Home Blog Page 184

കെഎസ്ആർടിസി ബസ്സുകളുടെ ഓഫ് റോഡ് നിരക്ക് കുറയ്ക്കുന്നതിൽ റെക്കാർഡ്; ​ഗണേഷ് കുമാർ പരിഷ്കാരത്തിന് കയ്യടി

0

തിരുവനന്തപുരം:ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി ബസുകളുടെ ഓഫ് റോഡ് നിരക്ക് പരമാവധി കുറച്ച് 5% ത്തിൽ നിലനിർത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലേക്ക്. 2024 ജനുവരി മാസത്തിൽ ഓഫ് റോഡ് നിരക്ക് 1000 ആയിരുന്നത് ഓഗസ്റ്റ് മാസം 500 ന് താഴെ എത്തിക്കുവാനായി സാധിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കെഎസ്ആർടിസിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഓഫ് റോഡ് 500 നു താഴെ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകിയിരുന്നു.

സെൻട്രൽ റീജ്യണൽ വർക്ഷോപ്പുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുകയും കൃത്യസമയങ്ങളിൽ ആവശ്യമായ സ്പെയർപാർട്സ് ലഭ്യമാക്കുകയും ആവശ്യമായ മെക്കാനിക്കുകളെ ലഭ്യമാക്കുകയും വർക്ക് ഷോപ്പുകളിൽ മെക്കാനിക്കൽ ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും എൻജിൻ, ഗിയർ ബോക്സ്, ക്രൗൺ & വീൽ, സബ് അസംബ്ലി അടക്കമുള്ളവയ്ക്ക് പ്രൊഡക്ഷൻ ടാർജറ്റ് നൽകി പ്രൊഡക്ടിവിറ്റി വർദ്ധിപ്പിക്കുവാനുമായതാണ് ഇത്തരത്തിൽ അതിവേഗം ഓഫ് റോഡ് കുറയ്ക്കുന്നതിനായി സാധിച്ചിച്ചുള്ളത്.

വർക്ഷോപ്പുകളിലേക്ക് മെയിൻ്റനൻസ് സംവിധാനത്തിനാവശ്യമായ മെക്കാനിക്കൽ ജീവനക്കാരെ പുനക്രമീകരിച്ചതിൻ്റെ ഭാഗമായി ബസുകളുടെ കൃത്യമായ പീരിയോഡിക് മെയിന്റനൻസ്, എൻജിൻ അടക്കമുള്ള യൂണിറ്റുകൾ ലൈഫിന് അനുസരിച്ചുള്ള റീപ്ലേസ്മെൻറ്, ഇലക്ട്രിക്കൽ, എയൽ സിസ്റ്റം എന്നിവയുടെ സൂപ്പർ ചെക്കിംഗും പരിപാലനവും എന്നിവ ഒർപ്പെടുത്തിയത് വഴിയും വാഹനങ്ങളുടെ ഓഫ് റോഡ് നിയന്ത്രിക്കാൻ കഴിഞ്ഞു.

കൂടാതെ കെഎസ്ആർടിസി ചീഫ് ഓഫീസ് തലത്തിൽ സിംഗിൾ യൂണിറ്റുകൾക്ക് വേണ്ടിമാത്രം ഡോക്കിലാകുന്ന ബസുകളുടെ സ്പെയർപാർട്സ് ആവശ്യകതകൾ, ബ്രേക്ക് ഡൗൺ തുടങ്ങിയവ വിലയിരുത്തി വാഹനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി ചെയർമാൻ & മാനേജിങ് ഡയറക്ടറുടെ നിർദ്ദേശമനുസരിച്ച് കെഎസ്ആർടിസിയിൽ കൃത്യമായ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുകയും ഇതിൻറെ ഫലമായി ഓഫ് റോഡ് കണക്ക് .

Record in reducing off-road fares of KSRTC buses

സൂര്യ- ശിവ ചിത്രം കങ്കുവ ട്രൈലെർ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

0

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി പ്രശസ്ത സംവിധായകൻ ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവയുടെ ട്രൈലെർ പുറത്ത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കങ്കുവ. ഒക്ടോബർ 10ന് ഈ ചിത്രം ആഗോളവ്യാപകമായി 38 ഭാഷകളിലാവും തീയേറ്ററുകളിലെത്തുക. 350 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഈ ചിത്രം വമ്പൻ റിലീസായി കേരളത്തിലെ തീയേറ്ററുകളിലെത്തിക്കും. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

രണ്ട് ഭാഗങ്ങളായാണ് ഈ ചിത്രം ഒരുക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായി എത്തുന്ന കങ്കുവയിലെ നായികാ വേഷം ചെയ്യുന്നത് ദിശാ പട്ടാണിയാണ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം- വെട്രി പളനിസാമി, എഡിറ്റർ- നിഷാദ് യൂസഫ്, കലാസംവിധാനം- മിലൻ, രചന- ആദി നാരായണ, സംഭാഷണം- മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർ- അനുവർധൻ, ദത്‌ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ- ടി ഉദയ് കുമാർ, സ്റ്റിൽസ്- സി. എച്ച് ബാലു, എഡിആർ- വിഘ്നേഷ് ഗുരു, കോ ഡിറക്ടർസ്- ഹേമചന്ദ്രപ്രഭു-തിരുമലൈ, അസോസിയേറ്റ് ഡയറക്ടർ- എസ് കണ്ണൻ-ആർ തിലീപൻ- രാജാറാം- എസ്. നാഗേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- കബിലൻ ചെല്ലയ്യ, കളറിസ്റ്റ്- കെ എസ് രാജശേഖരൻ, വിഎഫ്എക്സ് ഹെഡ്- ഹരിഹര സുതൻ, പ്രൊഡക്ഷൻ കൺട്രോളർ- ആർ.എസ് സുരേഷ്മണിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ- ശബരി.

നിമിഷ സജയൻ- സജീവ് പാഴൂർ തമിഴ് ചിത്രം ‘എന്ന വിലൈ’

0

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’.

കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വി നിർമ്മിക്കുന്ന ഈ ചിത്രം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ രചനയും സംവിധാനവും നിർവഹിക്കുന്നു. ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണ് ‘എന്ന വിലൈ’. രാമേശ്വരം പശ്‌ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, ചിത്ത, ജിഗർത്തണ്ട ഡബിൾ എക്സ് എന്നീ വലിയ ഹിറ്റുകൾക്ക് ശേഷം നിമിഷ നായികയായെത്തുന്ന തമിഴ് ചിത്രം കൂടിയാണ്.

നിമിഷ സജയനൊപ്പം കരുണാസ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, വൈ ജി മഹേന്ദ്രൻ, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണൻ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരും വേഷമിടുന്നു.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ രാമേശ്വരത്ത് പൂർത്തിയായി. ചെന്നൈ ഗോകുലം സ്റ്റുഡിയോയിലും ചെന്നൈയുടെ മറ്റ് ഭാഗങ്ങളിലും റാമോജി ഫിലിം സിറ്റിയിലുമായി ചിത്രീകരിക്കുന്ന ‘എന്ന വിലൈ’ ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കും.

പ്രശസ്തരായ മലയാളി സാങ്കേതിക പ്രതിഭകൾ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്.

മലയാളിയായ ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം സാം സി എസും, എഡിറ്റർ, പോർ തൊഴിൽ, ജനഗണമന, ഗരുഡൻ ഉൾപ്പെടെയുള്ള ഹിറ്റ് മലയാള ചിത്രങ്ങൾ എഡിറ്റ് ചെയ്ത ശ്രീജിത്ത് സാരംഗും ആണ്.

പ്രൊഡക്ഷൻ കൺട്രോളർ- എം ശിവകുമാർ, ആർട്ട് ഡയറക്ടർ-കെ ശിവകൃഷ്ണ, ആക്ഷൻ-പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ-രതീഷ്, കോസ്റ്റ്യൂം ഡിസൈനർ-ആർ മുരുഗാനന്ദം, മേക്കപ്പ്-വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-മുകേഷ്, സൽമാൻ കെ എം, സ്റ്റിൽസ്-കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ-ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ-ശബരി.

മഞ്ജു വാര്യർ- സൈജു ശ്രീധരൻ ചിത്രം “ഫൂട്ടേജ് ” ഓഗസ്റ്റ് 23 -ന് തീയേറ്ററുകളിൽ!

0

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന, എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത “ഫൂട്ടേജ്” ഓഗസ്റ്റ് 23 -ന് തീയേറ്ററുകളിൽ എത്തും. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നി ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ നമുക്ക് പരിചിതനായ സൈജു ശ്രീധരന്റെ സംവിധാന അരങ്ങേറ്റമായ ഈ ചിത്രം, മാർട്ടിൻ പ്രകാട്ട് ഫിലംസ് ആണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. മഞ്ജു വാര്യർക്കൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരാണ് .

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് ഫിലിംസ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍ – അനീഷ് സി സലിം. തിരക്കഥ, സംഭാഷണം- ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ.

ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ – കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ് – മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രോമിസ്‌ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- ഡാന്‍ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍, പ്രൊജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, പോസ്റ്റർ ഡിസൈൻ- ഈസ്തെറ്റിക് കുഞ്ഞമ്മ, മാർക്കറ്റിങ്- ഹൈറ്റ്സ്. പിആർഒ – എ.എസ് ദിനേശ്, ശബരി.

കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കേണ്ടത് അനിവാര്യം; ദുരന്തബാധിതരെ ചേർത്ത് പിടിച്ച് മോദി

0

ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകന യോഗത്തില്‍ പങ്കെടുത്ത് മടങ്ങി. വയനാട് ദുരന്തത്തില്‍ സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പമാണെന്നും മോദി അവലോകന യോഗത്തിന് ശേഷം അറിയിച്ചു.

ദുരന്തബാധിതരെ നേരില്‍ കണ്ടു. നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ദുരന്തത്തില്‍ പൊലിഞ്ഞത്. ദുരന്തബാധിതരുടെ ദുഃഖങ്ങളും ദുരിതങ്ങളും നേരില്‍ കണ്ട് മനസിലാക്കി. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. ഈ അവസരത്തില്‍ ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് പ്രധാനമെന്നും മോദി വ്യക്തമാക്കി.

ആവശ്യമായ സഹായങ്ങള്‍ എത്രയും വേഗം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ പുനഃരധിവാസത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പറഞ്ഞ മോദി പുനഃരധിവാസത്തിന് സംസ്ഥാനത്തിന് പണം ഒരു തടസമാകില്ലെന്ന് ഉറപ്പ് നല്‍കി. വയനാട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

PM Modi at Wayand

പശുവിനെ ഇന്റർവ്യു ചെയ്യുന്ന കുട്ടി ജേർണലിസറ്റ്; വൈറലായി കുരുന്നിന്റെ വീഡിയോ

0

ന്യൂസുകളിലും മറ്റും നമ്മള്‍ റിപ്പോര്‍ട്ടിംഗ് കണ്ടിട്ടുണ്ട്. ആളുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരായുന്നതും ഒക്കെ അതിന്റെ ഭാഗമാണ്.എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമാകുന്നത് ഒരു കുട്ടി റിപ്പോർട്ടറാണ്. വീഡിയോയില്‍ അവള്‍ തന്റെ മൈക്ക് നീട്ടുന്നത് മനുഷ്യരുടെ നേര്‍ക്കല്ല എന്ന് മാത്രം. പകരം ഒരു പശുവിനാണ് അവള്‍ തന്റെ മൈക്ക് നീട്ടുന്നത്. ഈ വീഡിയോ കണ്ടാല്‍ ആരും ചിരിച്ചു പോകും എന്ന കാര്യത്തില്‍ യാതൊരു സംശയും ഇല്ല. pubity എന്ന യൂസറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയുടെ കാപ്ഷനില്‍ ‘ചരിത്രത്തിലെ ഏറ്റവും സാക്ഷരതയുള്ള പശു’ എന്നും എഴുതിയിട്ടുണ്ട്. വീഡിയോയ്ക്കകത്ത്, ‘ഇന്ന് എന്റെ മകള്‍ ഒരു പശുവിനെ ഇന്റര്‍വ്യൂ ചെയ്തു, അത് നന്നായിരുന്നു’ എന്നും എഴുതിയിട്ടുണ്ട്.

വീഡിയോയില്‍ ഒരു കൊച്ചു പെണ്‍കുട്ടി ഒരു മൈക്കുമായി ഒരുകൂട്ടം പശുക്കളുടെ അടുത്ത് നില്‍ക്കുന്നതാണ് കാണുന്നത്.കുട്ടി പശുവിന്റെ അടുത്തെത്തുന്നതും അതിന്റെ ശബ്ദം അനുകരിക്കുന്നതും കാണാം. പിന്നീട് മൈക്ക് പശുവിന് നേരെ നീട്ടുകയാണ്. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പശുവും തിരിച്ച് ശബ്ദമുണ്ടാക്കുന്നതാണ് പിന്നെ വീഡിയോയില്‍ കാണുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്.

https://www.instagram.com/reel/C-V9MJAoALx/?utm_source=ig_embed&utm_campaign=loading

വിക്രം- പാ രഞ്ജിത്ത് ചിത്രം തങ്കലാന്റെ കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

0

തമിഴ് സൂപ്പർ താരം വിക്രമിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ തങ്കലാൻ ഓഗസ്റ്റ് പതിനഞ്ചിനാണ്‌ ആഗോള റിലീസായി എത്തുന്നത്. അതിന് മുന്നോടിയായി ചിത്രത്തിന്റെ കേരളാ അഡ്വാൻസ് ബുക്കിംഗ് ഇന്നാരംഭിച്ചു. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. വയനാട് സംഭവിച്ച ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തങ്കലാന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കുകയും അതിന് മാറ്റി വെച്ച തുക, ശ്രീ ഗോകുലം മൂവീസും ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ഈ ചിത്രത്തിൽ നായികാ വേഷങ്ങൾ ചെയ്യുന്നത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്. പ്രശസ്ത തമിഴ് നടൻ പശുപതിയാണ് ഇതിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കുന്നത്. സെൻസറിംഗ് പൂർത്തിയായപ്പോൾ യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ഈ ചിത്രം, ഓഗസ്റ്റ് 15-നു വമ്പൻ റിലീസായാണ് ശ്രീ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് കേരളത്തിലെത്തിക്കുന്നത്.

തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. പിആർഒ- ശബരി.

ശിവകാർത്തികേയൻ- എ.ആർ .മുരുഗദോസ് ചിത്രത്തിൽ ബിജു മേനോൻ

0

പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ എ.ആർ. മുരുഗദോസ് ശിവകാർത്തികേയനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രത്തിൽ മലയാള താരം ബിജു മേനോനും. അദ്ദേഹം ഈ ചിത്രത്തിന്റെ ഭാഗമായ വിവരം ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ ശ്രീലക്ഷ്മി മൂവീസ് ഔദ്യോഗികമായി പുറത്ത് വിട്ടു. ബിജു മേനോൻ ഉൾപ്പെടുന്ന ഒരു ചിത്രീകരണ വീഡിയോയും ഇതിനൊപ്പം അവർ റിലീസ് ചെയ്തിട്ടുണ്ട്. ബിജു മേനോൻ അഭിനയിക്കുന്ന ഒൻപതാമത്തെ തമിഴ് ചിത്രമാണിത്.

‘എസ്കെ x എആർഎം’ എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം വിദ്യുത് ജംവാലും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തുപ്പാക്കിക്ക് ശേഷം, എ.ആർ മുരുഗദോസിനൊപ്പം വിദ്യുത് ജംവാൽ തമിഴിൽ വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. രുക്മിണി വസന്ത്, ബോളിവുഡ് താരം സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ഇളമൺ, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, കലാസംവിധാനം- അരുൺ വെഞ്ഞാറമ്മൂട്, സംഘട്ടന സംവിധാനം- മാസ്റ്റർ ദിലീപ് സുബ്ബരായൻ. പിആർഒ- ശബരി.

ചെകുത്താൻ അറസ്റ്റിൽ, മകൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റില്ല, ചെകുത്താന്റെ ‘അമ്മ’ വീഡിയോ

0

പത്തനംതിട്ട: നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ ചെകുത്താൻ അഥവാ അജു അലക്സ് പൊലീസ് കസ്റ്റഡിയിലായി. താരസംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചു.

മോഹൻലാലിനെ വ്യക്തിപരമായി ആക്ഷേപിച്ചതിന് ചെകുത്താനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 192, 296(b) വകുപ്പുകളും കെ.പി ആക്റ്റ് 2011 ന്റെ 120(0) വകുപ്പും ചുമത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത ചെകുത്താനെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.

 എന്നാൽ സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസിൽ മകനെ പൊലീസ് അന്യായമായി കസ്റ്റഡിയിൽ വെക്കുന്നുവെന്ന് പൊലീസിനെതിരെ പരാതിയുമായി യുട്യൂബർ അജു അലക്സിന്റെ(ചെകുത്താൻ) അമ്മ. മകൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റില്ലെന്നും അമ്മ മേഴ്സി പറഞ്ഞു. മോഹൻലാൽ ദുരന്തഭൂമിയിൽ പോയി സെൽഫിയെടുത്തത് അടക്കമാണ് മകൻ ചോദ്യം ചെയ്തത്. മോഹൻലാലിനെ പ്രീതിപ്പെടുത്താനാണ് സിദ്ദീഖ് പരാതിയുമായി ഇറങ്ങിയതെന്നും അമ്മ മേഴ്സി പറഞ്ഞു. മകന്റെ അറസ്റ്റിൽ പൊലീസിനെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് അമ്മ മേഴ്സി പരാതി നൽകി.

അതേസമയം, കൊച്ചിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘം ചെകുത്താനുമായി മടങ്ങി. ചെകുത്താന്റെ മൊബൈൽ ഫോണും ട്രൈപ്പോഡും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് രാത്രിയോടെ തിരുവല്ലയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

സോഷ്യൽ മീഡിയയിലെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന താരസംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ചെകുത്താന്റെ അറസ്റ്റ്.

ജൂനിയർ എൻ ടി ആർ- പ്രശാന്ത് നീൽ ചിത്രം പൂജ; ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ്-എൻ. ടി. ആർ ആർട്സ്; റിലീസ് 2026 ജനുവരി 9

0

തെലുങ്കു സൂപ്പർ താരം ജൂനിയർ എൻ ടി ആറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഹൈദരാബാദിൽ വെച്ച് നടന്നു. കെജിഎഫ് സീരീസ്, സലാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ഈ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് ‘എൻ. ടി. ആർ. നീൽ’ എന്നാണ്. തെലുങ്കിലെ വമ്പൻ നിർമ്മാണ ബാനറുകളായ മൈത്രി മൂവി മേക്കേഴ്സും എൻടിആർ ആർട്സും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സ്, എൻ. ടി. ആർ ആർ ആർട്സ് എന്നിവയുടെ ബാനറിൽ കല്യാൺ റാം നന്ദമൂരി, നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം, സംക്രാന്തി സമയത്ത് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ 2026 ജനുവരി 9 -നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. സംവിധായകൻ പ്രശാന്ത് നീലും നായകൻ ജൂനിയർ എൻ ടി ആറും തങ്ങളുടെ കുടുംബങ്ങൾക്കൊപ്പമാണ് പൂജ ചടങ്ങിൽ പങ്കെടുത്തത്. പ്രശാന്ത് നീൽ- ജൂനിയർ എൻ ടി ആർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം, കെ ജി എഫ് സീരിസിനോട് കിടപിടിക്കുന്ന വലിപ്പത്തിലും നിലവാരത്തിലും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. രചന- പ്രശാന്ത് നീൽ, ഛായാഗ്രഹണം- ഭുവൻ ഗൗഡ, സംഗീതം- രവി ബസ്‌റൂർ, പ്രൊഡക്ഷൻ ഡിസൈൻ- ചലപതി. പിആർഒ- ശബരി.

ഫിലിം ഫെയർ അവാർഡിൻ്റെ തിളക്കത്തിലും വയനാടിനെ നെഞ്ചോടു ചേർത്ത് മമ്മൂക്ക

0

അറുപത്തിയൊമ്പതാം ഫിലിം ഫെയർ അവാർഡ്‌സിൽ തെന്നിന്ത്യയിൽ നിന്നുള ചിത്രങ്ങൾക്കുള്ള പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, മലയാളത്തിൽ നിന്നുള്ള മികച്ച നടനായി മമ്മൂട്ടി. 2023 -ൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങൾക്കുള്ള പുരസ്‍കാരങ്ങളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതും വിതരണം ചെയ്തതും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‍കാരം നേടിയെടുത്തത്. 1980 – കൾ മുതലുള്ള അഞ്ച് ദശാബ്ദങ്ങളിലും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയ ഒരേയൊരു ഇന്ത്യൻ നടൻ കൂടിയായി ഇതോടെ മമ്മൂട്ടി മാറി.

അവാർഡ് ദാന ചടങ്ങിൽ ഏറെ വികാരാധീനനായാണ് മമ്മൂട്ടി സംസാരിച്ചത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ അനേകം ജീവനുകൾ നഷ്ടപെട്ട വയനാടിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട് അദ്ദേഹം വേദിയിൽ പറഞ്ഞ വാക്കുകൾ ഏവരുടെയും മനസ്സുകളിൽ തൊട്ടു. അവാർഡിന്റെ തിളക്കത്തിനിടയിലും വയനാട്ടിലെ തൻ്റെ സഹോദരങ്ങൾക്ക് വേണ്ടി സംസാരിച്ചു കൊണ്ടാണ് അദ്ദേഹം ഈ പുരസ്‍കാരം ഏറ്റു വാങ്ങിയത്. തൻ്റെ നാടിനൊപ്പം തൻ്റെ സഹോദരങ്ങൾക്ക് ഒപ്പമാണ് താനെന്ന് പറഞ്ഞ മമ്മൂട്ടി, വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിന് എല്ലാവരുടെയും പ്രാർത്ഥനയും സഹായവും വേദിയിൽ വെച്ച് അഭ്യർത്ഥിക്കുകയും ചെയ്തു.

പുരസ്കാര വേദി സന്തോഷം ഉള്ളതാണെങ്കിലും വയനാടിനെ ഓർക്കുമ്പോൾ തനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ല എന്നും മമ്മൂട്ടി പറഞ്ഞു. തമിഴ് സൂപ്പർ താരം വിക്രം, നടൻ സിദ്ധാർത്ഥ് എന്നിവർക്കൊപ്പമാണ്‌ പുരസ്‍കാരം സ്വീകരിക്കുമ്പോൾ മമ്മൂട്ടി വേദി പങ്കിട്ടത്. വയനാട്ടിലെ തന്റെ സഹോദരങ്ങളെ സ്മരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്

നാഗചൈതന്യയും ശോഭിത ധൂലിപാലിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

0

ഹൈദരാബാദ്, ഓഗസ്റ്റ് 8: തെലുങ്ക് സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നാഗചൈതന്യയും ശോഭിത ധൂലിപാലും വിവാഹനിശ്ചയം ചെയ്തു. താരദമ്പതികളുടെ വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വിവരം ഔദ്യോഗികമായി അറിയിച്ചത് നാഗാര്‍ജുനയാണ്.

“ഞങ്ങളുടെ മകൻ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്ന വിവരം അറിയിക്കാൻ ഏറെ സന്തോഷമുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ 9.42ന് നടന്നു. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ഞങ്ങൾ. ഇരുവർക്കും ആശംസകൾ, ഒരു ജീവിതകാലത്തെ സ്നേഹവും സന്തോഷവും അവർക്ക് ആശംസിക്കുന്നു. ദൈവം രക്ഷിക്കട്ടെ. 8.8.8, അനന്തമായ സ്നേഹത്തിന്റെ തുടക്കം” – ഇങ്ങനെയായിരുന്നു നാഗാര്‍ജുന്റെ പോസ്റ്റ്.

നാഗചൈതന്യയും ശോഭിത ധൂലിപാലും ഒരുമിച്ച് പ്രണയത്തിലാണെന്ന വാർത്ത ഇരുവരുടെയും ആരാധകർക്ക് സന്തോഷകരമായ വാർത്തയായിരുന്നു. ഇപ്പോഴിതാ വിവാഹനിശ്ചയത്തോടെ ആരാധകർ ആവേശത്തിലാണ്. വിവാഹ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിവാഹനിശ്ചയ ചടങ്ങുകൾ ഗംഭീരമായി നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.