ന്യൂഡല്‍ഹി: കൂടുതല്‍ കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ തകര്‍ത്തതായി പാകിസ്താന്റെ ഔദ്യോഗിക രേഖ.ഇന്ത്യന്‍ സൈന്യം വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതലാണിത്. പെഷവാര്‍, ഝാങ്, സിന്ധിലെ ഹൈദരാബാദ്, പാക് പഞ്ചാബിലെ ഗുജറാത്ത്, ഭവല്‍നഗര്‍, അട്ടോക്ക്, ചോര്‍ എന്നീ ഏഴു സ്ഥലങ്ങള്‍ കൂടി ആക്രമിക്കപ്പെട്ടതായി പാക് രേഖയിലെ മാപ്പില്‍ വ്യക്തമാക്കുന്നു.
വ്യോമാക്രമണത്തിനു ശേഷം ഇന്ത്യന്‍ വ്യോമസേനയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സും വാര്‍ത്താസമ്മേളനങ്ങളില്‍ പറഞ്ഞതില്‍ ഈ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. നേരത്തെ കരുതിയതിനേക്കാള്‍ കൂടുതല്‍ ഉള്ളിലേക്കു കടന്ന് ഇന്ത്യ ശക്തമായ പ്രഹരമേല്‍പ്പിച്ചെന്നാണു ഇതു വെളിപ്പെടുത്തുന്നത്. വെടിനിര്‍ത്തലിനു വേണ്ടി പാകിസ്താന്‍ ഇന്ത്യയെ സമീപിക്കാന്‍ കാരണമെന്തെന്ന് ഇതിലൂടെ വ്യക്തമാകുന്നതായും വിലയിരുത്തപ്പെടുന്നു. ഇന്ത്യക്കു വലിയ നാശന്ഷടങ്ങളുണ്ടാക്കിയെന്ന പാകിസ്താന്റെ അവകാശവാദവും പൊളിയുകയാണ്.
കൊച്ചി: കാക്കനാട് ജയിലില്‍ ഗുണ്ടാനേതാക്കള്‍ക്ക് വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്റെ വിരുന്ന്. തന്റെ റിട്ടയര്‍മെന്റ് പാര്‍ട്ടിയിലേക്ക് ജയിലിലെ വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇവരെ ക്ഷണിച്ചത്.വിരുന്നിനെത്തിയ ഗുണ്ടകള്‍ ജയിലിലേക്ക് പോകുകയും വരികയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യന്നതിന്റെ റീല്‍സും എടുത്താണ് മടങ്ങിയതെന്നാണ് വിവരം. കൊച്ചിയിലെ മൂന്ന് ഗുണ്ടകളാണ് എത്തിയത്.
അതീവസുരക്ഷയുള്ള കാക്കനാട് ജയിലില്‍ കഴിഞ്ഞ 31 നായിരുന്നു ഉദ്യോഗസ്ഥന്റെ റിട്ടയര്‍മെന്റ് പരിപാടി. പോലീസിന് രഹസ്യവിരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗം ഈ സംഭവത്തില്‍ അന്വേഷണത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്റെ ക്ഷണപ്രകാരമാണ് ഇവര്‍ ജയിലില്‍ എത്തിയതെന്നാണ് വിവരങ്ങള്‍. ജയിലില്‍ കഴിഞ്ഞ കുറേ വര്‍ഷമായി ജോലി ചെയ്തിരുന്ന ജീവനക്കാരനുമായി ഗുണ്ടാ നേതാക്കള്‍ക്ക് വലിയ ബന്ധമുണ്ടെന്നാണ് കരുതുന്നത്. തടവുകാര്‍ ഉള്ള ജയിലാണ് ഇത്. ഇതിനൊപ്പം ജയില്‍ വകുപ്പിന്റെയും അന്വേഷണം നടക്കുമെന്നാണ് വിവരം
Kakkanad jail authorities prepared a feast for the criminals
വിവാഹബന്ധം ഒരു നിശ്ചിത കാലയളവ് കഴിഞ്ഞ് പുതുക്കി എടുത്തില്ലെങ്കിൽ അവസാനിച്ചു പോകുന്ന ഒരു നിയമം വന്നാലുള്ള അവസ്ഥയെന്തായിരിക്കും? ഒന്ന് ഡിവോഴ്സ് ഇല്ലാതാകും. മറ്റൊന്ന് അതുവഴി കുടുംബ സങ്കൽപ്പങ്ങളും ഇല്ലാതാകും.
പി ഡബ്ല്യു ഡി ( PWD -Proposal Wedding Divorce) എന്ന ചിത്രത്തിൻ്റെ വിഷയം ചിത്രത്തിലെ നായികാ കഥാപാത്രം ഒരു ഡയലോഗായി ട്രയിലറിൽ പറയുന്നുണ്ട്. “നമ്മുടെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു എക്സ്പയറി ഡേറ്റ് വേണം. ആവശ്യമുണ്ടെങ്കിൽ റിന്യു ചെയ്യാം “.
ഇത്തരം ഒരു ആശയം സിനിമയിലൂടെ ആളുകളിലേക്ക് എത്തിക്കാനുള്ള സമകാലീന തന്ത്രമായി മറ്റൊരു കഥാപാത്രം പറയുന്നത്, “കണ്ടില്ലേൽ കുത്തികൊല്ലും എന്ന രീതിക്കുള്ള പ്രൊമോഷൻ ചെയ്യും”. മോശം സിനിമകളെ പ്രൊമോഷൻ നടത്തി ഹൈപ്പ് ഉണ്ടാക്കി പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കുന്ന രീതിയെ ട്രോള് ചെയ്യുന്നതായി കണ്ടാലും പി ഡബ്ല്യു ഡി മുന്നോട്ടു വെയ്ക്കുന്ന പ്രകോപനപരമായ ആശയത്തെ ആളുകളിലേക്കെത്തിക്കാനും ആ മാർക്കറ്റിംഗ് തന്ത്രത്തിന് കഴിയും.
ഒരു ഓഫ്ബീറ്റ് ചിത്രത്തിൻ്റെ പാത പിന്തുടരാതെ തികച്ചും കളർഫുൾ ലൗഡ് സ്റ്റൈലിഷ് മ്യൂസിക് ചെയ്തുള്ള മേക്കിംഗ് രീതിയാണ് ട്രയിലറിൽ കാണുന്നത്.
സിദ്ധാർത്ഥ പ്രദീപാണ് മ്യൂസിക് ഡയറക്ടർ. ശ്യാം ശശിധരൻ എഡിറ്ററും നാഷണൽ അവാർഡുവിന്നർ സിനോയ് ജോസഫ് സൗണ്ട് ഡിസൈനും മികച്ച കളറിസ്റ്റിനുള്ള സംസ്ഥാന അവാർഡ് വിന്നർ ലിജു പ്രഭാകർ കളറിംഗും നിർവ്വഹിച്ചിരിക്കുന്നു. പഴയകാല മലയാള സിനിമകളിലൂടെ പരിചിതമായ ഊട്ടിയും അവിടുത്തെ ഒരു ബംഗ്ളാവും ആണ് കഥാപരിസരം. കോൺവർസേഷൻ ഡിബേറ്റ് റോം കോം എന്ന അത്ര പരിചിതമല്ലാത്ത ജോണറാണ് പി ഡബ്ല്യു ഡി സ്വീകരിച്ചിരിക്കുന്നത്.
വിവാഹത്തിന് തയ്യാറാകുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ പി ഡബ്ല്യു ഡി മുന്നോട്ടു വെയ്ക്കുന്ന ആശയം പലരിലും കൗതുകം ജനിപ്പിച്ചേക്കാം. മതപരമായും അല്ലാതെയും വിവാഹബന്ധത്തെ ജീവിതകാല ഉടമ്പടിയായി കാണുന്ന ബഹുഭൂരിപക്ഷത്തിൻ്റെ ചിന്തകളും അഭിപ്രായങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നും തെറ്റായ അർത്ഥങ്ങൾ പറയുന്ന ഒരു സിനിമ ആവില്ല പി ഡബ്ല്യു ഡി എന്നും ചിത്രത്തിൻ്റെ തിരക്കഥാകൃത്തും സംവിധായകനുമായ ജോ ജോസഫ് സോഷ്യൽ മീഡിയ കുറിപ്പിൽ അഭിപ്രായപ്പെടുന്നു. ചിത്രത്തിൻ്റെ പി ആർ ഓ അജയ് തുണ്ടത്തിലാണ്.
കൊച്ചി: രണ്ട് ദിവസം മുമ്പ് കൊച്ചി കായലിൽ കാണാതായ ടാൻസാനിയൻ നാവിക കേഡറ്റിന്റെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തി. നാവിക താവളത്തിനും വെണ്ടുരുത്തി പാലത്തിനും ഇടയിലുള്ള തീരത്തിനടുത്താണ് 22 കാരനായ അബ്ദുൾ ഇബ്രാഹിമിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ഉന്നത വൃത്തങ്ങൾ സ്ഥിരീകരിച്ചു.
നാവികസേന ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിലെ പരിശീലന സെഷനിൽ പങ്കെടുത്ത ശേഷം തിങ്കളാഴ്ച കൊച്ചിയിൽ നിന്ന് മടങ്ങേണ്ടിയിരുന്ന ഇബ്രാഹിം, സാഹസികമായി വെണ്ടുരുത്തി പാലത്തിൽ നിന്ന് ചാടിയതിനെ തുടർന്ന് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. മൃതദേഹം നാവിക താവളത്തിലെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം തിരിച്ചറിയുന്നതിനായി ഏഴിമല അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച കൊച്ചിയിലെത്തും. ടാൻസാനിയൻ നയതന്ത്രജ്ഞരുമായി ഔദ്യോഗിക കൂടിയാലോചനകൾ നടത്തിയ ശേഷം ഇബ്രാഹിമിന്റെ മൃതദേഹം മാതൃരാജ്യത്തേക്ക് അയയ്ക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കും.
കായലിൽ ഇബ്രാഹിമിനെ കാണാതായതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് നാവികസേന തീവ്രമായ തിരച്ചിൽ ആരംഭിച്ചു. ഇന്ത്യയിലെ വിവിധ നാവിക താവളങ്ങളിൽ പരിശീലനം നേടിയ വിദേശ നാവിക കേഡറ്റുകളിൽ ഒരാളായിരുന്നു ഇബ്രാഹിം
തിരുവനന്തപുരം: ചൊവ്വാഴ്ച നഗരൂരിൽ ബസ് റോഡിൽ നിന്ന് തെന്നിമാറി വയലിലേക്ക് മറിഞ്ഞ് നിരവധി സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബോർഡിംഗ് പോയിന്റുകളിൽ നിന്ന് കുട്ടികളെ കയറ്റി സർക്കാർ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ആ സമയത്ത് 19 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.
വാഹനത്തിനുള്ളിൽ കുടുങ്ങിയ വിദ്യാർത്ഥികളെ സമീപവാസികൾ ഉടൻ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കേശവദാസപുരത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പരിക്കേറ്റ കുട്ടികളെ സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് മന്ത്രി ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എറണാകുളം: പിറവത്ത് നിന്ന് തിങ്കളാഴ്ച പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി. ഓണക്കൂർ സ്വദേശിയായ രഘുവിന്റെ മകൻ അർജുൻ രഘുവിനെ തിങ്കളാഴ്ച രാവിലെ മുതൽ കാണാതായിരുന്നു.പാമ്പാക്കുട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ ഇയാൾ സ്‌കൂളിലേക്ക് വീട്ടിൽ നിന്ന് പോയിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ പറഞ്ഞു. പിറവം പോലീസ് അന്വേഷണം ആരംഭിച്ചു
വിജയപുര: കനറാ ബാങ്കിന്റെ മംഗോളി ശാഖയിൽ നിന്ന് 59 കിലോ സ്വർണ്ണവുമായി കള്ളന്മാർ കടന്നുകളഞ്ഞതായി തിങ്കളാഴ്ച ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.ബാങ്കിൽ നിന്ന് വായ്പയെടുത്ത ആളുകളാണ് സ്വർണ്ണം നിക്ഷേപിച്ചതെന്ന് വിജയപുര പോലീസ് സൂപ്രണ്ട് ലക്ഷ്മൺ ബി നിംബർഗി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 59 കിലോ സ്വർണ്ണം മോഷ്ടിക്കപ്പെട്ടതായി ബാങ്ക് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹം സംഭവത്തെക്കുറിച്ച് വിശദീകരിച്ചു.മെയ് 23 ന് വൈകുന്നേരം ജീവനക്കാർ ബാങ്ക് പൂട്ടിയെന്നും മെയ് 24, 25 തീയതികളിൽ അടച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, ഇത് നാലാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയുമാണ്. മെയ് 26 ന് പ്യൂൺ ബ്രാഞ്ച് വൃത്തിയാക്കാൻ തിരിച്ചെത്തിയപ്പോൾ ഷട്ടറിന്റെ പൂട്ടുകൾ മുറിച്ചിരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. ഉടൻ തന്നെ അദ്ദേഹം പോലീസിനെ വിവരം അറിയിച്ചു.
“പരിശോധനയ്ക്ക് ശേഷം, മോഷ്ടാക്കൾ ബാങ്കിൽ കയറി കൊള്ളമുതലുകൾ മോഷ്ടിച്ചതായി കണ്ടെത്തി. ബാങ്ക് ഉദ്യോഗസ്ഥർ കൊള്ളമുതലുകൾ വിലയിരുത്തി 59 കിലോ സ്വർണം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. സ്വർണ്ണ വായ്പയ്ക്ക് ഈടായി സ്വർണ്ണം ബാങ്കിൽ നിക്ഷേപിച്ചു,” നിംബർഗി പറഞ്ഞു. കേസ് അന്വേഷിക്കാൻ എട്ട് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനം വകുപ്പുമായി സഹകരിക്കുന്ന ലുലുവിന്റെ പദ്ധതി രണ്ടാം ഘട്ടം
കൊച്ചി: അക്ഷര ലോകത്തേക്ക് കാൽവയ്ക്കുന്ന ആദിവാസി ഉന്നതിയിലെ കുരുന്നുകളെ ചേർത്ത് നിർത്തി കൊച്ചി ലുലുമാൾ. അടിമാലി ഗ്രാമപഞ്ചായത്തിലെ നാല് ഉന്നതികളിൽ ഉൾപ്പെടുന്ന നഴ്‌സറി കുട്ടികൾക്കായിട്ടാണ് പ്രവേശനോത്സവത്തിന്റെ ഭാഗമായി ലുലുമാൾ സൗജന്യ പഠനോപകരണങ്ങൾ എത്തിച്ചത്. ‘ഉന്നതിയിക്ക് ഒരു കൈത്താങ്ങ്’ എന്ന ആശയത്തിൽ മുന്നോട്ടു വച്ച വദ്ധതി കേരളം വനം വകുപ്പുമായി സഹകരിച്ചാണ് കൊച്ചി ലുലുമാൾ നടപ്പിലാക്കിയത്. പഠനോപകരണങ്ങൾ അടങ്ങിയ 132 ബാഗുകളും 25 ഡ്രോയിങ്ങ് കിറ്റുകളുമാണ് ഉന്നതിയിലെ കുരുന്നുകൾക്ക് കൈമാറിയത്. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം ബാഗുകളുടെ വിതരണം നിർവഹിച്ചു.
അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.എസ് സിനോജ് അധ്യക്ഷനായി. വിദ്യാർത്ഥികൾക്കുള്ള സഹായപദ്ധതികൾ തുടരുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ എച്ച്.ആർ ഹെഡ് അനൂപ് മജീദ് വ്യക്തമാക്കി. ആദിവാസി ഉന്നതിയിലെ കുട്ടികളുടെ ഉന്നമനത്തിനുള്ള കൈത്താങ്ങുകൂടിയാണ് ലുലുവിന്റെ പഠനസഹായം. പ്ലാമരക്കുടി, കൊടകല്ല്, കൊച്ച് കുടകല്ല് ഉന്നതികളിൽപ്പെടുന്ന നഴ്‌സറി സ്‌കൂൾ കുട്ടികൾക്കാണ് സൗജന്യ പഠനസഹായ കിറ്റ് ലുലു സമ്മാനിച്ചത്. കഥ പറച്ചിലും കളിയും പാട്ടുമൊക്കെയായി ആഘോഷമാക്കിയാണ് കുരുന്നുകളെ വരവേറ്റതും. ലുലുവിലെ ജീവനക്കാരും വനംവകുപ്പിലെ ജീവനക്കാരും ഇവർക്കൊപ്പം ചേർന്നു. ചടങ്ങിൽ ലുലു ഇന്ത്യ എച്ച്.ആർ മാനേജറുമാരായ ആർ.ഐശ്യര്യ, മുഹമ്മദ് ഷിനാസ്, എ.അലക്‌സാണ്ടർ, അജ്മൽ റോഷൻ, സീനിയർ എച്ച്.ആർ എക്‌സിക്യൂട്ടിവുമാരായ ശ്രീജിത്ത് അനിൽകുമാർ, കെ.എ ഷഹന തുടങ്ങിയവർ ഭാഗമായി.
Kochi Lulu provides educational support to Adimali tribal children
അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’യുടെ റിലീസ് തീയതി പുറത്ത്. 2025 ജൂലൈ 11 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. അനുഷ്ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ശേഷം പുറത്തു വന്ന ഗ്ലിമ്പ്സ് വീഡിയോയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തമിഴ് നടൻ വിക്രം പ്രഭുവും ചിത്രത്തിൽ നിർണ്ണായക വേഷം അവതരിപ്പിക്കുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
അനുഷ്ക ഷെട്ടി, വിക്രം പ്രഭു എന്നിവർ മറ്റു ചിലർക്കൊപ്പം വലിയ ഭാണ്ഡകെട്ടുകളുമായി ഒരു നദി കാൽ നടയായി വെള്ളത്തിൽ കഴുത്തോളം മുങ്ങിയ രീതിയിൽ മുറിച്ചു കടക്കുന്ന ദൃശ്യമാണ് റിലീസ് തീയതി പുറത്ത് വിട്ടുകൊണ്ടുള്ള പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങൾക്കൊപ്പം ആകർഷകമായ ഒരു പ്രണയകഥയിലേക്ക് കൂടി വിരൽ ചൂണ്ടുന്ന ഒരു ഗ്ലിമ്ബസ് വീഡിയോ വിക്രം പ്രഭുവിന്റെ ജന്മദിനത്തിനും ‘ ഘാട്ടി’യുടെ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. വളരെ തീവ്രമായ ഒരു പ്രകടനമായിരിക്കും ചിത്രത്തിൽ അനുഷ്കയുടേത് എന്ന സൂചനയാണ് ഇതിനോടകം പുറത്തു വന്നിട്ടുള്ള പോസ്റ്ററുകളും വീഡിയോകളും തരുന്നത്. ഉഗ്ര രൂപത്തിൽ അനുഷ്‌കയെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ കഥയിലെ വയലൻസ്, ആക്ഷൻ, തീവ്രമായ ഡ്രാമ എന്നിവയെ പ്രതിഫലിപ്പിക്കുന്നുണ്ട്. ‘വിക്ടിം, ക്രിമിനൽ, ലെജൻഡ്’ എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന ടാഗ്‌ലൈൻ. മനുഷ്യത്വം, അതിജീവനം, വീണ്ടെടുക്കൽ എന്നിവക്ക് പ്രാധാന്യം നൽകുന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരു വമ്പൻ ആക്ഷൻ ത്രില്ലറായാണ് ഒരുക്കുന്നത്. ഉയർന്ന ബജറ്റിൽ മികച്ച സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക.
സംവിധാനം, തിരക്കഥ- ക്രിഷ് ജാഗർലമുഡി, നിർമ്മാതാക്കൾ- രാജീവ് റെഡ്ഡി, സായ് ബാബു ജാഗർലമുഡി, അവതരണം- യുവി ക്രിയേഷൻസ്, ബാനർ- ഫസ്റ്റ് ഫ്രെയിം എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ- നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ- ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എൻ സ്വാമി, കലാസംവിധായകൻ- തോട്ട തരണി, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കഥ- ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം- രാം കൃഷൻ, പബ്ലിസിറ്റി ഡിസൈനർ- അനിൽ- ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി
തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ചിത്രമാണ് സ്വയംഭൂ. ഇപ്പോഴിതാ നായകനായ നിഖിലിൻ്റെ ജന്മദിനം പ്രമാണിച്ച് ചിത്രത്തിൻ്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നിഖിൽ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തിൽ എത്തുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് ഇത്. നിഖിൽ, നായികയായ സംയുക്ത മേനോൻ എന്നിവരെയാണ് പുതിയ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങൾ. ഒരു യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. കയ്യിൽ വാളുമായി യുദ്ധത്തിന് നടുവിൽ നിൽക്കുന്ന ധീരനായ ഒരു യോദ്ധാവായി ആണ് നിഖിലിനെ ഈ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. കയ്യിൽ അമ്പും വില്ലുമായി ലക്ഷ്യം ഭേദിക്കാൻ ഒരുങ്ങി നിൽക്കുന്ന ലുക്കിലാണ് സംയുക്തയെ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിൽ ശക്തിയുടെയും നീതിയുടെയും പര്യായമായ പുരാതനമായ ഒരു ചെങ്കോലും കാണാൻ സാധിക്കും. പുരാതന കാലം മുതലുള്ള ഇന്ത്യയുടെ ചരിത്രത്തിൻ്റെയും സംസ്കാരത്തിൻ്റെയും ഭാഗമായ ചെങ്കോൽ ഒരു പ്രതീകമായാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബൃഹത്തായ ചരിത്രത്തിനും സംസ്കാരത്തിനും ആദരം അർപ്പിച്ചു കൊണ്ട് നിലവിലെ ഇന്ത്യൻ പാർലമെൻ്റിൽ വരെ ഒരു ചെങ്കോൽ സ്ഥാപിച്ചിട്ടുണ്ട് എന്നത് ഇതിൻ്റെ ചരിത്രപരമായ പ്രാധാന്യത്തെ വിളിച്ചോതുന്നുണ്ട്.
വമ്പൻ ബജറ്റും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള ഒരു വലിയ ക്യാൻവാസിൽ പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ വൈകാതെ പുറത്ത് വരും.
ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് – തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- sഎം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം – വിജയ് കാമിസേട്ടി, ആക്ഷൻ – കിങ് സോളമൻ, സ്റ്റണ്ട് സിൽവ, വരികൾ – രാമജോഗയ്യ ശാസ്ത്രി, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി.
പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകളില്‍ വനം വകുപ്പിന്റെ സര്‍പ്പ വോളന്റിയര്‍മാര്‍ പരിശോധന നടത്തുന്നു. കഴിഞ്ഞ ആഴ്ച ആരംഭിച്ച പരിശോധന ഈ ആഴ്ചയിലും തുടരും. സ്‌കൂള്‍ അധികൃതരോ പിറ്റിഎ ഭാരവാഹികളോ അറിയിക്കുന്നത് പ്രകാരമാണ് പരിശോധന. സ്‌കൂളുകളിലും പരിസരങ്ങളിലും വിഷപ്പാമ്പുകളുടെ സാന്നിധ്യം ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കായി വനം വകുപ്പ് നല്‍കുന്ന സുപ്രധാനമായ സേവനമാണിതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഓരോ ജില്ലയിലെയും സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് പരിശോധനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ നിര്‍ദേശം നല്‍കി. സര്‍പ്പ വോളനറിയര്‍മാരുടെ സഹായം ആവശ്യമുള്ള സ്‌കൂള്‍ അധികൃതര്‍ക്ക് അതാത് ജില്ലയിലെ സാമൂഹിക വനവത്കരണ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്. സഹായങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വനംവകുപ്പിന്റെ ടോള്‍ ഫ്രീ നമ്പരിലും വിളിക്കാം. നമ്പര്‍: 1800 425 4733
സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ തിരുവനന്തപുരം : 9447979135 സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കൊല്ലം : 9447979132 സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ പത്തനംതിട്ട : 9447979134 സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ആലപ്പുഴ : 9447979131 സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കോട്ടയം : 9447979133 സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഇടുക്കി : 9447979142 സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ എറണാകുളം : 9447979141 സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ തൃശ്ശൂര്‍ : 9447979144 സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ പാലക്കാട് : 9447979143 സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കോഴിക്കോട് : 9447979153 സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ മലപ്പുറം : 9447979154 സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ വയനാട് : 9447979155 സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കണ്ണൂര്‍ : 9447979151 സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കാസര്‍ഗോഡ് : 9447979152
കൊച്ചി; റിലയൻസ് ജിയോ കേരളത്തിൽ ശക്തമായ വളർച്ച തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025 ഏപ്രിലിൽ 76,000 പുതിയ മൊബൈൽ വരിക്കാരെ ചേർത്തുകൊണ്ട് പുതിയ വരിക്കാരുടെ എണ്ണത്തിൽ ജിയോ മുന്നിലെത്തി. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രിൽ മാസത്തിൽ 1.11 ലക്ഷം വർധിച്ചു.
കേരളത്തിൽ, ഫിക്സഡ് വയർലെസ് ആക്സസ് (FWA) വിഭാഗത്തിൽ ജിയോ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുകയാണ്. ജിയോ എയർഫൈബർ സേവനം വ്യക്തമായ വിപണി നേതാവായി ഉയർന്നു. സംസ്ഥാനത്ത് ജിയോ എയർഫൈബർ ഉപയോഗിക്കുന്നവരുടെ എണ്ണം 2025 മാർച്ചിലെ 107187 ൽ നിന്ന് ഏപ്രിലിൽ 112682 ആയി ഉയർന്നു.
2025 ഏപ്രിലിൽ രാജ്യവ്യാപകമായി പോസിറ്റീവ് ആക്ടീവ് വരിക്കാരുടെ വളർച്ച നേടിയ ഏക ടെലികോം ഓപ്പറേറ്റർ ജിയോ ആണ്. 55 ലക്ഷത്തിലധികം ആക്ടീവ് ഉപയോക്താക്കളെയാണ് ജിയോ ചേർത്തത്. ഇത് തുടർച്ചയായ രണ്ടാം മാസമാണ് VLR (വിസിറ്റർ ലൊക്കേഷൻ രജിസ്റ്റർ) കണക്കിൽ 50 ലക്ഷത്തിലധികം കൂട്ടിച്ചേർക്കലുകൾ നടത്തുന്നത്. വിഐ, ബിഎസ്എൻഎൽ എന്നിവയുൾപ്പെടെയുള്ള മറ്റ് ഓപ്പറേറ്റർമാർക്ക് വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി.
ദേശീയ തലത്തിൽ, 60.14 ലക്ഷത്തിലധികം വരിക്കാരുമായി 82% വിപണി വിഹിതത്തോടെ ഫിക്സഡ് വയർലെസ് ആക്സസ് വിപണിയിൽ ജിയോ ആധിപത്യം തുടരുന്നു.
2025 ഏപ്രിൽ, മൊത്തത്തിലുള്ള ഫിക്സഡ് ബ്രോഡ്‌ബാൻഡ് വളർച്ചയ്ക്ക് ഒരു റെക്കോർഡ് മാസമായിരുന്നു. ജിയോയുടെ വയർലൈൻ, ഫിക്സഡ് വയർലെസ് ആക്സസ് സേവനങ്ങൾ വഴി ഏകദേശം 9.10 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ചേർത്തത്.
ഈ മാസം ദേശീയതലത്തിൽ ജിയോ മൊത്തം 26.44 ലക്ഷം വരിക്കാരെ ചേർത്തു. ഇതോടെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 47.24 കോടിയിലധികമായി. 40.76% വിപണി വിഹിതവുമായി മൊബൈൽ വിഭാഗത്തിൽ ജിയോ മുന്നിലാണ്. 33.65% (ഏകദേശം 39 കോടി ഉപയോക്താക്കൾ) വിപണി വിഹിതവുമായി എയർടെൽ രണ്ടാം സ്ഥാനത്തും, 17.66% (20.47 കോടി ഉപയോക്താക്കൾ) വിപണി വിഹിതവുമായി വോഡഫോൺ ഐഡിയ മൂന്നാം സ്ഥാനത്തുമാണ്. ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും മൊത്തം 7.84% വിഹിതമാണുള്ളത്.
ജിയോയുടെ അതിവേഗ നെറ്റ്‌വർക്ക് വിപുലീകരണവും താങ്ങാനാവുന്ന പ്ലാനുകളും ഡിജിറ്റൽ സേവനങ്ങളും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വീടുകളിലെയും വ്യാവസായിക കേന്ദ്രങ്ങളിലെയും കണക്റ്റിവിറ്റിക്ക് പുതിയ രൂപം നൽകുന്നു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റിനായുള്ള ആവശ്യം വർദ്ധിച്ചുവരുമ്പോൾ, ഡിജിറ്റൽ വിടവ് നികത്തുന്നതിൽ ജിയോ ഒരു പ്രധാന പങ്ക് വഹിക്കുന്നു.