Home Blog Page 119

ഈ ആഴ്ച 21 ഒടിടി റിലീസുകൾ: ‘നരിവേട്ട’, ‘മൂൺവാക്ക്’, ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ’ എന്നിവ ഉൾപ്പെടെ

0

കൊച്ചി: ഈ ആഴ്ച മലയാള സിനിമാപ്രേമികൾക്കായി വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ 21 പുതിയ റിലീസുകൾ എത്തുന്നു. ‘നരിവേട്ട’, ‘മൂൺവാക്ക്’, ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ’ തുടങ്ങിയ മലയാള ചിത്രങ്ങൾ ഉൾപ്പെടെ ത്രില്ലർ, കോമഡി, ഡ്രാമ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രേക്ഷകർക്ക് ആസ്വദിക്കാം.

പ്രധാന റിലീസുകൾ:

  • നരിവേട്ട (ജൂലൈ 11, സോണി ലിവ്): 2003ലെ മുത്തങ്ങ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ മലയാള ചിത്രം അനുരാജ് മനോഹർ സംവിധാനം ചെയ്തതാണ്. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന പോലീസ് ഓഫീസർ വർഗീസിന്റെ കഥ, ആദിവാസി സമുദായത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടവും ചിത്രം പറയുന്നു. ശക്തമായ പ്രമേയവും ടൊവിനോയുടെ അഭിനയവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.
  • മൂൺവാക്ക് (ജൂലൈ 8, ജിയോ ഹോട്ട്സ്റ്റാർ): 1980കളിലെ കേരളത്തെ പശ്ചാത്തലമാക്കി എ.കെ. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം, മൈക്കൽ ജാക്‌സന്റെ ആരാധകരായ ഒരു കൂട്ടം ആൺകുട്ടികളുടെ കഥയാണ്.
  • മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ (ജൂലൈ 11, മനോരമ മാക്സ്): ദീപു കരുണാകരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് മിസ്റ്റർ ആന്‍ഡ് മിസ്സിസ് ബാച്ച്ലർ.ഇന്ദ്രജിത്തും അനശ്വരയും ഒന്നിക്കുന്ന ചിത്രം ഒരു ഫീൽ ഗുഡ് കോമഡി എന്റർടെയ്‌നറാണ് മിസ്റ്റർ ആന്‍ഡ് മിസ്സിസ് ബാച്ച്ലർ

മറ്റ് ശ്രദ്ധേയ റിലീസുകൾ:

സ്പെഷ്യല്‍ ഒപിഎസ് സീസണ്‍ 2- ഹിന്ദി സിരീസ്- ജിയോ ഹോട്ട്സ്റ്റാര്‍- ജൂലൈ 11

മിസ്റ്റര്‍ റാണി- കന്നഡ സിനിമ- ലയണ്‍സ്ഗേറ്റ് പ്ലേ- ജൂലൈ 11

ദി വൈല്‍ഡ് വണ്‍സ്- ഇംഗ്ലീഷ് ഡോക്യുമെന്‍ററി അഡ്വഞ്ചര്‍ സിരീസ്- ആപ്പിള്‍ ടിവി- ജൂലൈ 11

ബല്ലാഡ്- ഇംഗ്ലീഷ് സിരീസ്- ആമസോണ്‍ പ്രൈം വീഡിയോ- ജൂലൈ 9

ആപ് ജൈസാ കോയി- ഹിന്ദി സിനിമ- നെറ്റ്ഫ്ലിക്സ്- ജൂലൈ 11

ബ്രിക്- ജര്‍മന്‍ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സിനിമ- നെറ്റ്ഫ്ലിക്സ്- ജൂലൈ 10

ടൂ മച്ച്- ഇംഗ്ലീഷ് റൊമാന്‍റിക് കോമഡി സിരീസ്- നെറ്റ്ഫ്ലിക്സ്- ജൂലൈ 10

വണ്‍ നൈറ്റ് ഇന്‍ ഇഡാഹോ: ദി കോളെജ് മര്‍ഡേഴ്സ്- ഇംഗ്ലീഷ് ഡോക്യുമെന്‍ററി സിരീസ്- ആമസോണ്‍ പ്രൈം വീഡിയോ- ജൂലൈ 11

ദി ഗ്രിങ്കോ ഹണ്ടേഴ്സ്- ഇംഗ്ലീഷ് ആക്ഷന്‍ സിരീസ്- നെറ്റ്ഫ്ലിക്സ്- ജൂലൈ 9

ലെവിയാത്തന്‍- ഇംഗ്ലീഷ് അനിമെ- നെറ്റ്ഫ്ലിക്സ്- ജൂലൈ 10

ഓഫ് റോഡ്- ഇംഗ്ലീഷ് ഡോക്യുമെന്‍ററി- നെറ്റ്ഫ്ലിക്സ്- ജൂലൈ 10

ബറീഡ് ഇന്‍ ദി ബാക്ക്‍യാഡ് സീസണ്‍ 6- ഇംഗ്ലീഷ് ക്രൈം ഡോക്യുമെന്‍ററി- ജിയോ ഹോട്ട്സ്റ്റാര്‍- ജൂലൈ 13

ഫോര്‍ ഇയേഴ്സ് ലേറ്റര്‍- ഇംഗ്ലീഷ് റൊമാന്‍റിക് ഡ്രാമ ചിത്രം- ലയണ്‍സ്ഗേറ്റ് പ്ലേ- ജൂലൈ 11

ട്രെയിന്‍‍റെക്ക്- പൂപ്പ് ക്രൂസ്- ഇംഗ്ലീഷ് ഡോക്യുമെന്‍ററി- നെറ്റ്ഫ്ലിക്സ്- ജൂലൈ 8

സിയാം- കൊറിയന്‍ ഹൊറര്‍ ചിത്രം- നെറ്റ്ഫ്ലിക്സ്- ജൂലൈ 9

ഓള്‍മോസ്റ്റ് കോപ്സ്- ഇംഗ്ലീഷ് കോമഡി ചിത്രം- നെറ്റ്ഫ്ലിക്സ്- ജൂലൈ 11

മഡെയാസ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്- ഇംഗ്ലീഷ് കോമഡി ചിത്രം നെറ്റ്ഫ്ലിക്സ്- ജൂലൈ 11

ജോവ്സ് അറ്റ് 50- ദി ഡെഫിനിറ്റീവ് ഇന്‍സൈഡ് സ്റ്റോറി- സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ വിഖ്യാത ചിത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി- ജിയോ ഹോട്ട്സ്റ്റാര്‍- ജൂലൈ 11

മനുഷ്യന് സമാനമായ സെക്സ് ഡോളുകൾ; ലോകത്തെ മാറ്റിമറിക്കാൻ ചൈന

0

ബീജിങ്: എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന് സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി ലോകത്താകെ കയറ്റുമതി തുടങ്ങി ചൈന. രണ്ടുലക്ഷം രൂപയാണ് വില എന്നാണ് റിപ്പോർട്ടുകൾ. ലോകത്ത് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഒരു പുതുവ്യവസായമാണ് എഐ സെക്സ് ഡോളുകളുടേത്. ഇതിൽ എൺപതുശതമാനവും കൈയാളുന്നത് ചൈനയാണ്. ഒരുദശലക്ഷത്തിലധികം പേരാണ് ചൈനയിൽ ഈ മേഖലയിൽ ജോലിചെയ്യുന്നത്.ലോകത്ത് വിവാഹിതരാകുന്ന പുരുഷന്മാരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതിലാണ് ചൈനയുടെ കണ്ണുടക്കിയത്. ഇതിനൊപ്പം പങ്കാളികളെ കണ്ടെത്താൻ കഴിയാത്ത പുരുഷന്മാരുടെ എണ്ണവും അവർക്ക് സന്തോഷം നൽകുന്നതായിരുന്നു. സെക്സ് ഡോൾ എന്നത് ലോകത്ത് പുതിയ ആശയമല്ലെങ്കിലും എഐയുടെ സഹായം കൂടി ലഭിച്ചതോടെ അത് പുതിയതായി എന്നാണ് ചൈനയിലെ പ്രമുഖ സെക്‌സ് ഡോൾ നിർമ്മാതാക്കളിലൊരാളായ ഡബ്ല്യുഎംഡോൾ വ്യക്തമാക്കുന്നത്. ഈ വർഷം വിൽപ്പനയിൽ മുപ്പതുശതമാനം വളർച്ചയും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.

china sex doll like human

സംസ്ഥാന വ്യാപകമായി എസ്എഫ്ഐ നടത്തുന്ന സമരം അറസ്റ്റലേക്ക്; ആർ.എസ്,എസുകാരെ കുത്തിനിറയ്ക്കാൻ സമ്മതിക്കില്ലെന്ന് വിദ്യാർത്ഥികൾ; കേരള സർവകലാശാല ആസ്ഥാനം യുദ്ധ സമാനം

0

തിരുവനന്തപുരം: സർവകലാശാല വിസിക്കെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ നടത്തുന്ന സമരം ബല പ്രയോ​ഗത്തിലും അറസ്റ്റിലേക്കും. കേരള സർവകലാശാല ആസ്ഥാനം എസ്എഫ്ഐ പ്രവർത്തകർ കയ്യടക്കി. സമരം ചെയ്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ​ഗവർണറുടെ ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെ സന്ധിയില്ലാത്ത സമരം തുടരുമെന്ന് എസ്എഫ്ഐ മുന്നറിയിപ്പ് നൽകി. ​ഗവർണർക്കെതിരായ സമരം തുടരുമെന്ന് മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിൽ മുഴുവൻ മനുഷ്യരും സമരത്തിന് െഎക്യദാർഡ്യം പ്രഖ്യാപിക്കുമെന്ന് എസ്എഫ്ഐ നടത്തി. വി.സി രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്ന് എസ്എഫ്ഐ അറിയിച്ചു. സമരത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദവും രം​ഗത്തെത്തി. വരും ദിവസങ്ങളിൽ രാജ് ഭവൻ മാർച്ച് ഉൾപ്പടെയുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് സൂചന നൽകി.

. തിരുവനന്തപുരത്തും , കോഴിക്കോടും എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കാലിക്കറ്റ് ,കണ്ണൂർ സർവ്വകലാശാലകളിലേക്കു എസ് എഫ് ഐ നടത്തിയ മാർച്ചാണ് സംഘർഷത്തില്‌‍ കാലാശിച്ചത്. കാലിക്കറ്റ്,കണ്ണൂർ സർവകലാശാലകളിൽ വിസിക്കെതിരെ എസ് എഫ് ഐ പ്രതിഷേധ മാർച്ച് . എസ്എഫ്ഐ പ്രവർത്തകർ പോലീസുമായി ഉന്തും തള്ളുമായി. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി . വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം അരങ്ങേറിയത്.കയർ വെച്ച് കെട്ടിയ ഗേറ്റ് സമരക്കാർ അറുത്തുമുറിച്ചു അകത്തേക്ക് കയറാനുള്ള ശ്രമംപൊലീസ് തടഞ്ഞു.

State-wide strike by SFI

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

0

കൊച്ചി: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും പറഞ്ഞു.എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഒന്നും മനഃപൂര്‍വം ചെയ്തതല്ലന്നും ഷൈൻ ടോം പറഞ്ഞു.

താൻ ആരാധിച്ച വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയതെന്നും ഷൈനിനോട് ബഹുമാനം മാത്രമാണുള്ളതെന്നും വിൻസി അലോഷ്യസ് പറഞ്ഞു. ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതില്‍ ദുഃഖമുണ്ടെന്നും വിൻസി കൂട്ടിച്ചേർത്തു. സൂത്രവാക്യം സിനിമയുടെ പ്രമോഷനായാണ് ഇരുവരും ഒരേ വേദിയിലെത്തിയത്.സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച്‌ തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വൻ വിവാദമായിരുന്നു.

shine tom chacko apologizes vincy aloshious

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ‌ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ; മന്ത്രിയുമായി ഉടക്കി ഇടത് തൊഴിലാളി സംഘടനകൾ

0

തി​രു​വ​ന​ന്ത​പു​രം:നാളെ നടക്കുന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ‌ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ. ദേശീയ വ്യാപകമായി പ്രഖ്യാപിച്ച പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി​യി​ൽ യൂ​ണി​യ​നു​ക​ൾ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.കെ​എ​സ്ആ​ർ​ടി​സി​യി​ൽ പ​ണി​മു​ട​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ജീ​വ​ന​ക്കാ​ർ നി​ല​വി​ൽ സ​ന്തു​ഷ്ട​രാ​ണ്. ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു​പോ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക, പൊ​തു​മേ​ഖ​ല ഓ​ഹ​രി​വി​ല്പ​ന അ​വ​സാ​നി​പ്പി​ക്കു​ക, സ്കീം ​വ​ർ​ക്ക​ർ​മാ​രെ തൊ​ഴി​ലാ​ളി​ക​ളാ​യി അം​ഗീ​ക​രി​ക്കു​ക, മി​നി​മം വേ​ത​നം 26,000 രൂ​പ​യാ​യും പെ​ൻ​ഷ​ൻ 9,000 രൂ​പ​യാ​യും നി​ശ്ച​യി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി​യാ​ണ് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ 24 മ​ണി​ക്കൂ​ർ പൊ​തു​മ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്.

ഐ​എ​ൻ​ടി​യു​സി, എ​ഐ​ടി​യു​സി, സി​ഐ​ടി​യു, എ​യു​ടി​യു​സി, എ​ച്ച്എം​എ​സ്, സേ​വ, ടി​യു​സി​ഐ തു​ട​ങ്ങി പ​ത്തു തൊ​ഴി​ലാ​ളി​സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത വേ​ദി​യാ​ണ് പൊ​തു​മ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. സി​പി​എം, സി​പി​ഐ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​.

ganesh ksrtc strike issue

‘പുഷ്പ’യിൽ നിന്ന് ‘കാട്ടാളനി’ലേക്ക്! രാജ് തിരൺദാസുവിനെ കാട്ടാളന്‍റെ ലോകത്തിലേക്ക് ക്ഷണിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

0

മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ തെലുങ്ക് താരം രാജ് തിരൺദാസുവും. പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദി റൈസി’ൽ മൊഗിലീസു എന്ന കഥാപാത്രമായെത്തിയ രാജ് തിരൺദാസുവിനെ പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കാനിടയില്ല. പരുക്കനും ശക്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ അസാമാന്യ കഴിവുകൊണ്ടുതന്നെ ‘കാട്ടാളനി’ൽ ഞെട്ടിക്കാൻ കച്ചമുറുക്കി തന്നെയാണ് രാജിന്‍റെ വരവ്.

‘കാട്ടാളന്‍റെ വേട്ടയിൽ ഇനി രാജ് തിരൺദാസും’ എന്ന ടാഗ് ലൈനുമായി പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ക്യൂബ്സ് എന്‍റ‍ർടെയ്ൻമെന്‍റ്സ്. ബുട്ട ബൊമ്മ, ഭുവന വിജയം, ചക്രവ്യൂഹം, പ്രേമ വിമാനം, ഭഗവന്ത് കേസരി, തില്ലു സ്ക്വയർ, മൈക്കിൾ, പുഷ്പ ദ റൈസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് രാജ് തിരൺദാസു.

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ “ആന്‍റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.

പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

ശ്രീ​വി​ദ്യ​ പഞ്ചപാവമായിരുന്നു… വിശ്വസിച്ചവർ അവരെ ചതിച്ചു!

0

ഒരുകാലത്തു തെന്നിന്ത്യ അടക്കിവാണ താരറാണിയായിരുന്നു ശ്രീവിദ്യ. ആ സൗന്ദര്യത്തിന് മുന്നിൽ ആരാധനയോടെ നിൽക്കാത്തവർ ചലച്ചിത്രലോകത്ത് അപൂർവം! നിരവധി പ്രണയകഥയിലെ നായികയായിരുന്ന ശ്രീവിദ്യയെ എല്ലാവരും ചതിച്ചുവെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ശ്രീവിദ്യ-കമൽഹാസൻ പ്രണയം വിവാഹം വരെ എത്തിയതാണ്. പക്ഷേ ഇരുവരും പിരിയുകയായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും അവരുടെ മനസിൽ ഇടം കിട്ടി. എന്നാൽ അദ്ദേഹവുമായുള്ള ബന്ധവും ഇടയ്ക്കുവച്ച് അവസാനിപ്പിക്കേണ്ടിവന്നു.

ശ്രീവദ്യയെക്കുറിച്ചുള്ള ചില ഓർമകൾ പങ്കിടുകയാണ് പഴയകാല നടി ശ്രീലതാ നമ്പൂതിരി.
“ശ്രീ​വി​ദ്യ വ​ള​രെ സെ​ന്‍​സി​റ്റീ​വാ​ണ്. ആ​ത്മാ​ര്‍​ഥ​മാ​യി എ​ല്ലാ കാ​ര്യ​ങ്ങ​ളും വി​ശ്വ​സി​ക്കും. ഒ​രു​പാ​ടുപേ​രെ ജീ​വി​ത​ത്തി​ല്‍ വി​ശ്വ​സി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രും പ​റ്റി​ച്ചു. അ​താ​ണ് വി​ദ്യ​യു​ടെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച​ത്. ക​മ​ല്‍ഹാ​സ​നു​മാ​യി ഉ​ണ്ടാ​യി​രു​ന്ന ഇ​ഷ്ട​ത്തെക്കു​റി​ച്ച​ട​ക്കം എ​ന്നോ​ട് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്.

ശ്രീ​വി​ദ്യ​യു​ടെ അ​മ്മ വ​ലി​യൊ​രു പാ​ട്ടു​കാ​രി​യാ​ണ്. എ​ന്നാ​ല്‍ വി​ദ്യ പാ​ടും എ​ന്ന​ല്ലാ​തെ പാ​ട്ടി​നോ​ട് അ​ത്ര താ​ത്പ​ര്യം കാ​ണി​ച്ചി​രു​ന്നി​ല്ല. പി​ന്നെ അ​സു​ഖ​ങ്ങ​ളൊ​ക്കെ വ​ന്ന​തി​നു ശേ​ഷം എ​ന്നെ വി​ളി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. ഉ​റ​ക്കം വ​രു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു വിദ്യ പ​റ​ഞ്ഞ​ത്. ആ ​സ​മ​യ​ത്ത് ഞ​ങ്ങ​ള്‍ ശ്രീ​കു​മാ​ര​ന്‍ ത​മ്പി സാ​റി​ന്‍റെ ഒ​രു സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഉ​റ​ക്കം വ​രു​ന്നി​ല്ലെ​ങ്കി​ല്‍ വി​ദ്യ​യ്ക്ക് പാ​ട്ട് അ​റി​യാ​മ​ല്ലോ, അ​തി​ലേ​ക്കു ശ്ര​ദ്ധി​ക്കാ​ന്‍ പ​റ​ഞ്ഞു. പാ​ട്ടു പാ​ടാനും എ​ഴു​താ​നു​മൊ​ക്കെ തു​ട​ങ്ങി. ഇ​ട​യ്ക്കി​ടെ രാ​ഗ​ങ്ങ​ളെക്കു​റി​ച്ചു ചോ​ദി​ക്കു​മ്പോ​ള്‍ ഞാ​ന്‍ പ​റ​ഞ്ഞുകൊ​ടു​ക്കു​മാ​യി​രു​ന്നു. അതെല്ലാം ശ്രീവിദ്യയ്ക്കു സമാധാനം നൽകി…’ ശ്രീലത പറഞ്ഞു.

sreelatha namboothiri about actress sreevidya

സംസ്ഥാനത്തെ സർവകലാശാലകളിൽ ​ഗവർണർക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ; കണ്ണൂരും കോഴിക്കോടും , തിരുവനന്തപുരത്തും പ്രതിഷേധം

0

തിരുവനന്തപുരം: സർവകലാശാല വിസിക്കെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. തിരുവനന്തപുരത്തും , കോഴിക്കോടും എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കാലിക്കറ്റ് ,കണ്ണൂർ സർവ്വകലാശാലകളിലേക്കു എസ് എഫ് ഐ നടത്തിയ മാർച്ചാണ് സംഘർഷത്തില്‌‍ കാലാശിച്ചത്. കാലിക്കറ്റ്,കണ്ണൂർ സർവകലാശാലകളിൽ വിസിക്കെതിരെ എസ് എഫ് ഐ പ്രതിഷേധ മാർച്ച് . എസ്എഫ്ഐ പ്രവർത്തകർ പോലീസുമായി ഉന്തും തള്ളുമായി. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി . വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം അരങ്ങേറിയത്.കയർ വെച്ച് കെട്ടിയ ഗേറ്റ് സമരക്കാർ അറുത്തുമുറിച്ചു അകത്തേക്ക് കയറാനുള്ള ശ്രമംപൊലീസ് തടഞ്ഞു.

ഭാരാതാംബ വിവാദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ ചടങ്ങുമൊക്കെയായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. പിന്നാലെ യൂണിവേഴ്സിറ്റി രജിസ്ട്രാറെ നീക്കിയ വി.സി നീക്കവും ​ഗവർണറുടെ തീരുമാനപ്രകരാമാണ് എന്നാണ് എസ്.എഫ്.െഎ ആരോപണം. സർവകലാശാല കാവിവല്‌ക്കരിക്കാനുള്ള ​ഗവർണറുടെ നീക്കത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് എസ്എഫ്ഐ ആരോപിച്ചു. മുൻപ് ആരിഫ് മുഹമ്മദ് ഖാന് പിന്നാലെ ​ഗവർണർ അലേക്കർ എത്തിയപ്പോൾ ആർ.എസ്.എസ് അജണ്ട ക്യാമ്പസുകളിലേക്ക് കുത്തിക്കയറ്റുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. കാവിക്കൊടിയേന്തിയ ഭാരാതംബയെ ക്യാമ്പസിൽ പ്രതിഷ്ഠിക്കാൻ ശ്രിക്കുന്നത് ഇതിന്റെ ഭാ​ഗമാണെന്നാണ് എസ്എഫ്ഐ ആരോപണം.

sfi governor issue

ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നാളെ രാജ്യവ്യാപക പണിമുടക്ക്

0

ന്യൂഡൽഹി: സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ 10 ദേശീയ ട্রേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നാളെ രാജ്യവ്യാപക പണിമുടക്ക് നടക്കും. സംയുക്ത കിസാൻ മോർച്ചയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വാണിജ്യ, വ്യവസായ മേഖലകളിലെ തൊഴിലാളികൾ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, ബാങ്ക്, ഇൻഷുറൻസ്, തപാൽ, ടെലികോം മേഖലകളിലെ ജീവനക്കാർ എന്നിവർ പണിമുടക്കിൽ പങ്കെടുക്കും. എന്നാൽ, പാൽ, ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

17 ആവശ്യങ്ങൾ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത്. തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ ഉപേക്ഷിക്കണമെന്നതാണ് പ്രധാന ആവശ്യം. ഈ കോഡുകൾ നടപ്പിലാകുന്നത് തൊഴിൽ മേഖലയിൽ ട്രേഡ് യൂണിയനുകളുടെ ഇടപെടൽ കുറയ്ക്കുമെന്ന് യൂണിയനുകൾ ആരോപിക്കുന്നു.

തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കണം, പൊതുമേഖലാ സംരംഭങ്ങളുടെ സ്വകാര്യവൽക്കരണത്തിൽ നിന്ന് സർക്കാർ പിന്മാറണം തുടങ്ങിയവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.

22 വർഷങ്ങൾക്ക് ശേഷം കാളിദാസും ജയറാമും ഒരുമിച്ചഭിനയിക്കുന്ന ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രം “ആശകൾ ആയിരം” ടൈറ്റിൽ പോസ്റ്റർ റിലീസായി

0

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന “ആശകൾ ആയിരം” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫുമാണ് ആശകൾ ആയിരത്തിന്റെ രചന നിർവഹിക്കുന്നത്‌. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.

ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങളിലും എന്റെ വീട് അപ്പുവിന്റെയും ചിത്രങ്ങളിൽ കാളിദാസ് ജയറാം അച്ഛനോടൊപ്പം അഭിനയിച്ച്‌ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി നായകവേഷങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാളി പ്രേക്ഷകർ എന്നും ആഗ്രഹിച്ചിരുന്ന ജയറാം – കാളിദാസ് കൂട്ടുകെട്ട് ആശകൾ ആയിരത്തിലൂടെ നിറവേറുകയാണ്. ആശകൾ ആയിരം ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസേഴ്‌സ്‌ : ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : കൃഷ്ണമൂർത്തി, ഡി ഓ പി : ഷാജി കുമാർ, പ്രോജക്റ്റ് ഡിസൈനർ : ബാദുഷാ.എൻ.എം, എഡിറ്റർ : ഷഫീഖ് പി വി, മ്യൂസിക് : സനൽ ദേവ്, ആർട്ട് : നിമേഷ് താനൂർ, കോസ്റ്റ്യൂം : അരുൺ മനോഹർ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ്. ആശകൾ ആയിരത്തിന്റെ മറ്റു അപ്‌ഡേറ്റുകൾ തുടർനാളുകളിൽ പ്രേക്ഷരിലേക്കെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മലയാളം, തമിഴ് സിനിമാ മേഖലയിൽ കലാ മൂല്യമുള്ളതും താരസമ്പന്നമായ നിരവധി ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ നിർമ്മാണത്തിൽ അണിയറയിൽ ഒരുങ്ങുന്നത്. എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം കില്ലർ, സുരേഷ്‌ ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ, ജയസൂര്യ നായകനാകുന്ന കത്തനാർ, ദിലീപ് നായകനാകുന്ന ഭ.ഭ.ബ എന്നിവയോടൊപ്പം കാളിദാസ്- ജയറാം ചിത്രം ആശകൾ ആയിരവും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുമെന്നുറപ്പാണ്.

jayaram and kalidas jayaram new movie

മലയാളികൾക്ക് പരിചിതമായ ഘടകങ്ങൾ നിറഞ്ഞ സൂപ്പർ ഹീറോ ചിത്രമാണ് “ലോകഃ”; വെളിപ്പെടുത്തി സംവിധായകൻ

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോകഃ – ചാപ്റ്റർ വൺ:ചന്ദ്ര” മലയാളത്തിൽ ഒരു സൂപ്പർ ഹീറോ യൂണിവേഴ്സിന് തുടക്കം കുറിക്കുന്നു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു സൂപ്പർ ഹീറോ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഒരു സൂപ്പർ ഹീറോ കഥാപാത്രമായാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. “ലോകഃ” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചാപ്റ്റർ ആണ് “ചന്ദ്ര”. മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്ന ടാഗ് വച്ച് ലോകഃ ക്രിയേറ്റ് ചെയ്യണം എന്നൊരു ചിന്ത ഒരിക്കലും ഉണ്ടായിരുന്നില്ല എന്നും മലയാളികൾക്ക് പരിചിതമായ ഘടകങ്ങൾ നിറഞ്ഞ സൂപ്പർ ഹീറോ ചിത്രമാണ് ഇതെന്നും സംവിധായകൻ ഡൊമിനിക് അരുൺ ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഒറ്റ സിനിമയിൽ ഒതുക്കാനാവാത്ത ഒന്നിലധികം ചാപ്റ്ററുകളുള്ള കഥയാണ് ലോകഃയുടേത് എന്നും, ആദ്യ ഭാഗം കല്യാണിയുടെ കഥപാത്രത്തെ അവതരിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ യൂണിവേഴ്സിലെ മറ്റു ചാപ്റ്ററുകളും ഡെവലപ്പ് ചെയ്തു കൊണ്ടിരിക്കുകയാണെന്നും സൂപ്പർഹീറോ വിഭാ​ഗത്തിൽപ്പെടുന്ന മറ്റേത് സിനിമയുമായും ലോകഃയെ താരതമ്യപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേക്ഷകർക്ക് ലോകഃ കണക്ട് ആകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും തങ്ങൾ മനസ്സിൽ കണ്ട കഥക്ക് മികച്ച രീതിയിൽ ജീവൻ നൽകാനുള്ള ഒരു ഗംഭീര ടീമിനെയാണ് ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു. നിലവിലെ റിയാലിറ്റയോട് ചേർന്ന് നിന്നുകൊണ്ട് പുതുതായി ഒരു ഫിക്ഷണൽ ലോകം സൃഷ്ടിക്കാൻ ആണ് ഈ യൂണിവേഴ്സിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രേക്ഷകർക്ക് വലിയ ആവേശവും ആകാംക്ഷയും സമ്മാനിച്ച് കൊണ്ടാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർക്കൊപ്പം ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

0

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ജൂലൈ 8) സ്വകാര്യ ബസുടമകളുടെ നേതൃത്വത്തിൽ ബസ് സമരം നടക്കും. ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സംയുക്ത സമര സമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക, വ്യാജ കൺസെഷൻ കാർഡുകൾ തടയുക, 140 കിലോമീറ്ററിൽ കൂടുതൽ ദൂരം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യ പിഴകൾ ഈടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ, ജൂലൈ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സമരസമിതിയുടെ തീരുമാനം.