Home Blog Page 173

മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ സിനിമയായ കത്തനാർ കേരളാ ഷെഡ്യൂൾ പാക്കപ്പ് ചിത്രം

0

ശ്രീ ഗോകുലം മൂവീസിന്റെ ചരിത്രത്തിൽ തന്നെ, ഒരു പക്ഷെ മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ സിനിമയായ കത്തനാർ കേരളാ ഷെഡ്യൂൾ പാക്കപ്പ് ആയിരിക്കുകയാണ്.

വർഷങ്ങൾ നീണ്ട പ്രയാണത്തിനൊടുവിൽ ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് കത്തനാർ അതിന്റെ വലിയൊരു ഘട്ടം പൂർത്തിയാക്കിയിരിക്കുന്നത്. ഇനി ഇറ്റലിയിലെ റോമിൽ 12 ദിവസത്തെ ചിത്രീകരണമാണ് ബാക്കിയുള്ളത്.

ഈ പ്രൊജക്റ്റുമായി ചേർന്ന് നിന്ന് വലിയൊരു കാലയളവിൽ, എല്ലാ വിധ പ്രതിസന്ധി ഘട്ടത്തിലും ഒന്നായി നിന്ന ഒരു പിടി നല്ല കലാകാരന്മാരുടെ വലിയ മനസ്സിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

അതിലുപരിയായി എടുത്തു പറയേണ്ട ആദ്യത്തെ പേര് ഞങ്ങളുടെ എത്രയും പ്രിയപ്പെട്ട, ശ്രീ ഗോകുലം ഗോപാലൻ സാറിന്റെയാണ്. ഹോളിവുഡ് സ്റ്റാൻഡേർഡിൽ ഒരു മലയാള സിനിമ നിർമിക്കാൻ കൂടെയുള്ള ടീമിനെ അങ്ങേയറ്റം വിശ്വസിച്ചു അവർക്കായി തന്റെ പരമാവധി കാര്യങ്ങൾ, മലയാള സിനിമ വ്യവസായത്തിന്റെ പരിമിതികൾ മറികടന്നു ചെയ്യുകയും, ഇത്രയും വലിയ തുക അതിനായി ഇൻവെസ്റ്റ്‌ ചെയ്തു എല്ലാകാലത്തും മലയാള സിനിമ ചരിത്രത്തിൽ നൂതന മാറ്റങ്ങൾ കൊണ്ട് വരുന്ന ദീർഘ ദർശിയായ അദ്ദേഹത്തിന്റെ കൂടെ നിൽക്കാൻ സാധിക്കുന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുകയും, സന്തോഷിക്കുകയും ചെയ്യുന്നു.

അടുത്തതായി എടുത്ത് പറയേണ്ട പേര് സഹോദര തുല്യനായ ജയസൂര്യയുടേതാണ്, ഒരു നടൻ ഒരു സിനിമക്കായി തന്റെ കരിയറിലെ നിർണായക സമയത്ത് ഇത്രയും കാലം മാറ്റിവെക്കുന്നത് നമ്മുടെ ഇൻഡസ്ട്രിയിൽ അപൂർവത്തിൽ അപൂർവം ആണ്. കേവലം അഭിനേതാവായി തന്റെ വേഷം അഭിനയിച്ചു മടങ്ങുന്നതിൽ നിന്നും വ്യത്യസ്തമായി സിനിമയുടെ പ്രാരംഭ ചർച്ച മുതൽ വര്ഷങ്ങളായി സിനിമയുടെ നന്മ മാത്രം മുൻനിർത്തി എല്ലാ കാര്യത്തിലും ക്രിയാത്മകമായി ഇടപെടുകയും, അഭിനേതാവ് എന്നതിനപ്പുറം ഒരു ടെക്‌നിഷ്യൻ എന്ന പോലെ ഒരേ സമയം മാനസികമായും, ശാരീരികമായും കഠിനാധ്വാനം ചെയ്ത ജയന് അദ്ദേഹത്തിന്റെ ആത്മാർപ്പണത്തിന്റെ ഫലം എല്ലാ രീതിയിലും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ചെയ്യുന്ന ഓരോ സിനിമയിലും തന്റെ ഏറ്റവും മികച്ച എഫർട്ട് ഇടുന്ന നാഷണൽ അവാർഡിലൂടെ സങ്കേതികമായി തന്റെ പ്രാഗൽഭ്യം തെളിയിച്ച പ്രിയപ്പെട്ട ഡയറക്ടർ റോജിൻ തോമസ്, ഇ യാത്രയിൽ ഉടനീളം കൂടെ നിന്ന പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു ചേട്ടൻ, കത്തനാരുടെ ലോകം മികച്ച ദൃശ്യനുഭവമാക്കാൻ തന്റെ എല്ലാവിധ അറിവും കഴിവും ഉപയോഗിച്ച് പരിശ്രമിക്കുന്ന D.O.P നീൽ ഡി കുഞ്ഞ, കത്തനാർ എന്ന ലോകം നമുക്ക് മുന്നിൽ തുറന്നിട്ട റൈറ്റർ രാമാനന്ദ്, വരികളിലെ ആ ലോകം യഥാർഥ്യത്തിലേക്ക് അതിന്റെ ഏറ്റവും മികച്ച രീതിയിൽ മാന്ദ്രികനെ പോലെ സൃഷ്ട്ടിച്ചു എടുക്കുന്ന പാൻ ഇന്ത്യ ലെവലിൽ വലിയ സിനിമകളുടെ ഭാഗമാകുന്ന പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യുമെർ അനീഷ്, ആർട്ട്‌ ഡയറക്ടർസ് അജി & രാം പ്രസാദ്, ഋഷിലാൽ-സ്റ്റിൽസ് ,റഫീഖ് -മേക്കിങ് വീഡിയോ, P.R.O മാരായ വാഴൂർ ജോസ് & ശബരി, അനിൽ & സൂര്യ യൂണിറ്റ് ടീം, പ്രൊഡക്ഷൻ ബോയ്സ്, ഗോഡ, ഡ്രൈവേഴ്സ്, ജൂനിയർ ആർട്ടിസ്റ് കോർഡിനേറ്റർ നജീബ്, ആയിരകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകൾ തുടങ്ങി സിനിമയുടെ പലപല മേഖലകളിലെ നിർവധിയാളുകൾ.

കൂടാതെ ശ്രീ ഗോകുലം മൂവീസിന്റെ തന്നെ കുടുംബാംഗങ്ങൾ. നിരവധി പ്രശ്നങ്ങളിൽ ഇടപെട്ട് എനിക്കെന്നും സഹായ ഹസ്തം നീട്ടുന്ന പ്രിയ പ്രവീൺ ചേട്ടനും, ബൈജുവേട്ടനും.

ഈ സിനിമയുടെ ഭാഗമായ ഓരോരുത്തരോടും പ്രത്യേയകം,പ്രത്യേയകം നന്ദി അറിയിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഈ രീതിയിൽ പറയുന്നതിന്റെ പരിമിതി മൂലം എല്ലാവരോടുമുള്ള ആത്മാർത്ഥമായ നന്ദി ചുരുങ്ങിയ വാക്കുകളിൽ അറിയിച്ചുകൊണ്ടും, സിനിമയുടെ തുടർന്നുള്ള കാര്യങ്ങളിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ടും നിർത്തട്ടെ.
സ്നേഹപൂർവ്വം കൃഷ്ണമൂർത്തി

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം ‘അഖണ്ഡ 2 ‘ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0

സിംഹ, ലെജൻഡ്, അഖണ്ഡ എന്നീ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം നന്ദമൂരി ബാലകൃഷ്ണയും സംവിധായകൻ ബോയപതി ശ്രീനുവും ഒന്നിക്കുന്ന പുതിയ ചിത്രം ‘അഖണ്ഡ 2’ ടൈറ്റിൽ പോസ്റ്റർ പുറത്ത്. നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത അഖണ്ഡക്ക് ശേഷം ഇവർ ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ്. എം തേജസ്വിനി നന്ദമൂരിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ബാലകൃഷ്ണയുടെയും ബോയപതി ശ്രീനുവിന്റെയും ആദ്യ പാൻ ഇന്ത്യ ചിത്രമാണിത്.

ശ്രദ്ധേയമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ടൈറ്റിൽ പോസ്റ്റർ ആത്മീയ ഘടകങ്ങളെ ഉൾക്കൊള്ളിച്ചിരിക്കുന്നു. ടൈറ്റിൽ ഫോണ്ടിൽ ദിവ്യ പ്രാധാന്യത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു ക്രിസ്റ്റൽ ലിംഗവും ശിവലിംഗവും ഉണ്ട്. ശിവന്റെ ഉന്മാദ നൃത്തത്തെ പ്രതിനിധീകരിക്കുന്ന രണ്ട് ദമരുകളാൽ ചുറ്റപ്പെട്ട താണ്ഡവം എന്ന ശക്തമായ അടിക്കുറിപ്പാണ് തലക്കെട്ടിനൊപ്പം ഉള്ളത്. പശ്‌ചാത്തലത്തിൽ ഗംഭീരമായ ഹിമാലയവും കാണാൻ സാധിക്കും. ഇതിഹാസ സമാനമായ സിനിമാനുഭവം വാഗ്ദാനം ചെയ്യുന്ന, മറക്കാനാവാത്ത രോമാഞ്ചം സമ്മാനിക്കുന്ന നിമിഷങ്ങൾ നിറഞ്ഞ ഒരു വമ്പൻ രണ്ടാം ഭാഗത്തിന്റെ സൂചനയാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്നത്.

ബാലകൃഷ്ണയുടെയും ബോയപതി ശ്രീനുവിന്റെയും ഏറ്റവും ചെലവേറിയ ചിത്രമായ അഖണ്ഡ 2 രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ അഖണ്ഡ 2 ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഛായാഗ്രഹണം- സി. രാംപ്രസാദ്, സന്തോഷ് ഡി ദേതാകെ, സംഗീതം- തമൻ എസ്, കല- എ. എസ്. പ്രകാശ്, എഡിറ്റർ- തമ്മിരാജു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ. പിആർഒ- ശബരി.

കേട്ടുമറന്ന മുത്തശ്ശിക്കഥയുടെ അതിമനോഹര ആവിഷ്കാരം; ‘പല്ലൊട്ടി 90s കിഡ്സ്’ലെ മനോഹര ഗാനം ‘പൂത കഥ’ എത്തി, ചിത്രം ഒക്ടോബർ 25 ന് തീയേറ്ററുകളിൽ എത്തും

0

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രം പല്ലൊട്ടി 90 സ് കിഡ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. മണികണ്ഠൻ അയ്യപ്പയുടെ സംഗീതത്തിൽ ശ്രയാ രാഘവ് ആലപിച്ച ‘പൂത കഥ’ എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ആലാപന മികവുകൊണ്ടും ദൃശ്യ മനോഹാരിത കൊണ്ടും ഒരു മുത്തശ്ശിക്കഥയെ അനുസ്മരിപ്പിക്കുന്ന മനോഹര ഗാനമാണ് ‘പൂത കഥ’. മണികണ്ഠൻ അയ്യപ്പ തന്നെയാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്.

സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമ്മിച്ച് നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്യ്ത ”പല്ലൊട്ടി 90 ‘s കിഡ്സ്” ഒക്ടോബർ 25 നാണ് പുറത്തിറങ്ങുന്നത്. റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, ബാഗ്ലൂർ ഇൻറെർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കയും തുടങ്ങി നിരവധി പുരസ്കാരങ്ങൾ ചിത്രം ഇതോടകം കരസ്ഥമാക്കിയിട്ടുണ്ട്.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

സംവിധാകൻ ജിതിൻ രാജിൻറെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ദീപക് വാസൻ ആണ്. ഷാരോൺ ശ്രീനിവാസ് ക്യാമറയും രോഹിത് വാരിയത് എഡിറ്റിങ്ങും മണികണ്ഠൻ അയ്യപ്പ സംഗീതവും നിർവ്വഹിക്കുന്നു. സുഹൈൽ കോയയുടെതാണ് വരികൾ. പ്രൊജക്ട് ഡിസൈൻ ബാദുഷ. ആർട്ട് ഡയയറക്ടർ ബംഗ്ലാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിജിത്ത്. ശബ്ദ രൂപകൽപ്പന ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ശബ്ദ മിശ്രണം വിഷ്ണു സുജാതൻ. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എൻ. കാസ്റ്റിംഗ് ഡയറക്ടർ അബു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോർ ബാബു.

സ്റ്റാര്‍ സിങ്ങര്‍ സീസൺ 9 ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര് 20 ന് ഏഷ്യാനെറ്റില്‍

0

പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗര്‍ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ഒക്ടോബര് 20 ന് വൈകുന്നേരം 6 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.
വാശിയേറിയ പോരാട്ടങ്ങൾക്കും നിരധി നിര്ണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ അരവിന്ദ് , നന്ദ , ദിഷ , അനുശ്രീ , ബൽറാം എന്നിവർക്കൊപ്പം പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ഒരാളും മാറ്റുരയ്ക്കാനെത്തുന്നു.
സീസൺ 9 ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായി എത്തിയത് ഗായകരായ കെ എസ് ചിത്ര , ,സിത്താര , വിധു പ്രതാപ് തുടങ്ങിയവരാണ് . അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തിയിട്ടുണ്ട് . ഈ ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരനും ഉണ്ടാകും.
സ്റ്റാർ സിംഗര്‍ സീസൺ 9 ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്ത ചലച്ചിത്ര താരം വിദ്യ ബാലൻ ഈ വേദിയിൽ എത്തുന്നു . കൂടാതെ അന്ന പ്രസാദ് , ബിജു കുട്ടൻ , ബിനു അടിമാലി , മാവേലിക്കര ഷാജി , രശ്മി തുടങ്ങിയവരുടെ പ്രകടനങ്ങളും ഗ്രാൻഡ് ഫിനാലെക്ക് മാറ്റുകൂട്ടും .

Star Singer Season 9 Grand Finale on October 20

ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിലെ സൂപ്പർഹിറ്റ് ഗാനം “മിണ്ടാതെ” വീഡിയോ പുറത്ത്

0

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കറിലെ ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്ത്. ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന “മിണ്ടാതെ” എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ഈ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത് വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. യാസിൻ നിസാറും ശ്വേത മോഹനും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് വൈശാഖ് സുഗുണനാണ്. കാഴ്ചക്കാരുടെ മനസ്സുകൾ കീഴടക്കുന്ന ഒരു മെലഡിയായി ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിൽ, ദുൽഖർ സൽമാന്റെ കഥാപാത്രവും നായികാ വേഷം ചെയ്യുന്ന മീനാക്ഷി ചൗധരിയുടെ കഥാപാത്രവും തമ്മിലുള്ള മനോഹരമായ പ്രണയ നിമിഷങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 31 ന് ദീപാവലിക്കാണ് ചിത്രം ആഗോള റിലീസായെത്തുക. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്.

വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്‌സാണ്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ലക്കി ഭാസ്കർ ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ലക്കി ഭാസ്കർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു ബാങ്ക് കാഷ്യറുടെ കഥാപാത്രമാണ് ദുൽഖർ അവതരിപ്പിക്കുന്നത്.

ഹൈദരാബാദിൽ പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സെറ്റുകളിലാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രം യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്നു.

ഛായാഗ്രഹണം- നിമിഷ് രവി, സംഗീത സംവിധാനം- ജി വി പ്രകാശ് കുമാർ, എഡിറ്റിംഗ്- നവീൻ നൂലി, കലാസംവിധാനം- ബംഗ്ലാൻ, പിആർഒ- ശബരി

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘എസ് ഡി ടി 18’; ‘ഇൻട്രൂഡ് ഇൻ ടു ദ വേൾഡ് ഓഫ് ആർക്കാഡി’ വീഡിയോ പുറത്ത്

0

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിലെ ‘ഇൻട്രൂഡ് ഇൻ ടു ദ വേൾഡ് ഓഫ് ആർക്കാഡി’ വീഡിയോ പുറത്ത്. ‘എസ് ഡി ടി 18’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലെ ആവേശകരമായ ഈ വീഡിയോ സായ് ദുർഗ തേജിന് ജന്മദിന ആശംസകൾ നേർന്ന് കൊണ്ടാണ് നിർമ്മാതാക്കൾ പുറത്ത് വിട്ടിരിക്കുന്നത്. പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ ഹനുമാൻ നിർമ്മിച്ച പ്രൈംഷോ എന്റർടൈൻമെന്റിലെ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയുമാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഐശ്വര്യ ലക്ഷ്മിയാണ് ഈ വമ്പൻ പീരിയഡ്-ആക്ഷൻ ഡ്രാമയിലെ നായിക.

വിരൂപാക്ഷ, ബ്രോ എന്നീ തുടർച്ചയായ ഹിറ്റുകൾ നൽകിയ സായ് ദുർഗ തേജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ‘എസ് ഡി ടി 18’. ദുഷ്ടശക്തികളുടെ പിടിയിലായ ഈ ഭൂമി ഏറെക്കാലമായി രക്ഷകന്റെ വരവിനായി കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പ് ഇപ്പോൾ അവസാനിച്ചു കഴിഞ്ഞു എന്ന തീമിലാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ‘ഇൻട്രൂഡ് ഇൻ ടു ദ വേൾഡ് ഓഫ് ആർക്കാഡി’ അവതരിപ്പിച്ചിരിക്കുന്നത്. അതിശയകരമായ സെറ്റുകൾ, സങ്കീർണ്ണമായ ആയുധങ്ങൾ, അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളിലേക്ക് നടത്തുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നായകൻ വർധിത വീര്യത്തോടെ, തീപിടിച്ച ഭൂമിയിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഇതിന്റെ അവസാന ഫ്രെയിമുകൾ ശ്രദ്ധേയമാണ്. വരാനിരിക്കുന്ന കാര്യങ്ങളുടെ ആവേശകരമായ ഒരു പ്രിവ്യൂ ആണ് ഈ വീഡിയോ തരുന്നത്.

സായ് ദുർഗ തേജ് ആദ്യമായാണ് ഇത്തരത്തിലുള്ള ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. രചന- സംവിധാനം- രോഹിത് കെ പി, നിർമ്മാതാക്കൾ- കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ- പ്രൈംഷോ എന്റർടെയ്ൻമെന്റ്, പിആർഒ- ശബരി.

240 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടി രജനികാന്തിന്റെ വേട്ടയ്യൻ; കേരളാ ഡിസ്ട്രിബൂഷൻ ശ്രീ ഗോകുലം മൂവീസ്

0

സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായ വേട്ടയ്യൻ റിലീസ് ചെയ്ത് ആദ്യ വീക്കെൻഡിൽ നേടിയ ആഗോള കളക്ഷൻ 240 കോടിക്ക് മുകളിൽ. കേരളത്തിലും ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച വേട്ടയ്യൻ കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്തത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ, ശക്തമായ ആഖ്യാനത്തിലൂടെയും അതിശയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും പ്രേക്ഷകരെ ആകർഷിച്ചു.

അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണാ ദഗ്ഗുബതി, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഓരോ അഭിനേതാക്കളും മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടുന്നുണ്ട്. ഈ വർഷത്തെ ഏറ്റവും താരനിബിഡമായ ചിത്രങ്ങളിലൊന്നാണ് വേട്ടയ്യൻ. നീതി, അധികാരം, ഏറ്റുമുട്ടൽ കൊലപാതകം, അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം, എല്ലാ പ്രായത്തിലുമുള്ള കാഴ്ചക്കാരെ ആകർഷിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനങ്ങളും പശ്‌ചാത്തല സംഗീതവും സൂപ്പർ ഹിറ്റാണ്.

വേട്ടയ്യന് ലഭിച്ച മികച്ച പ്രതികരണത്തിന്, നിർമ്മാതാവായ സുബാസ്കരൻ അല്ലിരാജ തന്റെ അഗാധമായ അഭിമാനവും നന്ദിയും പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നുള്ള പിന്തുണ തങ്ങളെ വിനയാന്വിതരാക്കുന്നു എന്നും, മികച്ച അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ചിത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ഛായാഗ്രഹണം- എസ് ആർ കതിർ, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്- ഫിലോമിൻ രാജ്‌, ആക്ഷൻ- അൻപറിവ്, കലാസംവിധാനം- കെ കതിർ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വർദ്ധൻ. ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ – ശബരി.

ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിലെ സൂപ്പർഹിറ്റ് ഗാനം “മിണ്ടാതെ” വീഡിയോ റിലീസ് നാളെ

0

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കറിലെ വീഡിയോ ഗാനത്തിന്റെ റിലീസ് നാളെ. ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന “മിണ്ടാതെ” എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ വീഡിയോയാണ് നാളെ വൈകുന്നേരം 4.05 ന് പുറത്തു വരിക. ഒക്ടോബർ 31 ന് ദീപാവലിക്കാണ് ചിത്രം ആഗോള റിലീസായെത്തുക. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്‌സാണ്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ലക്കി ഭാസ്കർ ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

വാത്തി എന്ന ബ്ലോക്ക്ബസ്റ്റർ ധനുഷ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്കർ.1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം, പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സൈറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ലക്കി ഭാസ്കറിൽ ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ഈ ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തുക

പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ലക്കി ഭാസ്കറിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിമിഷ് രവി എന്നിവരാണ്. എഡിറ്റിംഗ് നവീൻ നൂലി, കലാസംവിധാനം- ബംഗ്ലാൻ, പിആർഒ- ശബരി.

കൂടൽ ചിത്രീകരണം ആരംഭിച്ചു. ബിബിൻ നായകൻ…പാലക്കാടും കോയമ്പത്തൂരും ലൊക്കേഷൻസ്

0

പി ആൻ്റ് ജെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജിതിൻ കെ വി നിർമ്മിച്ച് ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “കൂടൽ “ചിത്രീകരണം തുടങ്ങി. ബിബിൻ ജോർജ് നായകനാകുന്ന ചിത്രത്തിൻ്റെ ലൊക്കേഷൻസ് പാലക്കാടും കോയമ്പത്തൂരുമാണ്.

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നാല് നായികമാരാണുള്ളത്. മറീന മൈക്കിൾ, റിയ, നിയ വർഗ്ഗീസ് എന്നിവർക്കൊപ്പം അനു സിത്താരയുടെ സഹോദരി അനു സോനാരയും നായികയാകുന്നു. തമിഴിലെ പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ പിതാവ് ഗജരാജ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.

വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസ്സേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

ഇന്നത്തെ യുവത്വത്തിൻ്റെ ആഘോഷവും അവർക്കിടയിലുണ്ടാകുന്ന സംഭവ വികാസങ്ങളും പറയുന്ന ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളാണ്. “ഒരു കാറ്റ് മൂളണ് ……. ” എന്ന വൈറൽ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പെരുമ്പടപ്പും നായകൻ ബിബിൻ ജോർജും കൂടലിൽ ഗാനങ്ങൾ പാടി അഭിനയിക്കുന്നു.

ചെക്കൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാടാണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഷജീർ പപ്പയാണ് ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നത്.

കോ റൈറ്റേഴ്‌സ് – റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ – സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കണ്ട്രോളർ – ഷൗക്കത്ത് വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അസിം കോട്ടൂർ,
എഡിറ്റിങ് – ജർഷാജ് കൊമ്മേരി, കലാ സംവിധാനം – അസീസ് കരുവാരകുണ്ട്, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം – ആദിത്യ നാണു, സംഗീത സംവിധാനം – സിബു സുകുമാരൻ, മണികണ്ഠൻ പെരുമ്പടപ്പ്, ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി, ബിജിഎം – സിബു സുകുമാരൻ, ഗാനരചന – ഷിബു പുലർക്കാഴ്ച, ഇന്ദുലേഖ വാര്യർ, എം കൃഷ്ണൻ കുട്ടി, ഷാഫി, നിഖിൽ അനിൽകുമാർ, ഗായകർ – വിനീത് ശ്രീനിവാസൻ, യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്, ശില്പ അഭിലാഷ്, സൗണ്ട് ഡിസൈൻ- വിഷ്ണു കെ. പി, കോറിയോഗ്രാഫർ – വിജയ് മാസ്റ്റർ,
സംഘട്ടനം – മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ – മോഹൻ സി നീലമംഗലം, അസിസ്റ്റന്റ് ഡയറക്ടർസ് – അനൈക ശിവരാജ്, പി ടി ബാബു, സത്യൻ ചെർപ്പുളശ്ശേരി, യാസിർ പരതക്കാട്, സ്റ്റിൽസ്‌ – രബീഷ് ഉപാസന, ലൊക്കേഷൻ മാനേജർ – ഉണ്ണി അട്ടപ്പാടി, പോസ്റ്റർ ഡിസൈൻ – മനു ഡാവിഞ്ചി, പി ആർ ഓ- എം കെ ഷെജിൻ, അജയ് തുണ്ടത്തിൽ

സാബുമോൻ സംവിധായക കുപ്പായം അണിയുന്നു; സ്പൈർ പ്രൊഡക്ഷൻസ് നിർമാണം

0

മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സാബുമോൻ സംവിധായകനാകുന്നു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്നു. സ്പൈർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ആറാമത്തെ ചിത്രതത്തിൽ പ്രയാഗ മാർട്ടിൻ പ്രധാന വേഷത്തിലെത്തുന്നു.

കോർട്ട റൂം ഡ്രാമ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. യഥാർത്ഥ ജീവിതത്തിൽ വക്കീലും കൂടിയായ താൻ ആദ്യ സിനിമ സംവിധാനം ചെയ്യുന്നതും കോടതി മുറിയിൽ ഉള്ളിലാണെന്ന് നാളുകൾക്ക് മുൻപേ അറിഞ്ഞിരുന്ന കാര്യമാണെന്ന് സാബുമോൻ പ്രതികരിച്ചു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തുപറയാൻ കഴിയില്ലെന്നും വരും ദിവസങ്ങളിൽ അപ്ഡേറ്റുകൾ പുറത്തുവിടുമെന്നും സാബുമോൻ കൂട്ടിച്ചേർത്തു.

ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ വേട്ടയ്യനിൽ സാബുമോൻ ‘കുമരേശൻ’ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. തീയേറ്ററിൽ കയ്യടികൾ നിറഞ്ഞ് നിൽക്കുന്ന വേളയിലാണ് സാബുമോന്റെ സംവിധാന പ്രഖ്യാപനം.

നാനി- ശ്രീകാന്ത് ഒഡേല ചിത്രം “നാനിഒഡേല 2” ലോഞ്ച്

0

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലോഞ്ച് നടന്നു. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ടീം ഒന്നിക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് താൽകാലികമായി നൽകിയിരിക്കുന്ന പേര് “നാനിഒഡേല 2” എന്നാണ്. ദസറ ആഘോഷത്തിന്റെ ശുഭദിനത്തിലാണ് ചിത്രത്തിന്റെ ലോഞ്ച് നടന്നത്.

ദസറയ്ക്ക് നിരവധി അവാർഡുകൾ ലഭിക്കുകയും വളരെയധികം ജനപ്രീതി നേടുകയും ചെയ്തതോടെ, ഇതേ ടീമിന്റെ ഈ പുതിയ പാൻ ഇന്ത്യൻ ചിത്രം സൃഷ്ടിക്കുന്ന ആവേശം വളരെ വലുതാണ്. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ് കഥാപാത്രമായാണ് നാനിയെ ഈ ചിത്രത്തിൽ ശ്രീകാന്ത് ഒഡേല അവതരിപ്പിക്കാൻ പോകുന്നത്. അതിനായി ആകർഷകമായ തിരക്കഥയോടുകൂടിയ വലിയ കാൻവാസിലുള്ള ചിത്രമാണ് അദ്ദേഹമൊരുക്കാൻ പോകുന്നത്. ഈ കഥാപാത്രത്തിനായി ശാരീരികമായി വലിയൊരു പരിവർത്തനം വരുത്താനുള്ള ഒരുക്കത്തിലാണ് നാനി. ദസറയുടെ 100 മടങ്ങ് സ്വാധീനം സൃഷ്ടിക്കാൻ ഈ പ്രോജക്റ്റ് ലക്ഷ്യമിടുന്നുവെന്ന് നാനി അടുത്തിടെ പ്രസതാവിച്ചിരുന്നു.

നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് “നാനിഒഡേല 2” ഒരുങ്ങുന്നത്. കഥപറച്ചിൽ, നിർമ്മാണ നിലവാരം, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവയുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന തലത്തിൽ ചിത്രമെത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

ചിരഞ്ജീവി- വസിഷ്ഠ ചിത്രം വിശ്വംഭര ടീസർ പുറത്ത്

0

തെലുങ്ക് മെഗാതാരം ചിരഞ്ജീവി നായകനായ ബിഗ് ബഡ്ജറ്റ് ചിത്രമായ വിശ്വംഭരയുടെ ടീസർ പുറത്ത്. ദസറ ആഘോഷങ്ങൾ പ്രമാണിച്ചാണ് ടീസർ റിലീസ്. സൂപ്പർ ഹിറ്റ് സംവിധായകൻ വസിഷ്ഠ രചിച്ചു സംവിധാനം ചെയ്ത ഈ മാസ്സ് ഫാന്റസി അഡ്വെഞ്ചർ ചിത്രം നിർമ്മിക്കുന്നത് യു വി ക്രിയേഷൻസാണ്. വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വിക്രം റെഡ്ഡി.

കാഴ്ചക്കാരെ പ്രപഞ്ചത്തിനപ്പുറമുള്ള മെഗാ മാസിലേക്ക് കൊണ്ടു പോകുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഒരു നിഗൂഢ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിൽ ദുഷ്ട ശക്തിയോട് ഏറ്റു മുട്ടുന്ന ചിരഞ്ജീവിയെ ആണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സൂപ്പർഹീറോയെപ്പോലെ പറക്കുന്ന കുതിരപ്പുറത്ത് എൻട്രി നടത്തുന്ന ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ദൈവിക ശ്കതിയുടെ സൂചനയും നൽകികൊണ്ട്, ഹനുമാൻ ഭഗവാൻറെ പ്രതിമയുടെ മുന്നിൽ ഭീമാകാരമായ ഒരു ഗദയുമായി നിൽക്കുന്ന രീതിയിലാണ് ടീസർ അവസാനിപ്പിച്ചിരിക്കുന്നത്.

ബിംബിസാര എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിച്ച വസിഷ്ഠ ഒരുക്കുന്ന വിശ്വംഭര, മികച്ച വിഎഫ്എക്സ്, വമ്പൻ ആക്ഷൻ രംഗങ്ങൾ എന്നിവകൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ചിരഞ്ജീവിക്കൊപ്പം തൃഷ കൃഷ്ണൻ, അഷിക രംഗനാഥ്, കുനാൽ കപൂർ, സുർഭി, ഇഷ ചൗള എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- ഛോട്ടാ കെ നായിഡു, സംഗീതം-എം. എം. കീരവാണി, എഡിറ്റിംഗ്- കോട്ടഗിരി വെങ്കടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, പ്രൊഡക്ഷൻ ഡിസൈനർ- എ. എസ് പ്രകാശ്, സ്റ്റൈലിസ്റ്റ്- സുസ്മിത കൊനിഡെല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി.