Home Blog Page 175

4k-യിൽ റീ റിലീസിന് ഒരുങ്ങി അൻവർ ! രണ്ടാം വരവിൽ എത്തുന്നത് രണ്ട് ഭാഷകളിൽ

0

തീയറ്ററുകളിൽ ആക്ഷൻ വിരുന്ന് ഒരുക്കിയ പൃഥ്വിരാജ് അമൽ നീരദ് ചിത്രം അൻവർ റീ റിലീസിന് ഒരുങ്ങുന്നു. 2010ൽ തിയറ്ററുകളെ ഇളക്കിമറിച്ചുകൊണ്ട് പുറത്തിറങ്ങിയ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ഡോൾബി അറ്റ്മോസ് ഫോർ കെയിലാണ് പ്രേക്ഷകരെ ത്രസിപ്പിക്കുവാൻ വീണ്ടും എത്തുന്നത്. ഒക്ടോബർ 18ന് പൃഥ്വിരാജിന്റെ ജന്മദിന വാരത്തിനോട് അനുബന്ധിച്ച് ആരാധകർക്ക് ആഘോഷമാക്കുവാൻ മലയാളം തമിഴ് എന്നീ രണ്ടു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ചിത്രം മോളിവുഡ് ബോക്സ് ഓഫീസിലെ തന്നെ കളക്ഷൻ റെക്കോർഡുകൾ മാറ്റി കുറിച്ച ചിത്രമായിരുന്നു. യുവാക്കൾക്കിടയിലും ക്യാമ്പസുകളിലും തരംഗമായ “ഖൽബിലെ തീ” എന്ന ഗാനവും, അമൽ നീരദിൻ്റെ കയ്യൊപ്പുള്ള സ്റ്റൈലിഷ് മേക്കിങും ചിത്രത്തിൻറെ പ്രധാന ഹൈലൈറ്റുകൾ ആണ്.

സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആറിനൊപ്പം അമൽ നീരദും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്. പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസെഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനോൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം- സതീഷ് കുറുപ്പ്, സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- വിവേക് ഹർഷൻ, കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ- തപസ് നായക്, ആക്ഷൻ – അനൽ അരശ്, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, പ്രോക്ഷൻ കൺട്രോളർ- അനിൽ മാത്യു, പി ആർ ഒ – ശബരി ,അരുൺ പൂക്കാടൻ, പ്രൊമോഷൻസ് -വിപിൻ പോഫാക്റ്റിയോ, ഡിസൈൻസ്- മിൽക്ക് വീഡ് എന്നിവരാണ് അണിയറയിൽ.

കേരളത്തിൽ പ്രിന്റഡ് ലൈസൻസും ആർ സി ബുക്കും നിർത്തുന്നു: വിശദാംശങ്ങൾ

0

കേരളത്തിൽ പ്രിന്റഡ് ലൈസൻസും ആർ‌സി ബുക്കും നിർത്തുന്നതിനുള്ള സർക്കാരിന്റെ തീരുമാനം ഏറെ ചർച്ചയാകുന്നു. ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി, പരമ്പരാഗത രേഖകളിൽ നിന്ന് മാറി ഡിജിറ്റൽ സേവനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.

പ്രധാനപ്പെട്ട കാര്യങ്ങൾ:

  • ആധുനികവൽക്കരണം: പ്രിന്റിംഗ് രേഖകളിൽ നിന്ന് മാറി ഡിജിറ്റൽ സേവനങ്ങളിലേക്ക് മാറുന്നത് സർക്കാരിന്റെ ആധുനികവൽക്കരണ ശ്രമങ്ങളുടെ ഭാഗമാണ്.
  • സുരക്ഷിതമായ സംരക്ഷണം: ഡിജിറ്റൽ രേഖകൾ കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കും. ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾ എപ്പോൾ വേണമെങ്കിലും ആവശ്യക്കാർക്ക് ആക്സസ് ചെയ്യാം.
  • സമയ ലാഭം: ഓഫീസുകൾ കറങ്ങി നടക്കേണ്ട ആവശ്യമില്ലാതെ ഓൺലൈനായി തന്നെ എല്ലാ സേവനങ്ങളും ലഭ്യമാക്കും.
  • പരിസ്ഥിതി സൗഹൃദം: പേപ്പർ ഉപയോഗം കുറയ്ക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും സഹായിക്കും.

എങ്ങനെയാണ് ഡിജിറ്റൽ രേഖകൾ ലഭിക്കുക?

  • ആധാർ കാർഡ് പോലെ: ആധാർ കാർഡ് ഡൗൺലോഡ് ചെയ്യുന്നതുപോലെ തന്നെ ലൈസൻസും ആർ‌സി ബുക്കും ഡൗൺലോഡ് ചെയ്യാം.
  • ഡിജി ലോക്കർ: ഡൗൺലോഡ് ചെയ്ത രേഖകൾ ഡിജി ലോക്കറിൽ സൂക്ഷിക്കാം.
  • പരിശോധന: വാഹന പരിശോധനയോ മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കോ ആവശ്യമെങ്കിൽ ഡിജി ലോക്കറിലെ രേഖകൾ ഹാജരാക്കിയാൽ മതി.

മറ്റ് സംസ്ഥാനങ്ങളും ഈ മാതൃക സ്വീകരിച്ചു

കേരളം മാത്രമല്ല, ഇന്ത്യയിലെ മറ്റ് ചില സംസ്ഥാനങ്ങളും ഇത്തരത്തിലുള്ള ഡിജിറ്റൽ സേവനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ തീരുമാനത്തോടെ കേരളം ഈ പട്ടികയിലേക്ക് ഇടം നേടിയിരിക്കുന്നു.

നടൻ രജനീകാന്തിനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

തീവ്രമായ വയറുവേദനിയെ തുടർന്ന് നടൻ രജനീകാന്തിനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.73 വയസുള്ള രജനീകാന്തിനെ തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.നിലവില്‍ ആരോഗ്യം തൃപ്തികരമാണെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രജനികാന്തിന്റെ ആരോഗ്യനിലയിൽ അശ്കങ്കവേണ്ടെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി പറഞ്ഞു .ഡോ. സായി സതീഷ് എന്ന ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റിന്റെ നിരീക്ഷണത്തിലാണ് രജനീകാന്ത്.നേരത്തെ നിശ്ചയിച്ചിരുന്ന എലക്ടീവ് പ്രൊസീജിയറിന് അദ്ദേഹത്തെ വിധേയനാക്കുമെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കേരളത്തിൽ രണ്ട് ദിവസത്തെ മദ്യവിൽപ്പന നിരോധനം

0

തിരുവനന്തപുരം, സെപ്റ്റംബർ 30: നാളെ ഒക്ടോബർ 1 മുതൽ രണ്ട് ദിവസത്തെ മദ്യവിൽപ്പന നിരോധനം കേരളത്തിൽ ഏർപ്പെടുത്തുന്നു. സംസ്ഥാനത്തെ എല്ലാ ബെവ്‌കോ ഔട്ട്ലെറ്റുകളും ബാറുകളും ഈ കാലയളവിൽ അടച്ചിരിക്കും.

നാളെ എല്ലാ മാസത്തെയും പോലെ ഡ്രൈ ഡേ ആയി ആചരിക്കുന്നതിനും മറ്റന്നാൾ ഗാന്ധി ജയന്തി ആയതിനാലുമാണ് ഈ തീരുമാനം. ഇതോടെയാണ് തുടർച്ചയായ രണ്ട് ദിവസം അടച്ചിടൽ ഉണ്ടാവുന്നത്.

കൂടാതെ, ഇന്ന് വൈകീട്ട് ബെവ്‌കോ ഔട്ട്ലെറ്റുകൾ സാധാരണയേക്കാൾ നേരത്തെ അടയ്ക്കും. സ്റ്റോക്ക് എടുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എന്നാൽ ബാറുകളിൽ ഇന്ന് രാത്രി 11 മണി വരെ മദ്യം ലഭിക്കും.

മദ്യ ശാലകൾ വീണ്ടും തുറക്കുന്നത് വ്യാഴാഴ്ച ഒക്ടോബർ 3 ആയിരിക്കും.

നേരറിയും നേരത്തിന് തുടക്കമായി.രചന, സംവിധാനം രഞ്ജിത്ത് ജി.വി

0

വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ്. ചിദംബരകൃഷ്ണൻ നിർമ്മിച്ച് രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” നേരറിയും നേരത്ത് ” എന്ന ചിത്രം പ്രമേയമാക്കുന്നത് സാമൂഹികമായി രണ്ടു തലങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപർണയും തമ്മിലുള്ള തീവ്രപ്രണയവും തുടർന്നുണ്ടാകുന്ന സങ്കീർണ്ണങ്ങളായ സംഭവവികാസങ്ങളമാണ്. ചിത്രത്തിൻ്റെ ചിത്രീകരണം പൂജാ ചടങ്ങുകളോടെ തിരുവനന്തപുരത്ത് തുടങ്ങി.

അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്‌ലയുമാണ് ലീഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനർ – വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം – രഞ്ജിത്ത് ജി. വി, നിർമ്മാണം – എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വർമ്മ, സംഗീതം – ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പ്ഞ്ചോല, കല- അജയ്. ജി അമ്പലത്തറ, കോസ്റ്റ്യും – റാണ പ്രതാപ്, ചമയം – അനിൽ നേമം, സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ, പിആർഓ – അജയ് തുണ്ടത്തിൽ.

സിദ്ദിഖിന് ഇടക്കാല ജാമ്യം, രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

0

ന്യൂഡൽഹി, സെപ്റ്റംബർ 30, 2024: ബലാത്സംഗ കേസിൽ പ്രതിയായ മലയാളം അഭിനേതാവ് സിദ്ദിഖിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേരള ഹൈക്കോടതി സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. പോലീസിൽ ഒരു അഭിനേത്രി നൽകിയ പരാതിയിൽ സിദ്ദിഖ് പ്രതിയാണ്.

കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം സിദ്ദിഖ് ഒളിവിലാണ്. സുപ്രീം കോടതിയുടെ തീരുമാനം അദ്ദേഹത്തിന് വലിയ ആശ്വാസമായിരിക്കും. എന്നാൽ, പാസ്പോർട്ട് ഏർപ്പെടുത്തൽ, അന്വേഷണത്തിൽ സഹകരിക്കൽ തുടങ്ങിയ കർശന വ്യവസ്ഥകൾ കോടതി വിധിച്ചിട്ടുണ്ട്

മുതിർന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് വണ്ടി നിർത്തണം; ശാസനവുമായി മന്ത്രി ​ഗണേഷ് കുമാർ

0

യാത്രക്കാരായ മുതിർന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിർത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിർത്തില്ല എന്ന പിടിവാശികൾ വേണ്ടാ. ആരും നിങ്ങളുടെ പേരിൽ നടപടിയെടുക്കില്ല. അങ്ങനെ നടപടിയെടുത്താൽ എന്നെ സമീപിച്ചാൽ മതി, പരിഹരിക്കാം. യാത്രക്കാരെ സ്‌നേഹത്തോടെ, സമാധാനത്തോടെ സുരക്ഷിതരായി കൊണ്ടുചെന്ന് എത്തിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് -കെ.എസ്.ആർ.ടി.സി ജീവനക്കാരോടായി മന്ത്രി പറഞ്ഞു.

പാലക്കാട്, എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകളിൽ ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. നിലവിൽ തിരുവനന്തപുരത്ത് ശീതീകരിച്ച വിശ്രമമുറി ഉണ്ട്. കോഴിക്കോടിനു പിന്നാലെ അങ്കമാലിയിലും ശീതീകരിച്ച വിശ്രമമുറി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എസ്.ആർ.ടി.സി.യുടെ 93 ഡിപ്പോകളും അടുത്ത മൂന്ന് മാസത്തിനകം ലാഭത്തിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ലാഭത്തിലാക്കാൻ സാധിക്കാത്തവ ലാഭവും നഷ്ടവും ഇല്ലാത്ത രീതിയിലെങ്കിലും ആക്കിയെടുക്കും. ഇതിനുള്ള നടപടികൾ കൈക്കൊണ്ടു കഴിഞ്ഞു. ഇതുപ്രകാരം ഡിപ്പോകൾക്ക് കൂടുതൽ അധികാരം ലഭിച്ചിട്ടുണ്ട്. നിലവിൽ 15 ഡിപ്പോകൾ ഒഴികെ ബാക്കിയുള്ളതെല്ലാം ലാഭത്തിലും ലാഭവും നഷ്ടവും ഇല്ലാത്ത രീതിയിലുമായിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

ബാലചന്ദ്ര മേനോൻ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ല; ആരോപണം ഉന്നയിച്ച നടി

0

കൊച്ചി: ബ്ലാക്മെയിൽ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ അഭിഭാഷകനെതിരെ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ലെന്ന് നടി. ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തുവെന്ന് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. താൻ നൽകിയ പരാതികളിൽ വ്യക്തമായ തെളിവുകളുണ്ടെന്നും നടി വ്യക്തമാക്കി.

അഡ്വക്കേറ്റ് സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയത്. 3 ലൈംഗിക പീഡനക്കേസുകൾ താങ്കൾക്കെതിരെ വരുന്നു എന്നൊരു മുന്നറിയിപ്പ് നൽകി. ആ ഫോൺകോൾ അപ്പോൾ തന്നെ കട്ട് ചെയ്തു. എന്നാൽ അടുത്ത ദിവസം തന്നെ ഈ നടി, അതായത് മുകേഷിനും മണിയൻപിള്ള രാജുവിനും എതിരെ പരാതി പറഞ്ഞിട്ടുള്ള നടി സമൂഹമാധ്യമത്തിൽ തൻറെയടക്കം ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് കമിംഗ് സൂൺ എന്ന് പറഞ്ഞ് ലൈംഗിക ആരോപണങ്ങൾ സൂചിപ്പിക്കുന്ന ചില പോസ്റ്റുകളിട്ടുവെന്നും ബാലചന്ദ്രമേനോൻ പരാതിയിൽ ചൂണ്ടിക്കാട്ടി.ആലുവ സ്വദേശിയായിട്ടുള്ള നടിയും ഇവരുടെ അഭിഭാഷകനുമാണ് പണം ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ ബാലചന്ദ്രമേനോൻ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബർ 13ാം തീയതി തനിക്കൊരു ഫോൺകോൾ വന്നിരുന്നു.

There is no response to the complaint filed by Balachandra Menon; The accused actress

ജലരാജനായി കാരിച്ചാൽ ചുണ്ടൻ; ഇത്തവണയും നെഹറു ട്രോഫീ തൂക്കി

0

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ തുടർച്ചയായി അഞ്ചാം വർഷവും കപ്പ് സ്വന്തമാക്കി കാരിച്ചാൽ ചുണ്ടൻ. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പ് സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് അവസാന ടീമുകൾ തമ്മിൽ നടന്നത്. അതേസമയം അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറി ചരിത്രം കുറിച്ചിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്.

മത്സരം വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരമാണ് ഇന്ന് നടന്നത്. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളി മത്സരം ഒന്നര മാസത്തോളം വൈകിയാണ് നടത്തിയത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ് നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത്.

3.24ഓടെയാണ് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിച്ചത്. വൈകിട്ടാണ് ജലരാജക്കന്മാരെ കണ്ടെത്താനുള്ള ഫൈനൽ മത്സരം ആരംഭിച്ചത്. അഞ്ച് ഹീറ്റ്സ് മത്സരങ്ങളിലായി 19ചുണ്ടൻ വള്ളങ്ങളാണ് മാറ്റുരച്ചത്. ഹീറ്റ്സ് മത്സരത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്ത നാലു ടീമുകളാണ് ഫൈനലിന് യോഗ്യത നേടിയത്. കാരിച്ചാൽ (4:14:35),വിയപുരം (4:22:58), നിരണം (4:23:00),നടുഭാഗം (4:23:31) എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്.

Karichal chundan won Nehuru trophy vallamkali

മെഗാസ്റ്റാർ ചിരഞ്ജീവിക്ക് ഔട്ട്സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡ്; പുരസ്‍കാരനേട്ടം IIFA അബുദാബിയിൽ

0

അബുദാബിയിലെ യാസ് ദ്വീപിലെ ഇത്തിഹാദ് അരീനയിൽ നടന്ന 24-ാമത് ഐഫാ ഫെസ്റ്റിവലിൽ, തെലുങ്ക് സിനിമാ ഇതിഹാസം ചിരഞ്ജീവിയെ ഇന്ത്യൻ സിനിമയ്ക്കുള്ള ഔട്ട്സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. മുതിർന്ന ബോളിവുഡ് നടി ഷബാന ആസ്മിയും പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറും ചേർന്നാണ് താരത്തിന് പുരസ്കാരം സമ്മാനിച്ചത്.

തെലുങ്ക് ചലച്ചിത്ര വ്യവസായത്തിനും ആരാധകർക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ചിരഞ്ജീവി നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്തു. “ഈ അവാർഡ് എന്റെ പ്രവർത്തനത്തിനുള്ള അംഗീകാരം മാത്രമല്ല, എന്റെ ആരാധകരിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹത്തിന്റെയും പ്രോത്സാഹനത്തിന്റെയും തെളിവാണ്. ഞാൻ അവരോട് എക്കാലവും കടപ്പെട്ടിരിക്കുന്നു “, ആർപ്പുവിളികൾക്കും കൈയടിക്കും ഇടയിൽ അദ്ദേഹം പറഞ്ഞു.

തെലുങ്ക് അഭിനേതാക്കളായ റാണാ ദഗ്ഗുബതി, തേജ സജ്ജ എന്നിവർ ആതിഥേയത്വം വഹിച്ച പരിപാടിയിൽ, നാസർ, ബ്രഹ്മാനന്ദം, പ്രിയദർശൻ, പ്രിയാമണി, ജയരാമൻ, ശരത്കുമാർ, രാധിക, വരലക്ഷ്മി, കരൺ ജോഹർ എന്നിവരുൾപ്പെടെ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ നിന്നുള്ള നിരവധി താരങ്ങൾ പങ്കെടുത്തു.

മൂന്ന് ദിവസം നീണ്ടും നിൽക്കുന്ന ഐഫാ ഫെസ്റ്റിവൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ചവയെ ആഘോഷിക്കുന്ന പുരസ്‍കാര വേദിയാണ്. വിനോദ ലോകത്തിന് ചിരഞ്ജീവി നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള ഉചിതമായ ആദരവാണ് അദ്ദേഹത്തിന് നൽകിയ അവാർഡ്.

സിജു വിൽ‌സൺ- ഉല്ലാസ് കൃഷ്ണ ചിത്രം പുഷ്പക വിമാനത്തിലെ ‘ആലംബനാ’ ലിറിക് വീഡിയോ പുറത്ത്

0

രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന, റയോണ റോസ് പ്രൊഡക്ഷൻസ് നിർമ്മിച്ച് ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത പുഷ്പക വിമാനത്തിലെ ‘ആലംബനാ’ എന്ന ഗാനത്തിൻ്റെ ലിറിക് വീഡിയോ പുറത്ത്. രാഹുൽ രാജ് സംഗീതം പകർന്ന ഈ ഗാനം രചിച്ചത് ഫൗസിയ അബൂബക്കർ, ആലപിച്ചത് ശ്രുതി ശിവദാസ്, ശ്രീനന്ദ ശ്രീകുമാർ, ഫിസ ജഹാംഗീർ, സനൂജ പ്രദീപ്. ഒക്ടോബർ 4 -നാണ് ചിത്രം റിലീസ് ചെയ്യുക. സിജു വിൽസൻ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സന്ദീപ് സദാനന്ദൻ, ദീപു എസ് നായർ.

പ്രണയം, സൗഹൃദം, അതിജീവനം എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പുഷ്പക വിമാനം ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, മനോജ് കെ യു, ലെന, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആരിഫാ പ്രൊഡക്ഷൻസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

ഛായാഗ്രഹണം- രവി ചന്ദ്രൻ, സംഗീതം- രാഹുൽ രാജ്, ചിത്രസംയോജനം- അഖിലേഷ് മോഹൻ, കലാസംവിധാനം- അജയ് മങ്ങാട്, മേക്കപ്പ്- ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ- നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, പിആർഒ- ശബരി.

ലുക്മാൻ – ബിനു പപ്പു ചിത്രം ‘ബോംബെ പോസിറ്റീവ്’ ഫസ്റ്റ് ലുക്ക് പുറത്ത്

0

സൂപ്പർ ഹിറ്റായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ – ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എച്ച് ആൻഡ് യു പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജീവൻ ആണ്. കഥ രചിച്ചിരിക്കുന്നത് അജിത്. ഉണ്ണി മുകുന്ദൻ, ആസിഫ് അലി, മംമ്‌ത മോഹൻദാസ്, സണ്ണി വെയ്ൻ എന്നീ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.

ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായിക. ഇവർക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്ണൻ എന്നിവരും അഭിനയിച്ച ബോംബെ പോസിറ്റീവിന്റെ ചിത്രീകരണം പൂർത്തിയായത് ജൂൺ അവസാന വാരമാണ്.

ഛായാഗ്രഹണം- വി കെ പ്രദീപ്, സംഗീത സംവിധാനം – രഞ്ജിൻ രാജ്, എഡിറ്റർ- അരുൺ രാഘവ്, ക്രീയേറ്റീവ് ഡയറക്ടർ- ജോഷി മേടയിൽ, മേക്കപ്പ്- രാജേഷ് നെന്മാറ/ മാളു, വസ്ത്രാലങ്കാരം- സിമി ആൻ/ ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ്- സൈഗൾ, ക്രീയേറ്റീവ് ഡിറക്ഷൻ ടീം- അജിത് കെ കെ, ഗോഡ്‌വിൻ, കാസ്റ്റിംഗ്- സുജിത് ഫീനിക്സ്, ആക്ഷൻ- ജോൺസൻ, സ്റ്റിൽസ്- അനുലാൽ/സിറാജ്, പോസ്റ്റർ ഡിസൈൻ- മിൽക്ക് വീഡ്. പിആർഒ ശബരി.