Home Blog Page 170

‘പല്ലൊട്ടി’ താരങ്ങളെ അഭിനന്ദിച്ച് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ

0

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി 90’s കിഡ്സ്’ സിനിമയുടെ വിജയത്തിൽ താരങ്ങളെയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ച് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് എന്നിവരെ ലാലേട്ടൻ ചേർത്തുപിടിച്ചു അഭിനന്ദിച്ചു.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചിത്രം, മികച്ച ബാല താരം, മികച്ച പിന്നണി ഗായകൻ എന്നിങ്ങനെ മൂന്നു അവാർഡുകൾ കരസ്ഥമാക്കിയ ‘പല്ലൊട്ടി 90’സ് കിഡ്സ്’ തീയേറ്ററുകളിൽ ഇപ്പോൾ മികച്ച പ്രേക്ഷക പിന്തുണയോടെ നിറഞ്ഞോടുകയാണ്.

തൊണ്ണൂറുകളിലെ സൗഹൃദവും നൊസ്റാൾജിയയും പ്രമേയമായെത്തുന്ന ചിത്രം
സൗഹൃദത്തിന്റെ ആഴവും ബാല്യത്തിന്റെ നിഷ്കളങ്കതയും തൊണ്ണൂറുകളിലെ ഓർമകളും വേണ്ടുവോളം സമ്മാനിക്കുന്നുണ്ട്. പലപ്പോഴും ആത്മവിശ്വാസകുറവുകൊണ്ട് പിന്നോട്ട് പോകുന്ന മനുഷ്യരെ ചേർത്ത് പിടിക്കണമെന്ന് പല്ലൊട്ടി അടിവരയിടുകയും ചെയ്യുന്നു

ലിജോ ജോസ് പല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് പല്ലൊട്ടി 90’സ് കിഡ്സ്. സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമ്മിച്ച് നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്യ്ത ”പല്ലൊട്ടി 90 ‘s കിഡ്സ്.റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, ബാഗ്ലൂർ ഇൻറെർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കയും ചെയ്തിരുന്നു

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർക്കു പുറമെ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു

തെലുങ്ക് പ്രേക്ഷകരുമായി ദൈവികമായ ബന്ധം; ലക്കി ഭാസ്‌കറിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ സംസാരിച്ച് ദുൽഖർ സൽമാൻ

0

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള തലത്തിൽ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയും ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനവും നടത്തി മുന്നേറുകയാണ്. ആദ്യ മൂന്ന് ദിവസം കൊണ്ട് 40 കോടിയോളം ആഗോള ഗ്രോസ് നേടിയ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ്. കേരളത്തിലും വലിയ വിജയം നേടുന്ന ചിത്രം ഇവിടെ റിലീസ് ചെയ്തത് 175 സ്‌ക്രീനിലാണെങ്കിൽ, നാലാം ദിവസം പ്രദർശിപ്പിക്കുന്നത് 240 ലധികം സ്‌ക്രീനുകളിലാണ്. ചിത്രം കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് തന്നെയാണ്. ഹൈദരാബാദിൽ ലക്കി ഭാസ്കറിന്റെ വിജയാഘോഷത്തിൻറെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ ചിത്രത്തെ കുറിച്ചും ചിത്രം പ്രേക്ഷകർ സ്വീകരിച്ചതിൻെറ കുറിച്ചും ദുൽഖർ സൽമാൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

തെലുങ്ക് സിനിമാ പ്രേക്ഷകരുമായി തനിക്ക് ദെെവീകമായ ഒരു ബന്ധമുണ്ട് എന്നും അത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ല എന്നും ദുൽഖർ പറഞ്ഞു. മഹാനടിയുടെ കഥയുമായി നാഗ് അശ്വിൻ വരുമ്പോൾ തനിക്ക് തെലുങ്ക് അറിയില്ലെന്നും, എന്നാൽ തെലുങ്കിൽ ഒരു സിനിമ ചെയ്യുന്നതിൽ ഭയമുണ്ടായിരുന്ന തനിക്ക് ജെമിനി ഗണേശനായി അഭിനയിക്കാൻ സാധിക്കും എന്ന് അവർ വിശ്വസിച്ചത് കൊണ്ടാണ് ആ സിനിമ സംഭവിച്ചതെന്നും ദുൽഖർ പറഞ്ഞു. അതിനു ശേഷം സീതാരാമവും ഇപ്പോൾ ലക്കി ഭാസ്കറും ചെയ്തപ്പോൾ തെലുങ്ക് പ്രേക്ഷകർ തന്ന സ്നേഹവും വിശ്വാസവും വളരെ വലുതാണെന്നും ദുൽഖർ സൂചിപ്പിച്ചു.

മഹാനടിയും സീതാരാമവും ലക്കി ഭാസ്കറും ചെയ്യുന്നതിന് മുൻപ് അതിന്റെ സംവിധായകരായ നാഗ് അശ്വിന്റെയോ ഹനു രാഘവപുടിയുടെയോ വെങ്കിയുടെയോ സിനിമകൾ താൻ കണ്ടിട്ടുണ്ടായിരുന്നില്ലെങ്കിലും അവരെ വിശ്വസിക്കുകയാണ് താൻ ചെയ്തതെന്നും ദുൽഖർ വെളിപ്പെടുത്തി. പ്രേക്ഷക സമൂഹത്തെ ബഹുമാനിക്കുന്ന മികച്ച സിനിമകൾ ചെയ്‌താൽ അവ പരാജയപ്പെടില്ല എന്നാണ് തന്റെ വിശ്വാസം എന്ന് പറഞ്ഞ ദുൽഖർ, ഇതുവരെ ലക്കി ഭാസ്കർ കാണാത്ത പ്രേക്ഷകരോട്, ‘തങ്ങൾ തിയേറ്ററിലുണ്ട്, കുറച്ച് സമയം അവിടെ കാണും’ എന്ന് കൂടി കൂട്ടിച്ചേർത്തുകൊണ്ടാണ് തന്റെ വാക്കുകൾ പൂർത്തിയാക്കിയത്. ഈ ചിത്രം ഏറ്റവും മനോഹരമാക്കിയ ചിത്രത്തിലെ അണിയറ പ്രവർത്തകർ, താരങ്ങൾ എന്നിവർക്കെല്ലാം ദുൽഖർ നന്ദി രേഖപ്പെടുത്തി. സംവിധായകൻ വെങ്കി, നായിക മീനാക്ഷി ചൗധരി, സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ, മഹാനടി ഒരുക്കിയ നാഗ് അശ്വിൻ, സീതാരാമം ഒരുക്കിയ ഹനു രാഘവപുടി എന്നിവരും, ലക്കി ഭാസ്കറിലെ മറ്റു താരങ്ങൾ, സാങ്കേതിക പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ലക്കി ഭാസ്കർ സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്.

ARM – അജയൻ്റെ രണ്ടാം മോഷണം, നവംബർ 08 മുതൽ Disney+ Hotstar-ൽ

0

നാടോടി കഥകളിൽ നിറയുന്ന നിഗൂഢതകൾ സമർത്ഥമായ ഒരു സമയ സഞ്ചാരത്തിലൂടെ അവതരിപ്പിക്കുന്ന ARM നവംബർ 8 മുതൽ Disney+ Hotstar-ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഈ ആക്ഷൻ എന്റർടൈനർ സുജിത്ത് നമ്പ്യാർ രചിച്ച്, ജിതിൻ ലാൽ സംവിധാനം നിർവഹിച്ചിരിക്കുന്നു. മാജിക് ഫ്രെയിംസ്-ന്റെ ബാനറിൽ ലിസ്റ്റൻ സ്റ്റീഫനും സക്കറിയ തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ടൊവിനോ തോമസ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, സഞ്ജു ശിവറാം, ഹരീഷ് ഉത്തമൻ, രോഹിണി, ജഗദീഷ്, അജു വർഗീസ്, സുധീഷ്, ബിജു കുട്ടൻ എന്നിവർ ഈ ആക്ഷൻ ഡ്രാമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചീയോതിക്കാവിലെ മൂന്ന് തലമുറകളുടെ കഥയാണ് ARM, അഥവാ ‘അജയൻ്റെ രണ്ടാം മോഷണം’. ആകാശത്തുനിന്നും പൊട്ടിവീണ ഒരു നക്ഷത്രക്കല്ലും അതിൽ നിന്നുണ്ടായ ഒരു ക്ഷേത്രവിളക്കും അതിന് പിന്നിലെ രഹസ്യങ്ങളുമാണ് ഈ സിനിമ പറയുന്നത്. കുഞ്ഞിക്കേളു എന്ന യോദ്ധാവ്, കള്ളൻ മണിയൻ, അജയൻ എന്നിവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. കുഞ്ഞിക്കേളുവിൽ നിന്നുമുള്ള യാത്ര മണിയനിലേക്കും പിന്നെ അജയനിലേക്കുമുള്ള മനോഹരമായ ഒരു രസച്ചരടിലാണ് കഥ കോർത്തിണക്കിയിരിക്കുന്നത്. ഈ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളെ ടോവിനോ തോമസ് പകർത്തുന്ന പ്രകടനം ശ്രദ്ധേയമാണ്.

ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം ദിബു നൈനാൻ തോമസാണ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ARM സ്ട്രീമിംഗ് ചെയ്യുന്നത്.

ഈ ഫാന്റസി ത്രില്ലർ മാജിക് കാണാതെ പോകരുത്. നവംബർ 08 മുതലാണ് ARM – അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്.

3 ദിവസത്തിൽ 39 കോടി 90 ലക്ഷം; സൂപ്പർ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്കർ

0

ഒക്ടോബർ 31 ന് ദീപാവലി റിലീസായി എത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടി കുതിപ്പ് തുടരുന്നു. വലിയ പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ചിത്രം ആദ്യ മൂന്നു ദിനം കൊണ്ട് നേടിയ ആഗോള ഗ്രോസ് 39 കോടി 90 ലക്ഷത്തിനും മുകളിലാണ് . കേരളത്തിൽ നിന്ന് മാത്രം മൂന്നാം ദിവസം ചിത്രം നേടിയ ഗ്രോസ് 2 കോടി 30 ലക്ഷമാണ്. ആദ്യ ദിനം 12 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ചിത്രത്തിന് രണ്ടാം ദിനം 14 കോടിയോളമാണ് ലഭിച്ചത്. മൂന്നാം ദിനവും എകദേശം അത്ര തന്നെ ഗ്രോസ് ആഗോള തലത്തിൽ ചിത്രം സ്വന്തമാക്കി. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

കേരളത്തിൽ ആദ്യ ദിനം 175 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്ക് ഉയർന്നിരുന്നു. കേരളത്തിൽ നിന്ന് മാത്രം ആദ്യ മൂന്നു ദിവസം കൊണ്ട് ചിത്രം ആറര കോടിയോളം ഗ്രോസ് നേടിക്കഴിഞ്ഞു. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് പറയുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്.

സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്

0

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത “സ്താനാർത്തി ശ്രീക്കുട്ടൻ” എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് കെ പിള്ളൈ, മുഹമ്മദ് റാഫി എം എ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ് ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരാണ്. സെൻസറിങ്ങിൽ ക്ലീൻ യു സർട്ടിഫിക്കറ്റ് നേടിയ ചിത്രം നവംബറിൽ പ്രദർശനത്തിനെത്തും.

യു.പി.സ്കൂൾ പഞ്ചാത്തലത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചു കൊണ്ട് അവതരിപ്പിക്കുന്ന ചിത്രത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധമാണ് പ്രധാന പ്രമേയം. മുപ്പതിലധികം കുട്ടികളാണ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. അതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ കുട്ടികളേയും ഓഡിഷൻ വഴി കണ്ടെത്തി, അവർക്ക് 15 ദിവസം നീണ്ടു നിന്ന അഭിനയ കളരിയിലൂടെ പരിശീലനവും അണിയറപ്രവത്തകർ നൽകിയിരുന്നു. സാം ജോർജിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് അഭിനയ പരിശീലനം നൽകിയത്. ചിത്രീകരണ സമയത്ത് മുഴുവൻ അദ്ദേഹം സെറ്റിൽ അവർക്കൊപ്പം ഉണ്ടാവുകയും ചെയ്തിരുന്നു. ജോണി ആന്റണി, ആനന്ദ് മന്മഥൻ, ഗംഗ മീര, ശ്രുതി സുരേഷ്, അജിഷ പ്രഭാകരൻ, കണ്ണൻ നായർ, ജിബിൻ ഗോപിനാഥ്, ശ്രീനാഥ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- അനൂപ് വി ഷൈലജ, സംഗീതം/പശ്ചാത്തല സംഗീതം- പി എസ് ജയഹരി, എഡിറ്റിംഗ്- കൈലാഷ് എസ് ഭവൻ, വരികൾ- വിനായക് ശശികുമാർ, മനു മൻജിത്, അഹല്യ ഉണ്ണികൃഷ്ണൻ, നിർമ്മൽ ജോവിയൽ, പിആർഒ- ശബരി.

വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് ചിത്രം “അപൂർവ പുത്രന്മാർ” ഫസ്റ്റ് ലുക്ക്

0

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം “”അപൂർവ പുത്രന്മാർ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സുവാസ് മൂവീസ്, എസ് എൻ ക്രിയേഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രജിത് ആർ എൽ- ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആരതി കൃഷ്ണ. ചിത്രത്തിന്റെ കഥ , തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത് ആർ എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്. ശശി നമ്പീശൻ, സുവാസ് മൂവീസ്, നമിത് ആർ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസർമാർ. ഷാർജയിലെ സഫാരി മാളിൽ വെച്ച് കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ലോഞ്ച് നടന്നത്.

പായൽ രാധാകൃഷ്ണൻ, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ലാലു അലക്സ്, അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, അലെൻസിയർ , ബാലാജി ശർമ്മ, സജിൻ ചെറുക്കയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ ജെയിംസ്, പൗളി വിത്സൺ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- ഷെന്റോ വി ആന്റോ, എഡിറ്റർ- ഷബീർ സയ്യെദ്, സംഗീതം- മലയാളി മങ്കീസ്, റെജിമോൻ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ- കമലാക്ഷൻ പയ്യന്നൂർ, മേക്കപ്പ്- റോണി വെള്ളത്തൂവൽ, കലാസംവിധാനം- അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജർ- സുരേഷ് പുന്നശ്ശേരിൽ, പ്രൊഡക്ഷൻ ഡിസൈനർ- അനുകുട്ടൻ, ഫിനാൻസ് കൺട്രോളർ- അനീഷ് വർഗീസ്, വസ്ത്രാങ്കരം- ബുസി ബേബി ജോൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിജിത്, സംഘട്ടനം- കലൈ കിങ്‌സൺ, നൃത്തസംവിധാനം- റിച്ചി റിച്ചാർഡ്സൺ, റീ റെക്കോർഡിങ് മിക്സർ- ഫസൽ എ ബക്കർ, സ്റ്റിൽസ്- അരുൺകുമാർ വി എ , ഡിസൈൻ- സനൂപ് ഇ സി, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ, പിആർഒ- ശബരി.

ലക്കി ഭാസ്കറിൽ മലയാളി തിളക്കം; കയ്യടി നേടി നിമിഷ് രവിയും ബംഗ്‌ളാനും

0

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയം നേടി മുന്നേറുകയാണ്. പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ഭാസ്‍കർ എന്ന കേന്ദ്ര കഥാപാത്രമായി ദുൽഖർ സൽമാൻ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. എന്നാൽ ദുൽഖർ സൽമാനെ കൂടാതെ രണ്ട് മലയാളികൾ കൂടെ ലക്കി ഭാസ്കറിനെ മനോഹരമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ചിത്രത്തിന് കാമറ ചലിപ്പിച്ച നിമിഷ് രവിയും ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ച ബംഗ്ലാനുമാണ് ആ രണ്ട് പ്രതിഭകൾ.

ലക്കി ഭാസ്കറിന്റെ ഏറ്റവും വലിയ മികവ് അതിലെ ദൃശ്യങ്ങളുടെ മനോഹാരിതയും കഥ നടക്കുന്ന പശ്‌ചാത്തലത്തിന്റെ പൂർണ്ണതയുമാണ്. നിമിഷ് രവി ഒരുക്കിയ ദൃശ്യങ്ങൾ കഥാന്തരീക്ഷത്തെ ഏറ്റവും മനോഹരമായി ഒപ്പിയെടുത്തപ്പോൾ, 1980 -90 കാലഘട്ടത്തിലെ ബോംബെ നഗരത്തെ അമ്പരപ്പിക്കുന്ന സൂക്ഷ്മതയോടെയാണ് ബംഗ്ളാൻ പുനഃസൃഷ്ടിച്ചത്. അദ്ദേഹം ഹൈദരാബാദിൽ നിർമ്മിച്ച കൂറ്റൻ സെറ്റുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മഗധ ബാങ്ക്, ബോംബെ തെരുവുകൾ, ഭാസ്കറിന്റെ വീട് തുടങ്ങി, ഏറ്റവും പൂർണ്ണതയോടെയാണ് കഥയിലെ ഓരോ ഭാഗങ്ങൾക്ക് വേണ്ടിയും അദ്ദേഹം പ്രൊഡക്ഷൻ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. കഥയും കഥാപാത്രങ്ങളും അവരുടെ പശ്‌ചാത്തലവും ഏറ്റവും വിശ്വസനീയമായി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞതിൽ ഇവരുടെ പങ്ക് വളരെ വലുതാണ്.

ലുക്കാ, സാറാസ്, ദുൽഖർ സൽമാന്റെ കുറുപ്പ്, മമ്മൂട്ടി നായകനായ റോഷാക്ക്, കിംഗ് ഓഫ് കൊത്ത, ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രം ബസൂക്ക എന്നിവയാണ് നിമിഷ് രവി ഇതിനു മുൻപ് കാമറ ചലിപ്പിച്ച ദൃശ്യങ്ങൾ. കുറുപ്പിലെ ദൃശ്യങ്ങൾക്ക് 2022 ലെ മികച്ച ഛായാഗ്രാഹകനുള്ള സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡും നിമിഷ് സ്വന്തമാക്കി. ഒട്ടേറെ മലയാള ചിത്രങ്ങൾക്ക് വേണ്ടി കലാസംവിധാനം നിർവഹിച്ചിട്ടുള്ള വിനേഷ് ബംഗ്ലാൻ, കമ്മാര സംഭവം, കുറുപ്പ്, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം കാന്താര ചാപ്റ്റർ 1 , ഇനി തുടങ്ങാൻ പോകുന്ന പൃഥ്വിരാജ് നായകനാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കാളിയൻ എന്നിവയുടെയും പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാനാണ് നിർവഹിക്കുന്നത്. കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരവും കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

“United Kingdom of Kerala” ടൈറ്റിൽ പോസ്റ്റർ എത്തി

0

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച “ഗോളം” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന പുതിയ ചിത്രം “United Kingdom of Kerala”-യുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ദുൽക്കർ സൽമാന്റെ വേഫാറർ ഫിലംസ് വിതരണം നിർവഹിച്ച “ഉപചാരപൂർവ്വം ഗുണ്ട ജയൻ” എന്ന ഹിറ്റ്‌ ‌ ചിത്രത്തിന് ശേഷം അരുൺ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.

ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ & സജീവ് നിർമ്മിക്കുന്ന ചിത്രത്തിൽ പൂയപ്പള്ളി ഫിലിംസ് അലക്സാണ്ടർ മാത്യു സഹനിർമ്മാതാവാണ്.

ഇന്ദ്രൻസ്, ജോണി ആന്റണി, മനോജ്‌ കെ ജയൻ, മഞ്ജു പിള്ള, സംഗീത, മീര വാസുദേവ്, മനോജ്‌ K U എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. കൂടാതെ സംവിധായകൻ അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈരാറ്റുപേട്ട, എറണാകുളം, തിരുവനന്തപുരം, ചെന്നൈ, ഗുണ്ടൽപ്പെട്ട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ റിലീസിംഗ് ജോലികൾ പുരോഗമിക്കുന്നു.

സിനോജ് പി അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് രാജേഷ് മുരുകേശൻ ആണ്. ശബരീഷ് വർമ്മ ഗാന രചനയും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹാരിസ് ദേശം.പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ.കലാസംവിധാനം സുനിൽ കുമാരൻ.സംഘട്ടനം ഫിനെക്സ് പ്രഭു.ചമയം ഹസ്സൻ വണ്ടൂർ .വസ്ത്രാലങ്കാരം മെൽവി ജെ. നിശ്ചലഛായാഗ്രഹണം ബിജിത്ത് ധർമ്മടം.പി.ആർ.ഒ. AS ദിനേശ്

ആധുനിക യുവത്വത്തിൻ്റെ മാറുന്ന ജീവിതവീക്ഷണങ്ങൾ .. മിലൻ പൂർത്തിയായി

0

മാറി ചിന്തിക്കുന്ന ആധുനിക തലമുറയുടെ വേറിട്ട ജീവിതവീക്ഷണങ്ങളും അതിലൂടെ സഞ്ചരിക്കുമ്പോൾ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും തുടർ സംഭവങ്ങളുമാണ് ചിത്രീകരണം പൂർത്തിയായ മിലൻ എന്ന ചിത്രത്തിൻ്റെ പ്രമേയം. സസ്പെൻസ് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
എഡ്യുക്കേഷൻ ലോൺ,സ്ത്രീ സ്ത്രീ, മാടൻ തുടങ്ങിയ കാലികപ്രസക്തങ്ങളായ വിഷയങ്ങളുമായെത്തിയ സിനിമകളിലൂടെ ശ്രദ്ധേയനായ ആർ ശ്രീനിവാസനാണ് മിലൻ്റെ സംവിധായകൻ. അഖിലൻ ചക്രവർത്തിയുടെ തിരക്കഥയിൽ വിരിഞ്ഞ ചിത്രത്തിൻ്റെ ദൃശ്യാവിഷ്ക്കാരം ഒരുക്കിയിരിക്കുന്നത് കിഷോർ ലാലും എഡിറ്റിംഗും കളറിംഗും നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു കല്യാണിയുമാണ്. ചിത്രത്തിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് സംഗീതജ്ഞയായ രഞ്ജിനി സുധീരനാണ്.

കിരൺ നായർ, മിലൻ, ഗായത്രി ശ്രീമംഗലം, അജയ് ബാംഗ്ളൂർ, അഖിലൻ ചക്രവർത്തി, മഞ്ജിത്, സനേഷ് വി, കൊട്ടാരക്കര രാധാകൃഷ്ണൻ, കൃഷ്ണതുളസി ഭായി, ഗൗരി ബി പിള്ള, വി എസ് സുധീരൻ കാലടി, മഹേഷ് വി എന്നിവർ കഥാപാത്രങ്ങളാകുന്നു.

ബാനർ – ശ്രീജിത്ത് സിനിമാസ്, എച്ച് ഡി സിനിമാസ്, രാഗരഞ്ജിനി ക്രിയേഷൻസ്, ഗാനരചന – അഖിലൻ ചക്രവർത്തി, സാംസൺ സിൽവ, ആലാപനം – അൻവർ സാദത്ത്, സാംസൺ സിൽവ, സൂരജ് ജെ ബി, സീമന്ത് ഗോപാൽ, രഞ്ജിനി സുധീരൻ, കീർത്തന രാജേഷ്, ആര്യ ബാലചന്ദ്രൻ, പ്രോജക്ട് കോ-ഓർഡിനേറ്റർ – സതീഷ് മരുതിങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ – ജി എസ് നെബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിവിൻ മഹേഷ്, കല- പ്രദീപ് രാജ്, സൗണ്ട് ഡിസൈനർ – രാജീവ് വിശ്വംഭരൻ, അസ്സോസിയേറ്റ് ഡയറക്ടർ – ശ്രീജിത്ത് ശ്രീകുമാർ, സംവിധാന സഹായികൾ – സുഷമ അനിൽ, ഗായത്രി ശ്രീമംഗലം, സ്റ്റുഡിയോ-എച്ച് ഡി സിനിമാ കമ്പനി, ചിത്രാഞ്ജലി, എസ് കെ ആർ എറണാകുളം, സ്റ്റിൽസ്- സായ് വഴയില, പിആർഓ – അജയ് തുണ്ടത്തിൽ.

സെലിബ്രിറ്റി ഫാഷൻ ഡിസൈനർ അനു നോബിയുടെ ടു യു**ഫാഷൻ പ്രീമിയർ ഷോ നടന്നു

0

ടു യു ഷോപ്പ് തിരുവനന്തപുരം ലുലു മാളിൽ പ്രവർത്തനം ആരംഭിച്ചു.
ഒക്‌ടോബർ 30-ന് നടന്ന ലോഞ്ച് ഇവൻ്റ്, തിരുവനന്തപുരത്തെ ഏറ്റവും പുതിയ ഫാഷൻ ഡെസ്റ്റിനേഷൻ്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കാൻ ഫാഷൻ പ്രേമികളും സാമൂഹിക പ്രവർത്തകരും ആരാധകരും എത്തിയിരുന്നു.

ലോഞ്ച് ഇവന്റ് ഹൈലൈറ്റുകൾ:

അനു നോബിയുടെ “ടു യു” ഫാഷൻ ബ്രാൻഡ് വലിയ ആവേശത്തോടെയാണ് അനാവരണം ചെയ്തത്.

ഡിസൈനറുമായും മറ്റ് വ്യവസായ വിദഗ്ധരുമായും സംവദിക്കാൻ പങ്കെടുക്കുന്നവർക്ക് അവസരം നൽകിക്കൊണ്ട് മീറ്റ്-ആൻഡ്-ഗ്രീറ്റ് സെഷനുകൾ നടന്നു.

ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ പ്രദർശിപ്പിച്ചുകൊണ്ട് സർപ്രൈസ് മോഡലുകൾ റാംപിൽ ഇറങ്ങി.

അനു നോബി, ഡാലു, അപർണ, ഷാമു, വികാസ് എന്നിവരുടെ സ്റ്റൈൽ പ്രഭാഷണങ്ങൾ ഫാഷൻ ലോകത്തെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്തു.

ലെയാൺ (ശരത് രാജൻ) എന്നിവരുടെ തത്സമയ സംഗീതവും ആർജെ മനീഷയുടെ ഇടപെടലുകളും കാണികളെ രസിപ്പിച്ചു.

*ടു യു *എന്നത് ഓരോ സ്ത്രീയുടെയും ജീവിതത്തിലെ ഓരോ അവസരത്തിനും അനുയോജ്യമായി രൂപകല്പന ചെയ്തിരിക്കുന്ന ഒരു ബ്രാൻഡാണ്. സ്ത്രീകളുടെ ജീവിതത്തിലെ ഓരോ നിമിഷവും അവർക്ക് മികച്ചതാക്കാൻ ഉദ്ദേശിച്ചുള്ളതാണ് *ടു യു.

ഒരു വാർഡ്രോബ് കൺസൾട്ടൻ്റ് എന്ന നിലയിൽ *ടു യു *നിങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമായിരിക്കും; ഓരോ സ്ത്രീയും അഭിമാനത്തോടെ സ്വയം നോക്കാനും ആത്മവിശ്വാസത്തോടെ നടക്കാനും വിജയിക്കാനും പ്രാപ്തരാക്കുന്ന പ്രത്യേക “സ്റ്റൈൽ ദി ലുക്ക്” സേവനത്തിലൂടെ നിങ്ങളുടെ ലുക്ക് തല മുതൽ കാൽ വരെ സ്റ്റൈൽ ചെയ്യുന്നു.

ടു യു യിൽ നിങ്ങള്ക്ക് ലഭിക്കുന്നത് വെറും വസ്ത്രങ്ങൾ മാത്രം അല്ല, മറിച്ച് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ മികച്ച ശൈലിയിൽ ഷോപ്പിംഗ് അനുഭവം നൽകുന്നു. എന്ത് ധരിക്കണം, എപ്പോഴാണ് ധരിക്കേണ്ടത്, എവിടെയാണെന്നും എങ്ങനെ എന്നുമുള്ള എല്ലാ ചോദ്യങ്ങൾക്കും ടു യു ഉത്തരം നൽകും.
പി ആർ ഒ എം കെ ഷെജിൻ.

ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർ ടിക്കറ്റ് ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചു

0

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേ ടിഎം, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ ആപ്പുകളിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കഴിഞ്ഞ ദിവസം കേരളത്തിന് പുറത്തും ഗൾഫിലും ബുക്കിംഗ് ആരംഭിച്ചിരുന്നു. ഒക്ടോബർ 31 നു ദീപാവലിക്കാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. തമിഴിലും തെലുങ്കിലും ദുബായിലും ഗംഭീര ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിലും ചിത്രത്തിന് വൻ വരവേൽപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ ഒക്ടോബർ 30 വൈകുന്നേരം 6 മണി മുതൽ നൂറിലധികം പ്രീമിയർ ഷോകളാണ് ലക്കി ഭാസ്കറിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. കൊച്ചി, ദുബായ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ വെച്ച് നടന്ന ചിത്രത്തിൻ്റെ പ്രൊമോഷണൽ ഇവന്റുകൾക്ക് വമ്പൻ ജനപങ്കാളിത്തമാണ് ലഭിച്ചത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ലക്കി ഭാസ്കർ 400 ലധികം ദിവസത്തെ ഇടവേളക്ക് ശേഷം ദുൽഖർ നായകനായി എത്തുന്ന ചിത്രമാണ്. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ അസാധാരണമായ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറാണ് ലക്കി ഭാസ്കർ. ഛായാഗ്രഹണം- നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റിംഗ്- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ- ബംഗ്ളാൻ, പിആർഒ- ശബരി.

“സൂത്രവാക്യം” പൂജ; നിർമ്മാണം സിനിമാബണ്ടി

0

ശ്രീകാന്ത് കന്ദ്രഗുള നിർമ്മിച്ച് ശ്രീമതി കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന സിനിമാബണ്ടിയുടെ ഏറ്റവും പുതിയ ചിത്രം “സൂത്രവാക്യ”ത്തിൻ്റെ പൂജ നടന്നു. പുതുമുഖമായ യുജീൻ ജോസ് ചിറമ്മേൽ ആണ് സംവിധാനം. ഒക്ടോബർ 27ന് എറണാകുളം അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ചാണ് പൂജ ചടങ്ങുകൾ നടന്നത്. ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് , ദീപക് പറമ്പോൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി മലയാളത്തിൽ ഒരുക്കുന്ന ആദ്യ ചിത്രമാണ് സൂത്രവാക്യം. ഇതിനോടകം മൂന്ന് ചിത്രങ്ങളും നാല് ഓ ടി ടി വെബ്സീരീസുകളുമാണ് സിനിമാബണ്ടി നിർമ്മിച്ചിട്ടുള്ളത്.

സംവിധായകൻ യുജീൻ ജോസ് ചിറമ്മലിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് “പെൻഡുലം” എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിൻ എസ് ബാബുവാണ്. ഛായാഗ്രഹണം- ശ്രീരാം ചന്ദ്രശേഖരൻ, സംഗീതം- ജീൻ പി ജോൺസൻ, എഡിറ്റിംഗ് – നിതീഷ് കെ ടി ആർ.

സൗണ്ട് ഡിസൈൻ- പ്രശാന്ത് പി മേനോൻ, ഫൈനൽ മിക്സിങ്ങ് – സിനോയ് ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ- അപ്പുണ്ണി സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡി ഗിരീഷ് റെഡ്ഡി , അസ്സോസിയേറ്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൗജന്യ വർമ്മ , പ്രൊഡക്ഷൻ കൺട്രോളർ ജോബ് ജോർജ്, വസ്ത്രാലങ്കാരം- വിപിൻ ദാസ് , മേക്കപ്പ്- റോണി വെള്ളത്തൂവൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അബ്രു സൈമൺ, മാർക്കറ്റിംഗ്, ബ്രാൻഡിംഗ് & പോസ്റ്റേർ- റാബിറ്റ് ബോക്സ് ആഡ്‌സ്, പിആർഒ – എ എസ് ദിനേശ്, ശബരി.