Home Blog Page 176

വേഫെറർ ഫിലിംസിൻ്റെ സെറ്റിൽ മെഗാസ്റ്റാർ മമ്മൂട്ടി; കല്യാണി പ്രിയദർശൻ- നസ്‌ലിൻ ചിത്രം പുരോഗമിക്കുന്നു

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ സെറ്റ് മെഗാസ്റ്റാർ മമ്മൂട്ടി സന്ദർശിച്ചു. താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം അൽപ സമയം ചിലവഴിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്. അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ചിത്രത്തിലെ താരങ്ങളായ നസ്‌ലൻ, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവർക്കൊപ്പമുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ചിത്രം പങ്ക് വെച്ചിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ നായികാ നായകന്മാരായി എത്തുന്ന ചിത്രത്തിൻ്റെ പേര് പുറത്ത് വിട്ടിട്ടില്ല.

ഈ ചിത്രം വളരെ സ്പെഷ്യൽ ആണെന്നും, ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആവേശകരമായ ഒരു ചിത്രത്തിൻ്റെ നിർമാണമാണ് തങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നും ചിത്രത്തിന്റെ പൂജ ദിവസം നിർമ്മാതാവായ ദുൽഖർ സൽമാൻ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിരുന്നു. അഞ്ച് ഭാഗങ്ങളായി ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഈ ചിത്രമെന്നും റിപ്പോർട്ടുകളുണ്ട്.

ഛായാഗ്രഹണം -നിമിഷ് രവി, എഡിറ്റർ – ചമൻ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘ക’ ചിത്രീകരണം പൂർത്തിയായി; ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

0

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ക’ യുടെ ചിത്രീകരണം പൂർത്തിയായി. റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം കേരളത്തിൽ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പിരീഡ് ആക്ഷൻ ത്രില്ലർ ആയൊരുക്കിയ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന തൻവി റാമിന്റെ പോസ്റ്റർ നേരത്തെ പുറത്ത് വിട്ടിരുന്നു. രാധ എന്നാണ് തൻവി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. നയനി സരികയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്. മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം.

ഛായാഗ്രഹണം – വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി എസ്, എഡിറ്റിംഗ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീർ മചാർല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ – KA പ്രൊഡക്ഷൻ, സിഇഒ – രഹസ്യ ഗോരക്, പിആർഒ – ശബരി.

ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ ബലാത്സംഗ കേസിൽ പ്രതിയാക്കിയതെന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ

0

ഡബ്ല്യുസിസിയും അമ്മയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ.

ബലാത്സംഗ കേസിൽ ഒളിവിലുള്ള സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ ബലാത്സംഗ കേസിൽ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിക്കുന്നു. എട്ട് വർഷത്തിന് ശേഷം ഉന്നയിക്കുന്ന ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പരാതിക്കാരുടെ വാദം. 2019-ൽ സോഷ്യൽ മീഡിയയിൽ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗം എന്ന പദം ഉപയോഗിച്ചിരുന്നില്ലെന്നും ഈ കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു.

സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാർ തടസ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. സർക്കാരിനെ കേൾക്കാതെ ഹർജിയിൽ തീരുമാനമെടുക്കരുതെന്നാണ് സർക്കാരിന്റെ ആവശ്യം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.

യാത്രയിൽ നിങ്ങൾക്ക് മൊബൈൽ നോക്കാൻ കഴിയുന്നില്ലേ? ആപ്പിൾ 18 അപ്ഡേറ്റ് നിങ്ങളെ സഹായിക്കും

0
https://youtu.be/Ao4XMocK87g

യാത്രയ്ക്കിടെ വാഹനത്തിൽ മൊബൈൽ ഉപയോഗിക്കുമ്പോൾ അസ്വസ്ഥത അനുഭവിക്കുന്നവർക്കായി Apple പുതിയൊരു feature അവതരിപ്പിച്ചിരിക്കുന്നു. ‘Vehicle Motion Cues’ എന്നാണ് ഈ ഫീച്ചറിന്റെ പേര്. വാഹനത്തിന്റെ ചലനത്തിന് വിപരീത ദിശയിൽ ഡോട്ടുകൾ സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന രീതിയിലാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഇത് യാത്രാ സമയത്ത് മൊബൈൽ നോക്കുമ്പോഴുള്ള ഛർദ്ദി അനുഭവം കുറയ്ക്കാൻ സഹായിക്കും

‘Vehicle Motion Cues എന്നത് വാഹനത്തിൽ സഞ്ചരിക്കുമ്പോൾ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന ചലന രോഗം ലഘൂകരിക്കുന്നതിനായി ആപ്പിൾ അവതരിപ്പിച്ച ഒരു പുതിയ feature ആണ്

ഇത് എങ്ങനെ പ്രവർത്തിക്കുന്നു?

iphone അതിന്റെ നിർമ്മിത സെൻസറുകൾ ഉപയോഗിച്ച് വാഹനത്തിന്റെ ചലനം മനസിലാക്കുന്നു. കണ്ടെത്തിയ ചലനത്തെ അടിസ്ഥാനമാക്കി സ്ക്രീനിൽ ചെറിയ ഡോട്ടുകൾ പ്രദർശിപ്പിക്കുന്നു. ഡോട്ടുകളുടെ ചലനം വാഹനത്തിന്റെ ചലനത്തിന് വിപരീതമായി പ്രവർത്തിക്കുന്നതിനാൽ, ചലന രോഗത്തിന് കാരണമാകുന്ന മസ്തിഷ്കത്തിന്റെ ആശയക്കുഴപ്പം കുറയ്ക്കാൻ സഹായിക്കുന്നു.

ശരീരത്തിന്റെ ചലനത്തിന് അനുയോജ്യമായ ഒരു ദൃശ്യ സൂചന നൽകുന്നതിലൂടെ, ഐഫോണിന്റെ ‘Vehicle Motion Cues ഛർദ്ദി അല്ലെങ്കിൽ തലചുറ്റൽ അനുഭവിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. ചലന രോഗത്തിന് സാധ്യതയുള്ളവർക്ക്, ഈ സവിശേഷത, യാത്ര കൂടുതൽ ആസ്വാദ്യവും സുഖകരവുമാക്കുന്നതിന് സഹായിക്കുന്നു.

ios 18 അപ്ഡേറ്റിലാണ് ആപ്പിൾ ഈ പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. ഫോണിൽ ios 18 അപ്ഡേറ്റ് ചെയ്തതിന് ശേഷം settings ൽ പോയി accessibility ൽ motion സെലക്ട് ചെയ്ത് show vehicle motion on ചെയ്യുകയോ അല്ലെങ്കിൽ Automatic ആക്കിയിടുകയോ ചെയ്യുക

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഗോപുരത്തിലെ അപൂർവ്വ കാഴ്ച്ച കാണാനാവാതെ മടങ്ങി ഭക്തർ

0

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഗോപുരത്തിൽ വർഷത്തിൽ രണ്ടുതവണ മാത്രം ദൃശ്യമാകുന്ന അപൂർവ കാഴ്ചയാണ് ഉദയ സൂര്യ രശ്മികൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ ധ്വജ സ്തംഭത്തിൽ പതിച്ചു അവ ഗർഭ ഗൃഹം വരെ എത്തിചേരുന്നത്.

രാവിലെ 6.15 -ന് ഉദയ സൂര്യ രശ്മികൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ ധ്വജ സ്തംഭത്തിൽ പതിക്കുകയും വൈകുന്നേരം 5.30 ന് സൂര്യൻ പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഗോപുരത്തിന്റെ മധ്യത്തിലുള്ള താഴിക കുടത്തിന്റെ പിറകിലായി കാണുകയും ചെയ്യുന്നു . രാവിലെ ക്ഷേത്ര നടയിലും വൈകുന്നേരം കിഴക്കേ കോട്ടയിലും നിന്നാൽ ഈ വിസ്മയം ദൃശ്യമാകും.

ഈ വർഷം 2024 ൽ മാർച്ച് 21-നും സെപ്റ്റംബർ 23-നും ആണ് ഈ കാഴ്ച ദൃശ്യമാകുന്നത്. ഇന്നത്തെ ദിവസം ഈ വിസ്മയ കാഴ്ചകാണാൻ ധാരാളം ജനങ്ങൾ ക്ഷേത്രപരിസരത്ത് എത്തിയിരുന്നു പക്ഷേ വിസ്മയം കാണുവാനായി എത്തിയവർ നിരാശയോടെയാണ് മടങ്ങിയത്. കാർമേഘങ്ങളാൽ മൂടിക്കെട്ടിയ ആകാശം സൂര്യനെ മറച്ചതിനാൽ ഗോപുരത്തിലെ ആ മഹാവിസ്മയം ദൃശ്യമായില്ല.

കാർത്തി – അരവിന്ദ സാമി ചിത്രം ‘ മെയ്യഴകൻ ‘ ട്രെയിലർ എത്തി.സിനിമ സെപ്റ്റംബർ – 27 ന് തിയറ്ററുകളിൽ !

0

നടൻ കാർത്തിയുടെ 27- മത്തെ സിനിമയായ ‘ മെയ്യഴകൻ’ സെപ്റ്റംബർ – 27 നു ലോകമെമ്പാടും റിലീസ് ചെയ്യും. കാർത്തിക്കൊപ്പം അരവിന്ദസാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് സവിശേഷതയാണ്. ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സി .പ്രേംകുമാറാണ് ചിത്രത്തിൻ്റെ സംവിധായകൻ. ഇതിൻ്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകളും ടീസറും അണിയറക്കാർ അടുത്തിടെ പുറത്തിറക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ ട്രെയിലറിനും വലിയ സ്വീകരണം ലഭിച്ചിരിക്കയാണ് . ഏറെ വൈകാരികത്തയാർന്ന പ്രമേയമാണ് ചിത്രതിൻ്റേത് എന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്.

” ‘ 96 ‘ എന്ന സിനിമ ചെയ്ത് ആറു വർഷത്തിന് ശേഷമാണ് മെയ്യഴകൻ ചെയ്യുന്നത്. ഇത്രയും കാലം ഇതിൻ്റെ തിരക്കഥ രാകി മിനുക്കയായിയുന്നു. എന്തിനാണ് ഈ സമയത്ത് ഇങ്ങനെ ഒരു സിനിമ ഈ ചോദ്യത്തിന് ആദ്യം ഞാൻ ഉത്തരം നൽകേണ്ടിയിരിക്കുന്നു.അടുത്ത കാലത്തായി സോഷ്യൽ മീഡിയകളിലായാലും നമുക്കു ചുറ്റുമായാലും വെറുപ്പ് എന്ന ചിന്താഗതി വർദ്ധിച്ചു വരികയാണ്. സ്‌നേഹം കൊണ്ടു മാത്രമേ ഇതിനെ മാറ്റാനാവൂ. ഈ സിനിമ അതിനെ കുറിച്ചാണ് പറയുന്നത്. അത് എങ്ങനെ എന്നത് ചിത്രം കാണുമ്പോൾ ബോധ്യമാവും ” സംവിധായകൻ പ്രേം കുമാർ പറഞ്ഞു.

മെയ്യഴകനെ കുറിച്ച് കാർത്തി…
“എല്ലാവർക്കും ഇഷ്ടപ്പെട്ട സിനിമയായിരുന്നു ‘ 96 ‘. ആ സിനിമയുടെ കഥ,തിരക്കഥ, സംഭാഷണങ്ങൾ എന്നിങ്ങനെ എല്ലാം വളരെ ശ്രദ്ധിച്ച് അദ്ദേഹം രാകി മിനുക്കി എടുത്തിട്ടുണ്ടായിരുന്നു. വലിയൊരു ഹിറ്റ് നൽകിയ ആളെ ഇൻഡസ്ട്രി വിട്ടു വെക്കില്ല. പിറകെ ഓടി അടുത്ത പടം ചെയ്യിക്കും. എന്നാൽ അവസരങ്ങൾ തേടി വന്നിട്ടും പ്രേം കുമാർ ഉടനെ ഒരു സിനിമ ചെയ്തില്ല. പ്രശസ്തിക്ക് പിറകേ ഓടുന്ന ആളല്ല അദ്ദേഹം എന്ന് ഇതിൽ നിന്നു തന്നെ മനസിലാക്കാം. അദ്ദേഹത്തിൻ്റെ പക്കൽ ഇങ്ങനെ (മെയ്യാഴകൻ) കഥയുണ്ട് എന്നറിഞ്ഞ് ഞാൻ തന്നെ അദ്ദേഹത്തെ സമീപിച്ചതാണ്.

ഈ സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മിക്കവാറും കോവിഡ് കാലത്താവണം പ്രേം ഈ കഥ എഴുതിയത്. ജീവിതത്തിൽ എല്ലാവർക്കും ഒരു തേടൽ, അന്വേഷണം ഉണ്ടാവും. ഉത്സവ കാലത്ത് എല്ലാവരും ചെന്നൈയിൽ നിന്നും സ്വന്തം നാട്ടിലേക്ക് പോകും. അപ്പോൾ നഗരം തന്നെ ഒഴിഞ്ഞു കിടക്കും. അത്ര മാത്രം എല്ലാവരും സ്വന്തം നാടിനെ സ്നേഹിക്കുന്നു. ഇതിൽ സ്വന്തം നാടു തന്നെയാണ് കേന്ദ്ര കഥാപാത്രം. ‘ കൈതി ‘ യിൽ അഭിനയിക്കുമ്പോൾ ആദ്യം മുതൽ അവസാനം വരെ രാത്രിയിലായിരുന്നു ഷൂട്ടിംഗ്. ലോകേഷ് കനകരാജ് ഫൈറ്റ് സീനുകൾ തന്ന് എൻ്റെ നടു ഒടിച്ചു. ആ സിനിമയ്ക്ക് ശേഷം മെയ്യഴകനിലാണ് അധികം ദിവസം രാത്രി ഷൂട്ടിംഗിൽ അഭിനയിച്ചത്. എന്നാൽ ഇതിൽ സ്റ്റണ്ട് സീൻ ഒന്ന് പോലും ഇല്ല എന്നതാണ് പ്രത്യേകത.

ഞാനും അരവിന്ദ സാമിയും അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ പരസ്പരം സംസാരിക്കവേ, ഇതിലെ രംഗങ്ങളിലെ വികാരങ്ങൾ ഒട്ടും കുറയാതെ അതേ പടി സ്ക്രീനിൽ കൊണ്ടു വന്നാൽ തന്നെ പടത്തിന് വലിയ വിജയം നേടിയെടുക്കാനാവും എന്ന് പറയുമായിരുന്നു. സിനിമ മുഴുവൻ അരവിന്ദസാമിയെ ‘ അത്താൻ, അത്താൻ ‘ എന്ന് പറഞ്ഞ് പിറകെ നടന്ന് ടോർച്ചർ ചെയ്യുന്ന കഥാപാത്രമാണ് എൻ്റേത്.

‘ 96 ‘ ലെ കാതലെ കാതലെ എന്ന പാട്ട് ഇന്നും മിക്കവരുടെയും. ഫോണിലെ റിംഗ് ടോണാണ്. അതു പോലെ മെയ്യഴകനിലെ പാട്ടുകളും കേട്ടു കൊണ്ടാണ് മിക്കവരുടെയും യാത്ര. ഈ സിനിമയിൽ കമലഹാസൻ സാർ പാടിയ ഒരു പാട്ട് വലിയ ജനപ്രീതി നേടിക്കഴിഞ്ഞു സിനിമയ്ക്കും വലിയ വാല്യു സൃഷ്ടിച്ചു. അദ്ദേഹത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു. ഇളയ രാജയുടെ പ്രണയം ഇല്ലാതെ പ്രേം കുമാർ കഥ എഴുതില്ല. മെയ്യഴകനിലും അത് സംഭവിച്ചിട്ടുണ്ട്. ” എന്ന് പറഞ്ഞു.

” ഈ സിനിമയിൽ എന്നെ മനസിൽ വെച്ചു കൊണ്ട് എൻ്റെ കഥാപാത്രത്തെ സൃഷ്ടിച്ച സംവിധായകൻ പ്രേംകുമാറിന് നന്ദി. ഇതു എൻ്റെ തന്നെ ജീവിതത്തിൽ നടന്ന കഥയാണ്. അങ്ങനെ സംഭവിച്ചത് തികച്ചും യാദൃശ്ചികം.എന്നെ വളരെയധികം സ്വാധീനിച്ച , ഇപ്പോഴും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയം… അതിനെ കുറിച്ച് പടം റിലീസായ ശേഷം പറയാം… ” അരവിന്ദ സാമി സിനിമയെ കുറിച്ചും തൻ്റെ കഥാപാത്രത്തെ കുറിച്ചും പറഞ്ഞു

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. തമിഴകത്ത് വൻ വിജയം നേടിയ ‘ വിരുമൻ ‘ എന്ന ചിത്രത്തിന് ശേഷം 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര സുന്ദര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. കാർത്തി ,അരവിന്ദ സാമി,ശ്രിദിവ്യ, എന്നിവർക്കൊപ്പം രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

സി.കെ. അജയ് കുമാർ, പി ആർ ഓ

അൽ ജസീറ ചാനലിന്റെ ഓഫീസിൽ റെയിഡ്

0

വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ അൽ ജസീറ ചാനലിന്റെ ഓഫീസിൽ റെയിഡ്. പരിശോധനകൾക്ക് പിന്നാലെ ബ്യൂറോ അടച്ചുപൂട്ടാൻ ഇസ്രയേലി സൈന്യം ഉത്തരവിട്ടു. 45 ദിവസത്തേക്ക് അടച്ചിടാനാണ് നിർദേശം. ഇന്നു പുലർച്ചെയാണ് സൈന്യം ഓഫിസിൽ റെയ്ഡ് നടത്തിയത്.
തത്സമയ സംപ്രേഷണം നടക്കുന്നതിനിടെ മാസ്‌ക് ധരിച്ച, ആയുധധാരികളായ സൈനികർ ഓഫിസിലെത്തി ബ്യൂറോ ചീഫ് വാലിദ് അൽ ഒമരിക്ക് അടച്ചുപൂട്ടാനുള്ള ഉത്തരവ് കൈമാറി. ഇസ്രായേലി സൈന്യം ഓഫിസിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെയും ഉത്തരവ് കൈമാറുന്നതിന്റെയും ദൃശ്യങ്ങൾ തത്സമയം അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. നെററ് വർക്കിന്റെ വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അൽ-ഒമാരിക്കാണ് ബ്യൂറോ അടക്കാനുള്ള ഉത്തരവ് കൈമാറിയത്. തീരുമാനത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് അൽ ജസീറ പറയുന്നു.

നടപടിയെ അൽ ജസീറ അപലപിച്ചു. എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഓഫീസിൽ നിന്ന് ഇറങ്ങാനാണ് ഇസ്രയേലി സൈനികൻ അറബിയിൽ ആവശ്യപ്പെട്ടത്. ഈ ഏകപക്ഷീയമായ സൈനീക തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമായി കണക്കാക്കപ്പെടുന്നുവെന്ന് സ്ഥാപനം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യാവകാശങ്ങളും അടിസ്ഥാന ആവശ്യങ്ങളും ലംഘിക്കുന്ന ക്രമിനൽ പ്രവർത്തിയെന്നാണ് അൽ ജസീറ ഇസ്രയേലി സൈന്യത്തിന്റെ ഈ നടപടിയെക്കുഒറിച്ചുള്ള പ്രസ്താവനയിൽ പറഞ്ഞത്.

Israel Raids Al Jazeera’s West Bank Office

ZEE5-ൽ വിജയം കൊയ്ത് 100 മില്യൺ സ്ട്രീമിം​ഗ് വ്യൂവ്സുമായ് ‘നുണക്കുഴി’ !

0

ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നുണക്കുഴി’ 100 മില്യൺ സ്ട്രീമിം​ഗ് വ്യൂവ്സുമായ് ZEE5-ൽ വിജയ​ഗാഥ തുടരുന്നു. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാ​ഗമായ് തിരുവനന്തപുരത്തെ സ്റ്റേഡിയത്തിൽ ചിത്രത്തിന്റെ 10000 ചതുരശ്ര അടിയുടെ പോസ്റ്റർ ലോഞ്ച് ചെയ്തു. ട്രിവാൻഡ്രം കൊമ്പൻസ് എഫ്‌സിയും തൃശ്ശൂർ മാജിക് എഫ്‌സിയും തമ്മിലുള്ള മാച്ചിന് തൊട്ടു മുൻപായ് മിനിസ്റ്ററുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റർ ലോഞ്ചിം​ഗ്. മലയാളം, തെലുഗു, കന്നഡ എന്നീ ഭാഷകളിലായ് സെപ്റ്റംബർ 13നാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്. തിയറ്ററുകളിലെ മികച്ച പ്രതികരണത്തിന് ശേഷം പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തിയ ചിത്രത്തിന് ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. കേരളയുടെ ഏറ്റവും ഉയർന്ന പ്രീ-സബ്‌സ്‌ക്രിപ്‌ഷനും പ്രീമിയറിന് മുന്നേ ചിത്രം സ്വന്തമാക്കിയിരുന്നു.

സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സഹനിർമ്മാതാവ് സാഹിൽ എസ് ശർമ്മയാണ്. 2024 ഓഗസ്റ്റ് 15ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം ആശിർവാദാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ചിത്രത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങൾ അജു വർഗീസ്, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്‌, അൽത്താഫ് സലിം തുടങ്ങിയവരും അവതരിപ്പിച്ചു.

ബേസിൽ ജോസഫിന്റെ കഥാപാത്രമായ എബിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ‘ട്വെൽത്ത് മാൻ’, ‘കൂമൻ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാർ തിരക്കഥ രചിച്ച ചിത്രം ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടൈനറാണ്.
സീ5 പിആർഒ: വിവേക് വിനയരാജ്.

അഞ്ചാമത് ക്യാപ്റ്റൻ രാജു അവാർഡ് നടൻ ജയറാം ഏറ്റുവാങ്ങി

0

ചെന്നൈ : പ്രേക്ഷക മനസിൽ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ക്യാപ്റ്റൻ രാജുവിന് കഴിഞ്ഞതായി പ്രശസ്ത സിനിമ നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ പറഞ്ഞു.
സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം ചെന്നൈ – വടപളനി ഹോട്ടൽ ആദിത്യ ഇൻ്റർനാഷണലിൽ നടന്ന ചടങ്ങിൽ നടൻ ജയറാമിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.നടൻ ജയറാം മറുപടി പ്രസംഗം നടത്തി.

സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആദിത്യ ഹോട്ടൽ സി.ഇ.ഓ കൃഷ്ണകുമാർ മേനോനും ,സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയും ചേർന്ന് നടൻ ജയറാമിന് പ്രശസ്തി പത്രം നൽകി .
തമിഴ് – മലയാളം സിനിമകളുടെ പി.ആർ.ഓ സി.കെ. അജയ്കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ആദിത്യ ഹോട്ടൽ സി.ഇ. ഓ കൃഷ്ണകുമാർ മേനോൻ , ആദിത്യ ഹോട്ടൽ ജനറൽ മാനേജർ ജോഷ്വാ ക്രിസ്റ്റഫർ തുടങ്ങിയവർ പ്രസംഗിച്ചു .

കാർത്തിയുടെ 29- മത് ചിത്രം ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിക്കും, സംവിധാനം തമിഴ്

0

കാർത്തിയുടെ 29 – മത്തെ സിനിമ പ്രഖ്യാപിച്ചു. വിക്രം പ്രഭുവും, ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ ഠാണാക്കാരൻ ‘   അണിയിച്ചൊരുക്കിയ  തമിഴ് സംവിധാനം ചെയ്യുന്ന ഈ സിനിമ 2025 ലാണ് റിലീസ് ചെയ്യുക. തമിഴിൻ്റെ രണ്ടാമത്തെ സിനിമയാണിത്. കാർത്തി നായകനായ ധീരൻ അധികാരം ഒന്ന്,   കൈദി, സുൽത്താൻ എന്നീ സൂപ്പർ ഹിറ്റ് സിനിമകളും കാഷ്മോരാ, ജപ്പാൻ എന്നീ പരീക്ഷണ സിനിമകളും നിർമ്മിച്ച ഡ്രീം വാരിയർ പിക്ചേഴ്സ് ഐ വി വൈ (IVY) എൻ്റർടെയ്ൻമെൻ്റ്, ബി ഫോർ യൂ (B4U) മോഷൻ പിക്ചേഴ്സ് എന്നീ സ്ഥാപനങ്ങളുമായി  സഹകരിച്ച് കൊണ്ട് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായിരിക്കും കാർത്തി 29. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ പുറത്തു വിട്ടിട്ടില്ല. കാർത്തി 29 ൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. 

സി. കെ. അജയ് കുമാർ, പി ആർ ഓ 

ബുക്ക് ചെയ്ത യാത്ര റദ്ദാക്കി; യുവതിയെ ക്രൂരമായി മർദിച്ച് ഡ്രൈവർ

0

ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയതിന് യുവതിയെ മര്‍ദ്ദിക്കുകയും ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് മുപ്പതിനായിരം രൂപ പിഴയും നാല് ദിവസത്തെ ജയില്‍ ശിക്ഷയും കോടതി വിധിച്ചു. ഓല വഴി ഓണ്‍ലൈനായി ബുക്ക് ചെയ്ത ഓട്ടോറിക്ഷ പറഞ്ഞിരുന്ന സ്ഥലത്ത് എത്തിചേരാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു യുവതി തന്റെ ബുക്കിംഗ് കാന്‍സല്‍ ചെയ്തത്. ഇങ്ങനെ അവസാന നിമിഷത്തില്‍ ട്രിപ്പ് തദ്ദാക്കിയതിനെ തുടര്‍ന്ന് യുവതി കയറിയ ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തിയാണ് ഓല ഡ്രൈവര്‍ ആക്രമം അഴിച്ചുവിട്ടത്.

കേസില്‍ യുവതിയെ മര്‍ദ്ദിച്ച ഓല ഡ്രൈവര്‍ ആര്‍ മുത്തുരാജിനെ കഴിഞ്ഞ വ്യാഴാഴ്ച മഗഡി റോഡ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 74, 352 എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയത്. സുഹൃത്തുക്കളായ രണ്ട് യുവതികള്‍ ഒല വഴി പ്രത്യേകം പ്രത്യേകം ഓട്ടോകള്‍ ബുക്ക് ചെയ്യുകയായിരുന്നു. ആദ്യമെത്തിയ ഓലയില്‍ ഇരുവരും കയറിയപ്പോള്‍ മറ്റേ ഓല ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തു. പക്ഷേ, ഈ സമയം എത്തിചേരേണ്ടിടത്തിന് സമീപം ഓട്ടോ എത്തിയിരുന്നു.

വെറും ഒരു മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു രണ്ടാമത്തെ ഓട്ടോയുടെ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തത്. ഇത് ഓട്ടോ ഡ്രൈവറെ പ്രകോപിതനാക്കുകയും അയാള്‍ യുവതികള്‍ കയറി ഓട്ടോ തടഞ്ഞ്, യുവതിയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. യുവതി ഇത് തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഓട്ടോയുടെ ഉള്ളിലേക്ക് കയറിയ ഡ്രൈവര്‍, യുവതിയുടെ കൈയില്‍ നിന്നും ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുകും അടിക്കുകയും ചെയ്‌തെന്നായിരുന്നു.

Driver attack women

പൾസർ സുനിയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

0

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിയ്ക്ക് സുപ്രീം കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നു. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിയ്ക്ക് ജാമ്യം ലഭിക്കുന്നത്.

സംസ്ഥാന സർക്കാർ ഈ തീരുമാനത്തെ ശക്തമായി എതിർത്തിരുന്നു. വിചാരണ വൈകുന്നത് തുല്യനീതിയുടെ ലംഘനമാണെന്നും ഇത്രയും കാലം ജയിലിൽ കഴിയേണ്ടി വന്നത് നീതി നിഷേധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പൾസർ സുനിയുടെ വാദം: തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും മുഖ്യസൂത്രധാരനെന്ന് പറയപ്പെടുന്ന മറ്റൊരു പ്രതി ജാമ്യത്തിലാണെന്നും പൾസർ സുനി വാദിച്ചു.

സംസ്ഥാന സർക്കാരിന്റെ വാദം: പൾസർ സുനിയ്ക്ക് ജാമ്യം നൽകുന്നത് ഉചിതമല്ലെന്നും കേരളം കോടതിയിൽ വാദിച്ചു.