HomeNewsഇന്ത്യ തകർപ്പണമാക്കിയത് പാകിസ്ഥാന്റെ 18 വ്യോമ താവളങ്ങൾ; ഒടുവിൽ സമ്മതിച്ച് പാകിസ്ഥാൻ

ഇന്ത്യ തകർപ്പണമാക്കിയത് പാകിസ്ഥാന്റെ 18 വ്യോമ താവളങ്ങൾ; ഒടുവിൽ സമ്മതിച്ച് പാകിസ്ഥാൻ

ന്യൂഡല്‍ഹി: കൂടുതല്‍ കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ തകര്‍ത്തതായി പാകിസ്താന്റെ ഔദ്യോഗിക രേഖ.ഇന്ത്യന്‍ സൈന്യം വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതലാണിത്. പെഷവാര്‍, ഝാങ്, സിന്ധിലെ ഹൈദരാബാദ്, പാക് പഞ്ചാബിലെ ഗുജറാത്ത്, ഭവല്‍നഗര്‍, അട്ടോക്ക്, ചോര്‍ എന്നീ ഏഴു സ്ഥലങ്ങള്‍ കൂടി ആക്രമിക്കപ്പെട്ടതായി പാക് രേഖയിലെ മാപ്പില്‍ വ്യക്തമാക്കുന്നു.

വ്യോമാക്രമണത്തിനു ശേഷം ഇന്ത്യന്‍ വ്യോമസേനയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സും വാര്‍ത്താസമ്മേളനങ്ങളില്‍ പറഞ്ഞതില്‍ ഈ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. നേരത്തെ കരുതിയതിനേക്കാള്‍ കൂടുതല്‍ ഉള്ളിലേക്കു കടന്ന് ഇന്ത്യ ശക്തമായ പ്രഹരമേല്‍പ്പിച്ചെന്നാണു ഇതു വെളിപ്പെടുത്തുന്നത്. വെടിനിര്‍ത്തലിനു വേണ്ടി പാകിസ്താന്‍ ഇന്ത്യയെ സമീപിക്കാന്‍ കാരണമെന്തെന്ന് ഇതിലൂടെ വ്യക്തമാകുന്നതായും വിലയിരുത്തപ്പെടുന്നു. ഇന്ത്യക്കു വലിയ നാശന്ഷടങ്ങളുണ്ടാക്കിയെന്ന പാകിസ്താന്റെ അവകാശവാദവും പൊളിയുകയാണ്.

india pak war

RELATED ARTICLES
- Advertisment -
Google search engine

Most Popular