Home Blog Page 174

കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘ക’ യുടെ ടീസർ റിലീസ് ചെയ്‌തു

0

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ക’ യുടെ ആദ്യ ടീസർ റിലീസ് ചെയ്തു. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. പിരീഡ് ആക്ഷൻ ത്രില്ലർ ആയൊരുക്കിയ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തൻവി റാം, നയനി സരിക എന്നിവരാണ് നായികമാർ. രാധ എന്നാണ് തൻവിയുടെ കഥാപാത്രത്തിൻ്റെ പേര്.

കിരൺ അവതരിപ്പിക്കുന്ന നായക കഥാപാത്രം ആരാണ്, എന്താണ് അയാളുടെ ലക്ഷ്യം എന്നതിനെ കുറിച്ചുള്ള ആകാംഷ സമ്മാനിക്കുന്ന ടീസറിൽ, കഥ നടക്കുന്ന ഗ്രാമീണ പശ്‌ചാത്തലവും അവിടെ നടക്കുന്ന ദുരുഹമായ സംഭവവികാസങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ആക്ഷനും സസ്‌പെൻസും നിറഞ്ഞ ടീസറിന്റെ അവസാനം, വേട്ടയാടുന്ന ഒരു ചെന്നായയെന്നാണ് നായക കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.

ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിലെ “ക മാസ്സ് ജതാര” എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വന്നിരുന്നു. നായകനായ കിരൺ അബ്ബാവരത്തിന്റെ ചടുലമായ നൃത്തമുൾപ്പെടുന്ന ഒരു ആഘോഷ ഗാനമായിരുന്നു അത്. ആവേശകരമായ താളത്തിൽ ചിട്ടപ്പെടുത്തിയ ഗാനത്തിൽ നായികമാരായ തൻവി റാം, നയനി സരിക എന്നിവരും ചുവടു വെച്ചിട്ടുണ്ട്. മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്. ‘ക’ യുടെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയത് ശ്ലോക എന്റർടൈന്മെന്റ്സ്.

ഛായാഗ്രഹണം – വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി എസ്, എഡിറ്റിംഗ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീർ മചാർല, വസ്ത്രാലങ്കാരം- അനുഷ പുഞ്ചല, മേക്കപ്പ്- കൊവ്വട രാമകൃഷ്ണ, ആക്ഷൻ- റിയൽ സതീഷ്, റാം കൃഷ്ണൻ, ഉയ്യാല ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ – KA പ്രൊഡക്ഷൻ, സിഇഒ – രഹസ്യ ഗോരക്, പിആർഒ – ശബരി.

ആദ്യ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോയുമായി പ്രശാന്ത് വർമ്മ ചിത്രം “മഹാകാളി”

0

ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. “മഹാകാളി” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്നു. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ഒരുക്കുന്ന “മഹാകാളി” സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.

ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പർ ഹീറോ ചിത്രമായി “മഹാകാളി” ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ സ്റ്റീരിയോടൈപ്പുകൾ തകർത്ത് കൊണ്ട്, ഈ ശക്തമായ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലൂടെ കറുത്ത നിറമുള്ള ഒരു നായികയെ സൂപ്പർഹീറോ മഹാകാളി ആയി അവതരിപ്പിക്കുകയാണ്. കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്.

ഒരു പെൺകുട്ടി കടുവയുടെ തലയിൽ സൌമ്യമായി സ്പർശിക്കുന്ന ദൃശ്യമാണ് ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററിലുള്ളത്. ബംഗാളി ഫോണ്ടിൽ രൂപകൽപ്പന ചെയ്ത ടൈറ്റിൽ പോസ്റ്ററിന്റെ മധ്യത്തിൽ വജ്രം പോലെ എന്തോ തിളങ്ങുന്നത് കാണാം. പശ്ചാത്തലത്തിൽ, കുടിലുകളും കടകളും ദൃശ്യമാണ്. ആളുകൾ പരിഭ്രാന്തരായി പലായനം ചെയ്യുന്നതും ഒരു ഫെറിസ് വീൽ തീ പിടിച്ചിരിക്കുന്നതും പോസ്റ്ററിൽ കാണാം. ഇന്ത്യൻ സ്ത്രീകളുടെ വൈവിധ്യവും അവരുടെ അജയ്യമായ മനോഭാവവും ആഘോഷിക്കാനും ഒരാളുടെ വ്യക്തിത്വം പൂർണ്ണമായും സ്വീകരിക്കുന്നതിലെ ശക്തി ഉയർത്തിക്കാട്ടാനുമാണ് ചിത്രം ലക്ഷ്യമിടുന്നത്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തു വരിക.

രചന- പ്രശാന്ത് വർമ്മ, സംഗീതം- സ്മാരൻ സായ്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി .

ജീവ- കെ ജി ബാലസുബ്രമണി ചിത്രം ബ്ലാക്ക്; കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ്

0

ജീവയെ നായകനാക്കി കെ ജി ബാലസുബ്രമണി സംവിധാനം ചെയ്ത “ബ്ലാക്ക്” ഒക്ടോബർ 11 നു റിലീസിനെത്തുന്നു. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. പ്രിയ ഭവാനി ശങ്കർ നായികാ വേഷം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് പൊട്ടൻഷ്യൽ സ്റ്റുഡിയോസ്. മിസ്റ്ററി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു രാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് അവതരിപ്പിക്കുന്നത്.

2022ൽ പുറത്തിറങ്ങിയ ‘വരലാര് മുക്കിയം’ എന്ന റൊമാന്റിക് കോമഡി ചിത്രത്തിലാണ് ജീവ അവസാനമായി തമിഴിൽ പ്രത്യക്ഷപ്പെട്ടത്. അതിന് ശേഷം യാത്ര 2 എന്ന തെലുങ്ക് ചിത്രത്തിൽ നായകനായ ജീവ, തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ബ്ലാക്ക്’. വിവേക് പ്രസന്ന, ജോഗ് ജപീ, ഷാ രാ, സ്വയം സിദ്ധ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു, പി ഗോപിനാഥ്, തങ്ക പ്രഭാകരൻ ആർ എന്നിവർ ചേർന്നാണ് ‘ബ്ലാക്ക്’ നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം- ഗോകുൽ ബിനോയ്, സംഗീതം- സാം സി എസ്, എഡിറ്റിംഗ്- ഫിലോമിൻ രാജ്, സംഘട്ടനം- മെട്രോ മഹേഷ്, വരികൾ- മദൻ കർക്കി, ചന്ദ്രു, നൃത്ത സംവിധാനം- ഷെരിഫ്. പിആർഒ- ശബരി

പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഓൾ ഇന്ത്യ റിലീസ് നവംബറിൽ

0

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ 2024 നവംബറിൽ പുറത്തിറങ്ങും. റാണാ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയ വിതരണം ചെയ്യുന്ന ഈ ചിത്രം രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളിൽ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ വിപുലമായ പ്രദർശനങ്ങൾക്ക് ശേഷമാണ് ചിത്രം ഓൾ ഇന്ത്യ തീയേറ്റർ റിലീസിനൊരുങ്ങുന്നത്.

കാൻ ഫിലിം ഫെസ്റ്റിവൽ മുതൽ ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 2 ന് ഫ്രഞ്ച് തിയേറ്ററുകളിൽ അരങ്ങേറ്റം കുറിച്ച ഈ ചിത്രം അവിടെ കോണ്ടോർ ഡിസ്ട്രിബ്യൂഷൻ 185 തിയേറ്ററുകളിൽ റിലീസ് ചെയ്തു. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയ ഈ ചിത്രം ഫ്രാൻസിലെ മികച്ച ഇന്ത്യൻ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു.

ഈ നവംബറിലെ ഇന്ത്യൻ റിലീസിനെക്കുറിച്ച് താൻ വളരെ ആവേശത്തിലാണ് എന്നും അത് കാണാൻ ധാരാളം ആളുകൾ എത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും സംവിധായിക പായൽ കപാഡിയ പറഞ്ഞു. ഏതൊരു ചലച്ചിത്ര നിർമ്മാതാവിനും ഇത് ഒരു അത്ഭുതകരമായ വികാരമാണ് എന്നും അവർ കൂട്ടിച്ചേർത്തു. വേർപിരിഞ്ഞ ഭർത്താവിൽ നിന്ന് അപ്രതീക്ഷിതമായ ഒരു സമ്മാനം ലഭിക്കുമ്പോൾ അസ്വസ്ഥയാകുന്ന നഴ്സ് പ്രഭയുടെ ജീവിതത്തെ പിന്തുടരുന്ന ചിത്രം, മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രഭയുടെ റൂംമേറ്റ് അനു, അവളുടെ കാമുകനുമായി അടുപ്പത്തിലാകാൻ നഗരത്തിൽ ഒരു സ്ഥലം കണ്ടെത്താൻ വ്യർത്ഥമായി ശ്രമിക്കുന്നു. ആശുപത്രിയിലെ പാചകക്കാരിയായ പാർവതി, പ്രഭയുടെ സുഹൃത്തും വിശ്വസ്തയുമാണ്. മൂന്ന് സ്ത്രീകളും രത്നഗിരിയിലെ ഒരു ബീച്ച് ടൌണിലേക്ക് അപ്രതീക്ഷിതമായ ഒരു യാത്ര നടത്തുന്നതും, അത് അവരുടെ ജീവിത തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം അവർക്ക് നൽകുന്നതുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

മാമിയിൽ നിന്ന് ആരംഭിച്ച് ഈ നവംബറിൽ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യൻ പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവരുന്നതിൽ തങ്ങൾ ഏറെ ആവേശഭരിതരാണെന്ന് സ്പിരിറ്റ് മീഡിയ സ്ഥാപകൻ റാണാ ദഗ്ഗുബതി പറഞ്ഞു. അവിശ്വസനീയമായ ഈ ചിത്രവുമായുള്ള പങ്കാളിത്തം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആകർഷകവും ചലനാത്മകവുമായ കഥകൾ എല്ലായിടത്തുമുള്ള പ്രേക്ഷകർക്ക് എത്തിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഒരു ചുവടുവെപ്പാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തോമസ് ഹക്കിം, ജൂലിയൻ ഗ്രാഫ് (പെറ്റിറ്റ് കായോസ്), സീക്കോ മൈത്ര (ചാക്ക് ആൻഡ് ചീസ് ഫിലിംസ്), രണബീർ ദാസ് (അനദർ ബർത്) എന്നിവർ കഴിഞ്ഞ അഞ്ച് വർഷങ്ങളായി പായൽ കപാഡിയക്കൊപ്പം സഞ്ചരിച്ചാണ് ഈ മനോഹരമായ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

2024 നവംബറിൽ ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാൻ തയ്യാറെടുക്കുമ്പോൾ, ജീവിതത്തിന്റെ സങ്കീർണ്ണമായ വികാരങ്ങളെക്കുറിച്ച് ചിന്തനീയമായ പ്രതിഫലനം നൽകുന്ന, ഒന്നിലധികം ഭാഷകളും വ്യക്തിഗത ചരിത്രങ്ങളും സമന്വയിപ്പിച്ചു കൊണ്ട് മനോഹരമായി രൂപകൽപ്പന ചെയ്ത ഒരു ചലച്ചിത്രാനുഭവം തന്നെ ഇന്ത്യൻ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘ക’ യിലെ “ക മാസ്സ് ജതാര” വീഡിയോ ഗാനം പുറത്ത്

0

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ക’ യിലെ വീഡിയോ ഗാനം പുറത്ത്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. സാം സി എസ് സംഗീതം നൽകിയ “ക മാസ്സ് ജതാര” എന്ന ഗാനത്തിന് വരികൾ രചിച്ചത് സനാപതി ഭരദ്വാജ് പട്രൂഡു, ആലപിച്ചത് ദിവാകർ, സാം സി എസ്. കിരൺ അബ്ബാവരത്തിന്റെ ചടുലമായ നൃത്തം ഉൾപ്പെടുന്ന ഒരു ആഘോഷ ഗാനമായാണ് “ക മാസ്സ് ജതാര” ഒരുക്കിയിരിക്കുന്നത്. ആവേശകരമായ താളത്തിൽ ചിട്ടപ്പെടുത്തിയ ഗാനം തീയേറ്ററുകളിൽ ഉത്സവം സൃഷ്ടിക്കുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പിരീഡ് ആക്ഷൻ ത്രില്ലർ ആയൊരുക്കിയ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

തൻവി റാം ആണ് ചിത്രത്തിലെ നായിക. രാധ എന്നാണ് തൻവിയുടെ കഥാപാത്രത്തിൻ്റെ പേര്. നയനി സരികയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. തൻവി, നയനി എന്നിവരും ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഗാനരംഗത്തിൽ ചുവട് വെക്കുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്. ‘ക’ യുടെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയത് ശ്ലോക എന്റർടൈന്മെന്റ്സ്. മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം.

ഛായാഗ്രഹണം – വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി എസ്, എഡിറ്റിംഗ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീർ മചാർല, വസ്ത്രാലങ്കാരം- അനുഷ പുഞ്ചല, മേക്കപ്പ്- കൊവ്വട രാമകൃഷ്ണ, ആക്ഷൻ- റിയൽ സതീഷ്, റാം കൃഷ്ണൻ, ഉയ്യാല ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ – KA പ്രൊഡക്ഷൻ, സിഇഒ – രഹസ്യ ഗോരക്, പിആർഒ – ശബരി.

ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ചിത്രം ‘ഗൂഢാചാരി 2’ സെറ്റിൽ അപകടം; ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്

0

പാൻ-ഇന്ത്യൻ ചിത്രമായ ഗൂഡാചാരി 2 ൽ ആദിവി ശേഷിനൊപ്പം അഭിനയിക്കുന്ന ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക് പരിക്ക്. ഗൂഡാചാരി 2 ന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോഴാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ആക്ഷനിടയിൽ ഉയർന്നു ചാടുന്ന ഒരു രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് സൂചന. അദ്ദേഹത്തിന്റെ കഴുത്തിനാണ് പരിക്കേറ്റിരിക്കുന്നത്. താടിയെല്ലിനു താഴെ മുറിവേറ്റ നടന്റെ മുഖത്തിന്റെ ഫോട്ടോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

സ്പൈ ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. പവൻ കല്യാൺ നായകനായ ഒജി എന്ന ചിത്രത്തിന് ശേഷം ഇമ്രാൻ ഹാഷ്മി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ഗൂഢാചാരി 2’. വിനയ് കുമാർ സിരിഗിനിദി സംവിധാനം ചെയ്യുന്ന ഈ ചിത്രം, പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എൻ്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ, വിവേക് കുചിബോട്ടിലാ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

സൂപ്പർ ഹിറ്റ് സ്പൈ ത്രില്ലർ ചിത്രമായ ഗൂഡാചാരിയുടെ ആറാം വാർഷികത്തിൽ, ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്നുള്ള ആവേശകരമായ നിമിഷങ്ങൾ ആദിവി ശേഷ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു. 2025 പകുതിയോടെ ബ്രഹ്മാണ്ഡ റിലീസായി പ്ലാൻ ചെയ്യുന്ന ഗൂഢാചാരി 2, ബഹുഭാഷാ ചിത്രമായാവും പ്രേക്ഷകർക്ക് മുന്നിലെത്തുക. ആദിവി ശേഷിനൊപ്പം ചേർന്ന് സംവിധായകൻ വിനയ് കുമാർ തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും.

”പല്ലൊട്ടി 90 ‘s കിഡ്സ്” ന്‍റെ ഓഡിയോ & ട്രൈയ്ലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു

0

സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നിര്‍മ്മിച്ച് നവാഗതനായ ജിതിന്‍ രാജ് സംവിധാനം ചെയ്യ്ത ചിത്രം ”പല്ലൊട്ടി 90 ‘s കിഡ്സ്” ന്‍റെ ഓഡിയോ & ട്രൈയ്ലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. നിര്‍മ്മാതാവ് സാജിദ് യഹിയയുടെ മാതാവ് സീമ യഹിയ, സംവിധായകന്‍ ജിതിന്‍ രാജിന്‍റെ മാതാവ് അംബിക ജയരാജ് എന്നിവര്‍ ഓഡിയോ സി ഡി പ്രകാശനം ചെയ്തു. ലിജോ ജോസ് പെല്ലിശ്ശേരി, സൈജുകുറുപ്പ്, ബാലുവര്‍ഗ്ഗിസ്, സുഹൈല്‍ കോയ, ബാദുഷ, മണികണ്ഠന്‍ അയ്യപ്പ, അഭയ ഹിരണ്‍മയ്, ശ്രയ രാഘവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘പല്ലൊട്ടി 90’s കിഡ്സ്. റിലീസിന് മുന്‍പ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങള്‍, ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ പുരസ്കാരം, ബാഗ്ലൂര്‍ ഇന്‍റെര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കയും തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ചിത്രം ഇതോടകം കരസ്ഥമാക്കിയിട്ടുണ്ട്.

രണ്ട് സുഹൃത്തുക്കളുടെ കഥപറയുന്ന പല്ലൊട്ടി തൊണ്ണൂറുകളിലെ ഓർമ്മകളിലൂടെയുള്ള ഒരു നൊസ്‌റ്റാൾജിക്ക് യാത്രയായിരിക്കും. ഒക്ടോബര്‍ 25 ന് ആണ് ചിത്രം തീയേറ്ററിളിലേക്ക് എത്തുന്നത്.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകര്‍, വിനീത് തട്ടില്‍,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

സംവിധാകന്‍ ജിതിന്‍ രാജിന്‍റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ദീപക് വാസന്‍ ആണ്. ഷാരോണ്‍ ശ്രീനിവാസ് ക്യാമറയും രോഹിത് വാരിയത് എഡിറ്റിങ്ങും മണികണ്ഠന്‍ അയ്യപ്പ സംഗീതവും നിര്‍വ്വഹിക്കുന്നു. സുഹൈല്‍ കോയയുടെതാണ് വരികള്‍. പ്രൊജക്ട് ഡിസൈന്‍ ബാദുഷ. ആര്‍ട്ട് ഡയയറക്ടര്‍ ബംഗ്ലാന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിജിത്ത്. ശബ്ദ രൂപകൽപ്പന ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ശബ്ദ മിശ്രണം വിഷ്ണു സുജാതൻ. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എൻ. കാസ്റ്റിംഗ് ഡയറക്ടർ അബു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോർ ബാബു

താരങ്ങള്‍ നിറഞ്ഞ കല്യാണ്‍ നവരാത്രി ആഘോഷങ്ങള്‍

0

അജയ് ദേവ്ഗണ്‍, കത്രീന കൈഫ്, ബോബി ഡിയോള്‍, സെയ്‌ഫ് അലിഖാന്‍, ശില്‍പ്പ ഷെട്ടി, മലൈക അറോറ, നാഗചൈതന്യ, കല്യാണി പ്രിയദര്‍ശന്‍, രശ്മിക മന്ദാന എന്നിങ്ങനെ ബോളിവുഡിലെയും ദക്ഷിണേന്ത്യന്‍ സിനിമയിലെയും താരങ്ങള്‍ കല്യാണ്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തിരിതെളിച്ചു

തൃശൂര്‍: സിനിമയും സംസ്‌കാരവും പാരമ്പര്യവും ഇഴചേര്‍ന്നതായിരുന്നു തൃശൂരില്‍ കല്യാണരാമന്‍ കുടുംബത്തിന്‍റെ വാര്‍ഷിക നവരാത്രി ആഘോഷങ്ങള്‍. ബോളിവുഡില്‍നിന്നും ദക്ഷിണേന്ത്യന്‍ സിനിമരംഗത്തുനിന്നുമുള്ള പ്രമുഖര്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തി. 

ശ്രീരാമഭഗവാന്‍റെ പാരമ്പര്യത്തിന് ആദരവ് അര്‍പ്പിച്ച് സീതാസ്വയംവരത്തിലെ ധനുഷ് ബാണം തകര്‍ക്കുന്നതാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന തീം. കാലാതീതമായ ശക്തിയുടെയും സത്യം ജയിക്കുമെന്നതിനെയും സൂചിപ്പിക്കുന്നതാണിത്. ബാലനായ കൃഷ്ണന്‍ തൊട്ടിലാടിയതിന്‍റെ ആകര്‍ഷകമായ ചിത്രീകരണവും ഇവിടെ ഒരുക്കിയിരുന്നു. സാംസ്‌കാരികമായും ആദ്ധ്യാത്മികമായും ഏറെ പ്രധാനപ്പെട്ടതാണിത്. ഇവ രണ്ടും ചേര്‍ന്ന് ശ്രീരാമഭഗവാന്‍റെയും ശ്രീകൃഷ്ണഭഗവാന്‍റെയും പ്രാതിനിധ്യമാണ് ഒരുക്കിയിരുന്നത്. ഓരോന്നും വിഷ്ണുഭഗവാന്‍റെ വ്യത്യസ്ത അവതാരങ്ങളെ പ്രതിനിധീകരിക്കുന്നതാണ്.

കല്യാണരാമന്‍ കുടുംബം പാരമ്പര്യരീതിയില്‍ പാവകളും രൂപങ്ങളും പ്രദര്‍ശിപ്പിക്കുന്ന ബൊമ്മക്കൊലു ഒരുക്കിയിരുന്നു. ഭൗതികതയില്‍നിന്ന് ആദ്ധ്യാത്മികതയിലേയ്ക്കുള്ള രൂപാന്തരത്തെ സൂചിപ്പിക്കുന്ന രീതിയില്‍ നിത്യജീവിതത്തിലെ രംഗങ്ങളും സരസ്വതി, പാര്‍വതി, ലക്ഷ്മി ദേവിമാരുടെ രൂപങ്ങളും ഇവിടെ ഒരുക്കിയിരുന്നു. അതിഥികളെ സ്വീകരിച്ചതിനൊപ്പം ബൊമ്മക്കൊലുവിനു പിന്നിലെ കഥകളും വിവരിച്ചിരുന്നു.

കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ആഗോള അംബാസിഡര്‍ കത്രീന കൈഫ് ആഘോഷങ്ങള്‍ക്കെല്ലാം മുന്‍നിരയിലുണ്ടായിരുന്നു. ഒപ്പം ബോബി ഡിയോള്‍, സെയ്‌ഫ് അലിഖാന്‍, അജയ് ദേവ്ഗണ്‍, ശില്‍പ്പ ഷെട്ടി, മലൈക അറോറ എന്നിവരും ബ്രാന്‍ഡിന്‍റെ ദക്ഷിണേന്ത്യൻ വിപണികളിലെ മുഖങ്ങളും ജനപ്രിയ താരങ്ങളുമായ കല്യാണി പ്രിയദര്‍ശനും രശ്‌മിക മന്ദാനയും ആഘോഷത്തില്‍ പങ്കെടുത്തു. നാഗ ചൈതന്യ, സംവിധായകന്‍ പ്രിയദര്‍ശന്‍, ജൂഡ് ആന്‍റണി തുടങ്ങിയ മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്തെ അഭിനേതാക്കളും ഗായകരും ആഘോഷത്തില്‍ പങ്കെടുത്തു.

ആഘോഷചടങ്ങില്‍ ടൊവീനോ തോമസ്, വരലക്ഷ്മി, ശരത്കുമാര്‍, രജീന കസാന്‍ഡ്ര, നീരജ് മാധവ്, പ്രണിത സുഭാഷ്, റേബ ജോണ്‍, നൈല ഉഷ, മമത മോഹന്‍ദാസ്, അശോക് ശെല്‍വന്‍, കാളിദാസ് ജയറാം, ദിലീപ്, കാവ്യ എന്നിവരുണ്ടായിരുന്നു. സംഗീത സംവിധായകരായ ഔസേപ്പച്ചന്‍, ശരത്, സുഷിന്‍ ശ്യാം, എന്നിവര്‍ക്കു പുറമെ സുചിത്ര മോഹന്‍ലാല്‍, ആന്‍റണി പെരുമ്പാവൂര്‍, സൃഷ്ടി ബേല്‍, വൈശാഖ് സുബ്രമണ്യം എന്നിവരും ആഘോഷത്തില്‍ പങ്കാളികളായി.

കല്യാണ്‍ ജൂവലേഴ്‌സിന്‍റെ പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍മാരായ തമിഴ്‌നാട്ടിലെ പ്രഭു ഗണേശന്‍, ഗുജറാത്തിലെ കിഞ്ചാല്‍ രാജ്പ്രിയ, വെസ്റ്റ് ബംഗാളിലെ റിതഭരി ചക്രവര്‍ത്തി, മഹാരാഷ്ട്രയിലെ പൂജ സാവന്ത്, പഞ്ചാബിലെ വാമിഖ ഗാബി എന്നിവരും വൈകുന്നേരത്തെ പരിപാടിയില്‍ പങ്കെടുത്തു.

ഡിഎൻഎ ഒടിടി സ്ട്രീമിംഗ് ഉടൻ

0

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച് ഹിറ്റ്‌മേക്കർ ടിഎസ് സുരേഷ്ബാബു സംവിധാനം ചെയ്ത് തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ “ഡിഎൻഎ” ഉടൻ ഒടിടിയിലെത്തും.

പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ്, ആക്ഷൻ, ത്രില്ലർ ജോണറിലുള്ള ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചത് എകെ സന്തോഷാണ്.

മമ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്ക്കർ സൗദാനും ഹന്ന റെജി കോശിയും നായികാനായകരായ ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി റായ്ലക്ഷ്മി, റേച്ചൽ പുന്നൂസ് ഐപിഎസ് എന്ന പോലീസ് ഓഫീസറുടെ വേഷം അവതരിപ്പിച്ചിരുന്നു. ഒപ്പം ബാബു ആൻ്റണി, രൺജി പണിക്കർ, അജു വർഗീസ്, റിയാസ് ഖാൻ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സുധീർ ( ഡ്രാക്കുള ഫെയിം), സലീമ, സീത, ശിവാനി, അഞ്ജലി അമീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കോട്ടയം നസീർ, കൈലാഷ്, കുഞ്ചൻ, രാജാസാഹിബ്ബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ തുടങ്ങി വൻ താരനിര അഭിനയിച്ചിട്ടുണ്ട്.

ഛായാഗ്രഹണം – രവിചന്ദ്രൻ, എഡിറ്റിംഗ്- ജോൺകുട്ടി, ഗാനരചന – സുകന്യ (ചലച്ചിത്രനടി), സംഗീതം – ശരത്, പ്രൊഡക്ഷൻ കൺട്രോളർ -അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ മോയിൽ, ആക്ഷൻസ് – സ്റ്റണ്ട് സെൽവ, പഴനിരാജ്, കനൽക്കണ്ണൻ, റൺരവി, അസ്സോസിയേറ്റ് ഡയറക്ടർ -വൈശാഖ് നന്തിലത്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ജസ്റ്റിൻ കൊല്ലം, പിആർഓ – അജയ് തുണ്ടത്തിൽ

56 വർഷത്തിന് ശേഷം തോമസ് ചെറിയാന്റെ ഭൗതികശരീരം ജന്മനാട്ടിലേക്ക്; അന്ത്യാദരവ് നൽകി സൈന്യം

0

1968ല്‍ നടന്ന വിമാനാപകടത്തെ തുടര്‍ന്ന് കാണാതായ മലയാളി സൈനികന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. ഉച്ചയ്ക്ക് 1.30ഓടെ ഛണ്ഡിഗഢില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ഭൗതികശരീരം ഏറ്റുവാങ്ങാന്‍ ബന്ധുക്കളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് എത്തിയിരുന്നു.

സൈനികരുടെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം ഭൗതികശരീരം പാങ്ങോട് സൈനിക ക്യാമ്പിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ രാവിലെ സൈനിക അകമ്പടിയോടെ തോമസ് ചെറിയാന്റെ ജന്മനാടായ പത്തനംതിട്ട ഇലന്തൂരിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് പത്തനംതിട്ടയില്‍ സംസ്‌കാരം നടത്തും.

1968ല്‍ 102പേരുമായി ഛണ്ഡിഗഢില്‍ നിന്ന് ലേയിലേക്ക് പോയ എഎന്‍ 32 എന്ന സോവിയേറ്റ് നിര്‍മ്മിത വിമാനം റോതാംഗ് പാസിന് സമീപം തകര്‍ന്നുവീണാണ് തെമസ് ചെറിയാന്‍ ഉള്‍പ്പെടെയുള്ളവരെ കാണാതായത്. തുടര്‍ന്ന് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം 2003ല്‍ ആയിരുന്നു വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.

Thomas Cherian’s body returned to his native land after 56 years

ശ്രീ പവൻ കല്യാൺ തിരുപ്പതിയിൽ പൊതുയോഗത്തിൽ ജങ്ങളെ അഭിസംബോധന ചെയുന്നു Live

0

ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ശ്രീ പവൻ കല്യാൺ തിരുപ്പതിയിൽ പൊതുയോഗത്തിൽ ജങ്ങളെ അഭിസംബോധന ചെയുന്നു Live

രജനികാന്ത് – ടി ജെ ജ്ഞാനവേൽ ചിത്രം വേട്ടയ്യൻ ട്രെയ്‌ലർ പുറത്ത്; ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

0

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ രചിച്ച് സംവിധാനം ചെയ്ത വേട്ടയ്യൻ്റെ ട്രെയ്‌ലർ പുറത്ത്. മാസ്സ് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസം മുൻപ് സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ഒക്ടോബർ 10 – ന് ആഗോള റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച വേട്ടയ്യൻ കേരളത്തിൽ വമ്പൻ റിലീസായി വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്.

ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നീ മലയാള താരങ്ങളും, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- എസ് ആർ കതിർ, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്- ഫിലോമിൻ രാജ്‌, ആക്ഷൻ- അൻപറിവ്, കലാസംവിധാനം- കെ കതിർ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വർദ്ധൻ. ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ – ശബരി.