Home Blog Page 171

ആന്ധ്ര- തെലുങ്കാനയിൽ 100-ലധികം പ്രീമിയർ ഷോകളുമായി ലക്കി ഭാസ്കർ; കേരളത്തിൽ ഇല്ലാത്തതെന്തെന്ന ചോദ്യവുമായി ആരാധകർ

0

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31 ന് ആഗോള റിലീസായി എത്തുകയാണ്. ദീപാവലിക്ക് വമ്പൻ റിലീസായി ഈ ചിത്രം കേരളത്തിലും ഗൾഫിലും വിതരണം ചെയ്യന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത്, സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ മെഗാ റിലീസായെത്തുന്ന ചിത്രം ഒക്ടോബർ 30 വൈകുന്നേരം 6 മണി മുതൽ നൂറിലധികം പ്രീമിയർ ഷോകളാണ് അവിടെ കളിക്കുക.

എന്നാൽ കേരളത്തിൽ വമ്പൻ പ്രേക്ഷക പിന്തുണയുണ്ടായിട്ടും ഈ ദുൽഖർ ചിത്രത്തിന്റെ പ്രീമിയർ ഷോകൾ കേരളത്തിൽ ഇല്ലാത്തതെന്തെന്ന ചോദ്യവുമായാണ് ആരാധകർ മുന്നോട്ട് വരുന്നത്. കേരളത്തിൽ ചിത്രത്തിന് പ്രീമിയർ ഷോകൾ ഇല്ലാത്തതിൽ അവർ കടുത്ത നിരാശയിലുമാണ്. ഏതായാലും ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളിലെ പ്രീമിയർ ഷോകളിലൂടെ ദീപാവലി റിലീസ് ചിത്രങ്ങൾക്കിടയിൽ വമ്പൻ കുതിപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് ലക്കി ഭാസ്കർ. കൊച്ചി, ദുബായ് എന്നിവിടങ്ങളിൽ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് പ്രമോഷൻ ഇവന്റുകൾക്കും വമ്പൻ ജനപിന്തുണയാണ് ലഭിച്ചത്. ഇനി ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുമായി ദുൽഖർ സൽമാനും സംഘവും എത്തുന്നുണ്ട്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ, ഗാനങ്ങൾ എന്നിവയെല്ലാം ഇതിനോടകം വലിയ ശ്രദ്ധയാണ് നേടിയെടുത്തത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഒരു വർഷത്തിന് മുകളിലെ ഇടവേളക്ക് ശേഷം ദുൽഖർ നായകനായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. അത്കൊണ്ട് തന്നെ ലക്കി ഭാസ്കറിലുള്ള പ്രേക്ഷക പ്രതീക്ഷകളും ചിത്രത്തിനായുള്ള കാത്തിരിപ്പും വളരെ വലുതാണ്.

രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും

0

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും രാഹുലിന്റെ നാട്ടുകാർ പറയുന്നു. ഞങ്ങൾ രാഹുലിനുവേണ്ടി പാലക്കാട് പ്രവത്തിക്കാൻ പോകുന്നുണ്ട്,വിവാദങ്ങളെല്ലാം വെറുതെയാണെന്നും 100 ശതമാനം വിജയം രാഹുലിന് പ്രതീക്ഷിക്കുന്നു. രാഹുൽ ഈ കേരളത്തിന്റെ പുത്രനാണ്, രാഹുൽ ജനങ്ങളെ ഭരിക്കുന്ന ആളല്ല സേവിക്കുന്ന ആളാണ്, പാലക്കാട് വിജയിച്ചു വന്നാൽ രാഹുലിന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും രാഹുലിന്റെ നാട്ടിലെ ജനങ്ങൾ പറയുന്നു, വീഡിയോ കാണാം https://youtu.be/mSf8irez2tE?si=QOokD2C-VRu9q4Fh

നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു

0

മലയാളം തമിഴ് സിനിമകളിൽ ശ്രദ്ധേയ ആയ നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു. റോഷനാണ് അഞ്ജുവിന്റെ വരൻ, വിവാഹ നിശ്ചയ ചിത്രങ്ങൾ താരം തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്.

2013 ൽ നേരം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ അനുജത്തിയായാണ് അഞ്ജു സിനിമയിലെത്തുന്നത്, അതിനുശേഷം മലയാളം തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയതാരമായി മാറി അഞ്ജു.

കോട്ടയംകാരിയായ അഞ്ജുവിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

Actress Anju kurian got engaged

നസ്‌ലെൻ -ഗിരീഷ് എ ഡി ചിത്രം ‘ഐ ആം കാതലൻ’ ട്രൈലെർ പുറത്ത്

0

സൂപ്പർ ഹിറ്റായ തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നിവക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ ഡി- നസ്‌ലെൻ ടീമൊന്നിച്ച ‘ഐ ആം കാതലൻ’ ന്റെ ട്രൈലെർ പുറത്ത്. നവംബർ 7 നാണ് ചിത്രത്തിന്റെ റിലീസ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും, പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാണം ടിനു തോമസ് (ഹിറ്റ്മേക്കേഴ്‌സ് എൻ്റർടെയിൻമെൻ്റ്സ്). ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. പ്രശസ്ത നടനായ സജിൻ ചെറുകയിൽ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഗിരീഷ് എ ഡി- നസ്‌ലൻ ചിത്രം ‘പ്രേമലു’ മലയാളത്തിലെ നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ നിന്ന് ഇതുവരെ കണ്ടെതെങ്കിൽ, ‘ഐ ആം കാതലൻ’-ൽ ത്രില്ലിംഗ് ആയ മുഹൂർത്തങ്ങൾക്കും പ്രാധാന്യം ഉണ്ടെന്ന് ട്രൈലെർ സൂചിപ്പിക്കുന്നു. അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.

ഛായാഗ്രഹണം- ശരൺ വേലായുധൻ, സംഗീതം-സിദ്ധാർത്ഥ പ്രദീപ്, എഡിറ്റിംഗ്- ആകാശ് ജോസഫ് വർഗീസ്, കലാസംവിധാനം – വിവേക് കളത്തിൽ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് – സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ – അനിൽ ആമ്പല്ലൂർ, മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രൊമോഷൻ- ഒബ്സ്ക്യൂറ, പിആർ ഒ – ശബരി.

ദുബായ് ഗ്ലോബൽ വില്ലേജിനെ വർണ്ണാഭമാക്കി ദുൽഖർ സൽമാൻ

0

രണ്ട് ദിവസം മുൻപ് കൊച്ചിയിലെ ലുലു മാളിൽ പ്രേക്ഷകരെ ആവേശകടലിലാഴ്ത്തിയ ദുൽഖർ സൽമാൻ, കഴിഞ്ഞ ദിവസം ഇളക്കി മറിച്ചത് ദുബായ് ഗ്ലോബൽ വില്ലേജിനെ. തന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രചരണാർത്ഥം കഴിഞ്ഞ ദിവസം ദുബായ് ഗ്ലോബൽ വില്ലേജിലെത്തിയ ദുൽഖർ സൽമാനെ വരവേൽക്കാനെത്തിയത് ജനസമുദ്രം. ചിത്രത്തിലെ നായികയായ മീനാക്ഷി ചൗധരിയും ദുൽഖറിനൊപ്പം ഉണ്ടായിരുന്നു. ആരാധകരുടെ ഈ സ്‌നേഹവും വരവേൽപ്പും തന്നെ ഏറെ ആവേശം കൊള്ളിക്കുന്നു എന്ന് പറഞ്ഞ ദുൽഖർ, വേദിയിൽ നായിക മീനാക്ഷിക്കൊപ്പം നൃത്തം വെക്കുകയും ചെയ്തു. കേരളത്തിന് പുറമെ ഗൾഫിലും ദുൽഖർ സൽമാനുള്ള ജനപ്രീതിക്ക് അടിവരയിടുന്നതായിരുന്നു ദുബായ് ഗ്ലോബൽ വില്ലേജിലെ വർണ്ണ ശബളമായ ഇവൻ്റിൽ എത്തിയ ജനസമുദ്രം.

കൊച്ചി, ദുബായ് എന്നിവക്ക് ശേഷം, ചിത്രത്തിന്റെ പ്രൊമോഷൻ ഇവന്റുകൾ ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ വെച്ചും നടക്കും. ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31 ന് ദീപാവലിക്കാണ് ആഗോള റിലീസായെത്തുക. കേരളത്തിലും ഗൾഫിലും ഈ ചിത്രം വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. വേഫെറർ ഫിലിംസ് ഗൾഫിൽ ആദ്യമായി വിതരണം ചെയ്യുന്ന ചിത്രമാണ് ലക്കി ഭാസ്കർ. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത്, സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ അസാധാരണമായ കഥ പറയുന്ന ചിത്രം, 1980 – 90 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഒരു പീരീഡ് ഡ്രാമ ത്രില്ലറാണ്. ഒക്ടോബർ 21 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രൈലെർ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് ആരാധകരും സിനിമാ പ്രേമികളും ചിത്രം കാത്തിരിക്കുന്നത്.

14 വർഷത്തിന് ശേഷം വീണ്ടും പ്രദർശനത്തിനെത്തി പൃഥ്വിരാജ്- അമൽ നീരദ് ചിത്രം അൻവർ

0

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം അൻവർ കേരളത്തിലെ ലിമിറ്റഡ് സ്‌ക്രീനുകളിൽ വീണ്ടും റിലീസ് ചെയ്തു. കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഒക്ടോബർ 25 ന് റീ റിലീസ് ചെയ്ത ചിത്രം നൂതനമായ ദൃശ്യ- ശബ്ദ മികവോടെയാണ് പ്രദർശനം ആരംഭിച്ചത്. 14 വർഷത്തിന് ശേഷമാണ് ഈ പൃഥ്വിരാജ് ചിത്രം റീ റിലീസ് ചെയ്തിരിക്കുന്നത്. ഡോൾബി അറ്റ്മോസ് ഫോർ കെയിലാണ് ചിത്രം വീണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തിയത്. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ഈ ചിത്രം ആദ്യം റിലീസ് ചെയ്തത് 2010 ലാണ്. ഈ ചിത്രത്തെ ആസ്പദമാക്കി ഒരു ഹിന്ദി വെബ് സീരീസും ഒരുങ്ങുന്നുണ്ട്. “കശ്മീർ കാബൂൾ കറാച്ചി” എന്ന പേരിൽ ഒരുങ്ങുന്ന ഈ വെബ് സീരിസ് 2025 ൽ റിലീസ് ചെയ്യും. ഇത് കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗവും ആലോചനയിലുണ്ടെന്നും നിർമ്മാതാവ് അറിയിച്ചു.

സാഹിത്യകാരനായ ഉണ്ണി ആർ, അമൽ നീരദ് എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസെഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനോൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം- സതീഷ് കുറുപ്പ്, സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- വിവേക് ഹർഷൻ, കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ- തപസ് നായക്, ആക്ഷൻ – അനൽ അരശ്, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, പ്രോക്ഷൻ കൺട്രോളർ- അനിൽ മാത്യു, പ്രൊമോഷൻസ് -വിപിൻ പോഫാക്റ്റിയോ, ഡിസൈൻസ്- മിൽക്ക് വീഡ്, പിആർഒ- ശബരി, അരുൺ പൂക്കാടൻ.

ലുലു മാളിനെ ആവേശകടലാക്കി ദുൽഖർ സൽമാൻ

0

ലുലു മാളിനെ ആവേശക്കടലാക്കി മാറ്റി മലയാളത്തിന്റെ ദുൽഖർ സൽമാൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രചരണാർത്ഥം കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിക്കാണ് ദുൽഖർ സൽമാൻ കൊച്ചിയിലെ ലുലു മാളിൽ എത്തിയത്. ലക്കി ഭാസ്കറിന്റെ സംവിധായകനായ വെങ്കി അറ്റ്ലൂരി, ചിത്രത്തിലെ നായികയായ മീനാക്ഷി ചൗധരി എന്നിവരും ദുൽഖറിനൊപ്പം ഉണ്ടായിരുന്നു. ആരാധകർക്കൊപ്പം സംവദിക്കുകയും ലക്കി ഭാസ്കറിനെ കുറിച്ച് സംസാരിക്കുകയും ചെയ്ത ദുൽഖർ, തന്റെ പുതിയ മലയാള ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും പ്രേക്ഷകരുമായി പങ്കു വെച്ചു.

ഇവർക്കൊപ്പം ഡി ജെ ശേഖർ, ഡബ്സി, രശ്മി സതീഷ് എന്നിവരുടെ പെർഫോമൻസും ആ വേദിയിൽ വെച്ചു നടന്നു. ഡബ്സിയുടെ ഗാനത്തിനൊപ്പം ദുൽഖർ ഉൾപ്പെടെയുള്ളവർ നൃത്തം വെച്ചതും ആരാധകരെ ആവേശം കൊള്ളിച്ചു. ദുൽഖർ നായകനായ പുതിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31 നു ആഗോള റിലീസായെത്തും. കേരളത്തിലും ഗൾഫിലും ഈ ചിത്രം വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ മറ്റു പ്രമോഷൻ ഇവന്റുകൾ ഇനി ദുബായ്, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ വെച്ചും നടക്കും.

സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന്റെ ട്രൈലെർ സമൂഹ മാധ്യമങ്ങളിൽ വലിയ ഹിറ്റായി മാറിയിട്ടുണ്ട്. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ അസാധാരണമായ കഥ പറയുന്ന ചിത്രമാണ് ലക്കി ഭാസ്കർ.

ഇ ടി മുതൽ കുട്ടിച്ചാത്തൻ വരെ; കൂടുതൽ ഇമാജിനേഷൻ ആവശ്യമായത് കുട്ടികളുടെ ചിത്രങ്ങൾക്ക് – ലിജോ ജോസ് പെല്ലിശ്ശേരി

0

ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണേണ്ട സിനിമകളുടെ കാറ്റഗറിയിൽ വരുന്നവയാണ് കുട്ടികളുടെ ചിത്രങ്ങളെന്നും അത്തരം സിനിമകൾക്ക് വലിയ ഇമാജിനേഷൻ ആവിശ്യമാണെന്നും പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

‘പല്ലൊട്ടി 90 ‘s കിഡ്സ്’ എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി സിനിമാപ്രാന്തന്റെ യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സ്ട്രാ ടെറസ്ട്രിയൽ (ഇ.ടി) മുതൽ മൈ ഡിയർ കുട്ടിചാത്തൻ വരെ പ്രേക്ഷകർ ഏറ്റെടുത്ത ഒരുപാട് സിനിമകൾ ലോകത്ത് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല്ലൊട്ടി ഒരു കുട്ടികളുടെ സിനിമയാണെന്നും നമ്മുടെയൊക്കെ കുട്ടിക്കാലം നന്നായി അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് പല്ലൊട്ടി 90’സ് കിഡ്സ്. സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമ്മിച്ച് നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്യ്ത ‘പല്ലൊട്ടി 90 സ് കിഡ്സ്” നാളെയാണ് പുറത്തിറങ്ങുന്നത്. റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, ബാഗ്ലൂർ ഇൻറെർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കയും തുടങ്ങി നിരവധി പുരസ്കാരങ്ങൾ ചിത്രം ഇതോടകം കരസ്ഥമാക്കിയിട്ടുണ്ട്.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

സംവിധാകൻ ജിതിൻ രാജിൻറെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ദീപക് വാസൻ ആണ്. ഷാരോൺ ശ്രീനിവാസ് ക്യാമറയും രോഹിത് വാരിയത് എഡിറ്റിങ്ങും മണികണ്ഠൻ അയ്യപ്പ സംഗീതവും നിർവ്വഹിക്കുന്നു. സുഹൈൽ കോയയുടെതാണ് വരികൾ. പ്രൊജക്ട് ഡിസൈൻ ബാദുഷ. ആർട്ട് ഡയയറക്ടർ ബംഗ്ലാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിജിത്ത്. ശബ്ദ രൂപകൽപ്പന ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ശബ്ദ മിശ്രണം വിഷ്ണു സുജാതൻ. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എൻ. കാസ്റ്റിംഗ് ഡയറക്ടർ അബു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോർ ബാബു.

ഹാഷിറിന്റെ ആദ്യ സിനിമ ശ്രീ ഗരുഡകൽപ്പ നിർമ്മിച്ചത് റെജിമോൻ – സനൽകുമാർ കൂട്ടുകെട്ട്

0

ശ്രീ ശ്രീ ഗരുഡകൽപ്പ’യുടെ ഒറ്റപ്പാലത്തു ചിത്രീകരിച്ച ഷെഡ്യൂളിൽ ആണ് ഇൻസ്റ്റാഗ്രാം റീലിസിലൂടെ മലയാളിളുടെ പ്രിയങ്കരനായി മാറിയ ഹാഷിർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് , ഹാഷിറിന്റെ ആദ്യ സിനിമ ശ്രീ ഗരുഡൽപയാണെങ്കിലും റിലീസ് ചെയ്ത സിനിമ, സൂപ്പർ ഹിറ്റ് ആയ “വാഴ’ യാണ് , ഹാഷിറിനെ ഇതുവരെ കാണാത്ത രീതിയിൽ ഒരു പുതിയ Make Overi- ലാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് . നിർമാതാക്കളായ റെജിമോൻ സനൽകുമാറിന്റെ നിര്ബന്ധപ്രകാരമാണ് ഹാഷിറിനെ സിനിമയിലെ പ്രധാന സീനുകളിലെ ഭാഗമാക്കാൻ തീരുമാനിച്ചത്.

ഒന്നരലക്ഷംജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി ഷൂട്ട് ചെയ്ത “ശ്രീ ഗരുഡകൽപ്പ’യുടെ” ക്ലൈമാക്സ് സീനുകൾ സിനിമയുടെ എടുത്ത പറയേണ്ടേ പ്രേത്യേകതയാണ് , നായകൻ ബിനു പപ്പുവും പുതുമുഖം ജയേഷിനുമൊപ്പം ഒരുലക്ഷം ജൂനിയർ ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന പ്രധാന സീനുകൾ ആണ് രണ്ടാം ഷെഡ്യൂളിൽ ഒറ്റപ്പാലത്തു പൂർത്തിയായത്. ഒറ്റപ്പാലത്തു 35 ഏക്കറിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു കാവിന്റെ പരിസരത്തു ആണ് ഒന്നരലക്ഷംജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി ശ്രീ ഗരുഢകല്പയുടെ ക്ലൈമാക്സ് സീനുകൾ ഷൂട്ട് ചെയ്‌തത്‌

ബിനു പപ്പു പ്രധാന വേഷത്തിൽ എത്തുന്ന ശ്രീ ഗരുഢകൽപയിൽ , സംവിധായകൻ രഞ്ജിത്ത്, ക്വീൻ ധ്രുവൻ , തമിഴ് താരം കൈതി ദീന എന്നിവരെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു , പുതുമുഖം SA ജോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ശ്രീ ഗരുഡ കൽപ്പ “. ‘പൊറിഞ്ചു മറിയം’ ജോസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ, വിംങ്സ് എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ സനൽ കുമാർ ഭാസ്കരൻ എന്നിവർ ചേർന്ന്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഫെമിന ജോർജ്ജ് നായികയാവുന്നു. ഒപ്പം ആദ്യ പ്രസാദ്, രേണു സൗന്ദർ, പത്മ ഗോപിക, കുടശ്ശനാട്‌ കനകം, ഹാഷിർ , രമേശ് മകയിരം, നസീർ സംക്രാന്തി, മിനി അരുൺ, രാമചന്ദ്രൻ നായർ, ജയകുമാർ പിള്ള, സഞ്ജു മധു, മുഹമ്മദ് സൽമാൻ , ഷഹനാസ് ഇല്ലിയാസ്, സാജു കൊടിയൻ, ഭൃഗു മോഹൻ, ഹരി മധു ,രാജേഷ്ബി, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ട് ചെയ്തതും പാലക്കാടും പരിസര പ്രദേശങ്ങളിലും ആയിരുന്നു , പാലക്കാട് നിന്ന് തിരെഞ്ഞെടുത്ത പുതുമുഖ നടി നടന്മാരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു

ചിത്രത്തിന് പാപ്പിനു ഛായാഗ്രഹണം നിർവഹിക്കുന്നു. ധന്യ സുരേഷ് മേനോൻ എഴുതിയ വരികൾക്ക് കാർത്തിക് രാജാ സംഗീതം പകരുന്നു.
എഡിറ്റർ – ശ്യാം ശശിധരൻ. പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – ദിനേശ് ആർ നായർ, കല – നിതിൻ എടപ്പാൾ, മേക്കപ്പ് – ലാലു കൂട്ടലാട, വസ്ത്രാലങ്കാരം – വൈശാഖ് സനൽ കുമാർ എസ് ആർ, സ്റ്റിൽസ് – സന്തോഷ് വൈഡ് ആംഗിള്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ടി കെ കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ – ജോസ് മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ മാനേജർ – സജയൻ ഉദയകുളങ്ങര, ശ്രീശൻ, പി ആർ ഒ – എ എസ് ദിനേശ്, അരുൺ പൂക്കാടൻ ഡിസൈൻസ്

ദുൽഖർ സൽമാൻ നാളെ കൊച്ചി ലുലു മാളിൽ; ഒപ്പം ഡി ജെ ശേഖറും ഡബ്സിയും

0

തന്റെ ഏറ്റവും പുതിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രമോഷന്റെ ഭാഗമായി ദുൽഖർ സൽമാൻ നാളെ കൊച്ചി ലുലു മാളിൽ. ഒക്ടോബർ 24 നു വൈകിട്ട് 6 മണിക്കാണ് ദുൽഖർ ലുലു മാളിലെത്തുക. ദുൽഖറിനൊപ്പം ചിത്രത്തിന്റെ സംവിധായകനായ വെങ്കി അറ്റ്ലൂരിയും നായികയായ മീനാക്ഷി ചൗധരിയും ലുലു മാളിലെത്തും. ഡി ജെ ശേഖർ, ഡബ്സി, രശ്മി സതീഷ് എന്നിവരുടെ പെർഫോമൻസും അതേ വേദിയിൽ വെച്ച് നടക്കും. ഒക്ടോബർ 31 നാണ് ദീപാവലി റിലീസായി ലക്കി ഭാസ്കർ ആഗോള തലത്തിൽ പ്രദർശനത്തിനെത്തുന്നത്. കേരളത്തിലും ഗൾഫിലും ഈ ചിത്രം വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രമോഷൻ ഇവന്റുകൾ ദുബായ്, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലും നടക്കും. 400 ദിവസങ്ങൾക്ക് ശേഷം തീയേറ്ററുകളിലെത്താൻ പോകുന്ന ദുൽഖർ നായകനായ ചിത്രമാണ് ലക്കി ഭാസ്കർ. അത്കൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടേയും ആവേശത്തോടെയുമാണ് ആരാധകരും സിനിമാ പ്രേമികളും ഈ ചിത്രം കാത്തിരിക്കുന്നത്. ഒക്ടോബർ 21 ന് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ സമൂഹമാധ്യങ്ങളിൽ ഇപ്പോൾ തരംഗമായി മാറിയിട്ടുണ്ട്. യൂട്യൂബിൽ നിന്ന് ഏകദേശം 38 ലക്ഷം കാഴ്ചക്കാരെയാണ് ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം നേടിയിരിക്കുന്നത്.

മിഡിൽ ക്ലാസുകാരനായ ഭാസ്കർ കുമാർ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാവുന്ന ചില അസാധാരണമായ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം, പീരീഡ് ഡ്രാമ ത്രില്ലറാണെന്ന സൂചനയാണ് ട്രൈലെർ നൽകുന്നത്. ദുൽഖർ സൽമാൻ എന്ന നടനും താരത്തിനും ഒരേപോലെ തിളങ്ങാൻ അവസരം നൽകുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രൈലെർ കാണിച്ചു തരുന്നു. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്.

അയ്യപ്പസന്നിധിയിൽ വീരമണികണ്ഠന് തുടക്കം.ആറു ഭാഷകളിലായി ത്രീഡി ബ്രഹ്മാണ്ഡം

0

ഭാരതത്തിൻ്റെ സാംസ്ക്കാരിക പരിണാമഘട്ടത്തിൽ സുപ്രധാനമായിട്ടുള്ള ദൈവീകശക്തിയായ ശ്രീ അയ്യപ്പൻ്റെ വീരേതിഹാസ കഥയുമായെത്തുന്ന ചിത്രമാണ് “വീരമണികണ്ഠൻ “. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.

വൺ ഇലവൻ്റെ ബാനറിൽ സജി എസ് മംഗലത്ത് നിർമ്മിക്കുന്ന ചിത്രം വി എഫ് എക്സ് സ്പെഷ്യലിസ്റ്റ് മഹേഷ് കേശവും സജി എസ് മംഗലത്തും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. നാഗേഷ് നാരായണനാണ് തിരക്കഥയൊരുക്കുന്നത്.

വീരമണികണ്ഠൻ്റെ ഒഫിഷ്യൽ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു. ചിത്രത്തിൻ്റെ പോസ്റ്ററും സ്ക്രിപ്റ്റും മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് കൈമാറിയാണ് ഒദ്യോഗിക പ്രഖ്യാപനം നടന്നത്.

ഈ വർഷം വൃശ്ചികം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന വീരമണികണ്ഠൻ, അടുത്ത വർഷം വൃശ്ചികത്തിൽ പ്രദർശനത്തിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷാ സിനിമകളിലെ പ്രമുഖ അഭിനേതാക്കൾ ചിത്രത്തിൻ്റെ ഭാഗമാകും. വീരമണികണ്ഠനെ ഒരു പുതുമുഖമായിരിക്കും അവതരിപ്പിക്കുന്നത്.

മഹേഷ് – സജി കൂട്ടുകെട്ടിൽ പൂർത്തിയായ ധ്യാൻ നായക ത്രീഡി ചിത്രം 11:11 ഉടൻ തീയേറ്ററുകളിലെത്തും.

അജയ് തുണ്ടത്തിലാണ് ചിത്രത്തിൻ്റെ പിആർഓ …..

നടൻ ബാല മൂന്നാമതും വിവാഹിതനായി

0

നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്, പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം,

അമ്മയുടെയും തന്റെയും ആരോഗ്യം കണക്കിലെടുത്തതാണ് പുതിയ വിവാഹത്തിന് താൻ തയ്യാറായത് എന്ന് ബാല പറഞ്ഞു. അടുത്തിടെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ താൻ ഉടനെ വിവാഹിതനാകും എന്ന് ബാല സൂചനകൾ നൽകിയിരുന്നു.

ആദ്യ ഭാര്യ അമൃതയുമായുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായപ്പോൾ എല്ലാവരും രണ്ടാം ഭാര്യ എലിസബത്തിനെ പറ്റിയും തിരക്കിയിരുന്നു, എലിസബത്തെവിടെ എന്ന ചോദ്യങ്ങൾക്കു കൂടിയുള്ള ഉത്തരമാണ് ബാലയുടെ മൂന്നാം വിവാഹം

തന്നെ അനുഗ്രഹിക്കാൻ മനസുള്ളവരെല്ലാം അനുഗ്രഹിക്കണം എന്ന് വിവാഹശേഷം ബാല പറഞ്ഞു.

Actor bala third wedding