Home Blog Page 172

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ജിസിസിയിലും വിതരണ ശൃംഖല ആരംഭിച്ചു; ലക്കി ഭാസ്കർ ആദ്യ ചിത്രം

0

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കർ’ റിലീസ് ഒക്ടോബർ 31 ന് ദീപാവലിക്ക്. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിനൊപ്പം ഗൾഫ് രാജ്യങ്ങളിലും വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. കേരളത്തിന് പുറമെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ച വേഫെറർ ഫിലിംസിന്റെ വിതരണശൃംഘല ആദ്യമായി ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ലക്കി ഭാസ്കർ. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ഈ ചിത്രം വേഫെറർ ഫിലിംസ് ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യും. കേരളത്തിൽ ഇതിനോടകം ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത വേഫെറർ ഫിലിംസ്, ഇന്ത്യൻ സിനിമകളുടെ ഏറ്റവും വലിയ അന്താരാഷ്ട്ര മാർക്കറ്റുകളിലൊന്നായ മിഡിൽ ഈസ്റ്റിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് നടനെന്നതിലുപരി ഒരു നിർമ്മാതാവും വിതരണക്കാരനുമെന്ന നിലയിൽ കൂടി ദുൽഖർ സൽമാന്റെ വലിയ നേട്ടങ്ങളിലൊന്നാണ്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രൈലെർ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടുന്നത്. ഒരു “സാധാരണക്കാരന്റെ അസാധാരണ യാത്ര” എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സസ്‌പെൻസും ആകാംഷയും ഡ്രാമയും നിറഞ്ഞ ഒരു പീരീഡ് ചിത്രമാണ് എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. പണത്തിനായി എന്ത് അപകടവും ഏറ്റെടുക്കാൻ തയ്യാറുള്ള ഭാസ്കർ കുമാറിൻ്റെ കഥ, 80കളുടെയും 90കളുടെയും ബോംബെ നഗരത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ അവതരിപ്പിക്കുന്നത്.

സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. കല്യാണി പ്രിയദർശൻ, നസ്‌ലൻ ടീമൊന്നിക്കുന്ന അരുൺ ഡൊമിനിക് ചിത്രമാണ് വേഫെറർ ഫിലിംസ് ഇപ്പോൾ മലയാളത്തിൽ നിർമ്മിക്കുന്നത്.

യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ ട്രൈലെർ

0

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കറിന്റെ ട്രൈലെർ യൂട്യുബിലും സമൂഹ മാധ്യമങ്ങളിലും ട്രെൻഡിങ്ങിൽ ഒന്നാമത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രൈലെർ, 24 മണിക്കൂർ കഴിയുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ട്ടിക്കുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത ട്രൈലെർ, നാല് ഭാഷകളിൽ നിന്നുമായി 25 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം യൂട്യൂബിൽ നേടിയത്. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രത്തിന്റെ റിലീസ് ഒക്ടോബർ 31 ന് ദീപാവലിക്കാണ്. ചിത്രം കേരളത്തിലും ഗൾഫിലും വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

സസ്‌പെൻസും ത്രില്ലും ഡ്രാമയും കൊണ്ട് യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ആകർഷിച്ച ഇതിന്റെ ട്രൈലെർ, ഭാസ്കർ കുമാർ എന്ന ദുൽഖർ കഥാപാത്രത്തിന്റെ ജീവിതത്തിൽ നടക്കുന്ന ചില അസാധാരണ സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നു. നായികാ വേഷം ചെയ്യുന്ന മീനാക്ഷി ചൗധരിയുമൊത്തുള്ള ദുൽഖറിന്റെ രംഗങ്ങളും ട്രൈലറിന്റെ ഹൈലൈറ്റാണ്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തും. ഛായാഗ്രഹണം- നിമിഷ് രവി, സംഗീത സംവിധാനം- ജി വി പ്രകാശ് കുമാർ, എഡിറ്റിംഗ്- നവീൻ നൂലി, കലാസംവിധാനം- ബംഗ്ലാൻ, പിആർഒ- ശബരി.

ഏഷ്യാനെറ്റിൽ പ്രേക്ഷകരെ രസിപ്പിക്കാൻ പുതിയ ഗെയിം ഷോ “എങ്കിലേ എന്നോട് പറ”

0

ആവേശം നിറഞ്ഞ ഗെയിം ഷോ “എങ്കിലേ എന്നോട് പറ” ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

“എങ്കിലേ എന്നോട് പറ” എന്നത് ഒരു ഗെസ്സിംഗ് ഗെയിം ഷോയാണ്. പങ്കെടുക്കുന്ന മത്സരാർത്ഥികൾ “യെസ് ” അല്ലെങ്കിൽ ” നോ ” എന്ന് മാത്രം പറഞ്ഞ് വിജയിക്കാൻ ശ്രമിക്കേണ്ടതുണ്ട്. മൂന്ന് റൗണ്ടുകളിലായി മൂന്ന് മത്സരാർത്ഥികൾ തമ്മിൽ മത്സരം നടക്കും, ഓരോ റൗണ്ടിനും പ്രത്യേക വെല്ലുവിളികൾ ഉണ്ടായിരിക്കും. ഓരോ റൗണ്ടിനും അവസാനത്തിൽ, കുറഞ്ഞ പോയിന്റുള്ള അതിഥി പുറത്ത് പോകുകയും, അവസാന മത്സരാർത്ഥി വലിയ സമ്മാനത്തിനായി മത്സരിക്കുകയും ചെയ്യും.

ചലച്ചിത്രതാരങ്ങളും ബിഗ് ബോസ് മത്സരാര്ഥികളുമായ ശ്വേത മേനോനും സാബുമാണ് ഈ ഷോയുടെ അവതാരകർ . ആദ്യ എപ്പിസോഡുകളിൽ പ്രശസ്ത ചലച്ചിത്ര താരങ്ങളായ സുരഭിലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ, ടിനി ടോം, ഗായത്രി സുരേഷ്, പ്രശാന്ത് , കോട്ടയം നസീർ, അസീസ്, നോബി എന്നിവർ പങ്കെടുക്കും.

“എങ്കിലേ എന്നോട് പറ” ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

സൂര്യ- ശിവ ചിത്രം കങ്കുവയിലെ ‘യോലോ” ഗാനം ലിറിക് വീഡിയോ പുറത്ത്

0

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ “യോലോ” ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ്, ലവിത ലോബോ, രചിച്ചിരിക്കുന്നത് വിവേക. നായകൻ സൂര്യ, നായിക ദിശ പട്ടാണി എന്നിവരെ വളരെ സ്റ്റൈലിഷായി അവതരിപ്പിച്ചിരിക്കുന്ന ഗാനമാണ് “യോലോ”. 350 കോടി രൂപ ബഡ്ജറ്റിൽ, പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ ചിത്രം നവംബർ 14 -ന് ആഗോളവ്യാപകമായി 38 ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഈ ചിത്രം വമ്പൻ റിലീസായി കേരളത്തിലെ തീയേറ്ററുകളിലെത്തിക്കും. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായ ചിത്രത്തിൽ യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രം, മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്നാണ് രചിച്ചത്. 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഇതിനോടകം പുറത്ത് വന്നിട്ടുള്ള, ഈ ചിത്രത്തിന്റെ ടീസർ, ഗാനങ്ങൾ, പോസ്റ്ററുകൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടിയത്.

ഛായാഗ്രഹണം- വെട്രി പളനിസാമി, സംഗീതം- ദേവിശ്രീ പ്രസാദ്, എഡിറ്റർ- നിഷാദ് യൂസഫ്, കലാസംവിധാനം- മിലൻ, രചന- ആദി നാരായണ, സംഭാഷണം- മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർ- അനുവർധൻ, ദത്‌ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ- ടി ഉദയ് കുമാർ, സ്റ്റിൽസ്- സി. എച്ച് ബാലു, എഡിആർ- വിഘ്നേഷ് ഗുരു, കോ ഡിറക്ടർസ്- ഹേമചന്ദ്രപ്രഭു-തിരുമലൈ, അസോസിയേറ്റ് ഡയറക്ടർ- എസ് കണ്ണൻ-ആർ തിലീപൻ- രാജാറാം- എസ്. നാഗേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- കബിലൻ ചെല്ലയ്യ, കളറിസ്റ്റ്- കെ എസ് രാജശേഖരൻ, വിഎഫ്എക്സ് ഹെഡ്- ഹരിഹര സുതൻ, പ്രൊഡക്ഷൻ കൺട്രോളർ- ആർ.എസ് സുരേഷ്മണിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ- ശബരി.

ദുൽഖർ സൽമാൻ- വെങ്കി അറ്റ്ലൂരി ചിത്രം ലക്കി ഭാസ്കർ ട്രൈലെർ പുറത്ത്

0

തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ട്രൈലെർ പുറത്ത്. ദീപാവലി റിലീസായി ഒക്ടോബർ 31 ന് റിലീസ് ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

“സാധാരണക്കാരന്റെ അസാധാരണ യാത്ര” എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന ലക്കി ഭാസ്കർ, മിഡിൽ ക്ലാസുകാരനായ ഭാസ്കർ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാവുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. പണത്തിനായി എന്ത് അപകടവും ഏറ്റെടുക്കാൻ തയ്യാറുള്ള ഭാസ്കർ കുമാറിൻ്റെ ലോകത്തേക്കുള്ള ഒരു നേർക്കാഴ്ചയാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്നത്. ഒരു നല്ല മനുഷ്യനോ ചീത്ത മനുഷ്യനോ എന്നതിലുപരി, ഓരോ ശ്വാസത്തിൽ പോലും ബഹുമാനിക്കപ്പെടുന്ന ഒരു സമ്പന്നനായി മാറാനാണ് ഭാസ്കർ ആഗ്രഹിക്കുന്നത്. അത്തരമൊരു ചെറിയ നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രത്തെയാണ് ദുൽഖർ ഈ ചിത്രത്തിലവതരിപ്പിക്കുന്നത്.

തന്റെ കണ്ണുകളിലൂടെയും ശരീര ഭാഷയിലൂടെയും ഈ കഥാപാത്രത്തിന്റെ അത്യാഗ്രഹം, സ്നേഹം, ഭയം, അഹങ്കാരം, ആത്മവിശ്വാസം, തുടങ്ങി എല്ലാ വികാരങ്ങളും പുറത്ത് കൊണ്ട് വരാൻ ദുൽഖർ സൽമാൻ എന്ന നടന് സാധിച്ചിട്ടുണ്ട് എന്ന് ട്രൈലെർ കാണിച്ചു തരുന്നു. ഒരു കഥാപാത്രകേന്ദ്രീകൃത ചിത്രത്തിൽ, രചയിതാവ് വിഭാവനം ചെയ്തത് കൃത്യമായി തന്നെ ചെയ്ത് ഫലിപ്പിക്കാൻ ദുൽഖറിന് കഴിഞ്ഞിട്ടുണ്ട്. ട്രെയിലറിലെ മികച്ച സംഭാഷണങ്ങളിലൂടെ രചയിതാവും സംവിധായകനുമായ വെങ്കി അറ്റ്ലൂരിയും പ്രേക്ഷക ശ്രദ്ധ നേടുന്നു. സുമതി എന്ന കഥാപാത്രമായി നായിക മീനാക്ഷി ചൌധരി തൻ്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ദുൽഖർ സൽമാനുമൊത്തുള്ള രംഗങ്ങളിൽ മികച്ച അനുഭവം സമ്മാനിക്കുന്നുമുണ്ട്.

തൻറെ അതിശയകരമായ ദൃശ്യങ്ങൾ കൊണ്ട് 80കളുടെയും 90കളുടെയും ബോംബെയിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്ന ഛായാഗ്രാഹകൻ നിമിഷ് രവിയും ബ്രഹ്മാണ്ഡ സെറ്റുകളിലൂടെ പ്രൊഡക്ഷൻ ഡിസൈനർ ബംഗ്‌ളാനും കയ്യടി നേടുന്നു. സംഗീതസംവിധായകൻ ജി. വി. പ്രകാശ് കുമാറിൻ്റെ ഗംഭീര പശ്ചാത്തല സംഗീതമാണ് ട്രൈലറിന്റെ മറ്റൊരു മികവ്. എഡിറ്റിംഗ് നവീൻ നൂലി. ഒക്ടോബർ 31 ന് തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പിആർഒ- ശബരി.

സ്റ്റാർ സിംഗർ സീസൺ 9 വിജയ കിരീടം ചൂടി അരവിന്ദ്

0

സ്റ്റാർ സിംഗർ സീസൺ 9 വിജയ കിരീടം ചൂടി അരവിന്ദ് ,ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു.

സം​ഗീത പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസൺ 9 ല്‍ അരവിന്ദ് വിജയിയായി. എറണാകുളം അങ്കമാലിയിലെ അറ്റ്ലസ് കൺവെൻഷൻ സെറ്ററിൽ ഞായറാഴ്ച വൈകീട്ട് ആറുമണി മുതല്‍ തുടങ്ങിയ ഗ്രാന്‍റ് ഫിനാലെയില്‍ അരവിന്ദ്, നന്ദ, ദിഷ, അനുശ്രീ, ബൽറാം എന്നിവരാണ് ഫൈനലിസ്റ്റുകളായിരുന്നത്. ഒപ്പം പ്രേക്ഷകര്‍ തിരഞ്ഞെടുത്ത ശ്രീരാഗും ഫൈനലില്‍ എത്തി.

രണ്ട് റൗണ്ടുകളായി നടന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പൊയന്‍റ് നേടിയാണ് അരവിന്ദ് വിജയിയായത്.. സ്റ്റാര്‍ സിംഗര്‍ പോപ്പുലര്‍ മത്സാര്‍ത്ഥിയായി ശ്രീരാഗ് തെര‌ഞ്ഞെടുക്കപ്പെട്ടു. വിദ്യ ബാലൻ , ഹരിഹരൻ, സുജാത തുടങ്ങിയവരുടെ നീണ്ട നിര തന്നെ ഫിനാലെ വേദിയെ മാറ്റ് കൂട്ടാൻ എത്തിച്ചേര്‍ന്നിരുന്നു. ഹരിഹരന്‍റെയും സ്റ്റീഫന്‍ ദേവസ്യയുടെയും ഗംഭീര പ്രകടനത്തിനും വേദി സാക്ഷിയായി.

മത്സരാര്‍ത്ഥിക്ക് ഇഷ്ടഗാനം പാടന്‍ പറ്റുന്ന ചോയിസ് റൗണ്ട്, രണ്ടുപേര്‍ ഒന്നിച്ച് പാടുന്ന വണ്‍ വേഴ്സസ് വണ്‍ റൗണ്ട് എന്നിങ്ങനെയായിരുന്നു ഫൈനലിലെ രണ്ട് റൗണ്ടുകള്‍. കെഎസ് ചിത്ര, സുജാത,സിത്താര കൃഷ്ണകുമാര്‍, വിധു പ്രതാപ് എന്നിവരായിരുന്നു ഫൈനലിലെ ജഡ്ജിമാര്‍. ഹരിഹരനായിരുന്നു ചീഫ് ജഡ്ജ്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ടീച്ചര്‍ അമ്മ എന്ന സീരിയലിന്‍റെയും, എങ്കില്‍ എന്നോട് പറ എന്ന ഗെയിം ഷോയുടെ ലോഞ്ചിംഗും ഗ്രാന്‍റ് ഫിനാലെയില്‍ നടന്നത്. ഒപ്പം സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10ന്‍റെ പ്രഖ്യാപനവും വേദിയില്‍ നടന്നു. വിജയിക്ക് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് നല്‍കുന്ന 50 ലക്ഷത്തിന് പുറമേ ഫൈനലില്‍ എത്തിയ മറ്റ് അഞ്ച് പേര്‍ക്ക് 2 ലക്ഷം വച്ച് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് മേധാവി സിജെ റോയി ഫൈനലില്‍ പ്രഖ്യാപിച്ചു.

വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് ചിത്രം “അപൂർവ്വ പുത്രന്മാർ”

0

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം “”അപൂർവ്വ പുത്രന്മാർ”. സുവാസ് മൂവീസ്, എസ് എൻ ക്രിയേഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രജിത് ആർ എൽ- ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആരതി കൃഷ്ണ. ചിത്രത്തിന്റെ കഥ , തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ എൽ, സജിത്ത് എന്നിവർ ചേർന്നാണ്. ശശിധരൻ നമ്പീശൻ, സുവാസ് മൂവീസ്, നമിത് ആർ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസർമാർ. ഷാർജയിലെ സഫാരി മാളിൽ വെച്ച് നായകന്മാരായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരുടേയും നിർമ്മാതാക്കളും സംവിധായകരുമുൾപ്പെടെയുള്ള മറ്റ്‌ അണിയറ പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ചിത്രത്തിന്റെ ലോഞ്ചിങ് നടന്നു.

പായൽ രാധാകൃഷ്ണൻ, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ലാലു അലക്സ്, അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, അലെൻസിയർ , ബാലാജി ശർമ്മ, സജിൻ ചെറുക്കയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ ജെയിംസ്, പൗളി വിത്സൺ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- ഷെന്റോ വി ആന്റോ, എഡിറ്റർ- ഷബീർ സയ്യെദ്, സംഗീതം- മലയാളി മങ്കീസ്, റെജിമോൻ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ- കമലാക്ഷൻ പയ്യന്നൂർ, മേക്കപ്പ്- റോണി വെള്ളത്തൂവൽ, കലാസംവിധാനം- അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജർ- സുരേഷ് പുന്നശ്ശേരിൽ, പ്രൊഡക്ഷൻ ഡിസൈനർ- അനുകുട്ടൻ, ഫിനാൻസ് കൺട്രോളർ- അനീഷ് വർഗീസ്, വസ്ത്രാങ്കരം- ബൂസി ബേബി ജോൺ, സംഘട്ടനം- കലൈ കിങ്‌സൺ, നൃത്തസംവിധാനം- റിച്ചി റിച്ചാർഡ്സൺ, റീ റെക്കോർഡിങ് മിക്സർ- ഫസൽ എ ബക്കർ, സ്റ്റിൽസ്- അരുൺകുമാർ, ഡിസൈൻ- സനൂപ് ഇ സി, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ, പിആർഒ- ശബരി.

തിരിച്ചുവരവിന് ഒരുങ്ങി ദുൽക്കർ സൽമാൻ; ലക്കി ഭാസ്കർ ഒക്ടോബർ 31 റീലീസ്

0

ഒരു വർഷത്തെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം തീയേറ്ററുകളിലെത്തുകയാണ്. ദുൽഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31 നാണ് ആഗോള റിലീസായി എത്തുന്നത്. നാളെ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യും. ദീപാവലി റിലീസായെത്തുന്ന ഈ ചിത്രത്തെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിലൂടെ വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണ് ദുൽഖർ. ആഗോള തലത്തിൽ വമ്പൻ റിലീസായെത്തുന്ന ചിത്രം കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരളത്തിലും ചിത്രത്തിന്റെ പ്രമോഷൻ ഇവന്റ് ഉണ്ടാകും.കേരളം കൂടാതെ ദുബായ്, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലും ചിത്രത്തിന്റെ പ്രമോഷൻ ഇവന്റുകൾ സംഘടിപ്പിക്കുന്നുണ്ട്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, വീഡിയോ സോങ് എന്നിവ സമൂഹ മാധ്യമങ്ങളിൽ സൂപ്പർഹിറ്റായി മാറിയിരുന്നു. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ലക്കി ഭാസ്കർ ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

വെങ്കി അറ്റ്ലൂരിയാണ്, 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്കർ രചിച്ചു സംവിധാനം ചെയ്തത്. സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നിർമ്മിക്കുന്ന ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഭാസ്കർ എന്ന സാധാരണക്കാരന്റെ ജീവിതത്തിൽ നടക്കുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് നവീൻ നൂലി. കലാസംവിധാനം- ബംഗ്ലാൻ.

സണ്ണി ഡിയോൾ- ഗോപിചന്ദ് മലിനേനി ചിത്രം ‘ജാട്ട്’ ഫസ്റ്റ് ലുക്ക് പുറത്ത്

0

ബോളിവുഡ് സൂപ്പർതാരം സണ്ണി ഡിയോളിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചിത്രത്തിന്റെ പേര് ‘ജാട്ട്’. പേരിനൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. സണ്ണി ഡിയോളിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ്‌ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ടിജി വിശ്വ പ്രസാദിനൊപ്പം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വളരെ ശ്കതവും തീവ്രവുമായ രീതിയിലാണ് സണ്ണി ഡിയോളിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ ശരീരത്തിലുടനീളം രക്ത കറകളുമായി ഒരു വലിയ ഫാൻ കയ്യിൽ പിടിച്ചിരിക്കുന്ന ലുക്കിലാണ് സണ്ണി ഡിയോളിനെ ഇതിൽ കാണാൻ സാധിക്കുന്നത്. വമ്പൻ ആക്ഷൻ ചിത്രമായാണ് ജാട്ട് ഒരുക്കുക എന്ന സൂചനയും പോസ്റ്റർ തരുന്നുണ്ട്. അടുത്തിടെ ഗദ്ദർ 2 എന്ന ചിത്രത്തിലൂടെ ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച സണ്ണി ഡിയോൾ തന്റെ കരിയറിലെ നൂറാം ചിത്രത്തിലേക്ക് അടുക്കുകയാണ്.

രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരാണ് ജാട്ടിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൻറെ മോഷൻ പോസ്റ്റർ ഇന്ന് 4:05 ന് പുറത്തിറക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.

ഛായാഗ്രഹണം- ഋഷി പഞ്ചാബി, സംഗീതം- തമൻ എസ്, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ- അവിനാഷ് കൊല്ല, സിഇഒ- ചെറി, എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ്- ബാബ സായ് കുമാർ മാമിഡിപള്ളി, ജയ പ്രകാശ് റാവു (JP), ആക്ഷൻ കൊറിയോഗ്രാഫർ- പീറ്റർ ഹെയ്ൻ, അനൽ അരസു, രാം ലക്ഷ്മൺ, വെങ്കട്ട്, സംഭാഷണങ്ങൾ- സൌരഭ് ഗുപ്ത, രചന ടീം- എം വിവേക് ആനന്ദ്, നിമ്മഗഡ്ഡ ശ്രീകാന്ത്, ശ്രീനിവാസ് ഗാവിറെഡ്ഡി, മയൂഖ് ആദിത്യ കൃഷ്ണ, കോസ്റ്റ്യൂം ഡിസൈനർമാർ- ഭാസ്കി (ഹീറോ) രാജേഷ് കമർസു, പബ്ലിസിറ്റി ഡിസൈനർ- ഗോപി പ്രസന്ന, വിഎഫ്എക്സ്- ഡെക്കാൻ ഡ്രീംസ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

നസ്‌ലെൻ -ഗിരീഷ് എ ഡി ചിത്രം ‘ഐ ആം കാതലൻ’ റിലീസ് നവംബർ 7 ന്

0

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റുകൾക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ ഡി- നസ്‌ലെൻ ടീമൊന്നിച്ച ‘ഐ ആം കാതലൻ’ റിലീസ് നവംബർ 7 ന്. ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഇവരുടെ ‘പ്രേമലു’ മലയാളത്തിലെ നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും, പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാണം ടിനു തോമസ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.

അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത നടനായ സജിൻ ചെറുകയിൽ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരൺ വേലായുധൻ, എഡിറ്റിംഗ് നിർവഹിച്ചത് ആകാശ് ജോസഫ് വർഗീസ്, സംഗീതമൊരുക്കിയത് സിദ്ധാർത്ഥ പ്രദീപ് എന്നിവരാണ്.

കലാസംവിധാനം – വിവേക് കളത്തിൽ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് – സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ – അനിൽ ആമ്പല്ലൂർ, മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ പ്രൊമോഷൻ- ഒബ്സ്ക്യൂറ, പിആർ ഒ – ശബരി.

400 ദിവസങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ ചിത്രം തീയേറ്ററുകളിലേക്ക്; പ്രതീക്ഷകളുണർത്തി ‘ലക്കി ഭാസ്കർ’

0

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കർ’ ഒക്ടോബർ 31 ന് ആഗോള റിലീസായെത്തുകയാണ്. ഒക്ടോബർ 21 നാണ് ചിത്രത്തിന്റെ ട്രൈലെർ റിലീസ്. സാധാരണക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തിൽ നടന്ന അസാധാരണമായ ഒരു കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് സൂചന. ഭാസ്കർ എന്ന മിഡിൽ ക്ലാസ്സുകാരനായി ദുൽഖർ വേഷമിടുന്ന ഈ പീരീഡ് ഡ്രാമ ത്രില്ലറിൽ നായികാ വേഷം ചെയ്യുന്നത് മീനാക്ഷി ചൗധരിയാണ്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. 400 ദിവസങ്ങൾക്ക് ശേഷമാണ് ദുൽഖർ സൽമാൻ നായകനായ ഒരു ചിത്രം തീയേറ്ററുകളിൽ എത്താനൊരുങ്ങുന്നതെന്നത് ലക്കി ഭാസ്കറിൽ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിന്റേതായി ഇതുവരെ പുറത്തു വന്ന ഗാനങ്ങൾ, പോസ്റ്ററുകൾ, ടീസർ എന്നിവയെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് നേടിയെടുത്തത്. അത്കൊണ്ട് തന്നെ ലക്കി ഭാസ്‌കറിലൂടെ ഒരു പാൻ ഇന്ത്യൻ സൂപ്പർഹിറ്റ് ദുൽഖർ സൽമാൻ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഭാഗ്യത്തിനും ആഗ്രഹ പൂർത്തീകരണത്തിനുമായുള്ള ഭാസ്കറിന്റെ ജീവിതയാത്രയുടെ സാരാംശമാണ് ഉൾക്കൊള്ളുന്നത്. ഒരു സാധാരണക്കാരനായ നായകന്റെ ദൈനംദിന സ്വപ്നങ്ങൾ, പോരാട്ടങ്ങൾ, വിജയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സിനിമാനുഭവമാണ് ലക്കി ഭാസ്കർ വാഗ്ദാനം ചെയ്യുന്നത്.

സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നിർമ്മിക്കുന്ന ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് നവീൻ നൂലി. ഹൈദരാബാദിൽ കലാസംവിധായകൻ ബംഗ്ലാൻ ഒരുക്കിയ കൂറ്റൻ സെറ്റുകളിലാണ്, 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്കർ ചിത്രീകരിച്ചത്.

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഓൾ ഇന്ത്യ തീയേറ്റർ റിലീസ് 2024 നവംബർ 22 ന്

0

അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ചതിന് ശേഷം, പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ 2024 നവംബർ 22 ന് ഓൾ ഇന്ത്യ തലത്തിൽ തീയേറ്റർ റിലീസിനെത്തുന്നു. റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തീയേറ്റർ റിലീസിനും ശേഷമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യൻ തിയേറ്ററുകളിലേക്ക് എത്തുന്നത്. യുകെയിലും അമേരിക്കയിലും ചിത്രം നവംബറിൽ പ്രദർശനത്തിനെത്തും.

റിലീസിന് മുൻപായി മാധ്യമങ്ങളുമായി നടത്തിയ പ്രത്യേക സംഭാഷണത്തിൽ സംവിധായിക പായൽ കപാഡിയയും നടനും നിർമ്മാതാവുമായ റാണാ ദഗ്ഗുബതിയും ചിത്രത്തിന്റെ ആഗോള യാത്രയെക്കുറിച്ചും ഇന്ത്യയിലെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചുമുള്ള തങ്ങളുടെ ചിന്തകൾ പങ്ക് വെച്ചു. ഇന്ത്യയിലെ ചിത്രത്തിന്റെ തീയേറ്റർ റിലീസിനെ കുറിച്ച് ഇരുവരും ആവേശം പ്രകടിപ്പിച്ചു. ചിത്രം 2024 നവംബർ 22 ന് ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളിൽ എത്തും. മുംബൈ, ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം, കൊൽക്കത്ത എന്നിവയുൾപ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും ചിത്രം പ്രദർശിപ്പിക്കും.

ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സഹനിർമ്മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് & ചീസ്, അനതർ ബർത്ത് എന്നീ ബാനറുകൾ ചേർന്നാണ്. ഇന്ത്യയിൽ എല്ലാ പ്രധാന നഗരങ്ങളിലും സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണം ചെയ്യുന്നത്. പിആർഒ – ശബരി