സംഭാവന സംസ്ഥാനത്തെ ദുരന്ത നിവാരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള എളിയ ശ്രമമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് കല്യാൺ ജൂവലേഴ്‌സ് ടീം അഗാധമായ അനുശോചനം അറിയിക്കുന്നു. ദുരന്തത്തിന്‍റെ ആഘാതം ലഘൂകരിക്കുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനുമായി അക്ഷീണം പ്രയത്നിക്കുന്ന സർക്കാർ സംവിധാനങ്ങള്‍, സന്നദ്ധപ്രവർത്തകർ എന്നിവരോടും നന്ദി അറിയിക്കുന്നു. ഈ ശ്രമങ്ങളെ പിന്തുണയ്ക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്.  ഈ പ്രയാസകരമായ കാലയളവിൽ വയനാട്ടിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

കേരളം വിളിച്ചോതുന്നത്: ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പ്രവചനങ്ങൾ

0

പുണെ: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ദാരുണമായ ഉരുൾപൊട്ടൽ സംഭവത്തിൽ ആഴത്തിൽ വേദനിക്കുന്നതായി പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ പ്രതികരിച്ചു. കേരളത്തിൽ അടുത്ത കാലത്തായി നിരന്തരം ഉണ്ടാകുന്ന ഇത്തരം ദുരന്തങ്ങളെക്കുറിച്ച് ചൊവ്വാഴ്ച രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു, “ഈ ദുരന്തം എന്നെ വല്ലാതെ ബാധിച്ചിരിക്കുന്നു. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വിശദമായി സംസാരിക്കാൻ എനിക്ക് കഴിയുന്നില്ല.”

കേരളത്തിലെ അനിയന്ത്രിത നിര്‍മാണങ്ങള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കുന്ന 13 വര്‍ഷം പഴക്കമുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്നീട് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്. 2011-ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നു

മരണം 120 കടന്നു, തിരച്ചിൽ തുടരുന്നു

0

മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ ഇതുവരെ മരണം 120 കടന്നു, പ്രതികൂല സാഹചര്യത്തിലും തിരച്ചിൽ തുടരുകയാണ്. മരിച്ചവരിൽ 48 പേരെ ആണ് തിരിച്ചറിഞ്ഞത്. മണ്ണിനടിയിൽ ഇനിയും ആളുകൾ ഉണ്ടാകാം 98 പേരെ ഇനിയും കണ്ടെത്താനുണ്ട്, ഒലിച്ച് വന്ന പതിന്നൊന്നോളം മൃതദേഹങ്ങൾ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരും.

നാട് ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രം എല്ലാസഹായവും വാക്താനാം ചെയ്തതായും, രാത്രിയിൽ രക്ഷാപ്രവർത്തനം ദുസ്സഹമാണെന്നും, കേരളത്തിൽ 2 ദിവസം ദുഃഖാചരണം ആചരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

wayanad chooralmal landslide latest updates and live

സിതേഷ് സി ഗോവിന്ദിന്റെ കന്നഡ ചിത്രം “ഇതു എന്താ ലോകവയ്യ” പ്രശസ്ത സംവിധായകൻ ജിയോ ബേബി അവതരിപ്പിക്കുന്നു

0

“ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ”, “കാതൽ-ദി കോർ” തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ വ്യത്യസ്തമായ കഥപറച്ചിലിന് പേരുകേട്ട ജിയോ ബേബി ആദ്യമായാണ് ഒരു കന്നഡ സിനിമ അവതരിപ്പിക്കുന്നത്.

കാന്താര സിനിമയിലൂടെ പ്രശസ്തരായ അഭിനേതാക്കൾ ഉൾപ്പടെ 25 ഓളം അഭിനേതാക്കൾ ഈ സിനിമയിൽ അഭിനയിക്കുന്നു.

കർണാടക-കേരള അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന, സാമൂഹിക പ്രാധന്യമുള്ള ഒരു ആക്ഷേപഹാസ്യ ചിത്രമാണ് ഇതു എന്താ ലോകവയ്യ. കന്നഡ, മലയാളം, തുളു, കൊങ്കണി, ബേരി ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങൾ ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്.
കെയോസ് തിയറി സ്ക്രീൻപ്ലേയിൽ ഉപയോഗിച്ചതിനാൽ ഒരു കൺഫ്യൂഷനിലൂടെ കാര്യങ്ങൾ തെളിഞ്ഞു വരുന്നതാണ് ഈ സിനിമയുടെ മേക്കിങ്ങിനു ഉപയോഗിച്ചിരിക്കുന്ന രീതി.

സിതേഷ് സി ഗോവിന്ദ് എഴുതി സംവിധാനം ചെയ്‌തു നർമ്മത്തിന് പ്രാധന്യമുള്ള ഈ സിനിമ ഓഗസ്റ്റ് 9 ന് കർണാടകയിൽ റിലീസ് ചെയ്യും.

മമ്മൂട്ടി- വൈശാഖ് ചിത്രം ടർബോ ഇനി അറബിയിൽ; റിലീസ് ഓഗസ്റ്റ് രണ്ടിന്

0

ആദ്യമായി അറബി ഭാഷയിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാൻ പോകുന്ന ഇന്ത്യൻ ചിത്രമായി മമ്മൂട്ടി നായകനായ ടർബോ. ഈ വർഷം മെയ് മാസത്തിൽ റിലീസ് ചെയ്ത ടർബോ എന്ന മലയാള ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു. മിഥുൻ മാനുവൽ തോമസ് രചിച്ച്, വൈശാഖ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം നിർമ്മിച്ചത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. ഈ വരുന്ന ഓഗസ്റ്റ് രണ്ടിനാണ് ടർബോയുടെ അറബി വേർഷൻ തീയേറ്ററുകളിലെത്തുന്നത്. അതിന്റെ ഭാഗമായി അറബി ഭാഷയിലുള്ള ടർബോയുടെ ട്രെയ്‌ലറും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. 17 ഡബ്ബിങ് ആർട്ടിസ്റ്റുകൾ ചേർന്നാണ് ഈ ചിത്രം അറബിയിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. അതിൽ 11 പേർ യുഎഇ സ്വദേശികളാണ്. അറബി ഭാഷയുടെ പ്രചാരവും അവിടുത്തെ പ്രതിഭകളുടെ കഴിവ് ദേശീയ- അന്തർദേശീയ തലത്തിലെത്തിക്കുക എന്ന ഉദ്ദേശവും മുന്നിൽ വെച്ചാണ് ഇങ്ങനെയൊരു ശ്രമത്തിന്‌ അവർ മുന്നിട്ടിറങ്ങിയത്.

മൂന്നാഴ്ച സമയമെടുത്താണ് ഈ ചിത്രം അറബിയിൽ പൂർണ്ണമായി ഡബ്ബ് ചെയ്തത്. സമദ് ട്രൂത്ത് നേതൃത്വം നൽകുന്ന ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ഈ ചിത്രം ഗൾഫ് രാജ്യങ്ങളിലുടനീളം ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിന് എത്തിക്കുക. ടർബോ മലയാളം പതിപ്പ് ഗൾഫിൽ റിലീസ് ചെയ്തതും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്. കൂടുതൽ ഇന്ത്യൻ ചിത്രങ്ങൾ അറബി ഭാഷയിൽ ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന പ്രവണതക്ക് ടർബോ അറബി പതിപ്പിന്റെ റിലീസ് തുടക്കം കുറിക്കുമെന്നാണ് പിന്നണി പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടി, തെലുങ്ക് നടൻ സുനിൽ എന്നിവരും, മലയാളത്തിൽ നിന്ന് ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ, ജോണി ആൻ്റണി എന്നിവരുമണിനിരന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്. വിഷ്ണു ശർമയാണ് ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്.

റാം പൊത്തിനേനി- പുരി ജഗനാഥ് ചിത്രം ഡബിൾ സ്മാർട്ടിലെ പ്രണയ ഗാനം പുറത്ത്; ക്യാ ലഫ്ഡ ലിറിക് വീഡിയോ കാണാം

0

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ആദ്യ രണ്ട് ഡാൻസ് നമ്പറുകൾക്ക് ശേഷം, തെലുങ്ക് സൂപ്പർ താരം റാം പൊത്തിനേനിയെ നായകനാക്കി തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകൻ പുരി ജഗനാഥ് രചിച്ചു സംവിധാനം ചെയ്ത ഡബിൾ സ്മാർട്ടിലെ മൂന്നാമത്തെ ഗാനമെത്തി. ഒരു മനോഹരമായ പ്രണയ ഗാനമാണ് ഏറ്റവും പുതിയതായി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ‘ക്യാ ലഫ്ഡ’ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ശ്രീ ഹർഷ ഇമാനിയാണ്‌. നായകനായ റാം പൊത്തിനേനി, നായികയായ കാവ്യാ ഥാപ്പർ എന്നിവരുടെ മനോഹരമായ പ്രണയ നിമിഷങ്ങൾ ഉൾപ്പെടുത്തിയ ഈ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മണി ശർമ്മ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ധനുജ്ഞയ് സീപന, സിന്ധുജ ശ്രീനിവാസൻ എന്നിവർ ചേർന്നാണ്.

ഈ ചിത്രത്തിലെ ഗാനങ്ങളായ ‘സ്റ്റെപ് മാർ’, ‘മാർ മുന്താ ചോട് ചിന്ട’ എന്നിവയുടെ ലിറിക് വീഡിയോകൾ നേരത്തെ തന്നെ റിലീസ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഈ വർഷം ഓഗസ്റ്റ് 15-നാണ് ആഗോള റിലീസായി ഡബിൾ സ്മാർട്ട് പ്രേക്ഷകരുടെ മുന്നിലെത്തുക. ബോളിവുഡ് താരം സഞ്ജയ് ദത്ത്, ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിൻഡെ, മകരന്ദ് ദേശ്പാണ്ഡെ, ടെംപെർ വംശി എന്നിവരും വേഷമിട്ടിരിക്കുന്ന ഡബിൾ സ്മാർട്ട് നിർമ്മിച്ചിരിക്കുന്നത് പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥ്, ചാർമി കൗർ എന്നിവർ ചേർന്നാണ്. സാം കെ നായിഡു, ജിയാനി ജിയാനെല്ലി എന്നിവർ ചേർന്ന് കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ഡബിൾ സ്മാർട്ട് വെള്ളിത്തിരയിലെത്തുക.

ജോണി ഷൈഖ് പ്രൊഡക്ഷൻ ഡിസൈനറായ ഈ ചിത്രത്തിന് വേണ്ടി വിഎഫ്എക്സ് ഒരുക്കിയത് അനിൽ പടൂരി, സംഘട്ടനം ചിട്ടപ്പെടുത്തിയത് കെച്ച ഖംപഖഡീ , റിയൽ സതീഷ്, സൗണ്ട് ഡിസൈനർ-ജസ്റ്റിൻ ജോസ്, കാസ്, കോ-ഡയറക്ടർ ജിതേൻ ശർമ, സിഇഒ- വിഷ്ണു റെഡ്‌ഡി, വേൾഡ് വൈഡ് റിലീസ്- പ്രൈം ഷോ എന്റർടൈൻമെന്റ്, മാർക്കറ്റിങ്- ഹാഷ്ടാഗ് മീഡിയ എന്നിവരാണ്. പിആർഒ ശബരി.