Home Blog Page 187

നാനി- വിവേക് ആത്രേയ പാൻ- ഇന്ത്യൻ ചിത്രം സൂര്യാസ് സാറ്റർഡേ; എസ് ജെ സൂര്യയുടെ ബർത്ത്ഡേ സ്പെഷ്യൽ വീഡിയോ പുറത്ത്

0

തെലുങ്ക് സൂപ്പർ താരം നാച്ചുറൽ സ്റ്റാർ നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യാസ് സാറ്റർഡേ. വിവേക് ആത്രേയ രചിച്ച് സംവിധാനം ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി എത്തുന്നത് പ്രിയങ്ക മോഹനനാണ്. ഇപ്പോഴിതാ, ഡിവിവി എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം ചെയ്യുന്ന എസ് ജെ സൂര്യയുടെ ഒരു സ്പെഷ്യൽ വീഡിയോ റിലീസ് ചെയ്‌തിരിക്കുകയാണ്. ‘നോട്ട് എ ടീസർ’ എന്ന പേരിലാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. എസ് ജെ സൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ സ്പെഷ്യൽ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ശക്തമായ ഒരു വിവരണത്തോടെ ആരംഭിക്കുന്ന വീഡിയോയിൽ നരകാസുര പരിവേഷത്തിലാണ് എസ് ജെ സൂര്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൃഷ്ണ പരിവേഷത്തിൽ നാനിയും സത്യഭാഷ പരിവേഷത്തിൽ പ്രിയങ്കയും എത്തുന്നു.

ക്രൂരനായ ഒരു പോലീസ് ഓഫീസറായാണ് എസ് ജെ സൂര്യ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചാരുലത എന്ന് പേരുള്ള ഒരു നിഷ്കളങ്കയായ പോലീസ് കഥാപാത്രമായാണ് പ്രിയങ്ക ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സൂപ്പർ ഹിറ്റായ ഗ്യാങ് ലീഡറിന് ശേഷം വീണ്ടും നാനി- പ്രിയങ്ക മോഹൻ ടീമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ത്രില്ലടിപ്പിക്കുന്ന ഒരു ആക്ഷൻ- അഡ്വെഞ്ചർ ചിത്രമായാണ് വിവേക് ആത്രേയ സൂര്യാസ് സാറ്റർഡേ ഒരുക്കുന്നത്.

ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്ന് ഡിവിവി എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തിന് ജീവൻ പകരുന്നത് സായ് കുമാർ ആണ്. മുരളി ജി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളിയായ ജേക്സ് ബിജോയ് ആണ്. കാർത്തിക ശ്രീനിവാസ് എഡിറ്റിങ് നിർവഹിക്കുന്ന ഈ ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഈ വർഷം ഓഗസ്റ്റ് 29- ന് റിലീസ് ചെയ്യും. ഇപ്പോൾ അവസാന ഘട്ട ചിത്രീകരണം നടക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിക്കുന്നത് റാം- ലക്ഷ്മൺ ടീമാണ്. പിആർഒ ശബരി.

മലയാളത്തിന്റെ ക്ലാസിക്ക് ചിത്രമായ മണിച്ചിത്രത്താഴിൻ്റെ രണ്ടാം വരവ്

0

മലയാളത്തിന്റെ ക്ലാസിക്ക് ചിത്രമായ മണിച്ചിത്രത്താഴിൻ്റെ രണ്ടാം വരവ് ഇതിനോടകം തന്നെ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളത്തിൻ്റെ സിനിമ ആസ്വാദകർ. പൂർണ്ണമായും 4k ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത് പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രത്തിൻറെ ടീസർ കഴിഞ്ഞദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഏകദേശം ഒരു മിനിറ്റോളം ദൈർഘ്യമുള്ള ടീസറിലെ ഓരോ ഫ്രെയിമുകളുടെയും ശബ്ദ വിന്യാസത്തിൻ്റെയും നിലവാരം പ്രേക്ഷകർക്ക് തിയേറ്ററുകളിൽ കാത്തിരിക്കുന്ന ക്ലാസിക് തീയറ്റർ എക്സ്പീരിയൻസ് ഉറപ്പു നൽകുന്നവയാണ്. യൂട്യൂബിൽ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ടീസർ ട്രൻ്റിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്. ടെൻ്റിംഗിൽ മൂന്നാം സ്ഥാനത്താണ് മണിച്ചിത്രത്താഴ് ഒഫീഷ്യൽ ടീസറിന്റെ സ്ഥാനം ഇപ്പോൾ യൂട്യൂബിൽ. ഒരു സിനിമയുടെ റീ റിലീസിംഗിന് തയ്യാറെടുക്കുന്ന ചിത്രത്തിൻറെ ടീസർ ട്രെൻഡിങ് ആവുന്ന അപൂർവ്വ കാഴ്ചയ്ക്ക് മലയാള സിനിമ ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുകകൂടിയാണിപ്പോൾ.

ഓഗസ്റ്റ് 17ന് മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്ന് മോളിവുഡിൽ തന്നെ ഏറ്റവും വലിയ റീ റീലിസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കും. 1993ൽ ഫാസിലിന്റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാൽ, സുരേഷ് ​ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പൻ താരനിര തന്നെ അണിനിരന്ന ചിത്രം ആയിരുന്നു.
കാലാനുവർത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് ഓരോ കാഴ്ചയിലും അതിനോടുള്ള അഭിനിവേശം കാണികളില്‍ പുതുമ കെടാതെ നിലനിര്‍ത്തുന്ന മലയാളത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്മോസിൽ റീമാസ്റ്റർ ചെയ്തു ചിത്രം വീണ്ടും തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുമ്പോൾ മലയാളത്തിലെ സിനിമ പ്രേമികൾക്ക് അത് മറക്കാനാവാത്ത ഒരു അനുഭവം ആവുമെന്ന് തീർച്ചയാണ്.

മധു മുട്ടത്തിന്റെ വളരെ ദുരൂഹമായ മനശാസ്ത്ര-പ്രേതകഥ സംവിധായകൻ ഫാസിലിന്റെ സംവിധായക പാടവത്തില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമ അനുഭവങ്ങളില്‍ ഒന്നായി മാറുകയായിരുന്നു.കേന്ദ്ര കഥാപാത്രങ്ങളായ ഗംഗ-നാഗവല്ലി എന്നിവരെ അവതരിപ്പിച്ച ശോഭനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. കന്നടയിൽ ആപ്തമിത്ര, സൂപ്പർസ്റ്റാർ രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു. എല്ലാ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്. സോഷ്യൽ മീഡിയകൾ സജീവമായപ്പോൾ സിനിമ ചർച്ചകളിലും ട്രോൾ മേമുകളിലും ഏറ്റവുമധികം നിറഞ്ഞുനിന്ന ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ്. ഓരോ കാഴ്ചകളിലും കൂടുതൽ ഗംഭീരം ആകുന്ന ആ നിത്യഹരിത ഹാസ്യ രംഗങ്ങൾക്കായും, മലയാളികളെ മതിപ്പിച്ച ആ ക്ലൈമാക്സ് രംഗങ്ങളും തിയേറ്ററുകളിൽ അനുഭവിക്കുവാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

സംഗീതം : എം.ജി. രാധാകൃഷ്ണൻ, പശ്ചാത്തലസംഗീതം: ജോൺസൺ,
ഗാനരചന :ബിച്ചു തിരുമല,മധു മുട്ടം,വാലി, ഛായാഗ്രഹണം : വേണു, ചിത്രസംയോജനം : ടി.ആർ. ശേഖർ, സ്റ്റുഡിയോ : സ്വർഗ്ഗചിത്ര, ബെന്നി ജോൺസൺ, ധനുഷ് നായനാർ, സോമൻ പിള്ള, അജിത്ത് രാജൻ, ശങ്കർ പി എൻ, മണി സൂര്യ, ജോൺ മണി, സുചിത്ര, വേലായുധൻ കീഴില്ലം, ജിനേഷ് ശശിധരൻ, ബാബു സാഹിർ, എം ആർ രാജാകൃഷ്ണൻ,
പി ആർ ഒ : വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് : അരുൺ പൂക്കാടൻ ( 1000 ആരോസ്) എന്നിവരാണ് അണിയറയിൽ.

സ്റ്റൈലിഷ് ലുക്കിൽ കിടിലൻ നൃത്ത ചുവടുകളുമായി നിവിൻ പോളി; ഹബീബീ ഡ്രിപ്പ് വീഡിയോ ഗാനം പുറത്ത്

0

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളി അഭിനയിച്ച ആൽബം സോങ് ആയ ഹബീബീ ഡ്രിപ്പ് വീഡിയോ റിലീസ് ചെയ്തു. ഇന്ന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്ത ഈ ഗാനത്തിന്റെ ടീസർ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അൾട്രാ സ്റ്റൈലിഷ് ലുക്കിൽ, വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് നിവിൻ പോളിയേ ഈ ഗാനത്തിൽ കാണാൻ സാധിക്കുക. ഗൾഫിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിൽ നിവിൻ്റെ ഗംഭീര നൃത്ത ചുവടുകളും പ്രേക്ഷകർക്ക് കാണാൻ സാധിക്കും.

ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് കാമറ ചലിപ്പിച്ചത് സംവിധായകരിലൊരാളായ നിഖിൽ രാമൻ, അസം മുഹമ്മദ് എന്നിവർ ചേർന്നാണ്.

ഹബീബീ ഡ്രിപ്പിൻ്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും ഈ ഗാനം നിർമ്മിച്ചിരിക്കുന്നതും. ഏതായാലും നിവിൻ പോളി ആരാധകർക്കും സംഗീത പ്രേമികൾക്കും ഒരുപോലെ വൈബ് ചെയ്യാവുന്ന ഒരു ഗാനമായാണ് ഹബീബീ ഡ്രിപ്പ് പുറത്തെത്തിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ, കലാസംവിധാനം – മുകേഷ് എം ഗോപി, സ്റ്റിൽസ് – ജസീം എൻ കേ, വസ്ത്രാലങ്കാരം – കോസ്റ്റുംസ് ഇൻ ദുബായ്, സെനി വേണുഗോപാലൻ, സ്റ്റൈലിസ്റ്റ് – ബിന്ധ്യ നെൽസൺ

ഇന്ദ്രജിത്ത് – അനശ്വര രാജൻ ചിത്രം ‘ മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ ‘ ഫസ്റ്റ് ലുക്ക് എത്തി

0

മഞ്ജു വാര്യർ നായികയായ കരിങ്കുന്നം സിക്സസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ദീപു കരുണാകരൻ ഒരുക്കിയ ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഇന്ന് റിലീസ് ചെയ്തു. ഓഗസ്റ്റ് 23 ന് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഇവർ ആദ്യമായി ഒരുമിച്ചഭിനയിച്ച ഈ ചിത്രം, ഒരു റൊമാൻ്റിക് കോമഡി ആയാണ് ഒരുക്കിയിരിക്കുന്നത്.

രാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽ, ബിജു പപ്പൻ എന്നിവരും വേഷമിട്ട ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹൈലൈൻ പിക്ചേഴ്സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ്. അർജുൻ റ്റി സത്യൻ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായർ, എഡിറ്റിംഗ് – സോബിൻ കേ സോമൻ, കലാ സംവിധാനം – സാബു റാം, സംഗീതം – പി എസ് ജയഹരി, വസ്ത്രാലങ്കാരം – ബൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുഗൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബാബു ആർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ – ശരത് വിനായക്, ചീഫ് അസോസിയേറ്റ് – സാംജി എം ആൻ്റണി, അസോസിയേറ്റ് ഡയറക്ടർ – ശ്രീരാജ് രാജശേഖരൻ, മേക്കപ്പ് – ബൈജു ശശികല, പി. ആർ. ഒ – ശബരി, മാർക്കറ്റിംഗ് & ബ്രാൻഡിംഗ് – റാബിറ്റ് ബോക്സ് ആഡ്‌സ്, പബ്ലിസിറ്റി ഡിസൈൻ – മാ മി ജോ, സ്റ്റിൽസ് – അജി മസ്കറ്റ്

അജിത് കുമാർ- മഗിഴ് തിരുമേനി ചിത്രം വിടാമുയർച്ചി; തേർഡ് ലുക്ക് പോസ്റ്റർ പുറത്ത്

0

തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയർച്ചി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തേർഡ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. നേരത്തെ റിലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ലളിതമായ ഫസ്റ്റ് ലുക്ക്, മാസ്സ് ആയ സെക്കന്റ് ലുക്ക് എന്നിവക്ക് ശേഷം, വിന്റേജ് ഫീൽ നൽകുന്ന തരത്തിലാണ് തേർഡ് ലുക്ക് ഒരുക്കിയിരിക്കുന്നത്. അജിത്തിനൊപ്പം, ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന തൃഷയേയും ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പോസ്റ്ററിൽ കാണാൻ സാധിക്കും. ഇവരുടെ കഥാപാത്രങ്ങളുടെ ഒരു റൊമാന്റിക് നിമിഷമാണെന്നു സൂചിപ്പിക്കുന്ന പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം ഇപ്പോഴതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്. അർജുൻ സർജ, ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കുമെന്നും അതിന് ശേഷം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ലൈക്ക പ്രൊഡക്ഷൻസ് ഹെഡ് എം കെ എം തമിഴ് കുമരൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും വമ്പൻ തുകയ്ക്കാണ് സ്വന്തമാക്കിയത്.

അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിംഗ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്ത് എന്നിവരാണ്. കലാസംവിധാനം – മിലൻ, സംഘട്ടന സംവിധാനം- സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം – അനു വർദ്ധൻ, വിഎഫ്എക്സ്- ഹരിഹരസുധൻ, സ്റ്റിൽസ്- ആനന്ദ് കുമാർ, പിആർഒ ശബരി.

നാലാം വാരത്തിലും നിറഞ്ഞ സദസ്സോടെ പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ ! കേരളത്തിൽ ഇരുനൂറോളം തിയറ്ററുകളിൽ പ്രദർശനം…

0

നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായെത്തിയ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ നാലാം വാരത്തിൽ ഇരുനൂറോളം തിയറ്ററുകളിലായ് മികച്ച പ്രതികരണങ്ങളോടെ കേരളത്തിൽ പ്രദർശനം തുടരുന്നു. 1000 കോടിക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം 2024 ജൂൺ 27നാണ് തിയറ്റർ റിലീസ് ചെയ്തത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ‘ബാഹുബലി 2: ദ കൺക്ലൂഷൻ’ന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രം എന്ന പദവി വെറും 15 ദിവസങ്ങൾ കൊണ്ട് സ്വന്തമാക്കിയ ‘കൽക്കി 2898 എഡി’ ലോകമെമ്പാടുമുള്ള പ്രേക്ഷകരെയാണ് ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.

മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ഈ ചിത്രത്തിൽ ‘ഭൈരവ’യായ് പ്രഭാസ് എത്തുമ്പോൾ നായിക കഥാപാത്രമായ ‘സുമതി’യായ് പ്രത്യക്ഷപ്പെടുന്നത് ദീപിക പദുക്കോണാണ്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ ‘അശ്വത്ഥാമാവ്’നെ അമിതാഭ് ബച്ചനും ‘യാസ്കിൻ’നെ കമൽ ഹാസനും ‘ക്യാപ്റ്റൻ’നെ ദുൽഖർ സൽമാനും ‘റോക്സി’യെ ദിഷാ പടാനിയും അവതരിപ്പിച്ചു. പിആർഒ: ശബരി.

പുഷ്പക വിമാനത്തിലെ “കാതൽ വന്തിരിച്ചു” റീമിക്സ് ഗാനം പുറത്ത്

0

രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന, റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച, ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത പുഷ്പക വിമാനം എന്ന ചിത്രത്തിലെ ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്ത്. ഒരു റീമിക്‌സായി ഒരുക്കിയ “കാതൽ വന്തിരിച്ചു” എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഇളയരാജ ഈണം നൽകിയ ഇതിന്റെ ഒറിജിനൽ പതിപ്പിന് വരികൾ രചിച്ചത് പാഞ്ചു അരുണാചലമാണ്. രാഹുൽ രാജ് റീമിക്സ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് അഡീഷണൽ വരികൾ രചിച്ചത് അനൂപ് കൃഷ്ണൻ മണ്ണൂരും, ഈ ഗാനം ആലപിച്ചത് സ്റ്റാൻഡ് അപ് കോമേഡിയനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ സിദ്ദിഖ് റോഷൻ, സംഗീത സംവിധായകൻ രാഹുൽ രാജ് എന്നിവർ ചേർന്നുമാണ്.

പ്രണയ രംഗങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. സിജു വിൽസൻ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉല്ലാസ് കൃഷ്ണ ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്നാണ്. പ്രണയം, സൗഹൃദം, അതിജീവനം എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പുഷ്പക വിമാനം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.

സിദ്ദിഖ്, മനോജ് കെ യു, ലെന, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആരിഫാ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. ഛായാഗ്രഹണം: രവി ചന്ദ്രൻ, ചിത്രസംയോജനം: അഖിലേഷ് മോഹൻ, സംഗീതം: രാഹുൽ രാജ്, കലാസംവിധാനം: അജയ് മങ്ങാട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ: നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, പിആർഒ: ശബരി.

നെടുമുടി വേണു ചേട്ടന്റെ കഥാപാത്രത്തിന്റെ ആവർത്തനമാകുമോ എന്ന് ഭയന്നു; ഭ​ഗീരഥൻ പിള്ള ജ​ഗതിയിലേക്ക് എത്തിയത് ഇങ്ങനെ

0

മലയാളികൾ ഏറ്റെടുത്ത ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് ചേക്കിലെ പ്രിയപ്പെട്ട കള്ളൻ മാധവൻ. മീശമാധവൻ ദിലീപിൻഖെ കരിയറിലെ ഒരു വഴിത്തിരിവ് തന്നെയായിരുന്നു എന്ന് എപ്പോഴും പറയാറുണ്ടായിരുന്നു. രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ചിത്രമാണ് മീശമാധവൻ. ദിലീപ്, കാവ്യ മാധവൻ, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് തുടങ്ങീ വമ്പൻ താരനിരയുമായി എത്തിയ ചിത്രം ആ വർഷത്തെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ജഗതി അവതരിപ്പിച്ച ഭഗീരഥൻ പിള്ള എന്ന കഥാപാത്രമായി ആദ്യം നിശ്ചയിച്ചിരുന്നത് നെടുമുടി വേണുവിനെ ആയിരുന്നുവെന്നാണ് തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ് പറയുന്നത്.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഒ ബേബി’യാണ് രഞ്ജൻ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം. തിയേറ്റർ റിലീസിന് ശേഷം ഒടിടിയിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

“മീശ മാധവനിലെ എല്ലാ കഥാപാത്രങ്ങളും ആദ്യമേ മുൻകൂട്ടി തീരുമാനിച്ചത് തന്നെയാണ്. കാരണം അതിൽ അഭിനയിക്കുന്ന ആളുകൾ ആരൊക്കെയാണെന്ന് നമുക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. മാത്രമല്ല മീശമാധവൻ സിനിമ ആദ്യമായി പ്രൊപ്പോസ് ചെയ്ത സമയത്ത് അതിന് മീശ മാധവൻ എന്ന് പേരായിട്ടില്ല.

അതുകൊണ്ട് തന്നെ അന്ന് വിതരണത്തിന് എടുക്കാനൊന്നും ആരും ഉണ്ടായിരുന്നില്ല. കാരണം ഞാനും ലാൽജോസും ചേർന്ന് രണ്ടാംഭാവം എന്ന സിനിമ ചെയ്ത് പരാജയപ്പെട്ട് നിൽക്കുന്ന സമയമായിരുന്നു. ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലെ നെടുമുടി വേണു ചേട്ടന്റെ കഥാപാത്രത്തിന്റെ ആവർത്തനമാകുമോ എന്ന സംശയത്തിലാണ് ആ വേഷം ജഗതി ചേട്ടൻ ചെയ്യുന്നത്.

അപ്പോഴാണ് ഈ പറക്കും തളിക എന്ന സിനിമ ചെയ്‌ത ഹംസ,സേവ്യർ എന്ന നിർമാതാക്കൾ ഞങ്ങളോട് സഹകരിക്കുന്നത്. എന്നാൽ അവർക്ക് ഒരു കണ്ടീഷൻ ഉണ്ടായിരുന്നു. പറക്കും തളികയിൽ ഉണ്ടായിരുന്ന എല്ലാ ആർട്ടിസ്റ്റുകളും ഇതിൽ ഉണ്ടാവണം എന്നതായിരുന്നു അവരുടെ ആവശ്യം. എല്ലാവർക്കും നല്ല റോളും ഉണ്ടാവണം.മീശ മാധവൻ ശ്രദ്ധിച്ചാൽ മനസിലാവും പറക്കും തളികയിൽ അഭിനയിച്ചിട്ടുള്ള എല്ലാ താരങ്ങളും ഇതിനകത്തും ഉണ്ടാവും. സത്യത്തിൽ എല്ലാ മുൻകൂട്ടി തീരുമാനിച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നു.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജൻ പ്രമോദ് പറഞ്ഞത്.

Afraid that Bhagiratha Pillai would be a repeat of Venu Chetan’s character; This is how Bhagirathan Pillai reached Jagati

പ്ലാറ്റ് ഫോം ഫീ ഉയര്‍ത്തി സൊമാറ്റോയും സ്വിഗ്ഗിയും

0

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സര്‍വീസുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ് ഫോം ഫീ ഉയര്‍ത്തി. 6 രൂപയായാണ് വര്‍ധന. രാജ്യത്ത് ഉടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു. ഡെലിവറി ഫീക്കും ജിഎസ്ടിക്കും പുറമേയാണ് പ്ലാറ്റ്ഫോം ഫീ ഈടാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ഈടാക്കാന്‍ തുടങ്ങിയത്. 2 രൂപയില്‍ തുടങ്ങിയ ഫീ പിന്നീട് മൂന്നായി ഉയര്‍ത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇത് അഞ്ചു രൂപയായി വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ ഡല്‍ഹിയിലും ബംഗളൂരുവിലും ഈടാക്കുന്ന പ്ലാറ്റ് ഫോം ഫീ മറ്റ് നഗരങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. അധിക ചെലവ് കണ്ടെത്തുന്നതിനാണ് ഇതെന്ന് കമ്പനി പറയുന്നു.

Zomato and Swiggy raise platform fees

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘സൂപ്പർ സിന്ദഗി’ ! പുതിയ പോസ്റ്റർ പുറത്ത്

0

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വിന്റേഷ് സംവിധാനം ചെയ്യുന്ന ‘സൂപ്പർ സിന്ദഗി’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്റെ തിരക്കഥ വിന്റേഷും പ്രജിത്ത് രാജ് ഇകെആർ ഉം ചേർന്നാണ് രചിച്ചത്. അഭിലാഷ് ശ്രീധരന്റെതാണ് സംഭാഷങ്ങൾ.

666 പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘സൂപ്പർ സിന്ദഗി’. ധ്യാൻ ശ്രീനിവാസനോടൊപ്പം മുകേഷ് സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ പാർവതി നായർ, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: എൽദൊ ഐസക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സൂരജ് എസ് കുറുപ്പ്, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്സ്: പിസി വിഷ്ണു, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സങ്കീത് ജോയ്, ലൈൻ പ്രൊഡ്യൂസർ: ബിട്ടു ബാബു വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: ഷെമിൻ എസ് ആർ, ഇക്ബാൽ പനയിക്കുളം, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നുർ, മേക്കപ്പ്: അരുൺ ആയുർ, കോറിയോഗ്രഫി: ഭൂപതി, ആക്ഷൻ: ഫൊണെക്സ് പ്രഭു, ചീഫ് ഫൈനാൻഷ്യൽ ഓഫീസേർസ്: ജിഷോബ് കെ, പ്രവീൻ വിപി, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് മുരളി, ബിജു ബാസ്ക്കർ, അഖിൽ കഴക്കൂട്ടം, ഡിജിറ്റർ പിആർ: വിവേക് വിനയരാജ്, സ്റ്റിൽസ്: റിഷ് ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്, പിആർഒ: ശബരി.

കാർത്തിയുടെ മെയ്യഴകൻ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ – 27 ന് തിയറ്ററുകളിൽ !

0

നടൻ കാർത്തിയുടെ 27- മത്തെ സിനിമ മെയ്യഴകൻ്റെ റിലീസ് തിയതി അണിയറക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്റ്റംബർ- 27 നു മെയ്യഴകൻ ലോകമെമ്പാടും റിലീസ് ചെയ്യും. കാർത്തിക്കൊപ്പം അരവിന്ദ സാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് സവിശേഷതയാണ്. ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സി .പ്രേംകുമാറാണ് ചിത്രത്തിൻ്റെ സംവിധായകൻ. ഇതിൻ്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാർ അടുത്തിടെ പുറത്തിറക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു എന്നത് ശ്രദ്ധേയമാണ്. . ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. തമിഴകത്ത് വൻ വിജയം നേടിയ ‘ വിരുമൻ ‘ എന്ന ചിത്രത്തിന് ശേഷം 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര കർപ്പൂര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. കാർത്തി ,അരവിന്ദ സാമി,ശ്രിദിവ്യ, എന്നിവർക്കൊപ്പം രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

സി. കെ. അജയ് കുമാർ, പി ആർ ഓ

നിവിൻ പോളിയുടെ ഹബീബി ഡ്രിപ് എത്തുന്നു; സോങ് ടീസർ കാണാം

0

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളി അഭിനയിക്കുന്ന ഒരു പുത്തൻ ആൽബം സോങ് വീഡിയോ റിലീസിനൊരുങ്ങുന്നു. ഹബീബി ഡ്രിപ് എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിന്റെ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ജൂലൈ 19 , വൈകുന്നേരം ആറ് മണിക്കാണ് ഈ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് കാമറ ചലിപ്പിച്ചത് നിഖിൽ രാമനാണ്.

ഈ ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും നിർമ്മിച്ചിരിക്കുന്നതും.