Home Blog Page 182

വിജയ്-വെങ്കട് പ്രഭു ചിത്രം ‘ഗോട്ട്’ ട്രൈലെർ പുറത്ത്; ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

0

പ്രശസ്ത സംവിധായകൻ വെങ്കട് പ്രഭു രചിച്ചു സംവിധാനം ചെയ്ത, ദളപതി വിജയ്‌ ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ (ഗോട്ട്)’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ഈ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഈ ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്. സെപ്റ്റംബർ 5 -ന് ആഗോള വ്യാപകമായി റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ റെക്കോർഡ് റിലീസായി ശ്രീ ഗോകുലം മൂവീസ് പ്രേക്ഷകരുടെ മുന്നിലെത്തിക്കും.

ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി, ചിത്രസംയോജനം- വെങ്കട് രാജേൻ, ആക്ഷൻ- ദിലീപ് സുബ്ബരായൻ, കലാസംവിധാനം- ബി ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം- വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ- ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ, സൗണ്ട് മിക്സിങ്- ടി ഉദയകുമാർ, നൃത്ത സംവിധാനം- സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എം.സെന്തികുമാർ, ഗോവിന്ദരാജ്, രാംകുമാർ ബാലസുബ്രഹ്മണ്യൻ, വിഎഫ്എക്സ് ഹെഡ്- ആർ. ഹരിഹര സുതൻ, പബ്ലിസിറ്റി ഡിസൈൻ- ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്.

കൊണ്ടലിൽ തിളങ്ങാൻ രാജ് ബി ഷെട്ടി; ആന്റണി വർഗീസ്- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ഓണം റിലീസ്

0

ആന്റണി വർ​ഗീസ് നായകനായി എത്തുന്ന ‘കൊണ്ടല്‍’ എന്ന ചിത്രത്തിൽ പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയും. ഈ ചിത്രത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ പോസ്റ്റർ ഔദ്യോഗികമായി റിലീസ് ചെയ്തു. മമ്മൂട്ടി നായകനായ വൈശാഖ് ചിത്രം ടർബോയിലൂടെ മുഖ്യധാരാ മലയാള ചിത്രത്തിൽ ഈ വർഷം അരങ്ങേറ്റം കുറിച്ച രാജ് ബി ഷെട്ടി, കൊണ്ടലിലും നിർണ്ണായക വേഷമാണ് ചെയ്യുന്നത്. ആർഡിഎക്സ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. ഗരുഡ ഗമന വൃഷഭ വാഹന, കാന്താര, 777 ചാർലി എന്നീ കന്നഡ സിനിമകളിലൂടെയാണ് രാജ് ബി ഷെട്ടി മലയാളി സിനിമാ പ്രേമികൾക്കിടയിലും പ്രശസ്തനായത്.

കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന കൊണ്ടലിൽ ഷബീര്‍ കല്ലറയ്ക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും വേഷമിട്ടിട്ടുണ്ട്. ഓണം റിലീസായി സെപ്റ്റംബറിൽ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.

റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ദീപക് ഡി മേനോൻ, സംഗീതം- സാം സി എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, ആക്ഷൻ- വിക്രം മോർ, കലൈ കിങ്‌സൺ. തവാസി രാജ്, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് രവീന്ദ്രൻ, കലാസംവിധാനം- അരുൺ കൃഷ്ണ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- അമൽ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, പിആർഒ- ശബരി.

Mr & Mrs Bachelor – ആദ്യ ഗാനം പുറത്തിറങ്ങി

0

ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമിച്ച്, ദീപു കരുണാകരൻ സംവിധാനം ചെയ്ത്, ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്‍ലര്‍ എന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി. ‘പതിത ഹൃദയ ‘ എന്ന ഗാനമാണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .
മഹേഷ് ഗോപാലിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് അതിരൻ , സന്തോഷം , സോമന്റെ കൃതാവ് എന്നീ സിനിമകളുടെ സംഗീത സംവിധായകനായ പി എസ്‌ ജയഹരി ആണ് .ജെ’ മൈമയും, മീന മേലത്തും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത് .
മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ലിറിക്കൽ വീഡിയോ ചെയ്തിരിക്കുന്നത് സനൂപ് പ്രദീപ് (റാബിറ്റ് ബോക്സ് ആഡ്സ്) .

ഓഗസ്റ്റ് 23 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അർജുൻ ടി സത്യൻ ആണ്.
ഡയാന ഹമീദ് , റോസിൻ ജോളി , ബൈജു പപ്പൻ , രാഹുൽ മാധവ് , സോഹൻ സീനുലാൽ , മനോഹരി ജോയ് , ജിബിൻ ഗോപിനാഥ് , ലയ സിംപ്സൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത് .

ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് – സോബിൻ കേ സോമൻ, കലാ സംവിധാനം – സാബു റാം, സംഗീതം – പി എസ് ജയഹരി, വസ്ത്രാലങ്കാരം – ബൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുഗൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബാബു ആർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ – ശരത് വിനായക്, ചീഫ് അസോസിയേറ്റ് – സാംജി എം ആൻ്റണി, അസോസിയേറ്റ് ഡയറക്ടർ – ശ്രീരാജ് രാജശേഖരൻ, മേക്കപ്പ് – ബൈജു ശശികല, പി. ആർ. ഒ – വാഴൂർ ജോസ്, ശബരി, മാർക്കറ്റിംഗ് & ബ്രാൻഡിംഗ് – റാബിറ്റ് ബോക്സ് ആഡ്‌സ്, പബ്ലിസിറ്റി ഡിസൈൻ – മാ മി ജോ, സ്റ്റിൽസ് – അജി മസ്കറ്റ്

ഒരുപാട് പരിഹാസങ്ങൾ നേരിട്ടിട്ടു, എല്ലാം വേദന തോന്നി: ഇത് വിജയദിനമെന്ന് സജിതാ മഠത്തിൽ

0

വുമൺ ഇൻ സിനിമ കളക്ടീവിന്റെ ഭാ​ഗമായതിൽ ഒരുപാട് പരിഹാസങ്ങൾ നേരിട്ടിട്ടുണ്ടെന്നും നിലനിൽപ്പിനായി ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് കരുതി കണ്ണടക്കുന്ന പ്രബുദ്ധ സിനിമാ പ്രവർത്തകർ ചുറ്റുമുണ്ടെന്നും നടി സജിത മഠത്തിൽ.

ഇഷ്ടപ്പെട്ട തൊഴിലിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിൽ, സിനിമാ കൂട്ടായ്മയിൽ രോഗം ബാധിച്ചവരെ പോലെ മാറ്റി നിർത്തുന്നതിൽ എല്ലാം വേദന തോന്നിയിട്ടുണ്ട്. വരും കാലങ്ങളിലെങ്കിലും മലയാള സിനിമയിൽ സ്ത്രീകൾക്ക് അന്തസോടെ പ്രവർത്തിക്കാൻ സാധിക്കുമെങ്കിൽ ഇതുവരെയുണ്ടായതെല്ലാം മറക്കാനാകുമെന്നും സജിത ഫേസ്ബുക്കില്‍ പങ്കുവച്ച് കുറിപ്പില്‍ പറയുന്നു.

സജിത മഠത്തില്‍ പങ്കുവച്ച കുറിപ്പി​െ​ന്‍റ പൂര്‍ണരൂപം:

കഴിഞ്ഞ രണ്ട് ദിവസങ്ങൾ ആഹ്ലാദത്തിൻ്റെയും ആത്മവിശ്വാസം വീണ്ടെടുപ്പിൻ്റെതുമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരാൻ പ്രയത്നിച്ച മാധ്യമ പ്രവർത്തകരടക്കമുള്ള എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.WCC എന്ന സംഘടനയുടെ ഭാഗമായതിൻ്റെ പേരിൽ പരിഹാസങ്ങൾ കുറെ കേട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട തൊഴിലിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിൽ, സിനിമാ കൂട്ടായ്മയിൽ രോഗം ബാധിച്ചവരെ പോലെ മാറ്റി നിർത്തുന്നതിൽ, എല്ലാം വേദനിച്ചിട്ടുണ്ട്.

സ്വന്തം നിലനിൽപ്പിനായി നിശ്ശബ്ദമായി, ഇതൊന്നും എന്നെ ബാധിക്കില്ല എന്നു വിചാരിക്കുന്ന പ്രബുദ്ധ സിനിമാ പ്രവർത്തകർ ചുറ്റുമുണ്ട്. എല്ലാം അറിഞ്ഞിട്ടും കണ്ണടക്കുന്നവർ ! എനിക്കവരാവാൻ എത്ര ശ്രമിച്ചാലും സാധിക്കില്ല.അടുത്ത തലമുറയിലെ സ്ത്രീകൾക്കെങ്കിലും dignity യോടെ മലയാള സിനിമാ ലോകത്ത് പണിയെടുക്കാൻ കഴിഞ്ഞാൽ ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങൾ മറക്കാൻ എനിക്കാവും.നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും WCC ഇവിടെ തന്നെയുണ്ട്. മുന്നോട്ടു തന്നെ.

https://www.facebook.com/sajitha.madathil/posts/10160360991276089?ref=embed_post

this is a day of victory Sajitha Madathil about hema committee report

22 സിനിമയോളം ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പറുകെട്ട് എടുത്തെറിഞ്ഞു; വെളിപ്പെടുത്തലുമായി സുരേഷ് ​ഗോപി

0

മന്ത്രിയായിരിക്കുമ്പോൾ തന്നെ സിനിമ അഭിനയം തുടരുന്നതിലെ തടസ്സങ്ങൾ തുറന്നടിച്ച് നടൻ സുരേഷ് ​ഗോപി. സിനിമ ചെയ്യുന്നതിന്റെ പേരില്‍ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയാല്‍ താന്‍ രക്ഷപ്പെട്ടന്ന് കരുതുമെന്ന് സുരേഷ് ഗോപി പ്രതികരിക്കുന്നു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഒറ്റക്കൊമ്പന്‍’ ചിത്രീകരണം സെപ്തംബര്‍ ആറിനാണ് ആരംഭിക്കുന്നത്. അതിനാല്‍ മന്ത്രിയുടെ ഉത്തരവാദിത്തം നിറവേറ്റാനുള്ള സൗകര്യം സിനിമാ സെറ്റില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.

‘സിനിമ ഞാന്‍ ചെയ്യും. അനുവാദം ചോദിച്ചെങ്കിലും കിട്ടിയില്ല. പക്ഷേ സെപ്തംബര്‍ ആറാം തീയതി ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണ്. എല്ലാവരുടെയും ആശിര്‍വാദം ഉണ്ടാവണം. ഏതാണ്ട് 22 സിനിമയുടെ സ്‌ക്രിപ്റ്റാണ് ആര്‍ത്തിയോടെ ചെയ്യാമെന്ന് സമ്മതിച്ചത്. ഇനി 22 സിനിമയോളം ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് അങ്ങനെയെടുത്ത് ഒരു സൈഡിലേക്ക് എറിഞ്ഞു. പക്ഷേ, അനുവാദം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. സെപ്തംബര്‍ ആറിന് ഞാനിങ്ങ് പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയില്‍ നിന്നുള്ള മൂന്നോ നാലോ പേര്‍ക്ക് ഞാന്‍ അല്ലെങ്കില്‍ പ്രൊഡ്യൂസര്‍ ഒരു കാരവാന്‍ എടുത്ത് കൊടുക്കും’ – സുരേഷ് ഗോപി പറഞ്ഞു.

ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞയക്കുമെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു. എങ്കില്‍ എനിക്ക് തൃശൂര്‍ക്കാരെ കൂടുതല്‍ പരിഗണിക്കാന്‍ പറ്റും. എനിക്ക് ഇവിടെ തന്നെ നില്‍ക്കാം. ഇപ്പോള്‍ പക്ഷേ അതിന് പറ്റുന്നില്ല. തൃശൂര്‍ക്കാര്‍ക്കാണ് എന്നെ ഇപ്പോള്‍ പൂര്‍ണമായി കിട്ടാത്തത്. ഞാനിതൊന്നും ആഗ്രഹിച്ചതും മോഹിച്ചതുമല്ല. പക്ഷേ, ഒറ്റ ചോദ്യത്തിന് മുന്നില്‍ ഞാന്‍ മുട്ടുകുത്തി. കേരളത്തിലെ ആദ്യ സംഭവമാണ്. രാഷ്ട്രീയ ചരിത്രമാണ്. നിങ്ങളെ ജയിപ്പിച്ചയച്ചത് ഒരു സമൂഹത്തിന്റെ ദൃഢനിശ്ചയമാണ്. അങ്ങനെയുള്ള ജനതയ്ക്ക് തിരിച്ചൊരു സമ്മാനം നല്‍കാനുണ്ട്. അതാണ് നിങ്ങളുടെ മന്ത്രിക്കസേര എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വഴങ്ങേണ്ടി വന്നതാണ്. എന്റെ നേതാക്കളെ എന്നും ഞാന്‍ അനുസരിക്കും. പക്ഷേ, സിനിമ എന്റെ പാഷനാണ്. അതില്ലെങ്കില്‍ ഞാന്‍ ചത്തുപോകും’- സുരേഷ് ഗോപി പറഞ്ഞു.

Amit Shah took out the bundle of papers when he said that he had 22 films to do; Suresh Gopi

വെല്ലുവിളി റോബിൻ ബസിനോട് വേണ്ട! പുനലൂർ-കോയമ്പത്തൂർ എസി.ബസ് സർവീസുമായി റോബിൻ ​ഗിരീഷ്

0

കോട്ടയം: റോബിൻ ബസിനെതിരെ കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് രൂക്ഷമായ കടന്നുകയറ്റം തുടരുമ്പോൾ, പ്രതിസന്ധികളെ വെല്ലുവിളിച്ച് രം​ഗത്തെത്തുകയാണ് ബസ് ഉടമയായ റോബിൻ ​ഗിരീഷ്. പുനലൂർ– കോയമ്പത്തൂർ റൂട്ടിൽ റോബിന്റെ പുതിയ ബസ്. ടാറ്റ മാർക്കൊപോളൊയുടെ എസി ബസാണ് സർവീസ് നടത്തുന്നത്. നേരത്തെയുണ്ടായിരുന്ന പത്തനംതിട്ടയ്ക്ക് പകരം പുനലൂരിൽ നിന്നാണ് ഇത്തവണ സർവീസ് തുടങ്ങുന്നത്. ചില്ല് ഘടിപ്പിച്ച ബസിൽ മഴക്കാലത്തെ യാത്ര ദുരിതമായതോടെയാണ് എസി ബസ് വാങ്ങിയതെന്നും റോബിൻ പറയുന്നു. പഴയ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്താതെയാണ് പുതിയ ബസ് സര്‍വീസ് നടത്തുക. കെ.എസ്.ആര്‍ടിസി പത്തനംതിട്ടയില്‍ നിന്നും എസി ബസ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയിരുന്നു. ഇതുകൂടി കണക്കാക്കിയാണ് പുതിയ ബസ് റോബിനും നിരത്തില്‍ ഇറക്കിയിരിക്കുന്നത്.
എസി, മൊബൈല്‍ ചാര്‍ജര്‍ പിന്‍ പോയിന്റുകള്‍ പുഷ് ബാക്ക് സീറ്റ് എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യമങ്ങളുമാണ് റോബിന്‍ വീണ്ടും നിരത്തില്‍ ഇറങ്ങുന്നത്. ആദ്യമായിട്ടാണ് ടാറ്റ മാർക്കൊപോളോ ബസ് ഈ സെഗ്‌മെന്റിൽ ഉപയോഗിക്കുന്നത്. 160 ബിഎച്ച്പി കരുത്തുള്ള 3.3 ലീറ്റർ നാലു സിലിണ്ടർ എൻജിനാണ് ബസിൽ.

പുനലൂരിൽ നിന്നു പുലർച്ചെ 4ന് ആരംഭിച്ച് 10ന് കോയമ്പത്തൂരിൽ എത്തുന്നതാണ് സർവീസ്. ഇതിനു തൃശൂർ ആർടി ഓഫിസിൽ അപേക്ഷ നൽകിയെന്ന് ബസ് ഉടമ റോബിൻ ഗിരീഷ് പറയുന്നു. 2023 ഓഗസ്റ്റ് 30നാണ് റോബിൻ ബസ് കോയമ്പത്തൂർക്ക് സ്റ്റേജ് ക്യാരേജ് സർവീസ് ആരംഭിച്ചത്, സര്‍വീസ് നടത്തിയപ്പോള്‍ തന്നെ വിവാദമായിരുന്നു. കോഴിക്കോട് സ്വദേശിയുടെ ബസ് വാടകയ്ക്ക് എടുത്താണ് റോബിന്‍ ഗിരീഷ് അന്നു പ്രതിദിന സര്‍വീസ് നടത്തിയത്. ഓള്‍ ഇന്ത്യ പെര്‍മിറ്റ് സര്‍വീസില്‍ ഓടിയിരുന്ന ബസിന്റെ പെര്‍മിറ്റ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് സർവീസ് അവസാനിച്ചിരുന്നു. തുടര്‍ന്നാണ് സര്‍വീസ് നിരത്തില്‍ നിന്നും പിന്‍വലിച്ചത്.

Robin bus issue

നടൻ മോഹന്‍ലാല്‍ ആശുപത്രിയില്‍; ശ്വാസതടസ്സം നേരിടുന്നെന്ന് മെ‍ഡിക്കൽ ബുള്ളറ്റിൻ

0

നടൻ മോഹന്‍ലാല്‍ ആശുപത്രിയില്‍. പനിയും ശ്വാസതടസവും നേരിട്ടതിന് പിന്നാലെയാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് താരം ഇപ്പോള്‍. ആശുപത്രി അധികൃതരാണ് നടന്റെ അസുഖവിവരം പുറത്തുവിട്ടത്.

മോഹന്‍ലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മോഹന്‍ലാല്‍ സുഖം പ്രാപിച്ചു വരുന്നതായും ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Mohanlal in hospital he is experiencing shortness of breath

റഹ്മാൻ്റെ ആദ്യ വെബ് സീരീസ് 1000 ബേബീസ്, സ്ട്രീമിംഗിന് സജ്ജമായി !

0

ഹ്മാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ തൗസൻ്റ് ബേബീസ് ‘

 ( 1000 Babies ) ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ അടുത്ത് തന്നെ സ്ട്രീമിംഗ് ചെയ്യും. തെന്നിന്ത്യൻ സിനിമയിലെ എവർഗ്രീൻ സ്റ്റാറായ റഹ്മാൻ അഭിനയിക്കുന്ന ആദ്യത്തെ വെബ് സീരീസാണിത്.  സൈക്കോളജിക്കൽ സസ്പെൻസ് ക്രൈം ത്രില്ലർ ജോണറിലുള്ള വ്യത്യസ്തമായ പ്രമേയമാണ് ഇതിൻ്റേത്. ബോളിവുഡ് അഭിനേത്രിയും സംവിധായികയുമായ നീനാ ഗുപ്ത ഇതിലെ മർമ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യന്തം സസ്പെൻസു നിറഞ്ഞ വ്യത്യസ്തമായ കഥാപശ്ചാത്തലത്തിലുള്ള ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്,  അപൂർവ രാഗം ‘, ടു കൺഡ്രീസ് ‘, ‘ ഫ്രൈഡേ ‘, ‘ ഷെർലോക്  ടോം ‘ എന്നീ സിനിമകളുടെ രചയിതാവും ‘ കളി ‘ യുടെ സംവിധായകനുമായി ശ്രദ്ധേയനായ നജീം കോയയാണ്.  നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് 1000 ബേബീസിൻ്റെ  രചന നിർവഹിച്ചിരിക്കുന്നത്. മലയാളികൾ ഇതു വരെ സ്ക്രീനിൽ കാണാത്ത വ്യത്യസ്തങ്ങളായ വാതിൽപ്പുറ പശ്ചാത്തലത്തിലാണ് സംവിധായകനും ഛായാഗ്രാഹകൻ ഫയ്സ് സിദ്ധിഖും ചേർന്ന്  ബാംഗ്ലൂർ, പാലക്കാട്, വാഗമൺ , തൊടുപുഴ , എറണാകുളം, ആലപ്പുഴ, തെങ്കാശി എന്നിവിടങ്ങളിലായി ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസ് ചിത്രീകരിച്ചിരിക്കുന്നത്. ഷബീർ മലവട്ടത്താണ് നിർമ്മാണ സംഘാടകൻ.

നീന ഗുപ്തയും റഹ്മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തൗസൻ്റ് ബേബീസിൽ (1000 Babies) രാധിക രാധാകൃഷ്ണൻ, സഞ്ജു ശിവരാമൻ, ജോയ് മാത്യു, അശ്വിൻ കുമാർ, ഷാജു ശ്രീധർ,  ഇർഷാദ് അലി, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി എന്നിങ്ങനെ വലിയൊരു താരനിര തന്നെ മറ്റു കഥാപാത്രങ്ങൾക്കായി അണിനിരന്നിരിക്കുന്നു. പ്രശസ്ത സിനിമാ നിർമ്മാണ സ്ഥാപനമായ ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ക്രൈം ത്രില്ലർ സീരീസിൻ്റെ സംഗീത സംവിധാനം ശങ്കർ ശർമ്മയും, എഡിറ്റിംഗ് ജോൺകുട്ടിയും നിർവഹിച്ചിരിക്കുന്നു. മിഥുൻ എബ്രഹാമാണ് 1000 ബേബീസിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

സി.കെ.അജയ് കുമാർ

ഓട്ടോ പെർമിറ്റ് ഇളവ്, സംസ്ഥാനത്തെവിടെയും സർവീസ് നടത്താം: വിശദമായ വിശകലനം

0

കേരള സർക്കാർ ഓട്ടോറിക്ഷ പെർമിറ്റ് നിയമങ്ങളിൽ വലിയൊരു മാറ്റം വരുത്തിയിരിക്കുന്നു. ഇനി മുതൽ ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്തെവിടെയും സർവീസ് നടത്താം. ഈ തീരുമാനം ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസമാണെങ്കിലും, ഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഉയർന്നുവരുന്നു.

വിശദീകരണം:

  • പഴയ നിയമം: മുമ്പ് ഓട്ടോറിക്ഷകൾക്ക് സ്വന്തം ജില്ലയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ മാത്രമേ സർവീസ് നടത്താൻ അനുവാദമുണ്ടായിരുന്നുള്ളൂ. ദീർഘദൂര യാത്രകൾ അപകടകരമായിരിക്കുമെന്നായിരുന്നു ഈ നിയമത്തിനു പിന്നിലെ കാരണം.
  • പുതിയ നിയമം: പുതിയ നിയമപ്രകാരം ഈ നിയന്ത്രണം നീക്കം ചെയ്തിരിക്കുന്നു. ഇനി മുതൽ ഓട്ടോറിക്ഷകൾക്ക് കേരളത്തിലെ ഏത് സ്ഥലത്തേക്കും സർവീസ് നടത്താം.
  • സിഐടിയുവിന്റെ പങ്ക്: ഓട്ടോ തൊഴിലാളികളുടെ സംഘടനയായ സിഐടിയു ഈ ഇളവ് വരുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
  • ആശങ്കകൾ:
    • അപകട സാധ്യത: ഓട്ടോറിക്ഷകൾ ദീർഘദൂര യാത്രകൾക്ക് അനുയോജ്യമല്ല. സീറ്റ് ബെൽറ്റ് പോലുള്ള സുരക്ഷാ സംവിധാനങ്ങളുടെ അഭാവം അപകട സാധ്യത വർദ്ധിപ്പിക്കുന്നു.
    • അതിവേഗ പാതകൾ: സംസ്ഥാനത്ത് അതിവേഗ പാതകൾ വരുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷകൾക്ക് അവിടെ സഞ്ചരിക്കുന്നത് അപകടകരമാണ്.
  • ഉദ്യോഗസ്ഥരുടെ ആശങ്ക: മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഈ തീരുമാനത്തെ എതിർത്തിരുന്നു. അവർ അപകട സാധ്യതയെക്കുറിച്ച് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു.

സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ:

  • ഓട്ടോ തൊഴിലാളികൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
  • ഗതാഗത സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നവരുമുണ്ട്.
  • ഈ തീരുമാനം ഗതാഗതത്തിൽ എന്ത് മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് കാത്തിരുന്ന് കാണണം.

നിങ്ങളുടെ അഭിപ്രായം:

ഈ തീരുമാനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഓട്ടോ തൊഴിലാളികളുടെ അവകാശങ്ങളും ഗതാഗത സുരക്ഷയും തമ്മിലുള്ള സന്തുലനം എങ്ങനെ കൈവരിക്കാം?

മെട്രോയിൽ ആശ്രിതരായി മുംബൈ നിവാസികൾ; ബസ് യാത്ര ഉപേക്ഷിക്കുന്നോ? കണക്കുകൾ ഇങ്ങനെ

0

മുംബൈ: മുംബൈ നഗരത്തില്‍ ഓടുന്ന ബെസ്റ്റ് ബസുകളില്‍ യാത്രക്കാരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. മെട്രോയുടെ കടന്നുവരവോടെയാണ് മുംബൈ നിരത്തുകളിൽ ബസുകൾ കാലിയായി ഓടുന്നതെന്ന് പരക്കെ ആക്ഷേപം.
കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഒന്‍പത് ലക്ഷത്തോളം പേരാണ് ബെസ്റ്റ് ബസ് യാത്രയില്‍നിന്ന് ഒഴിവായത്. 2009-ല്‍ ദിവസം 44 ലക്ഷത്തോളം പേരായിരുന്നു ബെസ്റ്റ് ബസില്‍ യാത്ര ചെയ്തിരുന്നത്. എന്നാല്‍ 2024-ല്‍ ഇത് 35 ലക്ഷമായി കുറഞ്ഞു. ഇതോടെ ബസില്‍നിന്നുള്ള വരുമാനവും കുറഞ്ഞു. ഇതേത്തുടര്‍ന്ന് ‘ബെസ്റ്റിനെ രക്ഷിക്കൂ…’ എന്ന പ്രചരണം ബെസ്റ്റ് ആരംഭിച്ചിരിക്കുകയാണ്. ബെസ്റ്റ് ബസുകളില്‍ യാത്രചെയ്യാന്‍ യാത്രക്കാരെ പ്രേരിപ്പിക്കാന്‍ ജനങ്ങളുടെ പിന്തുണ കൂടിയാണ് ഇതിലൂടെ അഭ്യര്‍ഥിക്കുന്നത്

ബസ്സുകളുടെ എണ്ണം കുറഞ്ഞതാണ് യാത്രക്കാരെ ഏറെ വലയ്ക്കുന്നത്. മാത്രമല്ല കൃത്യ സമയത്ത് ഓടുന്നില്ല എന്നതും. പല ബസ് സ്റ്റോപ്പുകളിലും രാവിലെയും വൈകീട്ടും യാത്രക്കാരുടെ നീണ്ടനിര കാണാം. ഈ ബുദ്ധിമുട്ടുകളൊക്കെ ഒഴിവാക്കാന്‍ ബസ് യാത്രക്കാര്‍ മറ്റുവഴികള്‍ നോക്കുകയാണ്. ബസുകളുടെ എണ്ണംകുറച്ചതോടെ പല റൂട്ടുകളിലും ഇപ്പോള്‍ ബസ് ഓടാത്ത അവസ്ഥയായി.

ഒരിടയ്ക്ക് മിനിമംചാര്‍ജ് പത്തു രൂപയായി വര്‍ധിപ്പിച്ചതോടെ ബെസ്റ്റ് ബസിലെ ഒരു ദിവസത്തെ യാത്രക്കാരുടെ ശരാശരി എണ്ണം 30-ലക്ഷത്തിലും കുറഞ്ഞിരുന്നു. പിന്നീട് മിനിമം നിരക്ക് അഞ്ചു രൂപയാക്കുകയും മിനിമംയാത്ര മൂന്നുകിലോമീറ്ററോളമാക്കി വര്‍ധിപ്പിക്കുകയും ചെയ്തതോടെയാണ് യാത്രക്കാര്‍ കൂടിയത്. എന്നിട്ടും വന്‍നഷ്ടത്തിലാണ് ബെസ്റ്റിന്റെ ബസ് സര്‍വീസ് നടക്കുന്നത്.

Mumbai residents depend on Metro; Skip the bus ride?

മികച്ച നടൻ പൃഥ്വിരാജ്; മികച്ച സംവിധായകൻ ബ്ലസി; ആട് ജീവിതം വാരിക്കൂട്ടി അവാർഡ്; സംസ്ഥാന പുരസ്കാരങ്ങൾ ഇങ്ങനെ

0

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ആടുജീവിതം’. മികച്ച സംവിധായകന്‍, മികച്ച നടന്‍, പ്രതേക ജൂറി പരാമര്‍ശം, ജനപ്രീതി നേടിയ ചിത്രം, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കളറിസ്റ്റ്, ശബ്ദമിശ്രണം, ഛായാഗ്രഹണം തുടങ്ങി എട്ട് അവാര്‍ഡുകളാണ് ആടുജീവിതം നേടിയിരിക്കുന്നത്. മികച്ച സിനിമ ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ കാതല്‍ ആണ്. മികച്ച നടിയുടെ പുരസ്‌കാരം ഉര്‍വശിയും ബീന ആര്‍ ചദ്രനും പങ്കിട്ടു.

പുരസ്‌കാരങ്ങളുടെ ലിസ്റ്റ്:

മികച്ച സിനിമ: കാതല്‍

മികച്ച രണ്ടാമത്തെ സിനിമ: ഇരട്ട

മികച്ച സംവിധായകന്‍: ബ്ലെസി – ആടുജീവിതം

മികച്ച നടി: ഉര്‍വശി- ഉള്ളൊഴുക്ക്

ബീന ആര്‍ ചന്ദ്രന്‍ – തടവ്

മികച്ച നടന്‍: പൃഥ്വിരാജ് – ആടുജീവിതം

മികച്ച ചലച്ചിത്ര ഗ്രന്‍ഥം: മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ

പ്രേത്യക ജൂറി: കൃഷ്ണന്‍, സിനിമ ജൈവം
കെ. ആര്‍ ഗോകുല്‍- ആടുജീവിതം
സുധി കോഴിക്കോട്- കാതല്‍
സിനിമ- ഗഗനചാരി
ശാലിനി ഉഷാദേവി- എന്നെന്നും
വിഷ്വല്‍ എഫക്ട്‌സ്- 2018

മികച്ച കുട്ടികളുടെ ചിത്രത്തിന് അവാര്‍ഡ് ഇല്ല

മികച്ച നവാഗത സംവിധായകന്‍: ഫാസില്‍ റസാഖ് – തടവ്

മികച്ച ജനപ്രീതിയുള്ള ചിത്രം: ആടുജീവിതം

മികച്ച നൃത്തസംവിധായകന്‍: ജിഷ്ണു – സുലേഖ മന്‍സില്‍

മികച്ച ഡബ്ബിങ്, പെണ്‍: സുമംഗല

മികച്ച ഡബ്ബിങ്, ആണ്‍: റോഷന്‍ മാത്യൂ – ഉള്ളൊഴുക്ക്, വാലാട്ടി

മികച്ച വസ്ത്രാലങ്കാരം: ഫെമിന ജബ്ബാര്‍ – ഓ ബേബി

മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്: രഞ്ജിത്ത് അമ്പാടി – ആടുജീവിതം

മികച്ച കളറിസ്റ്റ്: വൈശാഖ് – ആടുജീവിതം

മികച്ച ശബ്ദരൂപകല്‍പ്പന: ജയദേവന്‍, അനില്‍ രാധകൃഷ്ണന്‍ – ഉള്ളൊഴുക്ക്

മികച്ച ശബ്ദമിശ്രണം: റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ – ആടുജീവിതം

മികച്ച സിങ്ക് സൗണ്ട്: ഷമീര്‍ അഹമ്മദ് – ഓ ബേബി

മികച്ച കലാസംവിധായകന്‍: മോഹന്‍ദാസ് – 2018

മികച്ച എഡിറ്റിംഗ്: സംഗീത് പ്രതാപ് – ലിറ്റില്‍ മിസ് റാവുത്തര്‍

മികച്ച ഗായിക: ആന്‍ ആമി – പാച്ചുവും അത്ഭുതവിളക്കും

മികച്ച ഗായകന്‍: വിദ്യാദരന്‍ മാസ്റ്റര്‍ – 1947 പ്രണയം തുടങ്ങുന്നു

മികച്ച സംഗീതസംവിധായകന്‍ പശ്ചാത്തലം: മാത്യൂസ് പുളിക്കല്‍

മികച്ച സംഗീതസംവിധായകന്‍: ജസ്റ്റിന്‍

മികച്ച ഗാനരചയിതാവ്: ഹരീഷ് മോഹന്‍ – ചാവേര്‍

മികച്ച തിരക്കഥ അഡാപ്‌റ്റേഷന്‍: ബ്ലെസി – ആടുജീവിതം

മികച്ച തിരക്കഥാകൃത്ത്: രോഹിത് എംജി കൃഷ്ണന്‍ – ഇരട്ട

മികച്ച ഛായാഗ്രാഹകന്‍: സുനില്‍ കെഎസ് – ആടുജീവിതം

മികച്ച കഥാകൃത്ത്: ആദര്‍ശ് സുകുമാരന്‍ – കാതല്‍

മികച്ച ബാലതാരം പെണ്‍: തെന്നല്‍ അഭിലാഷ് – ശേഷം മൈക്കില്‍ ഫാത്തിമ

മികച്ച ബാലതാരം ആണ്‍: അവീര്‍ത്ത് മേനോന്‍ – പാച്ചുവും അത്ഭുതവിളക്കും

മികച്ച സ്വഭാവ നടി: ശ്രീഷ്മ ചന്ദ്രന്‍ – പൊമ്പിള ഒരുമൈ

മികച്ച സ്വഭാവ നടന്‍: വിജയരാഘവന്‍ – പൂക്കാലം

Kerala State Award 2024

പുതിയ മോഡല്‍ ഉടൻ; 16 വരുന്നതിന് മുൻപ് ഡിസ്കൗണ്ടുമായി ആപ്പിൾ

0

ആരാധകര്‍ അവരുടെ പുതിയ ലോഞ്ചിനായി കാത്തിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ 16 ആണ് ഇനി പുറത്തിറങ്ങാനുള്ളത്. ആപ്പിള്‍ ഏറ്റവും പ്രതീക്ഷ വെക്കുന്ന ഫോണാണിത്. സെപ്റ്റംബര്‍ ആദ്യ വാരത്തോടെ ഈ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് അഭ്യൂഹം. വലിയ മാറ്റങ്ങള്‍ തന്നെ ഈ മോഡലില്‍ കാണാന്‍ കഴിയുമെന്നാണ് സൂചന.ആപ്പിള്‍ ഇപ്പോള്‍ ഡിസ്‌കൗണ്ട് നല്‍കുന്നത് ഐഫോണ്‍ പതിനഞ്ചിനാണ്. ആപ്പിളിന്റെ നിലവിലുള്ള ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് ഫോണാണിത്. ഈ സീരീസില്‍ വരുന്ന ഫോണുകളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. അതില്‍ ഏറ്റവും ബേസ് മോഡലിനാണ് വില കുറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും ആപ്പിളിന്റെ ഏറ്റവും പുതിയ ഫീച്ചറുകളെല്ലാം ഈ ഫോണിലുണ്ട്.

ആപ്പിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കം ഈ ഫോണില്‍ ലഭിക്കാനും സാധ്യതയുണ്ട്. എന്തായാലും ഈ ഫ്‌ളാഗ്ഷിപ്പ് പുറത്തിറങ്ങും മുമ്പ് ആപ്പിള്‍ അവരുടെ പല മോഡലുകളുടെയും വില കുറച്ചിരിക്കുകയാണ്. പുതിയ മോഡല്‍ ഇറങ്ങും മുമ്പ് വലിയ രീതിയിലുള്ള ഡിസ്‌കൗണ്ടുകള്‍ ആപ്പിള്‍ എപ്പോഴും നല്‍കാറുണ്ട്. ആപ്പിള്‍ ഇപ്പോള്‍ ഡിസ്‌കൗണ്ട് നല്‍കുന്നത് ഐഫോണ്‍ പതിനഞ്ചിനാണ്. ആപ്പിളിന്റെ നിലവിലുള്ള ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് ഫോണാണിത്. ഈ സീരീസില്‍ വരുന്ന ഫോണുകളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. അതില്‍ ഏറ്റവും ബേസ് മോഡലിനാണ് വില കുറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും ആപ്പിളിന്റെ ഏറ്റവും പുതിയ ഫീച്ചറുകളെല്ലാം ഈ ഫോണിലുണ്ട്.

അതേസമയം ഐഫോണ്‍ പതിനഞ്ചിന് ഇപ്പോള്‍ ഡിസ്‌കൗണ്ടുള്ളത് ഫ്‌ളിപ്പ്കാര്‍ട്ടിലാണ്. അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു ഡിസ്‌കൗണ്ട് ഐഫോണുകള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം. ഫ്‌ളിപ്പ്കാര്‍ട്ട് 12 ശതമാനം ഡിസ്‌കൗണ്ടാണ് ഐഫോണ്‍ പതിനഞ്ചിന് നല്‍കുന്നത്. ബാങ്ക്-എക്‌സ്‌ചേഞ്ച് ഓഫറുകള്‍ വേറെയും ഈ ഫോണിനായി ലഭിക്കും.

New IPhone 16