Home Blog Page 107

ബാബുരാജിന് ഈ നെറികേടിൽ പങ്കില്ല; മാലാ പാർവതി പറയുന്നത് മാധ്യമശ്രദ്ധയ്ക്ക്”- പൊന്നമ്മ ബാബു

0

കൊച്ചി: ചലച്ചിത്ര താരം ശ്വേതാ മേനോനെതിരെ നടത്തിയ മാലാ പാർവതിയുടെ പരാമർശത്തിൽ വീണ്ടും കൊമ്പ് കോർത്ത് പൊന്നമ്മ ബാബുവും മാലാ പാർവതിയും. ശ്വതയ്ക്ക് എതിയാ കേസിന് പിന്നിൽ നടൻ ബാബുരാജും സംഘവുമാണെന്ന മാലാപാർവതിയുടെ പരോക്ഷ വിമർശനത്തിന് മറുപടിയാണ് ഇന്ന് പൊന്നമ്മ ബാബു നൽകിയത്.

സ്ത്രീകൾക്കെതിരെ ഇത്രയും നെറികെട്ട പ്രവൃത്തിയ്ക്ക് ഒരു കാരണവശാലും ബാബുരാജിനെ പോലെ ഒരാൾ നിൽക്കില്ലെന്നും നിലവിൽ അയാൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ എല്ലാം മാലാ പാവർവതിയുടെ സൃഷ്ടിയാണെന്നുമാണ് പൊന്നമ്മ ബാബു പറഞ്ഞത്. ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടിയല്ല ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചത്. സംഘടനയ്ക്ക് വേണ്ടിയാണ്, സംഘടന നല്ല രീതിയിൽ മുന്നോട്ട് പോകണം എന്ന ആഗ്രഹത്തിൽ മാത്രമാണ് ഇതിൽ പ്രതികരിക്കാൻ തയ്യാറാകുന്നതെന്നും പൊന്നമ്മ ബാബു പറഞ്ഞു.

മാലാ പാർവതി കേവലം മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി മാത്രമാണ് ഇത്തരം കാര്യങ്ങളെ കുറിച്ച് പറയുന്നത്. ഇക്കണ്ട കാലത്തൊന്നും ഈ വിഷയത്തിൽ അഭിപ്രായം പറയാതെ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഇത്തരം പ്രസ്താവനകൾ നടത്തുന്നതിനെയും പൊന്നമ്മ ബാബു കുറ്റപ്പെടുത്തി.

ponnamma babu support baburaj, amma issue

മാവ്‌റിക് 440ന്റെ ഉൽപ്പാദനം നിർത്തലാക്കിയതായി റിപ്പോർട്ടുകൾ

0

ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ പ്രീമിയം മോട്ടോർസൈക്കിളായ മാവ്‌റിക് 440ന്റെ ഉൽപ്പാദനം നിർത്തലാക്കിയതായി റിപ്പോർട്ടുകൾ. 2024-ന്റെ തുടക്കത്തിൽ വിപണിയിൽ അവതരിപ്പിച്ച ഈ ബൈക്കിന് 18 മാസത്തിനുള്ളിൽ വിൽപ്പനയിൽ കാര്യമായ ഇടിവ് നേരിട്ടതാണ് ഈ തീരുമാനത്തിന് കാരണം.

ഹീറോ മോട്ടോകോർപ്പ് ഇന്ത്യയിൽ നിർമിക്കുന്ന ഹാർലി-ഡേവിഡ്‌സൺ X440-ന്റെ റോഡ്‌സ്റ്റർ പതിപ്പായാണ് മാവ്‌റിക് 440 വിപണിയിൽ എത്തിയത്. വ്യത്യസ്തമായ ഡിസൈനും 17 ഇഞ്ച് വീലുകളുമായി ശ്രദ്ധനേടിയ ഈ ബൈക്ക്, റോയൽ എൻഫീൽഡ് ക്ലാസിക് 350, ഹോണ്ട CB350, ജാവ 350, ട്രയംഫ് സ്പീഡ് 400 എന്നിവയുമായി മത്സരിച്ചു. ആധുനിക ക്ലാസിക് വിഭാഗത്തിൽ ഹീറോയുടെ ആദ്യ ശ്രമമായിരുന്നു മാവ്‌റിക് 440. ശക്തമായ ടോർക്ക് എഞ്ചിനും സുഖകരമായ റൈഡിംഗ് അനുഭവവും ആകർഷകമായ വിലനിലവാരവും (1.99 ലക്ഷം മുതൽ 2.24 ലക്ഷം രൂപ വരെ, എക്സ്-ഷോറൂം) ഈ ബൈക്കിന്റെ പ്രത്യേകതകളായിരുന്നു.

mavrick 440 production

വെനിസ്വേലൻ പ്രസിഡന്റ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് പാരിതോഷികം 50 മില്യൺ ഡോളർ; പാരിതോഷികം ഉയർത്തി അമേരിക്ക

0

വെനിസ്വേലൻ പ്രസിഡന്റ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് പാരിതോഷികം 50 മില്യൺ ഡോളറായി ഉയർത്തി അമേരിക്ക. മയക്കുമരുന്ന് കടത്ത്, ക്രിമിനൽ ഗ്രൂപ്പുകളുമായുള്ള ബന്ധം എന്നീ കുറ്റങ്ങൾ ചുമത്തി യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ട്രെൻ ഡി അരഗ്വ, സിനലോവ കാർട്ടൽ തുടങ്ങിയ പ്രമുഖ ക്രിമിനൽ ഗ്രൂപ്പുകളുമായി മഡുറോ സഹകരിക്കുന്നുണ്ടെന്ന് ബോണ്ടി എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആരോപിക്കുന്നു. ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പരിഹാസ്യമായ കാര്യമെന്നാണ്” നടപടിയെ വെനിസ്വേലൻ വിദേശകാര്യ മന്ത്രി ഇവാൻ ഗിൽ പ്രതികരിച്ചത്.

“നമ്മുടെ മാതൃരാജ്യത്തിന്റെ അന്തസ്സ് വിൽപ്പനയ്ക്കുള്ളതല്ല. ഈ ക്രൂരമായ രാഷ്ട്രീയ പ്രചാരണ പ്രവർത്തനത്തെ ഞങ്ങൾ നിരാകരിക്കുന്നു,”- എന്നും അദ്ദേഹം കുറിപ്പ് പങ്കുവച്ചു. 2020 ലാണ് യുഎസ് പ്രോസിക്യൂട്ടർമാർ മഡുറോയ്‌ക്കെതിരെ മയക്കുമരുന്ന് കടത്ത് ആരോപിച്ച് കുറ്റവാളിയായി പ്രഖ്യാപിച്ചത്. കുറ്റം ചുമത്തപ്പെട്ട വേളയിൽ
പ്രതിഫലം 15 മില്യൺ ഡോളറായി പ്രഖ്യാപിച്ചിരുന്നു. 2025 ജനുവരിയിൽ മഡുറോ മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തതോടെ ഇത് 25 മില്യൺ ഡോളറായി ഉയർത്തി.

യുഎസ് നീതിന്യായ വകുപ്പിന്റെ ആരോപണമനുസരിച്ച്, മഡുറോ “കാർട്ടൽ ഓഫ് ദി സൺസ്” എന്ന മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നൽകി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ നൂറുകണക്കിന് ടൺ മയക്കുമരുന്ന് അമേരിക്കയിലേക്ക് കടത്തി, കോടിക്കണക്കിന് ഡോളർ അനധികൃത ലാഭം നേടിയെന്നും ആരോപണം ഉയരുന്നത്. കൊളംബിയയിലെ FARC, ട്രെൻ ഡി അരഗ്വ, മെക്സിക്കോയിലെ സിനലോവ കാർട്ടൽ എന്നിവയുമായി ഈ സംഘം ബന്ധം പുലർത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയത്. 30 ടൺ കൊക്കെയ്ൻ മഡുറോയുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കപ്പെട്ടതിൽ 7 ടൺ നേരിട്ട് അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, 700 മില്യൺ ഡോളറിലധികം മൂല്യമുള്ള സ്വത്തുക്കൾ, രണ്ട് വെനസ്വേലൻ സർക്കാർ വിമാനങ്ങൾ ഉൾപ്പെടെ, യുഎസ് കണ്ടുകെട്ടി.

venezuela president maduro ans usa

നടി ശ്വേതാ മേനോനെതിരെ തുടർനടപടി വേണ്ടെന്ന് ഹൈക്കോടതി; അശ്ലീല രം​ഗ അഭിനയ പരാതിയിൽ നടിക്ക് ആശ്വാസം

0

കൊച്ചി: സിനിമയിലെ അശ്ലീല രം​ഗങ്ങളിൽ അഭിനയിച്ച് പണം തട്ടിയെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ തുടർനടപടി വേണ്ടെന്ന് ഹൈക്കോടതി. ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ശ്വേ​ത മേ​നോ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചതിന് പിന്നാലെയാണ് സ്റ്റേ. പരാതിക്ക് അടിസ്ഥാനമില്ലെന്ന് കോടതി കണ്ടെത്തൽ. സെൻസർ ബോർഡ് അം​ഗീകരിച്ച ദേശീയപുരസ്കാരം വരെ വാങ്ങിയ സിനിമകളിലാണ് താൻ അഭിനയിച്ചതെന്നും അതിനാൽ തന്നെ കേസ് അടിസ്ഥാനരഹിതമാണെന്നുമായിരുന്നു നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടി ശ്വേതയുടെ ​ഹർജി. ​രം. കേ​സ് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന​ട​ക്ക​മു​ള്ള ത​ര​ത്തി​ൽ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ്വേ​ത മേ​നോ​ൻ കോ​ട​തി​യെ സ​മീപിക്കുന്നത്.

തനിക്കെതിരായ നടപടി വസ്‌തുതകൾ പരിശോധിക്കാതെയാണെന്നാണ് ഹർജിയിൽ ശ്വേത പറയുന്നത്. രതിനീർവേദം, കാമസൂത്ര അടക്കം വർഷങ്ങൾക്ക് മുൻപ് ചിത്രീകരിക്കുകയും പ്രദർശനത്തിന് എത്തുകയയും ചെയ്ത സിനിമകളുടെ പേരിലാണ് നടിക്കെതിരെ പരാതിയെത്തിയത്. രാജ്യത്ത് സെൻസർ ചെയ്‌ത ഈ ചിത്രങ്ങളിലൊക്കെ അഭിനയിച്ചതിന്റെ പേരിൽ പുരസ്കാരങ്ങളും തേടിയെത്തിയ നിയമവിരുദ്ധമായി താൻ ഒന്നും ചെയ്‌തിട്ടില്ലെന്നും അവർ വ്യക്തമാക്കി.
സിനിമയിലെ അശ്ലീലരംഗങ്ങളിൽ സാമ്പത്തിക ലാഭത്തിനായി അഭിനയിച്ചു എന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെ പേരിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. എന്നാൽ താൻ നീലചിത്ര അഭിനയത്തിന്റെ പരിധിയില്ല ചിത്രം എന്നതും കോടതി പരിശോധിക്കും. സാങ്കേതികമായി കേസ് എടുക്കുന്നതിൽ പൊലീസും കുഴങ്ങിയ കേസായിരുന്നു. ഹർജിക്കാരന്റെ ആവശ്യം പലതവണ പൊലീസ് നിരാകരിച്ചതോടെയാണ് ഹൈക്കോടതിയെ ഹർജിക്കാരൻ സമീപിച്ചത്. താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതക്കെതിരെ പെട്ടന്നുയർന്ന ആരോപണം സംശയങ്ങൾ ഉയരുന്നതാണെന്നും സിനിമ മേഖല ചർച്ച ചെയ്യുന്നത്.

ലൈം​ഗിക ആരോപണങ്ങളോ കേസുകളോ നിലനിൽക്കുന്ന താരങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണമെന്ന പൊതു അഭിപ്രായം വന്നതോടെ അമ്മയിലെ ചില മുതിർന്ന താരങ്ങൾ തിര‍ഞ്ഞെടുപ്പ് മത്സരരം​ഗത്ത് നിന്ന് പിന്മാറിയിരുന്നു. ഇതിൽ നടൻ ബാബുരാജ് ഉൾപ്പെടയുള്ളവരും ഉൾപ്പെടുംയ. ശ്വേതക്കെതിരെ ഉയർന്ന ആരോപണം മത്സരത്തിൽ നിന്ന് മാറ്റി നിർത്താനുള്ള ആസൂത്രണമാണെന്നാണ് ആക്ഷേപം ഉയരുന്നത്.

Shwetha menon case, no action need, court

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ

0

ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം വെബ് സീരീസ് ” കമ്മട്ടം ” ഓഗസ്റ്റ് 29 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു.മലയാളത്തിൽ ZEE5 അവതരിപ്പിക്കുന്ന ആദ്യ ഒറിജിനൽ വെബ് സീരീസായ ‘കമ്മട്ടം’, 23 ഫീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

6 എപ്പിസോഡുകളുള്ള ഒരു നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയുടെ കഥ പറയുന്ന വെബ് സീരീസിൽ നിരവധി കഥാപാത്രങ്ങൾ അണിനിരക്കുന്നു.സുദേവ് നായർ, ജിൻസ്, ജിയോ ബേബി, അജയ് വാസുദേവ്, അഖിൽ കാവളയൂർ, അരുണ്‍ സോള്‍, ശ്രീരേഖ, ജോര്‍ഡി പൂഞ്ച എന്നിവരുടെ ശക്തമായ അഭിനയ പ്രകടനങ്ങൾ വെബ് സീരീസിനെ മികച്ചതാക്കുന്നു.

പ്ലാന്റർ സാമുവൽ ഉമ്മൻ എന്ന കഥാപാത്രം ഒരു വാഹനാപകടത്തിൽ മരിക്കുന്നതും,ആ മരണം കൊലപാതകം ആണെന്ന് പോലീസ് കണ്ടെത്തുകയും, അതിനെ ചുറ്റിപറ്റിയുള്ള അനേഷണവുമാണ് വെബ് സീരീസ് ഇന്റെ ഹൈലൈറ്റ്.
“കമ്മട്ടം” ഒരു മികച്ച ത്രില്ലിംഗ് എക്സ്പീരിയൻസ് പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്.

തൃശ്ശൂരിലുണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കി ZEE5 അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ ക്രൈം ത്രില്ലർ
വെബ് സീരീസ് ആണ് ‘കമ്മട്ടം’.ആദ്യമായാണ് ZEE5 നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഒരു വെബ് സീരീസ് മലയാളി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

‘കമ്മട്ടം’മലയാളത്തിന്റെ ആദ്യ ക്രൈം ത്രില്ലർ വെബ് സീരീസ് ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

ZEE5 ആദ്യമായി ഒരുക്കുന്ന ഒരു മലയാളം സീരീസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സുദേവ് നായർ കൂട്ടിച്ചേർത്തു. “കമ്മട്ടം” പ്രേക്ഷകർക്ക് മികച്ച ഒരു ത്രില്ലിങ് ഇമോഷണൽ ഫീൽ സമ്മാനിക്കുമെന്ന് ഉറപ്പാണ്. “കമ്മട്ടം” എന്ന സീരീസ് ഒരു ലളിതമായ ചിന്തയിൽ നിന്ന് വന്ന പ്ലോട്ട് ആണ്. അത് ഇത്രയും മനോഹരമാക്കിയത് അതിൽ പ്രവർത്തിച്ച ഓരോ വ്യക്തികളും, ഓരോ ഡിപ്പാർട്മെന്റുമാണ്. ആഗോള തലത്തിൽ മികച്ച ഓ ടി ടി പ്ലേറ്റ്ഫോമായ ZEE5-ൽ ചിത്രം റിലീസ് ആകുന്നതിൽ അതിയായ സന്തോഷമുമുണ്ടെന്ന് സംവിധായകൻ ഷാൻ കൂട്ടിച്ചേർത്തു.

എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ക്രൈം ത്രില്ലർ വെബ് സീരീസ് ആയ ” കമ്മട്ടം ” ZEE5-ൽ ഓഗസ്റ്റ് 29 മുതൽ സ്ട്രീമിങ് ആരംഭിക്കും.

സപ്ലൈകോയിൽ വെളിച്ചെണ്ണ വിലക്കുറവിൽ ലഭ്യമാകുന്നു

0

തിരുവനന്തപുരം: സപ്ലൈകോ വഴി കേരഫെഡിന്റെ ഒരു ലിറ്റർ വെളിച്ചെണ്ണ തിങ്കളാഴ്ച മുതൽ 457 രൂപയ്ക്ക് ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഒരു റേഷൻ കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങാം. കൂടാതെ, സപ്ലൈകോയുടെ സ്വന്തം ബ്രാൻഡിലുള്ള ഒരു ലിറ്റർ വെളിച്ചെണ്ണ 349 രൂപയ്ക്കും ലഭിക്കും. ഇതിലൂടെ ഒരു കുടുംബത്തിന് രണ്ട് ലിറ്റർ വെളിച്ചെണ്ണ വാങ്ങാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇത് സ്ത്രീകൾക്കെതിരായ സംഘടിതാക്രമണം ഒറ്റക്കെട്ടായി ചെറുക്കണം: ശ്വേതാ മേനോന് പിന്തുണയുമായി മാലാ പാർവതി

0

ചലച്ചിത്ര താരം ശ്വേതാ മേനോനും കുക്കു പരമേശ്വരനും പിന്തുണയുമായി മാലാ പാർവതി. ചലച്ചിത്ര താരസംഘടനാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങൾ മനഃപൂർവം സൃഷ്ടിക്കുകയാണെന്ന് മാലാപാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. മോഹൻലാൽ പിന്മാറിയതോടെ അമ്മ സംഘടനയുടെ തലപ്പത്തിരിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ, കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികളെന്ന് മാലാ പാർവതി കുറ്റപ്പെടുത്തുന്നു. ശത്രുക്കൾക്ക് വലിയ ഉദ്ദേശ്യമാണുള്ളത്.

ശ്വേതാ മേനോനും നേരത്തേ ആരോപണം നേരിട്ട കുക്കു പരമേശ്വരനും ഈ ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു. ഇത് കേവലം ആരോപണമല്ല ആൺ കേന്ദ്രീകൃത ചുറ്റുപാടുകളെ എതിർക്കാൻ ശ്രമിക്കുന്ന ഏതൊരു സ്ത്രീയ്ക്കും സംഭവിക്കുന്നതാണ് ഇവിടെയും നടന്നത്. അതുകൊണ്ട് സ്ത്രീ സമൂഹം ഇവർക്ക് നേരെ നടക്കുന്ന സംഘടിത ആക്രമണത്തെ സർവ രീതിയിലും എതിർക്കണമെന്നും മാലാ പാർവതി പറയുന്നു.

താര സംഘടനയ്ക്ക് വേണ്ടി മോഹൻലാലും, മമ്മൂട്ടിയും നേതൃത്വം നൽകിയതിൻ്റെ ഫലമായും, മറ്റ് താരങ്ങളുടെ കൂട്ടായ പരിശ്രമത്തിനാലും, ആ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്. സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കും, ക്ഷേമ പ്രവർത്തനത്തിനും വേണ്ടി ആ പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ മോഹൻലാൽ പ്രസിഡന്റ് പദവയിൽ നിന്ന് മാറിയതോടെ, ഈ സംഘടനയുടെ തലപ്പത്തിരിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ, കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികൾ എന്നാണ് മാലാപാർവതിയുടെ പോസ്റ്റിൽ പറയുന്നത്.

maala parvathy support shwetha, amma association issue

ഉത്തരകാശിയിലെ രക്ഷാപ്രവർത്തനം ഊർജിതം; 65 പേരെ ഇന്ന് രക്ഷപ്പെടുത്തി; 190 പേരെ സുരക്ഷിതമായി മാറ്റി സൈന്യം

0

ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തിൽ തകർന്ന ഉത്തരകാശി ജില്ലയിൽ പ്രവർത്തനങ്ങൾ ഊർജിതമായി സൈന്യം. ദുരന്തത്തിൽപ്പെട്ട 65 പേരെ രക്ഷാപ്രവർത്തനം നടത്തി മാറ്റ്‌ലിയിലേക്ക് ഹെലികോപ്റ്റർ വഴി എത്തിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ വേഗത്തിലാക്കാൻ ഹിമാലയൻ ഗ്രാമമായ ധരാലിയിലേക്ക് നൂതന ഉപകരണങ്ങൾ വ്യോമമാർഗം എത്തിക്കാനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കിയതായി സേന പറഞ്ഞു. ഇതുവരെ ഏകദേശം 190 പേരെ രക്ഷപ്പെടുത്തിയതായിട്ടാണ് കണക്ക്.

മേഘവിസ്ഫോടനവും കനത്ത മഴയും ബാധിച്ച പ്രദേശങ്ങളിൽ മുഖ്യമന്ത്രി ധാമി സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. . അതേസമയം, പിപ്പൽകോട്ടിക്ക് സമീപമുള്ള കുന്നിൻചെരുവിൽ നിന്ന് പാറക്കഷ്ണങ്ങൾ പതിച്ച് ബദരീനാഥ് ദേശീയ പാത തടസ്സപ്പെടുകയും ചെയ്തു. ശക്തി പ്രാപിക്കുന്നതിനാൽ, ഗംഗോത്രി ധാമിൽ കുടുങ്ങിക്കിടക്കുന്ന തീർത്ഥാടകരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് അധികൃതർ മുൻഗണന നൽകിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ നിന്നുള്ള 16 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ജൽഗാവ് കളക്ടർ ആയുഷ് പ്രസാദ് പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായ സ്ഥലത്ത് നിരവധി ഹോട്ടലുകൾ നിർമ്മാണത്തിലിരുന്നതിനാൽ, നാട്ടുകാരെയും വിനോദസഞ്ചാരികളെയും കൂടാതെ, കാണാതായവരിൽ തൊഴിലാളികളും ഉൾപ്പെടാം.

uttar kashi flood update

കേ​സ് അ​ടി​സ്ഥാ​ന​ര​ഹി​തം, കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ശ്വേ​ത മേ​നോ​ൻ; ഹൈക്കോടതിയെ സമീപിച്ചു

0

കൊ​ച്ചി: അ​ശ്ലീ​ല രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്‌​തെ​ന്ന പ​രാ​തി​യി​ൽ ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ശ്വേ​ത മേ​നോ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​രം ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഹ​ർ​ജി ഇ​ന്നു​ത​ന്നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം. കേ​സ് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന​ട​ക്ക​മു​ള്ള ത​ര​ത്തി​ൽ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ്വേ​ത മേ​നോ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

തനിക്കെതിരായ നടപടി വസ്‌തുതകൾ പരിശോധിക്കാതെയാണെന്നാണ് ഹർജിയിൽ ശ്വേത പറയുന്നത്. രാജ്യത്ത് സെൻസർ ചെയ്‌ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്‌കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്‌തിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഇന്ന് തന്നെ ഹർജി പരിഗണിക്കുമെന്നാണ് വിവരം.സിനിമയിലെ അശ്ലീലരംഗങ്ങളിൽ സാമ്പത്തിക ലാഭത്തിനായി അഭിനയിച്ചു എന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെ പേരിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.

case against shwetha menon

‘സു ഫ്രം സോ’യുടെ ഗംഭീര വിജയത്തിന് ശേഷം രാജ് ബി ഷെട്ടിയുടെ ‘കരാവലി’ വരുന്നു, ആകാംക്ഷയുണർത്തുന്ന പോസ്റ്റർ പുറത്ത്

0

കന്നഡയിൽ നിന്നുമെത്തിയ ‘സു ഫ്രം സോ’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം രാജ് ബി ഷെട്ടി, സംവിധായകൻ ഗുരുദത്ത് ഗാനിഗയുമായി ഒന്നിച്ചെത്തുന്ന ‘കരാവലി’ വരുന്നു. കർണാടകയുടെ തീരദേശ കാൻവാസിലൊരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “മൃഗം vs മനുഷ്യൻ” എന്ന ടാഗ് ലൈനുമായി എത്തിയിരിക്കുന്ന പോസ്റ്ററിൽ രണ്ട് എരുമകൾക്ക് നടുവിൽ തീക്ഷ്ണമായ കണ്ണുകളും കൈയ്യിൽ തീപ്പന്തവുമേന്തി നിൽക്കുന്ന രാജ് ബി ഷെട്ടിയെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

പ്രജ്വാൾ ദേവരാജ് ആണ് നായകനായി എത്തുന്ന ചിത്രത്തിൽ മാവീര എന്ന നിർണായക വേഷത്തിലാണ് രാജ് ബി ഷെട്ടി അഭിനയിക്കുന്നത്. മണ്ണിൽ നിന്ന് ജനിച്ച ഒരു ആത്മാവായിട്ടാണ് മാവീര എന്ന കഥാപാത്രത്തെ സംവിധായകൻ ഗുരുദത്ത ഗാനിഗ വിശേഷിപ്പിക്കുന്നത്. “സിനിമയുടെ എഴുത്ത് തുടങ്ങിയപ്പോൾ, മാവീരയുടെ വേഷം ആര് അവതരിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഒരു ഊഹവുമില്ലായിരുന്നു. ആദ്യ ടീസർ പുറത്തിറങ്ങിയതിനുശേഷമുള്ള പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു, പ്രത്യേകിച്ച് കമ്പളയുടെ സത്തയും ഈ പത്ത് സെക്കൻഡ് കായിക വിനോദത്തിന് പിന്നിലെ ചൈതന്യവും മനസ്സിലാക്കുന്ന ദക്ഷിണ കാനറയിലെ ജനങ്ങളിൽ നിന്നുള്ള പ്രതികരണം വിസ്മയിപ്പിച്ചു”, സംവിധായകന്‍റെ വാക്കുകള്‍.

“ഞങ്ങൾ നിരവധി അഭിനേതാക്കളുമായി സംസാരിച്ചിരുന്നു, അവർക്ക് കഥാപാത്രം ഇഷ്ടപ്പെട്ടു, പക്ഷേ എന്തോ ഒന്ന് ചേർന്നിരുന്നില്ല. തീരദേശ ആചാരങ്ങളിൽ വേരൂന്നിയുള്ള കഥയായതിനാൽ, കഥാപാത്രത്തെ ആത്മാവിൽ ചേർക്കുന്ന അത്രയും മനസ്സിലാക്കുന്ന ഒരാളെ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അങ്ങനെ രാജിനെ കണ്ടു കഥ പറഞ്ഞു. പക്ഷേ, സു ഫ്രം സോയിലെ ഉൾപ്പെടെ നിരവധി സിനിമകളുടെ തിരക്കിലായിരുന്നു അദ്ദേഹം. ഞാൻ തളർന്നില്ല. അഞ്ച് മീറ്റിംഗുകൾക്ക് ശേഷം, അദ്ദേഹം ചോദിച്ചു, ‘നിങ്ങൾക്ക് വിരോധമില്ലെങ്കിൽ, നിങ്ങൾ ചിത്രീകരിച്ച ചില ഭാഗങ്ങൾ ഞാൻ കാണട്ടെ?’ ഞാൻ സമ്മതിച്ചു, ഫൂട്ടേജ് കണ്ടപ്പോൾ അദ്ദേഹം സമ്മതം അറിയിച്ചു. രാജ് മാവീരയെ അവതരിപ്പിക്കുക മാത്രമല്ല, മാവീരയായി ജീവിക്കുകയായിരുന്നു”, ഗുരുദത്ത ഗാനിഗ പറയുന്നു.

“മാവീരയുടെ വരവ്” എന്ന തലവാചകവുമായെത്തിയിരിക്കുന്ന പോസ്റ്ററിൽ രാജ് ബി ഷെട്ടിയുടെ ലുക്ക് ആകാംക്ഷ ഉയർത്തുന്നതാണ് “അയാൾ ഒരു കമ്പള മത്സരയോട്ടക്കാരനാണോ? അതോ പാരമ്പര്യത്തിന്‍റെ പ്രതീകാത്മക സംരക്ഷകനാണോ?” ആരാധകർ ഏറെ കാത്തിരിപ്പിലാണ്. തീരദേശ കർണാടകയിൽ വ്യാപകമായി ചിത്രീകരിച്ച കരാവലി അതിജീവനം, വിശ്വസ്തത, മനുഷ്യനും മൃഗവും തമ്മിലുള്ള പ്രാഥമിക സംഘർഷാവസ്ഥകള്‍ എന്നീ വിഷയങ്ങളിലൂന്നിയുള്ളതാണ്.

പ്രജ്വാൾ ദേവരാജ്, രാജ് ബി ഷെട്ടി എന്നിവരെ കൂടാതെ മിത്രയും ഒരു നിർണായക വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നു, രമേശ് ഇന്ദിരയും ശ്രദ്ധേയ കഥാപാത്രമായുണ്ട്. സമ്പാതയാണ് നായിക. വികെ ഫിലിം അസോസിയേഷനും ഗാനിഗ ഫിലിംസും ചേർന്നാണ് ഈ പ്രോജക്റ്റ് നിർമ്മിച്ചിരിക്കുന്നത്, സച്ചിൻ ബസ്രൂർ സംഗീതവും അഭിമന്യു സദാനന്ദൻ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നു. കരാവലി ഈ വർഷം അവസാനം റിലീസിനായി ഒരുങ്ങുകയാണ്.

‘സാഹസം ‘ ഓഗസ്റ്റ് 8 മുതൽ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

0

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിൻറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 8 ന് ചിത്രം ആഗോള റിലീസായി എത്തും. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് ആപ്പ് എന്നിവയിലൂടെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാം. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ഗാനവും റിലീസ് ചെയ്തിരുന്നു. ചിന്മയി ശ്രീപദയും സൂരജ് സന്തോഷും ചേർന്ന് ആലപിച്ച ‘നറുതിങ്കൾ പൂവേ’ എന്ന ഈ ഗാനത്തിന് സംഗീതം ഒരുക്കിയത് ബിബിൻ അശോക് ആണ്. ‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രം രചിച്ചത്. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൻ്റെ ടീസറും ശ്രദ്ധ നേടിയിരുന്നു.

നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആക്ഷൻ, ത്രിൽ എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകിയത്. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ റംസാൻ, അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്ക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ.

ഛായാഗ്രഹണം- ആൽബി, സംഗീതം- ബിബിൻ അശോക്, എഡിറ്റർ- കിരൺ ദാസ്, തിരക്കഥ, സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ ദയകുമാർ, വരികൾ- വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- പാർത്ഥൻ, ആർട്- സുനിൽ കുമാരൻ, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സംഘട്ടനം- ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടർ- നിധീഷ് നമ്പ്യാർ, സ്റ്റില്സ്- ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ- യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്, ഡിസ്ട്രിബൂഷൻ – സെൻട്രൽ പിക്ചേഴ്സ്, പിആർഒ- ശബരി.

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ഘാട്ടി’ ട്രെയ്‌ലർ പുറത്ത്; റിലീസ് 2025 സെപ്റ്റംബർ 5 ന്

0

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ റിലീസ് തീയതിയും ട്രെയ്‌ലറിനൊപ്പം ഔദ്യോഗികമായി പുറത്ത് വിട്ടു. 2025 സെപ്റ്റംബർ 5 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. തമിഴ് നടൻ വിക്രം പ്രഭുവും ചിത്രത്തിൽ നിർണ്ണായക വേഷം അവതരിപ്പിക്കുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഗംഭീര ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രം ആകർഷകമായ ഒരു പ്രണയകഥയും കൂടിയായിരിക്കും എന്ന സൂചന ട്രെയ്‌ലർ നൽകുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങളുടെ പക, പ്രതികാരം, പോരാട്ടം എന്നിവയാണ് ട്രെയ്‌ലർ കാണിച്ചു തരുന്നത്. വളരെ ശക്തവും തീവ്രവുമായ പ്രകടനമായിരിക്കും ചിത്രത്തിൽ അനുഷ്കയുടേത് എന്ന സൂചനയാണ് ഇതിനോടകം പുറത്തു വന്നിട്ടുള്ള പോസ്റ്ററുകളും വീഡിയോകളും ഇപ്പൊൾ വന്ന ട്രെയ്‌ലറും തരുന്നത്. നേരത്തെ അനുഷ്ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ശേഷം പുറത്തു വന്ന ഗ്ലിമ്പ്സ് വീഡിയോയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

ഉഗ്ര രൂപത്തിൽ അനുഷ്‌കയെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ, പോസ്റ്ററുകൾ എന്നിവയെല്ലാം കഥയിലെ വയലൻസ്, ആക്ഷൻ, തീവ്രമായ ഡ്രാമ എന്നിവയെ പ്രതിഫലിപ്പിക്കുന്നുണ്ട്. ‘വിക്ടിം, ക്രിമിനൽ, ലെജൻഡ്’ എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന ടാഗ്‌ലൈൻ. മനുഷ്യത്വം, അതിജീവനം, വീണ്ടെടുക്കൽ എന്നിവക്ക് പ്രാധാന്യം നൽകുന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരു വമ്പൻ ആക്ഷൻ ത്രില്ലറായാണ് ഒരുക്കുന്നത്. ഉയർന്ന ബജറ്റിൽ മികച്ച സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക.

സംവിധാനം, തിരക്കഥ- ക്രിഷ് ജാഗർലമുഡി, നിർമ്മാതാക്കൾ- രാജീവ് റെഡ്ഡി, സായ് ബാബു ജാഗർലമുഡി, അവതരണം- യുവി ക്രിയേഷൻസ്, ബാനർ- ഫസ്റ്റ് ഫ്രെയിം എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ- നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ- ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എൻ സ്വാമി, കലാസംവിധായകൻ- തോട്ട തരണി, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കഥ- ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം- രാം കൃഷൻ, പബ്ലിസിറ്റി ഡിസൈനർ- അനിൽ- ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി