Home Blog Page 109

ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരള ഡിജിറ്റൽ പ്രീമിയർ ഓഗസ്റ്റ് 15 മുതൽ ZEE5 ഇൽ

0

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച്, സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള” ZEE5 ഇൽ ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യും.കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിച്ചത്. ജെ. ഫനീന്ദ്ര കുമാർ നിർമ്മിച്ച ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്.

ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ്സ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്നു.ടൈറ്റിൽ കഥാപാത്രമായ ജാനകിയായി എത്തുന്നത് അനുപമ പരമേശ്വരൻ ആണ്.ഇവരെ കൂടാതെ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്‌കർ അലി,ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, എന്നിവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഓ ടി ടി റിലീസിൽ ചിത്രം ഹിന്ദിയിലും എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി ZEE5 ആണ് പ്രേക്ഷകരിലേക്കെത്തുന്നത്.

ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും വലിയ സ്വീകരണം ലഭിച്ച ചിത്രം, ZEE5 പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ അഭിമാനം ഉണ്ടെന്ന്
ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരളയുടെ ഒഫീഷ്യൽ പ്രീമിയർ ZEE5 ഇലൂടെ ഓഗസ്റ്റ് 15 മുതൽ പ്രേക്ഷകരിലേക്ക് എത്തും.

ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ചിത്രം ‘ഗൂഢാചാരി 2’ റീലീസ് 2026 മെയ് 1

0

ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ടീമിന്റെ പാൻ ഇന്ത്യൻ ചിത്രമായ ഗൂഢാചാരി 2 (ജി-2 ) റിലീസ് തീയതി പുറത്ത്. 2026 മെയ് 1 ന് ചിത്രം ആഗോള റിലീസായെത്തും. സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആദിവി ശേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എൻ്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ, വിവേക് കുചിബോട്ടിലാ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർ ഹിറ്റ് സ്പൈ ത്രില്ലർ ചിത്രമായ ഗൂഡാചാരിയുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം ഒരുക്കുന്നത്.

6 രാജ്യങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിനായി 23 സെറ്റുകളാണ് നിർമ്മിച്ചത്. 150 ദിവസമാണ് ചിത്രീകരണം നീണ്ടു നിന്നത്. വാമിക ഗബ്ബി ആണ് ചിത്രത്തിലെ നായിക. മുരളി ശർമ, സുപ്രിയ യാർലഗദ്ദ, മധു ശാലിനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ 2026 മെയ് ഒന്നിന് ബ്രഹ്മാണ്ഡ റിലീസായി ഗൂഢാചാരി 2 എത്തും.

ആദിവി ശേഷിനൊപ്പം ചേർന്ന് സംവിധായകൻ വിനയ് കുമാർ ആണ് ചിത്രം രചിച്ചത്. ഗംഭീര ആക്ഷൻ രംഗങ്ങളും ഡ്രാമയും എഡ്ജ് ഓഫ് ദി സീറ്റ് നിമിഷങ്ങളും നിറഞ്ഞ, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ സ്പൈ ത്രില്ലർ സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പിആർഒ- ശബരി

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി പാൻ ഇന്ത്യൻ ചിത്രം പൂജ

0

ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം DQ41 ചിത്രീകരണം ആരംഭിച്ചു. SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമ്മിക്കുന്നത്. SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങോടെ ആരംഭിച്ച ചിത്രത്തിൻ്റെ ആദ്യ ക്ലാപ്പ് അടിച്ചത് നാനിയാണ്. ചിത്രത്തിൻ്റെ റെഗുലർ ഷൂട്ടിംഗ് ഇന്ന് മുതൽ ആരംഭിച്ചു.

മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പൻ വിജയങ്ങളുമായി തിളങ്ങി നിൽക്കുന്ന താരമാണ് ദുൽഖർ സൽമാൻ. മികച്ച തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ പേരുകേട്ട ദുൽഖർ തന്റെ 41-ാമത്തെ ചിത്രമായ DQ41-ൽ, മാനുഷിക വികാരങ്ങളുമായി ഇഴചേർന്ന ഒരു സമകാലിക പ്രണയകഥയ്ക്കായി നവാഗത സംവിധായകൻ രവി നെലകുടിറ്റിയുമായി ഒന്നിക്കുന്നു.

ഹൈദരാബാദിൽ നടന്ന ചിത്രത്തിൻ്റെ ലോഞ്ച് പരിപാടിയിൽ, നിരവധി വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശുഭ മുഹൂർത്തത്തിൽ നാച്ചുറൽ സ്റ്റാർ നാനി ആദ്യ ക്ലാപ്പടിച്ചപ്പോൾ, സംവിധായകൻ ബുച്ചി ബാബു സന ക്യാമറ സ്വിച്ച് ഓൺ ചെയ്തു. ഗുന്നം സന്ദീപ്, നാനി, രമ്യ ഗുന്നം എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ തിരക്കഥ അണിയറ പ്രവർത്തകർക്ക് കൈമാറി. ചിത്രത്തിന്റെ ആദ്യ ഷോട്ട് രവി നെലകുടിറ്റി തന്നെയാണ് സംവിധാനം ചെയ്തത്. ദസറ, ദി പാരഡൈസ് എന്നീ ചിത്രങ്ങളുടെ സംവിധായകൻ ശ്രീകാന്ത് ഒഡെലയും ചടങ്ങിൽ പങ്കെടുത്തു.

വമ്പൻ ബജറ്റിൽ ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രം പരിചയസമ്പന്നരായ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു മികച്ച നിരയെ അവതരിപ്പിക്കും. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൻ്റെ അണിയറപ്രവർത്തകരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടും.

രചന, സംവിധാനം: രവി നെലക്കുടിറ്റി, നിർമ്മാതാവ്: സുധാകർ ചെറുകുരി, ബാനർ: SLV സിനിമാസ്, സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാർ ചഗന്തി
സംഗീതം: ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി,
പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ – ശബരി.

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0

സി എസ് ഫിലിംസിൻ്റെ ബാനറിൽ ചിത്രാ സുദർശനൻ നിർമ്മിച്ച് സുദർശനൻ രചനയും സംവിധാനവും നിർവ്വഹിച്ച “ക്രിസ്റ്റീന” യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സിനിമയുടെ ഭാഗമായവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ഗ്രാമവാസികളായ നാല് ചെറുപ്പക്കാർ സുഹൃത്തുക്കൾ………. അവരുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നുവരുന്നതും തുടർന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ത്രില്ലർ മൂഡിലുള്ള ചിത്രത്തിൻ്റെ ഇതിവൃത്തം.

സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, നസീർ സംക്രാന്തി, ആര്യ, മുരളീധരൻ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായ കൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന, എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.

ബാനർ- സി എസ് ഫിലിംസ്, നിർമ്മാണം – ചിത്രാ സുദർശനൻ, രചന, സംവിധാനം – സുദർശനൻ, ഛായാഗ്രഹണം- ഷമീർ ജിബ്രാൻ, എഡിറ്റിംഗ് – അക്ഷയ് സൗദ, ഗാനരചന – ശരൺ ഇൻഡോകേര, സംഗീതം – ശ്രീനാഥ് എസ് വിജയ്, ആലാപനം – ജാസി ഗിഫ്റ്റ്, നജിം അർഷാദ്, രശ്മി മധു, ലക്ഷ്മി രാജേഷ്, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, ചമയം – അഭിലാഷ് തിരുപുറം, അനിൽ നേമം, കല- ഉണ്ണി റസ്സൽപുരം, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്കൽ, ബി ജി എം – സൻഫീർ, മ്യൂസിക് റൈറ്റ്സ് -ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കോറിയോഗ്രാഫി – സൂര്യ, പ്രൊഡക്ഷൻ മാനേജർ – ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി വാമനപുരം, ഡിസൈൻസ് -ടെർസോക്കോ, സ്റ്റുഡിയോ-ചിത്രാഞ്ജലി, സ്റ്റിൽസ് – അഖിൽ, പിആർഓ – അജയ് തുണ്ടത്തിൽ

കറ കളഞ്ഞ രാഷ്ട്രീയക്കാരനായി വിജയരാഘവൻ! ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാട്’ പുത്തൻ പോസ്റ്റർ പുറത്ത്

0

മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ‘അനന്തൻ കാട്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്‍റെ റോളിൽ എത്തുന്ന വിജയരാഘവനെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ‘പൂക്കാലം’ സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതിന് പിന്നാലെ അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടാണ് സിനിമയുടെ അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ‘ടിയാൻ’ സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാർ ആണ്.

മലയാളത്തിലും തമിഴിലുമായി തിരുവനന്തപുരം പശ്ചാത്തലമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാടി’ൽ ആര്യ നായകനായെത്തുന്നതോടൊപ്പം വമ്പൻ താരനിരയും ഒരുമിക്കുന്നുണ്ട്. ഒട്ടേറെ അന്യഭാഷ താരങ്ങളും സിനിമയിലുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്‍റെ ടീസർ അന്യായ മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു.

കാന്താര, മംഗലവാരം, മഹാരാജ തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ് സംഗീത സംവിധാനം. പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. വൻവിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്.

ഇന്ദ്രൻസ്, മുരളി ഗോപി, ‘പുഷ്പ’യിലെ സുനിൽ, അപ്പാനി ശരത്, ദേവ്‌ മോഹൻ, സാഗർ സൂര്യ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിഖില വിമൽ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, പിആർഒ: ആതിര ദിൽജിത്ത്

കാര്യക്ഷമമല്ലാത്ത കെട്ടിടങ്ങളുടെ പട്ടിക തേടി മുഖ്യമന്ത്രി ;;അടിയന്തര ഇടപെടലിനൊരുങ്ങി സംസ്ഥാന സർക്കാർ.

0

സംസ്ഥാനത്തെ കാര്യക്ഷമമല്ലാത്ത കെട്ടിടങ്ങളുടെ പട്ടിക തേടി മുഖ്യമന്ത്രി. സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളാണ് സംസ്ഥാർ സർക്കാർ തേടിയത്. രണ്ടാഴ്ചക്കകം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി ദുരന്ത നിവാരണ വകുപ്പിനോട് ആവശ്യപ്പെട്ടത്. ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം

പൂർണമായും പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾ, അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടവ എന്നിവ വേർതിരിച്ച് വേണം പട്ടിക നൽകാൻ. സ്കൂൾ അവധി ദിവസം മുൻഗണന നൽകിവേണം വിദ്യാലയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ. പൊളിച്ചുമാറ്റിയവ പുതുക്കിപ്പണിയുന്നതുവരെ ക്ലാസുകൾ നടത്താനുള്ള സംവിധാനം ഒരുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളും പി ടി ഐയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ബദൽ സംവിധാനം ഒരുക്കണം.

സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂൾ കെട്ടിടങ്ങളും സുരക്ഷാ പരിശോധന ഇതോടൊപ്പം നടത്താനും മുഖ്യമന്ത്രി നിർദേശിച്ചു. സ്കൂൾ കെട്ടിടങ്ങളും ആശുപത്രി കെട്ടിടങ്ങളുമാണ് പ്രധാനമായും പരിഗണിക്കുന്നതെങ്കിലും അപകടാവസ്ഥയിലുള്ള പൊതു കെട്ടിടങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ സോഫ്റ്റ്വെയർ രൂപീകരിക്കാനും ധാരണയായി.

ഇലക്ട്രിക് മേഖലയിലെ കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട സമർപ്പിക്കാൻ ചീഫി ഇലട്രിക്കൽ ഓഫീസർ, തദ്ദേശ സ്വയംഭരണം പൊതുമരാമത്ത് വകുപ്പ് ഇലട്രിക്കൽ എഞ്ചിനീയർമാർ എന്നിവരുൾപ്പെടുന്ന സംഘം നിരന്തരം പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും മുഖ്യമന്ത്രിയുടെ നിർദേശത്തിലുണ്ട്.

സംസ്ഥാനത്ത് അടുത്തിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം. സർക്കാർ തലത്തിൽ നിന്ന് അടിയന്തര ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഇടപെടലുകൾ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർ പങ്കെടുത്തു. ചീഫ് സെക്രട്ടറി എ ജയതിലകും ജില്ലാ കലക്ടർമാരും യോഗത്തിൽ പങ്കെടുത്തു.

ഈ മഴക്കാലത്തിന് മുൻപ് തന്നെ കാര്യക്ഷമമല്ലാത്ത കെട്ടിടങ്ങൾ പുതുക്കിപ്പണിയാനുള്ള നടപടികൾ തുടങ്ങണമെന്നാണ് സർക്കാർ തീരുമാനും അതിന് മുൻപ് തന്നെ അടിയന്തര റിപ്പോർട്ട് തേടിയത് ഈ സാഹചര്യത്തിലാണ്. സംസ്ഥാനത്തെ എല്ലാ സ്കൂൾ കെട്ടിടങ്ങളുടേയും ആശുപത്രി, ഡിസ്പെൻസറി എന്നിവയുടെയും കാര്യക്ഷമത ഉറപ്പാക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.

kerala school fitness certificate

റഷ്യൻ സഹകരണത്തോടെ ബ്രഹ്മോസ് മിസൈൽ നിർമ്മാണം ഇരട്ടിയാക്കും, ഓർഡറുകൾ നൽകി സേനകൾ

0

ന്യൂഡൽഹി: ട്രംപിന്റെ ഭീഷണിക്ക് ചെവി കൊടുക്കാതെ രാജ്യം. ഇന്ത്യ-റഷ്യ സംയുക്ത പദ്ധതിയായ ബ്രഹ്മോസ് മിസൈലുകൾക്ക് വിപുലമായ ഓർഡറുകൾ നൽകി ഇന്ത്യൻ കരസേനയും നാവികസേനയും. :ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിയിൽ ഇന്ത്യയുടെ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വഴി പാകിസ്ഥാന് നൽകിയത് കനത്ത പ്രവരമായിരുന്നു. പാക് തീവ്രവാദ കേന്ദ്രങ്ങളും സൈനികത്താവളങ്ങളും ആക്രമിച്ചത് കരയിൽ നിന്ന് കരയിലേക്ക് ലക്ഷ്യം സ്ഥാനം നിർണയിച്ച് തൊടുക്കുന്ന ബ്രഹ്മോസ് മിസൈലിലൂടെയാണ്. റഷ്യയുടെ പങ്കാളിത്തത്തോടെ ഇന്ത്യ നിർമ്മിക്കുന്ന ബ്രഹ്മോസിനായി കര, നാവികസേനഹകൾ ബൃഹത്തായ ഓർഡറുകളാണ് നൽകിയിരിക്കുന്നത്. കര, വ്യോമയുദ്ധങ്ങളിൽ നിന്ന് മാറി, സൈനിക നാശങ്ങൾ കുറയ്ക്കുന്ന ടെക്നോളജി സാധ്യതകൾ യുദ്ധതന്ത്രമായി പ്രയോ​ഗിക്കുകയാണ് ഇതിലൂടെ രാജ്യം. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് സഹായമായത് റഡാർ കരുത്തും ബ്രഹ്മോസ് വഴിയുള്ള പ്രഹരവുമായിരുന്നു. പാക് വ്യോമതാവളങ്ങൾ അടക്കം തകർത്ത തിരിച്ചടിയിൽ ചൈനയുടെ മിസൈൽ വേഥാ സംവിധാനങ്ങൾ പോലും കാര്യക്ഷമായി പ്രവർത്തിച്ചിരുന്നില്ല.

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കായി ധാരാളം ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്നതിനും ഇന്ത്യൻ വ്യോമസേനയ്ക്കായി ഈ ആയുധങ്ങളുടെ കര, വ്യോമ പതിപ്പുകൾ ഉടൻ വാങ്ങുന്നതിനും ഉന്നതതല പ്രതിരോധ മന്ത്രാലയ യോഗം അനുമതി നൽകുമെന്ന് പ്രതിരോധ വകുപ്പിന്റെ പ്രസ്താവന. നാല് ദിവസത്തെ പോരാട്ടത്തിൽ പാകിസ്ഥാൻ വ്യോമതാവളങ്ങളെയും ആർമി കന്റോൺമെന്റുകളെയും ആക്രമിക്കാൻ മിസൈലുകൾ വലിയ തോതിൽ ഉപയോഗിച്ചു.നാവികസേന തങ്ങളുടെ വീർ-ക്ലാസ് യുദ്ധക്കപ്പലുകൾ സജ്ജമാക്കാൻ മിസൈലുകൾ ഉപയോഗിക്കുമ്പോൾ, ഇന്ത്യൻ വ്യോമസേന റഷ്യൻ ഉത്ഭവമുള്ള സു-30 എം.കെ.ഐ യുദ്ധവിമാനങ്ങളും അതിലേക്ക് ബ്ഹ്മോസ് പതിപ്പ് ഇറക്കാനുമാണ് ആലോചന.

ഓപ്പറേഷൻ സിന്ദൂരിൽ, തദ്ദേശീയ ആയുധങ്ങളുടെ കഴിവുകൾ ലോകം കണ്ടു. നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ ‘ആത്മനിർഭർ ഭാരതിന്റെ’, പ്രത്യേകിച്ച് ബ്രഹ്മോസ് മിസൈലുകളുടെ ശക്തി തെളിയിച്ചിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശദീകരണം. പ്രതിരോധ വകുപ്പിനേയും ഡി.ആർ.ഡി.ഒ അടക്കമുള്ള സംവിധാനങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു. ഇന്ത്യ ആക്രമണം നടത്തിയപ്പോൾ, അതിൽ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര ആസ്ഥാനവും പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലഷ്‌കർ ഇ തൊയ്ബയും ഉൾപ്പെടുന്നു, ഇന്ത്യൻ വ്യോമസേനയുടെ പ്രധാന ആയുധം ബ്രഹ്മോസ് മിസൈലായിരുന്നു, അത് വളരെ കൃത്യതയോടെ ലക്ഷ്യങ്ങൾ ആക്രമിച്ചു എന്നാണ് പിന്നാലെ സൈന്യത്തിന്റെ വിശദീകരണവും എത്തിയത്. ഇതിന് പിന്നാലെയാണ് സൈന്യത്തെ മോഡിഫൈ ചെയ്ത് കൊണ്ട് സാങ്കേതിക വിദ്യയുദ്ധ രം​ഗത്തേക്ക് കൂടുതലായി കൊണ്ടുവരാൻ ശ്രമിക്കുന്നത്.

മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി ശത്രുരാജ്യവും യുദ്ധകോപ്പുകൾ സജ്ജമാക്കുന്നുണ്ട്. സാങ്കേതികവിദ്യയെ ആശ്രയിച്ചായിരുന്നു ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാന്റെ തിരിച്ചടിയും. ഇതിന് ഉപയോ​ഗിച്ചതാകട്ടെ തുർക്കി നിർമ്മിത ഡ്രോണുകളും. സൈന്യത്തെ സാങ്കേതികപരമായി മാറ്റത്തിന് വിധേയമാക്കുന്നതാണ് പുതിയ പദ്ധതി. ഇന്ത്യയ്ക്ക് 25 ശതമാനം നികുതിയും, റഷ്യയോട് സഹകരിക്കുന്നതിന് പത്ത് ശതമാനം പിഴചുങ്കവും അമേരിക്കൻ ഭരണകൂടം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ-റഷ്യ സൈനിക കോമ്പോ ആയ ബ്രഹ്മോസ് ട്രംപിന് തലവേദനയാകും.

brahmos missile production increase

ഇലോൺ മസ്കിന്റെ ശമ്പളം 29 ബില്യനായി ഉയർത്തി ടെസ്ല

0

വാഷിങ് ടൺ ഡി.സി : ഇലോൺ മസ്കിന്റെ ശമ്പളം 29 ബില്യനായി ഉയർത്തി ടെസ്ല. നിലവിൽ കമ്പനിയുടെ സി.ഇ.ഒയാണ് ഇലോൺ മസ്ക്. ശമ്പള വർധനവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിന് ഒടുവിലാണ് ടെസ്ല നിർണായക തീരുമാനമെടുക്കുന്നത്. 29 ബില്യൺ ഡോളറിന്റെ പുതിയ ശമ്പള പാക്കേജ് മസ്കിന് അനുവദിച്ചെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. കമ്പനിയെ നയിക്കുന്നതിനും ടെസ്ലയുടെ വിപണി നേട്ടത്തിലും മസ്കിന്റെ പങ്ക് സുപ്രധാനമാണ്. അതിനാൽ തന്നെ 96 ശതമാനം ഓഹരികളും കൂടി വാ​ഗ്ദാനം ചെയ്താണ് ടെസ്ല മുന്നോട്ടുവരുന്നത്. മുൻ ശമ്പള കരാറുമായി ബന്ധപ്പെട്ട് മസ്ക് നിയമപരമായ പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് പുതിയ ശമ്പള പരിഷ്കരണം.

ടെസ്‌ലയുടെ ഏകദേശം13% ഓഹരിയും ഇതിനകം മസ്‌കിന്റെ കൈവശമാണുള്ളത്. പുതിയ ശമ്പളമാറ്റം വഴി കാലക്രമേണ അദ്ദേഹത്തിന് കൂടുതൽ ഓഹരികൾ സമാഹരിക്കാൻ കഴിയുമെന്നും സൂചന ഉയരുന്നു. കമ്പനിയെ ട്രാക്കിൽ നിലനിർത്തുന്നതിന് മസ്കിന്റെ സാന്നിധ്യം പ്രധാനമാണെന്ന് നിക്ഷേപകരും കരുതുന്നത്.

കമ്പനി ഉത്പ്പാദനതത്തിലും വിപണനത്തിലും നേട്ടം കൈവരിച്ചാൽ 50 ബില്യൺ ഡോളറിന്റെ വലിയ ശമ്പള പാക്കേജ് ടെസ്‌ല മസ്കിന് 2018ൽ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഈ വർഷം ആദ്യം, ഡെലവെയറിലെ ഒരു കോടതി ആ കരാർ റദ്ദാക്കി. ഇതോടെ മസ്ക് കോടതിയെ സമീപച്ചത്. എന്നാൽ കരാർ റദ്ദാക്കിയ വിധിയോട് മസ്‌ക് യോജിച്ചില്ല. ജഡ്ജി നിരവധി നിയമപരമായ തെറ്റുകൾ വരുത്തിയെന്ന് ചൂണ്ടിക്കാട്ടി മാർച്ചിൽ അദ്ദേഹം കോടതി നടപടിക്കെതിരെ അപ്പീൽ നൽകിയത്. പിന്നാലെ, മസ്‌കിന്റെ നഷ്ടപരിഹാരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശോധിക്കാൻ ടെസ്‌ല പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പുതിയ ഓഹരി വാ​ഗ്ദാനം നൽകുന്നത് മസ്‌ക് കമ്പനിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ടെസ്‌ല പ്രതികരിക്കുന്നത്.

എയർ ഇന്ത്യ വിമാനത്തിൽ പാറ്റ ശല്യം; യാത്രക്കാരെ സീറ്റ് മാറ്റി തടിതപ്പി

0

ന്യൂഡൽഹി: അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് എത്തിയ എയർ ഇന്ത്യ വിമാനത്തിൽ പാറ്റ ശല്യം. യാത്രക്കാർ പരാതിപ്പെട്ടതോടെ അപൂർ വിശദീകരണവുമായി രം​ഗത്തെത്തിയിക്കുകയാണ് അധികൃതർ. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പറന്ന
AI180 വിമാനത്തിലാണ് പാറ്റ കാരണം പുതിയ വിവാദമുണ്ടായിരിക്കുന്നത്. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്തിയിലേക്ക് വിമാനം അടുത്തപ്പോഴാണ് രണ്ട് യാത്രികർ ജീവനക്കാരോട് ബുദ്ധിമുട്ട് വ്യക്തമാക്കിയത്. ഉടൻ തന്നെ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ അം​ഗങ്ങൾ ഇടപെടുകയായിരുന്നു.

തുടർ യാത്രയ്ക്കായി യാത്രക്കാരെ ഒരേ ക്യാബിനിലെ മറ്റ് സീറ്റുകളിലേക്ക് മാറ്റി.കൊൽക്കത്തയിൽ നിശ്ചയിച്ചിരുന്ന ഇന്ധന സ്റ്റോപ്പിനിടെ പരിശോധനയും ശുചീകരണ പ്രവർത്തനവും നടത്തിയാണ് വിമാനം മുംബൈയിലേക്ക് പറന്നത്. “കൊൽക്കത്തയിൽ വിമാനത്തിന്റെ ഷെഡ്യൂൾ ചെയ്ത ഇന്ധന സ്റ്റോപ്പ് സമയത്ത്, ഞങ്ങളുടെ ഗ്രൗണ്ട് ക്രൂ പ്രശ്നം പരിഹരിക്കുന്നതിനായി ഒരു ആഴത്തിലുള്ള ശുചീകരണ പ്രക്രിയ ഉടനടി നടത്തി. തുടർന്ന് അതേ വിമാനം മുംബൈയിലേക്ക് കൃത്യസമയത്ത് പുറപ്പെട്ടുവെന്നും എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

എയർ ഇന്ത്യ തെറ്റ് സമ്മതിചക്കുകയും സംഭവത്തിൽ ക്ഷമാപണം നടത്തുകയും ചെയ്തു. വിമാനം ശുചീകരിക്കുന്നതിനിടയിൽ പാറ്റകൾ സീറ്റുകളിലേക്ക് പറന്നടത്തുതാകാം എന്നാണ് സംഭവത്തിൽ എയർ ഇന്ത്യയുടെ നിലാപാട്. ഇത് നിസാരവൽക്കരിക്കുന്ന സമീപനമെന്നാണ് വിമർശനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്, ഉറവിടവും കാരണവും കണ്ടെത്താനും, ആവർത്തനം തടയുന്നതിനുള്ള നടപടികൾ കൂടുതൽ നടപ്പിലാക്കാനും ഉത്തരവിട്ടിട്ടുണ്ട്. അ​ഹമ്മദാബാദ് വിമാന ദുരന്തത്തിന് ശേഷം എയർ ഇന്ത്യ വിമാനങ്ങളിൽ പരിശോധനകൾ കർശനമാക്കിയിരുന്നു. കാലപ്പഴക്കം ചെന്ന വിമാന സർവീസുകൾ പരിശോധിച്ച് മാത്രമേ സർവീസ് നടത്തുകയുള്ളു എന്ന് എയർ ഇന്ത്യ അറിയിച്ചത്. ഡ്രീംലൈനർ വിമാന അപകടത്തിന് ശേഷം പൈലറ്റുമാർ കൂട്ട അവധിയെടുത്ത ഘട്ടത്തിലാണ് എയർ ഇന്ത്യക്കെതിരെ നിരന്തരം ആരോപണം ഉയരുന്നത്. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ ഉയർന്ന ഊഷ്മാവിനെ തുടർന്ന് വിമാനത്തിന്റെ ടേക്ക് ഓഫ് നിർത്തിവച്ചിരുന്നു.

പെര്‍ഫോമന്‍സുകൾ തമ്മിലുള്ള മാനദണ്ഡം എന്താണ്? ഒരാൾ സഹനടനും മറ്റേയാൾ എങ്ങനെ മികച്ച നടനുമായി; പ്രതികരണവുമായി ഉർവശി

0

ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ വിമർശനനുമായി നടി ഉർവശി. കുട്ടേട്ടന്‍റെയും (വിജയരാഘവന്‍) ഷാരൂഖ് ഖാന്‍റെയും പെര്‍ഫോമന്‍സുകൾ തമ്മിലുള്ള മാനദണ്ഡം എന്താണ്? ഒരാൾ സഹനടനും മറ്റേയാൾ എങ്ങനെ മികച്ച നടനുമായി. പുരസ്കാര നിർണയത്തിന്റെ മാനദണ്ഡം എന്താണെന്ന് ജൂറി വ്യക്തമാക്കണം എന്ന് ഉർവശി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഞങ്ങൾ തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന ജൂറിയുടെ സമീപനം അംഗീകരിക്കാനാകില്ല. തരുന്നത് സന്തോഷത്തോടെ വാങ്ങിച്ചോണ്ട് പോകാൻ പെൻഷൻ കാശൊന്നും അല്ലല്ലോ തരുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി പറഞ്ഞു.

ഒരു അവാര്‍ഡ് എന്തിന് വേണ്ടി, ഏത് മാനദണ്ഡത്തിലാണ് കൊടുക്കുന്നത് എന്ന് വ്യക്തമാക്കേണ്ട കടമ ജൂറിക്കുണ്ട്. നിലവിലെ സ്ഥിതി കാലങ്ങളോളം തുടര്‍ന്ന് പോയാല്‍ അര്‍ഹിക്കുന്ന പലര്‍ക്കും കിട്ടില്ല. എനിക്ക് പിന്നാലെ ഇനിയും പലരും വരും. അവർക്കുവേണ്ടി കൂടിയാണ് താൻ ശബ്ദമുയർത്തുന്നതെന്നും ഉർവശി പറഞ്ഞു.

ഉര്‍വശി ചേച്ചിക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഞങ്ങളുടെ കാര്യങ്ങളൊന്ന് ആലോചിച്ച് നോക്കൂന്ന് ഒരിക്കല്‍ റിമ കല്ലിങ്കല്‍ എന്നോട് ചോദിച്ചിരുന്നു. തീയെന്ന് പറഞ്ഞാൽ വാ പൊള്ളും എന്ന കാലം മാറണം. നികുതി കെട്ടിവച്ചാണ് ഞങ്ങളൊക്കെ അഭിനയിക്കുന്നത്. അല്ലാതെ ചുമ്മാ വന്ന് അഭിനയിച്ച് പോകുന്നതല്ലല്ലോ. അത് അവര്‍ വ്യക്തമാക്കണം. ആടുജീവിതം എന്ന സിനിമ ഒരിടത്തും പരാമര്‍ശിച്ചില്ല. മികച്ച നടിക്ക് വേണ്ടി ജയ് ബേബി എന്നൊരു സിനിമ പോയിരുന്നു. അതൊന്നും ജൂറി കണ്ടിട്ട് പോലുമില്ല. ഇതൊക്കെ ചോദ്യം ചെയ്യപ്പെടണമെന്നും ഉർവശി പറഞ്ഞു.

മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ഷിബു സോറന്‍ അന്തരിച്ചു

0

ന്യൂഡല്‍ഹി: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ഷിബു സോറന്‍(81) അന്തരിച്ചു. ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സംവിധാനത്തില്‍ തുടരുകയായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജൂണ്‍ അവസാന വാരമാണ് ഷിബു സോറനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനാണ്. കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയെനയിച്ചു.

18-ാം വയസ്സിൽ സന്താൽ നവ്യൂവക് സംഘം രൂപീകരിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. ആദ്യം 2005 ൽ 10 ദിവസം (മാർച്ച് 2 മുതൽ മാർച്ച് 12 വരെ), പിന്നീട് 2008 മുതൽ 2009 വരെയും, വീണ്ടും 2009 മുതൽ 2010 വരെയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ആയിരുന്നു. 1980 മുതൽ 1984 വരെയും, 1989 മുതൽ 1998 വരെയും, 2002 മുതൽ 2019 വരെയും സോറൻ പാർലമെന്റ് അംഗമായിരുന്നു. 2004 മുതൽ 2005 വരെയും, 2006 ൽ കേന്ദ്ര മന്ത്രിസഭയിൽ കൽക്കരി മന്ത്രിയായും അദ്ദേഹം മൂന്ന് തവണ സേവനമനുഷ്ഠിച്ചു

ദളിത് വിരുദ്ധ-സ്ത്രീവിരുദ്ധ പ്രസം​ഗവുമായി അടൂർ; വൻ പ്രതിഷേധവുമായി ദളിത് സംഘടനകൾ

0

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനം നൽകണമെന്ന് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച സിനിമ കോൺക്ലേവിലായിരുന്നു ദളിത് വിരുദ്ധ- സ്ത്രീവിരുദ്ധവുമായ അധിക്ഷേപം അഴിച്ചുവിട്ടത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുതെന്നും ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണും അടൂർ വേദിയിൽ പരസ്യമായി തുറന്നടിച്ചുയ. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ വേദിയിൽ കുറ്റപ്പെടുത്തി.

അടൂർ പ്രസം​ഗം തുടർന്നതോടെ സദസിൽ നിന്നും പ്രതിഷേധവും ബഹളവും ഉയർന്നു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച സിനിമാ വികസനവുമായി ബന്ധപ്പെട്ട കോൺക്ലേവിൽ അടൂർ നടത്തിയ പ്രസ്താവന വീണ്ടും വിവാദത്തിൽ നിറയുകയാണ്. സംസ്ഥാന സര്‌ക്കാരിന് കീഴിലുള്ള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ധനസഹായത്താൽ പണം നൽകി സിനിമ നിർമ്മിക്കുമ്പോൾ സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു വിമർശനം. പലരും ചെയ്ത സിനിമകൾ അത്തരത്തിൽ തന്നെ നിലവാരമില്ലാത്തതാണെന്നും അടൂർ പ്രതികരിച്ചു.

പ്രസം​ഗം തുടർന്നതോടെ വേദിയിലുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തക പ്രതിഷേധമുയര്‍ത്തി. സംവിധായകനായ ഡോ. ബിജുവിനെ ഉള്‍പ്പെടെ ചൂണ്ടിക്കൊണ്ടാണ് അവര്‍ അടൂരിന് മറുപടി പറയാന്‍ ശ്രമിച്ചത്. സംഭവത്തിൽ അടൂരിനെ വിമർശിച്ച് സണ്ണി.എം കപ്പിക്കാട് അടക്കമുള്ള ദളിത് ആക്ടിവിസ്റ്റുകൾ രം​ഗത്തെത്തി. അടൂരിന്റെ മനസിൽ നിന്ന് തമ്പുരാൻ മനോഭാവം ഇപ്പോഴും മാറിയിട്ടില്ലെന്ന് സണ്ണി എം.കപ്പിക്കാട് കുറ്റപ്പെടുത്തുന്നു. കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നത് അനാവശ്യ സമരമായിരുന്നെന്നും അടൂര്‌ വേദിയിൽ തുറന്നടിച്ചിരുന്നു.

adoor gopalakrishnan controversy speech