Home Blog Page 183

മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ടീസർ പുറത്ത്

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ആദ്യ ടീസർ പുറത്ത്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്.

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്നാണ് ഈ ചിത്രത്തിൽ ഗൗതം മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 90 ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബസൂക്ക, കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ്. വൈശാഖ് ചിത്രം ടർബോയുടെ വൻ വിജയത്തിന് ശേഷം റിലീസ് ചെയ്യാനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, സംഗീതം – മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ – ശബരി.

ഏഷ്യാനെറ്റും “മാ”യും ഒന്നിച്ച മെഗാസ്റ്റേജ് ഷോ “ കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ ”

0

ഏഷ്യാനെറ്റും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേ‍ർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ“ കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

​കുഞ്ചാക്കോ ബോബൻ , നിവിൻ പോളി , ഹണി റോസ് , നമിത പ്രമോദ് , ബേസിൽ ജോസഫ് , നിരഞ്ജൻ , ഷൈൻ നിഗം , റിമി ടോമി ബോബി ചെമ്മണ്ണൂർ തുടങ്ങിയ പ്രമുഖരെ ആദരിക്കുകയും ചെയ്ത ഈ വേദിയിൽ , ഹരിശ്രീ അശോകൻ , ഗിന്നസ്സ് പക്രു , രമേശ് പിഷാരടി , ടിനി ടോം , കലാഭവൻ ഷാജോൺ , കലാഭവൻ പ്രജോദ് , നാദിർഷ , കെ സ് പ്രസാദ് , പാഷാണം ഷാജി , നോബി , കലാഭവൻ നവാസ് , , ഷാജു പാലക്കാട് , ദേവി ചന്ദന , പ്രിയങ്ക അനൂപ് , ശ്രീതു കൃഷ്ണ , അഞ്ജലി ഹരി , , പ്രതീക്ഷ , സാജൻ സൂര്യ , ബിന്നി , അനീഷ് റഹ്മാൻ , റെനീഷാ തുടങ്ങി എണ്‍പതോളം താരങ്ങൾ നൃത്ത-ഹാസ്യ-സംഗീതത്തിൻറെ വിസ്മയലോകം തീർത്തു .

​മെഗാസ്റ്റേജ്ഷോ “ കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ ” ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 17 ,18 തീയതികളിൽ വൈകുന്നേരം 6 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

ഡോക്ടർ കീർത്തിയായി ഭാവന; ഷാജി കൈലാസ് ചിത്രം ഹണ്ട് ഓഗസ്റ്റ് 23 മുതൽ

0

തെന്നിന്ത്യൻ നായിക ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഹണ്ട് എന്ന പാരാനോർമ്മൽ ത്രില്ലർ ഓഗസ്റ്റ് 23 മുതൽ ആഗോള തലത്തിൽ പ്രദർശനം ആരംഭിക്കാനൊരുങ്ങുകയാണ്. അതിന് മുന്നോടിയായി ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകൾ റിലീസ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ, ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന ഭാവനയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. ഡോക്ടർ കീർത്തി എന്ന കഥാപാത്രത്തിനാണ് ഭാവന ഈ ചിത്രത്തിൽ ജീവൻ പകരുന്നത്. ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റിന് ശേഷം ഭാവന- ഷാജി കൈലാസ് ടീമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവ തരുന്നത്. ഒരു മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും റിപ്പോർട്ടുകൾ പറയുന്നു. ജയലക്ഷ്മി ഫിലിംസിന്‍റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അദിതി രവി, രൺജി പണിക്കർ, അനു മോഹന്‍, ചന്ദുനാഥ്, അജ്മൽ അമീർ, രാഹുൽ മാധവ്, നന്ദു ലാൽ, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരും അഭിനയിച്ചിട്ടുണ്ട്.

നിഖിൽ ആനന്ദ് തിരക്കഥ രചിച്ചിരിക്കുന്ന ഹണ്ടിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജാക്സണ്‍ ജോണ്‍സണാണ്. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺടോളർ- സഞ്ജു ജെ ഷാജി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ, കലാസംവിധാനം- ബോബൻ, ഗാനങ്ങൾ- സന്തോഷ് വർമ, മേക്കപ്പ്- പി വി ശങ്കർ, കോസ്റ്റ്യും ഡിസൈൻ- ലിജി പ്രേമൻ, ഓഫീസ് നിർവഹണം- ദില്ലി ഗോപൻ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ- മനു സുധാകർ, ഫോട്ടോ- ഹരി തിരുമല എന്നിവരാണ്. ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ, പിആർഒ ശബരി.

നാനി- വിവേക് ആത്രേയ പാൻ ഇന്ത്യൻ ചിത്രം സൂര്യാസ് സാറ്റർഡേ ട്രെയ്ലർ പുറത്ത്

0

തെലുങ്ക് സൂപ്പർ താരം നാച്ചുറൽ സ്റ്റാർ നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യാസ് സാറ്റർഡേ. വിവേക് ആത്രേയ രചിച്ച് സംവിധാനം ചെയ്ത ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി എത്തുന്നത് പ്രിയങ്ക മോഹൻ, വില്ലനായി അഭിനയിച്ചിരിക്കുന്നത് എസ് ജെ സൂര്യ. ഡിവിവി എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ മാസ് ട്രെയ്ലർ ഇന്ന് റിലീസ് ചെയ്തു. ഹൈദരാബാദിലെ സുദർശൻ 35 എംഎം തീയേറ്ററിലാണ് ട്രെയ്ലർ ലോഞ്ച് ചടങ്ങ് നടന്നത്.

ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്ന എസ് ജെ സൂര്യയുടെ ഒരു സ്പെഷ്യൽ വീഡിയോ നേരത്തെ പുറത്ത് വിട്ടിരുന്നു. സൂപ്പർ ഹിറ്റായ ഗ്യാങ് ലീഡറിന് ശേഷം വീണ്ടും നാനി- പ്രിയങ്ക മോഹൻ ടീമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ത്രില്ലടിപ്പിക്കുന്ന ഒരു ആക്ഷൻ- അഡ്വെഞ്ചർ ചിത്രമായാണ് വിവേക് ആത്രേയ സൂര്യാസ് സാറ്റർഡേ ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഈ ചിത്രം ഓഗസ്റ്റ് 29- ന് റിലീസ് ചെയ്യും. ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്ന് ഡിവിവി എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സായ് കുമാർ ആണ്.

ഛായാഗ്രഹണം- മുരളി ജി, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, സംഘട്ടനം- റിയൽ സതീഷ്, റാം- ലക്ഷ്മൺ, കലാ സംവിധായകൻ- ജി. എം. ശേഖർ, വസ്ത്രാലങ്കാരം- നാനി കാമാർസു, എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ- എസ്. വെങ്കടരത്നം, പ്രൊഡക്ഷൻ കൺട്രോളർ- കെ. ശ്രീനിവാസ രാജു, മണികണ്ഠ റോംഗള, കളറിസ്റ്റ്- വിവേക് ആനന്ദ്, വിഎഫ്എക്സ്- നാക്ക് സ്റ്റുഡിയോസ്, മാർക്കറ്റിംഗ്- വാൾസ് ആൻഡ് ട്രെൻഡ്സ്. പിആർഒ ശബരി.

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന Mr&Ms Bachelor ന്റെ ടീസർ പുറത്തിറങ്ങി

0

ദീപു കരുണാകരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന Mr&Ms Bachelorന്റെ ടീസർ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 23 ന് തീയേറ്ററുകളിൽ എത്തും. ഹൈലൈൻ പിക്ചേഴ്സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അർജുൻ ടി സത്യൻ ആണ് .
ഡയാന ഹമീദ് , റോസിൻ ജോളി , ബൈജു പപ്പൻ , രാഹുൽ മാധവ് , സോഹൻ സീനുലാൽ , മനോഹരി ജോയ് , ജിബിൻ ഗോപിനാഥ് , ലയ സിംപ്സൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത് .

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബാബു ആർ , ഛയാഗ്രാഹണം- പ്രദീപ് നായർ , എഡിറ്റർ- സോബിൻ കെ സോമൻ , ടീസർ കട്ട്- സോനു ആർ , സംഗീതവും പശ്ചാത്തല സംഗീതവും പി എസ്‌ ജയഹരി.
ആർട്ട് ഡയറക്ടർ സാബു റാം , പ്രൊഡക്ഷൻ കൺട്രോളർ എം മുരുകൻ , ലിറിക്‌സ് മഹേഷ് ഗോപാൽ, കോസ്റ്റും ഡിസൈൻ ബുസി ബേബി ജോൺ , മേക്കപ്പ് ബൈജു ശശികല , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സാംജി എം ആന്റണി പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ – ശരത് വിനായക് , അസ്സോസിയേറ്റ് ഡയറക്ടർ – ശ്രീരാജ് രാജശേഖരൻ, സൗണ്ട് മിക്സിങ് – വിപിൻ നായർ, വി എഫ് ക്സ് – ഡിജിബ്രിക്‌സ് , മാർക്കറ്റിംഗ് ആൻഡ് ബ്രാൻഡിംഗ് – റാബിറ്റ് ബോക്സ് ആഡ്‌സ്, സ്റ്റീൽസ് – അജി മസ്കറ്റ്, പബ്ലിസിറ്റി ഡിസൈൻസ്- മാ മി ജോ.

മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ടീസർ ഓഗസ്റ്റ് 15-ന്

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ടീസർ ഓഗസ്റ്റ് 15 രാവിലെ 10 മണിക്ക് റിലീസ് ചെയ്യും. ഒരു ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്.

തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ഒരു നിർണ്ണയ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രമാണ് ബസൂക്ക. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ബസൂക്കയുടെ സംവിധായകനായ ഡീനോ ഡെന്നിസ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, സംഗീതം – മിഥുൻ മുകുന്ദൻ, കലാസംവിധാനം – ഷിജി പട്ടണം, വസ്ത്രാലങ്കാരം – സമീറ സനീഷ്, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ. പിആർഒ – ശബരി

വിക്രം- പാ രഞ്ജിത് ചിത്രം തങ്കലാനിലെ പുത്തൻ ഗാനം പുറത്ത്; അറുവാടയ് വീഡിയോ കാണാം

0

തമിഴകത്തിന്റെ സൂപ്പർതാരം വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ വമ്പൻ തമിഴ് ചിത്രം തങ്കലാനിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. അറുവാടയ് എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഉമാദേവി വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് നടൻ വിക്രം, സിന്ദുരി വിശാൽ, മതിച്ചിയം ബാല, സുഗന്തി എന്നിവർ ചേർന്നാണ്. സെൻസർ ബോർഡിൽ നിന്ന് യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ തങ്കലാൻ കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യും. കേരളത്തിൽ വമ്പൻ റിലീസായാണ് തങ്കലാൻ ശ്രീ ഗോകുലം മൂവീസ് എത്തിക്കുക.

ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ തങ്കലാൻ ഓഗസ്റ്റ് പതിനഞ്ചിനാണ്‌ ആഗോള റിലീസായി എത്തുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ഈ ചിത്രത്തിൽ നായികാ വേഷങ്ങൾ ചെയ്യുന്നത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്.

പശുപതിയാണ് ഇതിലെ മറ്റൊരു പ്രധാന താരം. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. പിആർഒ- ശബരി.

15 പേര്‍ അടങ്ങുന്ന ലോബിയാര്; ഹേമ കമ്മീഷനെ പേടിക്കുന്നത് എന്തിന്? റിപ്പോർട്ട് പുറത്ത് വിടുമന്ന് സജി ചെറിയാൻ

0

15 പേര്‍ അടങ്ങുന്ന ലോബിയാര്? മലയാള സിനിമയെ കയ്യടക്കി വയ്ക്കുന്നതിൽ ഇവരുടെ പങ്ക് എന്താണ്. ഹേമാ കമ്മീഷൻ റിപ്പോർട്ടിനെ പലരും ഭയക്കുന്നത് എന്തിനാണ് എന്ന ചോദ്യമാണ് ഇപ്പോഴും ഉയരുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ എടുത്ത നിലപാട് തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.സര്‍ക്കാര്‍ നിലപാട് തന്നെയാണ് ഹൈക്കോടതിയും പറഞ്ഞിരിക്കുന്നത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ കേരളത്തില്‍ സിനിമ കോണ്‍ക്ലേവ് നടത്തും. കോണ്‍ക്ലേവിലെ ചര്‍ച്ചകളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സിനിമ നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേര്‍ അടങ്ങുന്ന ലോബിയാണെന്നാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നി തലങ്ങളില്‍ ഉളളവരുണ്ടെന്നും ഇതില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആളെ എന്നെന്നേക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 300 പേജുളള റിപ്പോര്‍ട്ട് 2020 ലാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

നിര്‍മ്മാണം, അഭിനയം, സംവിധാനം എന്നീ മേഖലകളിലെ 57 പേരെ കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 15 പേര്‍ അടങ്ങുന്ന ലോബിയുടെ നീക്കങ്ങള്‍ കാരണമാണ് മൊഴി നല്‍കാമെന്ന് ഉറപ്പു നല്‍കിയവരില്‍ പലരും പിന്മാറിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Why are you afraid of Hema Commission? Saji Cherian will release the report

പോർഷെ കാറിന് മുന്നിൽ സെൽഫി എടുത്ത ഭിന്നശേഷിക്കാരൻ യുവാവിനോട് കാർ ഉടമ ചെയ്തത് കണ്ടോ! കണ്ണ് നിറയ്ക്കും വീഡിയോ

0

അടുത്തിടെ ഒരു ഭിന്ന ശേഷിക്കരനായ യുവാവിനെ ഹൃദയസ്പർശിയായ പെരുമാറ്റം കൊണ്ട് ഒരു കണ്ടന്‍റ് ക്രിയേറ്റർ നെഞ്ചോട് ചേർത്ത ഒരു വീഡിയോ ആണ് വൈറലാകുന്നത്. ഈ വീഡിയോ ഇൻ്റർനെറ്റിൽ എല്ലാവരുടെയും ഹൃദയം കീഴടക്കുകയാണ്.വീഡിയോയുടെ തുടക്കത്തിൽ വിലകൂടിയ പോർഷെ ആഡംബര കാർ റോഡരികിൽ നിർത്തിയിട്ടിരിക്കുന്നതായി കാണാം. ഒരു ഭിന്നശേഷിക്കാരൻ എന്ന് തോന്നിക്കുന്ന ഒരു യുവാവ് ഈ കാറിനടുത്ത് നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നു. പക്ഷേ കാറിൻ്റെ ഉടമ പെട്ടെന്ന് അവിടെയെത്തുന്നു. അപ്പോൾ ആ ചെറുപ്പകാരൻ ഭയപ്പെടുന്നു.സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹൃദയസ്പർശിയായ ഈ വീഡിയോ ഏവർക്കും പുത്തൻ ആവേശം പകരുകയാണ്. ഒരു ഉപയോക്താവ് ഇതിനെക്കുറിച്ച് എഴുതി – ഈ വീഡിയോ എൻ്റെ കണ്ണുകളെ കണ്ണീരണയിച്ചിരിക്കുകയാണ്.

വണ്ടിയുടമ തന്നെ ചീത്ത പറഞ്ഞേക്കാമെന്ന് കരുതി അയാൾ അവിടെ നിന്ന് ഓടിപ്പോകാൻ തുടങ്ങുന്നു. എന്നാൽ അവനെ ശകാരിക്കുന്നതിനു പകരം കാർ ഉടമ അവൻ്റെ ഫോൺ വാങ്ങുന്നു. അയാളുടെ ചിത്രങ്ങൾ കാണാൻ തുടങ്ങുന്നു. തുടർന്ന് കൂടുതൽ ചിത്രങ്ങൾ എടുക്കാൻ വാഗ്ദാനം ചെയ്യുന്നു. ഇതിനുശേഷം പോർഷെ കാറിൻ്റെ മുന്നിൽ നിൽക്കാൻ നിർദേശിച്ചു. ഫോട്ടോ എടുക്കാം എന്ന് പറഞ്ഞ് യുവാവിനെ കാറിന് മുന്നിൽ നിർത്തി ഫോട്ടോയെടുത്തു. പിന്നീട് ആ യുവാവിനെ കാറിൽ കയറ്റി ഒപ്പമിരുത്തി ആവേശകരമായ ഒരു സവാരി നടത്തുകയും ചെയ്യുന്നു. യാത്രയ്ക്കിടെ ആ യുവാവ് സന്തോഷിക്കുന്നതും കണ്ണുതുടയ്ക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. കാറുടമയും തന്‍റെ നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്നതും വീഡിയോയൽ ഉണ്ട്.

https://www.instagram.com/reel/C-bpUYQNZy5/?utm_source=ig_embed&utm_campaign=loading

what the owner of the car did to the differently-abled man who took a selfie in front of the Porsche car viral news

ഗ്രാമങ്ങളിലൂടെ കെ.എസ്.ആർ.ടി.സി മിനി ബസ് സഞ്ചരിക്കും; ഹെവി വാഹനങ്ങൾ മാറ്റുന്നു; 305 മിനി ബസുകൾ ഉടനെത്തും

0

കൊല്ലം: യാത്രാദുരിതമുള്ള ഗ്രാമീണറൂട്ടുകളില്‍ സര്‍വീസ് നടത്താനായി രണ്ട് വാതിലുള്ള 305 മിനി ബസുകൾ വാങ്ങാനൊരുങ്ങി കെ.എസ്.ആർ.ടിസി. ടാറ്റ, അശോക് ലൈലാന്‍ഡ്, ഐഷര്‍ എന്നീ മൂന്നു കമ്പനികള്‍ക്കാണ് ടെന്‍ഡര്‍ കൊടുത്തിരിക്കുന്നത്. ഒക്ടോബറില്‍ ബസുകള്‍ എത്തും. 2001-ല്‍ മിനി ബസുകള്‍ വാങ്ങിയപ്പോള്‍ ബസുകളുടെ പരിപാലനച്ചെലവ് കോര്‍പ്പറേഷന് ബാധ്യതയായി മാറിയിരുന്നു. സ്പെയര്‍ പാര്‍ട്സ് കിട്ടാതെ വന്നതാണ് പ്രതിസന്ധിയായത്. എട്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ബസ്സുകള്‍ പിന്‍വലിച്ചു. ആ ബസുകളെല്ലാം പൊളിച്ചുമാറ്റുകയായിരുന്നു. കൂടുതല്‍ മൈലേജ് കിട്ടുമെന്നതിനാല്‍ ഡീസല്‍ ചെലവ് കുറവാണെന്നതാണ് മിനി ബസുകളുടെ മേന്മ.

പഞ്ചായത്തുകളില്‍ വലിയ ബസുകള്‍ക്ക് ഓടാന്‍ കഴിയാത്തയിടങ്ങള്‍ക്കാണ് മുന്‍ഗണന. ഇത്തരം റൂട്ടുകള്‍ കണ്ടെത്താന്‍ ഡിപ്പോകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. നിലവില്‍ ഉയര്‍ന്ന ക്ലാസില്‍നിന്ന് തരം മാറ്റിയ ബസുകളാണ് ഓര്‍ഡിനറി സര്‍വീസുകളായി ഓടിക്കുന്നത്. ഡീസല്‍ ചെലവേറിയ ഇവ മിനി ബസ് വരുന്നതോടെ മാറ്റും.പലവിധത്തിലും നഷ്ടത്തിനിടയാക്കുമെന്നാണ് മുമ്പത്തെ അനുഭവം. വേണ്ടത്ര പഠനം നടത്താതെയാണ് വീണ്ടും മിനി ബസുകള്‍ വാങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. 33 സീറ്റുള്ള ബസുകളാണ് ടാറ്റയില്‍നിന്ന് വാങ്ങുന്നത്. അശോക് ലൈലാന്‍ഡില്‍നിന്ന് 36 സീറ്റുള്ള ബസും ഐഷറില്‍നിന്ന് 28 സീറ്റുള്ള ബസുമാണ് വാങ്ങുന്നത്. നിലവിലുള്ള റൂട്ടുകളിലും പുതിയ റൂട്ടുകളിലും ബസ് ഓടിക്കും.

KSRTC mini bus will ply through the villages

ദുരഭിമാനക്കൊലയെ ന്യായീകരിച്ചിട്ടില്ല; ‘മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ; നടൻ രഞ്ജിത്ത്

0

ചെന്നൈ: ദുരഭിമാനക്കൊല അക്രമമല്ലെന്ന് പറഞ്ഞ നടൻ രഞ്ജിത്ത്, തന്റെ വാക്കുകൾ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന ന്യായീകരണവുമായി രംഗത്ത്‌. ദുരഭിമാനക്കൊലകളെ ന്യായീകരിച്ചിട്ടില്ലെന്ന് നടൻ പറഞ്ഞു. ദുരഭിമാനക്കൊലയെ ഒരാൾക്ക് എങ്ങനെ ന്യായീകരിക്കാൻ സാധിക്കുമെന്നും തന്റെ പേരിൽ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജമാണിക്യം, ചന്ദ്രോത്സവം, നാട്ടുരാജാവ് തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ നടനാണ് രഞ്ജിത്ത്. തന്റെ ഏറ്റവും പുതിയ ചിത്രം കവുണ്ടംപാളയത്തിന്റെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു നടന്‍റെ വിവാദ പ്രസ്താവന.

‘മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള കരുതല്‍ മാത്രമാണ്’, രഞ്ജിത്ത് പറഞ്ഞു.

Honor killing is not justified actor Ranjith

ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കുളിക്കരുത്; വാട്ടർടാങ്ക് വൃത്തിയല്ലെങ്കിലും അപകടം; അമീബിക്ക് ജ്വരത്തെ ചെറുക്കാം

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് പറഞ്ഞ് ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. കേരളത്തില്‍ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ ഏകോപനത്തില്‍ ഫലപ്രദമായ ചികിത്സ ഉറപ്പ് വരുത്തിയതായും മന്ത്രി വ്യക്തമാക്കി.

പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടോയേക്കാം. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Those who have pus in their ears should not bathe in ponds and streams