Home Blog Page 177

കാർത്തിയുടെ 29- മത് ചിത്രം ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിക്കും, സംവിധാനം തമിഴ്

0

കാർത്തിയുടെ 29 – മത്തെ സിനിമ പ്രഖ്യാപിച്ചു. വിക്രം പ്രഭുവും, ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ ഠാണാക്കാരൻ ‘   അണിയിച്ചൊരുക്കിയ  തമിഴ് സംവിധാനം ചെയ്യുന്ന ഈ സിനിമ 2025 ലാണ് റിലീസ് ചെയ്യുക. തമിഴിൻ്റെ രണ്ടാമത്തെ സിനിമയാണിത്. കാർത്തി നായകനായ ധീരൻ അധികാരം ഒന്ന്,   കൈദി, സുൽത്താൻ എന്നീ സൂപ്പർ ഹിറ്റ് സിനിമകളും കാഷ്മോരാ, ജപ്പാൻ എന്നീ പരീക്ഷണ സിനിമകളും നിർമ്മിച്ച ഡ്രീം വാരിയർ പിക്ചേഴ്സ് ഐ വി വൈ (IVY) എൻ്റർടെയ്ൻമെൻ്റ്, ബി ഫോർ യൂ (B4U) മോഷൻ പിക്ചേഴ്സ് എന്നീ സ്ഥാപനങ്ങളുമായി  സഹകരിച്ച് കൊണ്ട് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായിരിക്കും കാർത്തി 29. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ പുറത്തു വിട്ടിട്ടില്ല. കാർത്തി 29 ൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. 

സി. കെ. അജയ് കുമാർ, പി ആർ ഓ 

ബുക്ക് ചെയ്ത യാത്ര റദ്ദാക്കി; യുവതിയെ ക്രൂരമായി മർദിച്ച് ഡ്രൈവർ

0

ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയതിന് യുവതിയെ മര്‍ദ്ദിക്കുകയും ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് മുപ്പതിനായിരം രൂപ പിഴയും നാല് ദിവസത്തെ ജയില്‍ ശിക്ഷയും കോടതി വിധിച്ചു. ഓല വഴി ഓണ്‍ലൈനായി ബുക്ക് ചെയ്ത ഓട്ടോറിക്ഷ പറഞ്ഞിരുന്ന സ്ഥലത്ത് എത്തിചേരാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു യുവതി തന്റെ ബുക്കിംഗ് കാന്‍സല്‍ ചെയ്തത്. ഇങ്ങനെ അവസാന നിമിഷത്തില്‍ ട്രിപ്പ് തദ്ദാക്കിയതിനെ തുടര്‍ന്ന് യുവതി കയറിയ ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തിയാണ് ഓല ഡ്രൈവര്‍ ആക്രമം അഴിച്ചുവിട്ടത്.

കേസില്‍ യുവതിയെ മര്‍ദ്ദിച്ച ഓല ഡ്രൈവര്‍ ആര്‍ മുത്തുരാജിനെ കഴിഞ്ഞ വ്യാഴാഴ്ച മഗഡി റോഡ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 74, 352 എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയത്. സുഹൃത്തുക്കളായ രണ്ട് യുവതികള്‍ ഒല വഴി പ്രത്യേകം പ്രത്യേകം ഓട്ടോകള്‍ ബുക്ക് ചെയ്യുകയായിരുന്നു. ആദ്യമെത്തിയ ഓലയില്‍ ഇരുവരും കയറിയപ്പോള്‍ മറ്റേ ഓല ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തു. പക്ഷേ, ഈ സമയം എത്തിചേരേണ്ടിടത്തിന് സമീപം ഓട്ടോ എത്തിയിരുന്നു.

വെറും ഒരു മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു രണ്ടാമത്തെ ഓട്ടോയുടെ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തത്. ഇത് ഓട്ടോ ഡ്രൈവറെ പ്രകോപിതനാക്കുകയും അയാള്‍ യുവതികള്‍ കയറി ഓട്ടോ തടഞ്ഞ്, യുവതിയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. യുവതി ഇത് തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഓട്ടോയുടെ ഉള്ളിലേക്ക് കയറിയ ഡ്രൈവര്‍, യുവതിയുടെ കൈയില്‍ നിന്നും ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുകും അടിക്കുകയും ചെയ്‌തെന്നായിരുന്നു.

Driver attack women

പൾസർ സുനിയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

0

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിയ്ക്ക് സുപ്രീം കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നു. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിയ്ക്ക് ജാമ്യം ലഭിക്കുന്നത്.

സംസ്ഥാന സർക്കാർ ഈ തീരുമാനത്തെ ശക്തമായി എതിർത്തിരുന്നു. വിചാരണ വൈകുന്നത് തുല്യനീതിയുടെ ലംഘനമാണെന്നും ഇത്രയും കാലം ജയിലിൽ കഴിയേണ്ടി വന്നത് നീതി നിഷേധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പൾസർ സുനിയുടെ വാദം: തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും മുഖ്യസൂത്രധാരനെന്ന് പറയപ്പെടുന്ന മറ്റൊരു പ്രതി ജാമ്യത്തിലാണെന്നും പൾസർ സുനി വാദിച്ചു.

സംസ്ഥാന സർക്കാരിന്റെ വാദം: പൾസർ സുനിയ്ക്ക് ജാമ്യം നൽകുന്നത് ഉചിതമല്ലെന്നും കേരളം കോടതിയിൽ വാദിച്ചു.

രാജേഷ് ധ്രുവ- സുകേഷ് ഷെട്ടി ചിത്രം ‘പീറ്റർ’

0

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് നിർമ്മിക്കുന്ന ക്രൈം ഡ്രാമ ചിത്രം ‘ പീറ്റർ’ റിലീസിനൊരുങ്ങുന്നു. രാജേഷ് ധ്രുവ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. 30 ദിവസങ്ങളിലായി മടിക്കേരിയിലും അതിന്റെ മനോഹരമായ ചുറ്റുപാടുകളിലും ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്.

വൈകാരികമായ ആഴവും അതോടൊപ്പം പ്രേക്ഷകരെ മുൾമുനയിൽ നിർത്താനും കഴിവുമുള്ള ഒരു സെൻസിറ്റീവ് ക്രൈം ഡ്രാമ എന്നാണ് സംവിധായകൻ സുകേഷ് ഷെട്ടി ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾ വൈകാതെ പുറത്തു വരും. കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ സുകേഷ് ഷെട്ടിയാണ്. പ്രതിമ നായക്, റാം നാദഗൗഡ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഛായാഗ്രഹണം- ഗുരുപ്രസാദ് നർനാഡ്, എഡിറ്റർ- നവീൻ ഷെട്ടി, പിആർഒ – ശബരി

വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റും ഏഷ്യാനെറ്റ് മൂവീസും ഏഷ്യാനെറ്റ് പ്ലസും

0

അനുദിനം വളരുന്ന ആത്മബന്ധവുമായി മലയാളികളുടെ പ്രിയ ഏഷ്യാനെറ്റ് ചാനലുകൾ , വിസ്മയിപ്പിക്കുന്നതും പുതുമയാർന്നതുമായ ഓണപരിപാടികളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ , ഓണം സ്പെഷ്യൽ സ്റ്റാർ സിങ്ങർ, സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ , ഐ എസ് എൽ 2024 – 25 ലൈവ് , കേരള വടംവലി ലീഗ് തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റും ഏഷ്യാനെറ്റ് പ്ലസും ഏഷ്യാനെറ്റ് മൂവീസും പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു.

ഏഷ്യാനെറ്റ്

സെപ്റ്റംബർ 14 , ഉത്രാടദിനത്തിൽ രാവിലെ 8 മണിക്ക് രുചിയൂറുന്ന ഓണവിഭവങ്ങൾ പരിചയപ്പെടുത്തുന്ന ” ഓണരുചിമേളവും ഓണകാലവറയും ” സംപ്രേക്ഷണം ചെയ്യുന്നു. തുടർന്ന് 8.30 ന് നൂറിലധികം ഹാസ്യകലാകാരന്മാരും പ്രശസ്തചലച്ചിത്രതാരങ്ങളും പങ്കെടുത്ത ” ഓണം കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ 2024 ” ഉം 11 മണിക്ക് ഓണാഘോഷങ്ങളും ഓണപ്പാട്ടുകളുമായി ” ഓണം സ്പെഷ്യൽ സ്റ്റാർ സിംഗറും ” ഉച്ചയ്ക്ക് 12.30 ന് സൂപ്പർഹിറ്റ് കോർട്ട് ഡ്രാമ ചലച്ചിത്രം , ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ” നേരും ” വൈകുന്നേരം 4 മണിക്ക് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയായ , അതിജീവനത്തിന്റെ കഥപറഞ്ഞ ” മഞ്ഞുമേൽ ബോയ്‌സും ” രാത്രി 7 മണിക്ക് വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ഫഹദ് ഫാസിലിന്റെ അനിയന്ത്രിതമായ അഭിനയം കൊണ്ട് തിയേറ്ററുകളെ ഇളക്കിമറിച്ച മാസ്സ് എന്റർടൈൻമെന്റ് ” ആവേശം ” ഉം സംപ്രേക്ഷണം ചെയ്യുന്നു.ആദ്യാവസാനം ആവേശം നിറയുന്ന ഒരു ഫുൾ എൻർജി പടം അതാണ് ആവേശം. ബെംഗളൂരിൽ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാർഥികൾ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥാപശ്ചാത്തലം,

സെപ്റ്റംബർ 15 , തിരുവോണദിനത്തിൽ രാവിലെ 8 മണിക്ക് , ഓണവിഭവങ്ങളുടെ രുചിഭേദങ്ങളുമായി ഓണരുചിമേളവും ഓണകാലവറയും ” 8.30 ന് ടെലിവിഷനിലെ ജനപ്രിയതാരങ്ങൾ അവതരിപ്പിക്കുന്ന ന്യത്തവും ഹാസ്യവും സംഗീതവും കൊണ്ട് സദസിനെ ഇളക്കിമറിച്ച സ്റ്റേജ് ഇവന്റ് ” ഓണ താരമേളവും ” 11 മണിക്ക് പ്രശസ്ത ചലച്ചിത്രതാരങ്ങളും സ്റ്റാർ സിംഗേഴ്സും ജഡ്ജസും ചേർന്നൊരുക്കുന്ന ഓണം സ്പെഷ്യൽ വിരുന്നുമായി ” സ്റ്റാർ സിംഗർ സ്പെഷ്യൽ എപ്പിസോഡും ” ഉച്ചക്ക് 12.30 ന് വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ കുഞ്ചാക്കോ ബോബൻ , സുരാജ് വെഞ്ഞാറമൂട് , അനഘ എന്നിവർക്കൊപ്പം ഒരു സിംഹവും പ്രധാനകഥാപാത്രമായി എത്തുന്ന , അതിജീവനവും കോമഡിയും സമന്വയിപ്പിച്ച ചലച്ചിത്രം ” ഗർർർ ” ഉം വൈകുന്നേരം 3.30 ന് യുവതലമുറയുടെ ഹരമായ നസ്ലിൻ – മമിത ബൈജുവും ജോഡികളായ സൗത്ത് ഇന്ത്യയാകെ സൂപ്പർ ഹിറ്റായ ചലച്ചിത്രം ” പ്രേമലുവും ” സംപ്രേക്ഷണം ചെയ്യുന്നു . കൂടാതെ സുപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ രാത്രി 7 മണിക്ക് വിവാഹവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവവികാസങ്ങളും രസകരമായി അവതരിപ്പിച്ച , തീർത്തും പൃഥ്വിരാജ് – ബേസിൽ ജോസഫ് കോംബോയിൽ തീർത്ത സൂപ്പർഹിറ്റ് ചലച്ചിത്രം ” ഗുരുവായൂർ അമ്പലനടയിൽ ” പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. നിഖില വിമൽ , അനശ്വര രാജൻ , ബൈജു സന്തോഷ് , ജഗദീഷ് , യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഏഷ്യാനെറ്റ് മൂവീസ്

ഉത്രാടദിനത്തിൽ രാവിലെ 7 മണിമുതൽ സുപ്പർഹിറ്റ് ചലച്ചിത്രങ്ങളായ ഫാമിലി , കേശു ഈ വീടിന്റെ ഐശ്വര്യം , ഗരുഡൻ , നെയ്മർ , വർഷങ്ങൾക്കു ശേഷം , മിന്നൽ മുരളി , ഹോം , ചങ്ങതിപൂച്ച എന്നിവയും തിരുവോണദിനത്തിൽ രാവിലെ 7 മണി മുതൽ നെയ്യാറ്റിൻകര ഗോപൻ , ഹൃദയം , തുണ്ട് , കണ്ണൂർ സ്‌ക്വാഡ് , ആർ ഡി എക്സ് , മാളികപ്പുറം , വൺ , ഇവർ വിവാഹിതരായാൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളും ഒന്നിന് പുറകെ ഒന്നായി സംപ്രേക്ഷണം ചെയ്യുന്നു .

ഏഷ്യാനെറ്റ് പ്ലസ്

ഉത്രാടദിനമായ സെപ്റ്റംബർ 14 ന് , രാവിലെ 5.30 മുതൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളായ രാപ്പകൽ , കനകം കാമിനി കലഹം , മഹേഷും മാരുതിയും , ജാനകി ജാനേ , തീർപ്പ് എന്നിവ സംപ്രേക്ഷണം ചെയ്യുന്നു. കൂടാതെ വൈകുന്നേരം 6 .45 മുതൽ ഐ എസ് എൽ 2024 – 25 ലൈവും രാത്രി 9.45 ന് കേരള വടംവലി ലീഗും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നു.

തിരുവോണദിനമായ സെപ്റ്റംബർ 15 ന് രാവിലെ 6 മണി മുതൽ ചലച്ചിത്രങ്ങളായ അരവിന്ദന്റെ അതിഥികൾ , ലളിതം സുന്ദരം , മധുരം , വാലാട്ടി , വാശി , ഒരു തെക്കൻ തല്ലുകേസ് തുടങ്ങിയവയും രാത്രി 7.15 മുതൽ ഐ എസ് എൽ 2024 – 25 ലൈവും രാത്രി 9.45 ന് കേരള വടംവലി ലീഗും സംപ്രേക്ഷണം ചെയ്യുന്നു.

കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘ക’; തൻവി റാമിൻ്റെ പോസ്റ്റർ പുറത്ത്

0

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ക’ യിലെ നായികാ വേഷം ചെയ്യുന്ന തൻവി റാമിൻ്റെ പോസ്റ്റർ പുറത്ത്. രാധ എന്നാണ് തൻവി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ഈ ചിത്രം കേരളത്തിൽ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പിരീഡ് ആക്ഷൻ ത്രില്ലർ ആയൊരുക്കിയ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്. .

നയനി സരികയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്. മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം. നടനും എഴുത്തുകാരനുമായ കിരൺ 2019 – ൽ രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഛായാഗ്രഹണം – വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി എസ്, എഡിറ്റിംഗ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീർ മചാർല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ – KA പ്രൊഡക്ഷൻ, സിഇഒ – രഹസ്യ ഗോരക്, പിആർഒ – ശബരി.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിൻ്റെ ഏഴാം ചിത്രം; കല്യാണി പ്രിയദർശൻ, നസ്‌ലിൻ

0

ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ പൂജ നടന്നു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ നായികാ നായകന്മാരായി എത്തുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം അരുൺ ഡൊമിനിക്.

എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്പെഷ്യൽ ആണെന്നും, ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആവേശകരമായ ഒരു ചിത്രത്തിൻ്റെ നിർമാണമാണ് തങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നും ദുൽഖർ സൽമാൻ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഒപ്പം ഉണ്ടാകണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഛായാഗ്രഹണം -നിമിഷ് രവി, എഡിറ്റർ – ചമൻ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ,
പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ
കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ – ശബരി

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂ; സംയുക്ത മേനോന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

0

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ചിത്രമാണ് സ്വയംഭൂ. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന തെന്നിന്ത്യൻ താരം സംയുക്ത മേനോന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സംയുക്തയ്ക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് ഈ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. സംയുക്തയും നഭാ നടേഷും.ആണ് ഈ ചിത്രത്തിലെ നായികാതാരങ്ങൾ. നിഖിൽ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തിൽ എത്തുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഒരു പരിചയും വില്ലും അമ്പും കയ്യിലേന്തിയ ധീരയായ ഒരു യോദ്ധാവായി ആണ് സംയുക്തയെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. നിഖിൽ നായകനാവുന്ന ഇരുപതാമത്തെ ചിത്രമായ സ്വയംഭൂ, വമ്പൻ ബജറ്റും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള ഒരു വലിയ ക്യാൻവാസിൽ പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, പ്രൊഡക്ഷൻ ഡിസൈനർ- എം. പ്രഭാകരൻ, സഹനിർമ്മാതാക്കൾ- വിജയ് കാമിസെട്ടി, ജി. ടി. ആനന്ദ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി.

ഓണം കൊഴുപ്പിക്കാൻ ബാഡ് ബോയ്സ് നാളെ എത്തും!

0

മലയാള സിനിമയിൽ അടുത്ത കാലത്ത് ഇറങ്ങുന്ന താര നിബിഡമായ സിനിമയാണ് ഒമർ ലുലുവിൻ്റെ സംവിധാനത്തിൽ ‘ എവർഗ്രീൻ സ്റ്റാർ ‘ റഹ്മാൻ നായകനായി അഭിനയിച്ച ബാഡ് ബോയ്സ്. ഉത്സവ ലഹരി പകരുന്ന വർണ്ണ പകിട്ടാർന്ന ഒരു സിനിമായായിരിക്കുമിത്. റഹ്മാനെ കൂടാതെ ഷീലു എബ്രഹാം ,ബാബു ആൻ്റണി, സൈജു കുറുപ്പ്,ധ്യാൻ ശ്രീനിവാസൻ, ബാല, അജു വർഗീസ്, ആൻസൻ പോൾ,ബിബിൻ ജോർജ്ജ്, സെന്തിൽ, രമേഷ് പിഷാരടി, ടിനി ടോം, ‘ ഡ്രാകൂള ‘ സുധീർ, ഹരിശ്രീ അശോകൻ,. ശങ്കർ , സോഹൻ സീനു ലാൽ, സജിൻ ചെറുകയിൽ, ഭീമൻ രഘു , മൊട്ട രാജേന്ദ്രൻ ആരാധ്യ ആൻ, മല്ലികാ സുകുമാരൻ തുടങ്ങി വലിയൊരു താര നിര ബാഡ് ബോയ്സിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നത് സവിശേഷതയാണ്. ചിത്രത്തിൻ്റെ ട്രെയിലറും, വില്യം ഫ്രാൻസിസ് ചിട്ടപ്പെടുത്തിയ ഗാനങ്ങളും ട്രെൻഡിങ് ആയി ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധേയം.

ഓണത്തിന് തിയറ്ററിൽ കുട്ടികൾ, യുവതി യുവാക്കൾ,മുതിർന്നവർ എന്ന പ്രായഭേദമന്യേ ഏവർക്കും ആഘോഷത്തോടെ ആസ്വദിക്കാവുന്ന നർമ്മരസപ്രദമായ കളർ ഫുൾ മാസ് ആക്ഷൻ എൻ്റർടൈനറായിരിക്കും ബാഡ് ബോയ്സ് എന്നാണ് സംവിധായകൻ ഒമർ നൽകുന്ന വാഗ്ദാനം. നർമ്മവും, ആക്ഷനും, കളർ ഫുൾ ഗാന രംഗങ്ങൾ കൊണ്ടും സമൃദ്ധമായ ഓണ വിരുന്നത്രേ ബാഡ് ബോയ്സ്. രണ്ടര മണിക്കൂർ സ്വയം മറന്ന് പ്രേക്ഷകർക്ക് റിലാക്സേകുന്ന രീതിയിലുള്ള രസകരമായ അവതരണ ശൈലിയാണ് സംവിധായകൻ ഒമർ അവലംബിച്ചിട്ടുള്ളത്. ഒമറിൻ്റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സാരംഗ് ജയപ്രകാശാണ്. ജനപ്രീതി നേടി സെൻസേഷനായ ‘ ഒരു അഡാർ ലൗ ‘ എന്ന സിനിമക്ക് ശേഷം ഒമറും സാരംഗും ഒന്നിക്കുന്ന സിനിമയാണ് എന്ന സവിശേഷതയും ബാഡ് ബോയ്സിനുണ്ട്. ആൻ്റപ്പൻ എന്നാ ഗുണ്ടാ തലവൻ കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്.

സിനിമയെ കുറിച്ചും തൻ്റെ കഥാപാത്രത്തെ കുറിച്ചും റഹ്മാൻ പറയുന്നു…. ” വർഷങ്ങൾക്ക് ശേഷം ഹ്യൂമർ ട്രാക്കിൽ ഞാൻ വളരെയധികം റിലാക്സ്ഡായി ആസ്വദിച്ച് ചെയ്‌ത സിനിമയാണ് ബാഡ് ബോയ്സ്. സീരിയസ് കഥാപാത്രങ്ങൾ സ്ഥിരം ചെയ്ത് മടുത്തിരിക്കുന്ന വേളയിലാണ് ഒമർ ആൻ്റപ്പൻ എന്ന കഥാപാത്രവുമായി എന്നെ സമീപിക്കുന്നത്. ഒമറും തിരക്കഥാകൃത്ത് സാരംഗും കഥ പറയുമ്പോൾ, ഞാൻ വളരെയധികം ചിരിച്ച് ആസ്വദിച്ച് കൊണ്ടാണ് കേട്ടത്. എത്ര പ്രായമായാലും എല്ലാവരിലും ഒരു കുട്ടിത്തമുണ്ടാവും… മനസിൽ ഒരു കുട്ടിത്തമുണ്ടാവും …. മനസിൽ ഒരു ഹീറോയിസം കൊണ്ടു നടക്കും… അങ്ങനെയൊരു സ്വപ്ന ലോകത്ത് ജീവിക്കുന്ന ആളാണ് ആൻ്റപ്പൻ. അയാൾക്ക് വിവരവുമില്ല വിദ്യാഭ്യാവുമില്ല. പക്ഷേ മനസിൽ ഒരു പാട് സ്നേഹമുണ്ട്. ഒരുപാട് പേരെ സഹായിക്കും അതാണ് ആൻറപ്പൻ്റെ ഏക ക്വാളിഫിക്കേഷൻ. ഇതു വരെ ഞാൻ അഭിനയിച്ചിട്ടുള്ളതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം. പ്രത്യേക ബോഡി ലാംഗ്വേജും , അപ്പിയറൻസും , ആക്ടിവിറ്റിസും ആറ്റിറ്റ്യൂഡുമാണ് ആൻ്റപ്പൻ്റേത്. നേരത്തെ പറഞ്ഞ പോലെ ബാഡ് ബോയ്സും ആൻ്റപ്പനും എനിക്കൊരു ചെയിഞ്ചാണ്. എന്ത് ആത്മ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒമർ എന്നെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തതെന്നതിൽ എനിക്ക് അത്ഭുതം തോന്നി. കാരണം ഇന്നു വരെ ഇങ്ങനെ ഒരു മുഴു നീള പശ്ചാത്തലത്തിലുള്ള സിനിമയോ കഥാപാത്രമോ ചെയ്തിട്ടില്ല. ഇനിയങ്ങോട്ട് ഇതു പോലുള്ള സബ്ജെക്ടുകളിൽ അഭിനയിക്കണം എന്നാണു ഞാൻ ആഗ്രഹിക്കുന്നത്. അടുത്ത കാലത്തായി ഞാൻ അഭിനയിച്ചതും , അഭിനയിച്ചു കൊണ്ടിരിക്കുന്നതുമായ എല്ലാ സിനിമകളിലും വളരെ സീരിയസായി സ്‌ട്രസോട് കൂടിയാണ് അഭിനയിച്ചത്. ആ സിനിമകളിൽ പത്തു പേജുള്ള ഡയലോഗുകൾ ഉണ്ടാവും. ഉറക്കമിളച്ചിരുന്ന് ഡയലോഗുകൾ പഠിച്ചിട്ടാണ് സെറ്റുകളിൽ പോകാറ്. എന്നാൽ ബാഡ് ബോയ്സിൻ്റെ കാര്യത്തിൽ നേരേ വിപരീതമായി. സെറ്റിൽ വളരെ റിലാക്സ്ഡ് ആയിരുന്നു. ഷൂട്ടിങ്ങിന് ശേഷം നന്നായി ഉറങ്ങുവാനും കഴിഞ്ഞു. അടുത്ത ദിവസം ഫ്രഷ് ആയി അഭിനയിക്കാനും കഴിഞ്ഞു. ആൻ്റപ്പനേയും ബാഡ് ബോയ്സിനെയും എല്ലാ വിഭാഗം പ്രേക്ഷകർക്കും ഇഷ്ടപ്പെടും അവർ ആസ്വദിക്കും, ഉള്ളു തുറന്നു ചിരിച്ചു കൊണ്ട് ആസ്വദിക്കും എന്നാണ് വിശ്വാസം.”

ഷീലു എബ്രഹാമാണ് ചിത്രത്തിൽ റഹ്മാൻ്റെ ഭാര്യയായ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷീലുവിൻ്റെ അഭിനയ ജീവിതത്തിൽ മേരി ഒരു വഴിത്തിരിവാകും എന്ന പ്രതീക്ഷയാണ്. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച ബാഡ് ബോയ്സ് ഓണം പ്രമാണിച്ച് നാളെ, സെപ്തംബർ 13- ന് പ്രദർശനത്തിനെത്തും

സി.കെ.അജയ്കുമാർ

ZEE5 കേരളയുടെ ഏറ്റവും ഉയർന്ന പ്രീ-സബ്‌സ്‌ക്രിപ്‌ഷൻ സ്വന്തമാക്കി ‘നുണക്കുഴി’ ! സ്ട്രീമിംഗ് സെപ്റ്റംബർ 13 മുതൽ

0

തിയറ്ററുകളിലെ മികച്ച വിജയത്തിന് ശേഷം ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’ ഒടിടി റിലീസിനൊരുങ്ങുന്നു. മലയാളം, തെലുഗു, കന്നഡ എന്നീ ഭാഷകളിലായ് സെപ്റ്റംബർ 13 മുതൽ ഇന്ത്യയിലെ പ്രമുഖ ഹോം ഗ്രൗൺ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5-ലൂടെ ചിത്രം പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്തും. പ്രീമിയറിന് മുന്നേ തന്നെ കേരളയുടെ ഏറ്റവും ഉയർന്ന പ്രീ-സബ്‌സ്‌ക്രിപ്‌ഷനാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്. ‘മനോരഥങ്ങൾ’, ‘പപ്പൻ’, ‘സൂപ്പർ ശരണ്യ’ തുടങ്ങിയ ചിത്രങ്ങളെയാണ് പിന്നിലാക്കിയത്.

ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ, അജു വർഗീസ്, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്‌, അൽത്താഫ് സലിം തുടങ്ങിയവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. സാഹിൽ എസ് ശർമ്മയാണ് സഹനിർമ്മാതാവ്. 2024 ഓഗസ്റ്റ് 15ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് ആശിർവാദാണ്.

‘ട്വെൽത്ത് മാൻ’, ‘കൂമൻ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാർ തിരക്കഥ രചിച്ച ചിത്രം ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫിന്റെ കഥാപാത്രമായ എബിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. U/A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.
സീ5 പിആർഒ: വിവേക് വിനയരാജ്.

മുൻ പ്രണയിനിയ്ക്ക് വിവാഹാശംസകളുമായി വൈഷ്ണവ്, ദിയയുടെ ചിത്രം പങ്കുവെച്ച് പോസ്റ്റ്

0

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയ്ക്ക് വിവാഹാശംസകൾ നേർന്ന് മുന്കാമുകൻ വൈഷ്ണവ്, ദിയയുടെ വിവാഹചിത്രത്തിനൊപ്പം എല്ലാവിധ ആശംസകളും എന്ന കുറുപ്പോടെയാണ് വൈഷ്ണവ് പോസ്റ്റ് പങ്കുവെച്ചത്,

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും നടി അഹാന കൃഷ്ണയുടെ സഹോദരിയുമാണ് ദിയ കൃഷ്ണ, നാളുകൾക്ക് മുൻപാണ് ദിയ തൻ്റെ കാമുകൻ വൈഷ്ണവുമായുള്ള പ്രണയബന്ധം വേണ്ടന്നുവെച്ചതും, ഇരുവരുടെയും സുഹൃത്തായ അശ്വിനുമായി പ്രണയത്തിലാവുകയും ചെയ്തത്. തുടർന്ന് ഈ സെപ്റ്റംബർ 8 ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

വൈഷ്ണവുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനുശേഷം ദിയ വൈഷ്ണവ്നെപ്പറ്റിയുള്ള ചോദ്യങ്ങൾ ഒഴിവാക്കിയിരുന്നു, എന്നാൽ ദിയയെ പറ്റിയുള്ള ചോദ്യങ്ങൾ വൈഷ്ണവ് സന്തോഷത്തോടെയാണ് സ്വീകരിച്ചതും മറുപടികൾ പറഞ്ഞതും. വൈഷ്ണവ് നെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറാക്കിയത് ദിയ ആണ്.

എല്ലാവരും ആഘോഷമാക്കിയ വിവാഹമായിരുന്നു ദിയയുടെയും അശ്വിന്റെയും, അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

Diya Krishna and Exboyfriend Vaishnav

കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘ക’ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു

0

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ക’ കേരളത്തിൽ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പിരീഡ് ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്.

നയനി സരിക, തൻവി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം. നടനും എഴുത്തുകാരനുമായ കിരൺ 2019 – ൽ രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

ഛായാഗ്രഹണം – വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി എസ്, എഡിറ്റിംഗ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീർ മചാർല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ – KA പ്രൊഡക്ഷൻ, സിഇഒ – രഹസ്യ ഗോരക്, പിആർഒ – ശബരി.