Home Blog Page 108

75 ൽ നിന്ന് 175ഓളം സ്ക്രീനുകളിലേക്ക്; ചിരിയുടെ ബ്ലോക്ക്ബസ്റ്റർ തരംഗം സൃഷ്ടിച്ച് “സു ഫ്രം സോ”

0

കന്നഡ ചിത്രം ” സു ഫ്രം സോ” കേരളത്തിൽ ചിരിയുടെ ബ്ലോക്ക്ബസ്റ്റർ തരംഗം സൃഷ്ടിച്ചു കുതിപ്പ് തുടരുന്നു. കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിലെ തീയേറ്ററുകൾ ഭരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ആദ്യ വാരത്തിൽ നിന്ന് രണ്ടാം വാരത്തിലേക്കു എത്തുമ്പോൾ 75 ൽ നിന്ന് 175 ഓളം സ്ക്രീനുകളിലേക്ക് ആണ് ചിത്രം വ്യാപിച്ചിരിക്കുന്നത്.
ഓരോ ദിനവും ഷോകൾ വർധിക്കുന്ന ചിത്രം ബോക്സ് ഓഫീസിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ എത്തിച്ചത്.

മഴയെ പോലും അവഗണിച്ചു കൊണ്ടാണ് മലയാളി പ്രേക്ഷകർ ഈ ചിത്രം കാണാനായി തീയേറ്ററുകളിലേക്കു ഒഴുകുന്നത്. എല്ലാത്തരം പ്രേക്ഷകരിൽ നിന്നും ഗംഭീര പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യാവസാനം ചിരിയുടെ പൂരമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പക്കാ കോമഡി ഫൺ എന്റെർറ്റൈനെർ ആയൊരുക്കിയ ചിത്രം തീയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുടെ പെരുമഴയാണ് സമ്മാനിക്കുന്നത്. കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള പ്രേക്ഷക സമൂഹം തീയേറ്ററുകളിൽ ചിരിച്ചു മറിയുന്ന അഭൂതപൂർവമായ കാഴ്ചയും ചിത്രം നൽകുന്നു. ഏറെ നാളിനു ശേഷമാണു ഇത്രയും ചിരിപ്പിക്കുന്ന ഒരു സിനിമ കാണാൻ സാധിച്ചതെന്നാണ് ചിത്രം കണ്ട ഓരോ പ്രേക്ഷകനും സാക്ഷ്യപ്പെടുത്തുന്നത്.

എല്ലാം മറന്ന് കുട്ടികളും കുടുംബവുമടക്കം ആഘോഷിച്ചു കാണാവുന്ന ഒരു കമ്പ്ലീറ്റ് ഫൺ ഫിലിം ആണ് “സു ഫ്രം സോ” എന്ന് നിരൂപകരടക്കം വ്യക്തമാകുന്നു. ഞെട്ടിക്കുന്ന പൂർണ്ണതയോടെ മലയാളം ഭാഷയിൽ ഡബ്ബ് ചെയ്തിരിക്കുന്ന ചിത്രത്തെ ഒരു മലയാള ചിത്രമെന്ന പോലെയാണ് മലയാളി പ്രേക്ഷകർ ഹൃദയംകൊണ്ട് സ്വീകരിക്കുന്നത്. കന്നഡയിലും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ കയ്യടി നേടുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചന്ദ്രശേഖർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. എഡിറ്റിംഗ്- നിതിൻ ഷെട്ടി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്‌, പ്രൊഡക്ഷൻ ഡിസൈൻ- സുഷമ നായക്, എക്സികുട്ടീവ് പ്രൊഡ്യൂസർ – ബാലു കുംത, അര്പിത് അഡ്യാർ, സംഘട്ടനം- അർജുൻ രാജ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കളറിസ്റ്റ്- രമേശ് സി.പി., കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്.

പാലിയേക്കര ടോൾ പ്ലാസയിൽ ബഹളമുണ്ടാക്കി പൊലീസുകാരെ അടിച്ചു; ഇൻഫ്ലുവൻസർ രേവന്ദ് ബാബു അറസ്റ്റിൽ

0

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ അതിക്രമം നടത്തുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോ​ഗസ്ഥരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ഇൻഫ്ളുവൻസർ രേവന്ത് ബാബു അറസ്റ്റിൽ. തൃശൂരിലെ ഓട്ടോ ഡ്രൈവർ കൂടിയായ രേവന്ദ് സമൂഹമാധ്യമങ്ങളിൽ വേറിട്ട സമരമുറകളിലൂടെ ശ്രദ്ധേയനാണ്. ടോൾ നൽകാൻ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ടോൾ ഉദ്യോ​ഗസ്ഥരെ മർദിക്കുകയും വാഹനങ്ങൾ കടത്തിവിടുകയുമായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരിൽ വിഷ്ണു എന്ന പോലീസുകാരനെ രേവന്ദ് മർദിച്ചു.

ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അക്രമാസക്തനായ പ്രതിയെ വിലങ്ങ് വെച്ചാണ് പൊലീസ് കൊണ്ടുപോയത്. വ്യത്യസ്തമായ സമരമുറകളിലൂടെയാണ് രേവന്ത് സോഷ്യൽ മീഡിയയിൽ താരമായത്. അരികൊമ്പൻ കാട്ടാനയ്ക്കായി കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ നടന്നും, കലാഭവൻ മണിക്കായി നാടൻപാട്ടുകൾ പാടിയും, ആലുവയിൽ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി ബാലികയുടെ ശവസംസ്കാര കർമ്മം നടത്തിയുമാണ് രേവന്ദ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

അതേസമയം പാലിയേക്കര ടോൾ പ്ലാസയിലെ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവ് ഇന്നെത്തിയിരുന്നു. നാലാഴ്ചയ്ക്കുള്ളിൽ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും കോടതി നിർദേശം നൽകി. ദേശീയപാതയിൽ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തിൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

paliyekkara toll plaza influencer attack police

അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ കേസെടുക്കില്ല; വകുപ്പില്ലെന്ന് പൊലീസ്

0

തിരുവനന്തപുരം: സിനിമ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ കേസെടുക്കില്ല. എസ്.സി, എസ്.ടി പരാമർശമില്ല എന്ന കാരണം ചൂണ്ടികാണിച്ച് പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പട്ടികജാതി, പട്ടിക വർഗ്ഗക്കാരെ പ്രസംഗത്തിൽ അധിക്ഷേപിച്ചിട്ടില്ലെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയതായി പൊലീസിന് ലഭിച്ച നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.

എസ്.സി, എസ്.ടി വിഭാഗത്തിലെ ആളുകൾ ധാർമികതയും സത്യസന്ധതയും ഇല്ലാത്തവരാണെന്നുള്ള ചിന്തയാണ് അടൂരിന്റെ പ്രസ്താവനയിലൂടെ ഉണ്ടാക്കുന്നതെന്ന് ചൂണ്ടികാട്ടി സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അടൂരിന്റെ പരാമർശം എസ്.സി – എസ്.ടി ആക്ട് പ്രകാരം കുറ്റകരമാണെന്നും കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സംഭവത്തിൽ എസ്.സി – എസ്.ടി കമ്മീഷനിലും പരാതി നൽകിയിരുന്നു.

അതേസമയം, അടൂരിനെതിരെ വനിതാ കമ്മീഷനിലും പരാതി ലഭിച്ചിട്ടുണ്ട്. ഡബ്ല്യുസിസി, ദിശ, അന്വേഷി ഉൾപ്പെടെയുള്ള സംഘടനകളാണ് അടൂരിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ പരാതി നൽകിയിരിക്കുന്നത്. അടൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. സിനിമാ കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ അടൂർ ​ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ ഗായിക പുഷ്പവതിയെ അധിക്ഷേപിച്ചെന്നും ഇത് സ്ത്രീ വിരുദ്ധമാണെന്നും അതിനാൽ സർക്കാർ പരിപാടികളിൽ നിന്ന് അടൂരിനെ മാറ്റിനിർത്തണമെന്നും പരാതിയിൽ പറയുന്നു.

no case against adoor gopalakrishnan,

ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ

0

കോട്ടയം: ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ.വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോ നൽകുന്ന കിറ്റുകൾ. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാണ്. അഞ്ഞൂറ് രൂപയുടെയോ ആയിരം രൂപയുടെയോ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോയുടെ വിൽപനശാലകളിൽ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31വരെ വാങ്ങാം.

ഓണത്തോടനുബന്ധിച്ച് 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചർ കിറ്റ് 229 രൂപയ്ക്കും ആണ് സപ്ലൈകോ നൽകുന്നത്. ഓണക്കാലത്ത് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും, റസിഡൻസ് അസോസിയേഷനുകൾക്കും, ദുർബല വിഭാഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്ന വെൽഫെയർ സ്ഥാപനങ്ങൾക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

Supplyco onam gift card

പർവത ചരിവുകൾ, പാറക്കൂട്ടങ്ങളും , ഹിമപർവങ്ങളുമായി നിറഞ്ഞ താഴ്വര ; ഉത്തരകാശി ഒരു ദുരന്ത കേന്ദ്രമാകാനുള്ള ഭൂമിശാസ്ത്രപരമായ കാരണം ഇതാണ്

0

ധരാളി: ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തിൽ മരണ സംഖ്യ അഞ്ചായി. ദുരന്തസ്ഥലത്ത് 29 മലയാളികൾ കുടുങ്ങിയതായിട്ടാണ് പുറത്തുവരുന്ന വിവരം. ഇവരെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കൾ പ്രതികരിക്കുന്നത്.
100പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായിട്ടാണ് സംസ്ഥാന സർക്കാരും ഉത്തരകാശി ഭരണകൂടവും വ്യക്തമാക്കുന്നത്. തിരച്ചിലിനെത്തിയ സൈനികരിൽ ഒൻപത് പേരെ കാണാതായതായി സൈന്യവും അറിയിപ്പ് നൽകി. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തുകയാണ് ദുർഘടം. ഇതിനായി കഡാവർ നയ്ക്കളെ എത്തിച്ചുള്ള തിരച്ചിലിന് ഒരുങ്ങുകയാണ് ദ്രുതകർമ്മ സേന. മണ്ണും കല്ലും ചെളിയും കെട്ടിടാവശ്ഷ്ടങ്ങളുമാണ് ഇവിടെ അടിഞ്ഞു കൂടിയിരിക്കുന്നത്. ദുരന്തത്തിന്റെ ആവർത്തനം ഉണ്ടാകാതിരിക്കാൻ റെഡ് അലർട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിദീതിരത്തുള്ളവർ മാറണമെന്ന് ഭരണകൂടം മുന്നറിയിപ്പും നൽകി. വെള്ളപ്പൊക്കത്തിൽ വീടുകളും ഹോട്ടലുകളും ഒരു സൈനിക ക്യാമ്പിന്റെ ഭാഗങ്ങളും ഒലിച്ചു പോയതായിട്ടാണ് കണക്കുകൾ.മേഘവിസ്ഫോടനത്തിലുള്ളവരിൽ 28 മലയാളികൾ കുടുങ്ങിയതായി സൂചനയുണ്ട്.

പക്ഷേ ഇവർ അപകടമില്ലാതെ രക്ഷപ്പെട്ടു. പ്രതികൂല കാലാവസ്ഥയിലും ഭൂപ്രകൃതിയിലും രക്ഷാപ്രവർത്തകർ നേരിടുന്ന ഏറ്റവും കനത്ത വെല്ലുവിളി.മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ബുധനാഴ്ച സംസ്ഥാന അടിയന്തര പ്രവർത്തന കേന്ദ്രത്തിൽ (ഇഒസി) ദുരന്ത നിവാരണ യോഗം ചേർന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധാമിയുമായി സംസാരിക്കുകയും കേന്ദ്രത്തിന്റെ സഹായം ഉറപ്പുനൽകുകയും ചെയ്തു. ധരാലിയിലെയും ഹർസിലിലെയും വെള്ളപ്പൊക്ക പ്രദേശങ്ങൾ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ നിന്ന് പരിശോധിച്ച് നാശനഷ്ടങ്ങളും വിലയിരുത്തി.

ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്ത് – ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.50 നാണ് മേഘവിസ്ഫോടനം സംഭവിച്ചത്. വെള്ളപ്പൊക്കത്തിൽ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്തുകയാണ് അതീവ ദുർഘടം. സംഭവസ്ഥലത്തേക്ക് മൂന്ന് യൂണിറ്റ് ദ്രുതകർമ്മ സേനാം​ഗങ്ങളെ അധികമായി വിന്യസിച്ചാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ബഹുനിലക്കെട്ടിടങ്ങളും ഹോംസ്റ്റേ സംവിധാനങ്ങളുമടക്കം താഴ്വരയിലെ എല്ലാ കെട്ടിടങ്ങളും തരിപ്പണമായി. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിലൂടെ രക്ഷാപ്രവർത്തനം നടത്തുകയാണ് ഏറെ വെല്ലുവിളിയും.

പ്രദേശത്തിന്റെ ഭൂമിശാസ്ത്രം

ഗർവാൾ ഹിമാലയത്തിന്റെ താഴ്വരയിലാണ് ദുരന്തബാധിത പ്രദേശം സ്ഥിതി ചെയ്യുന്നത്, പർവത ചരിവുകൾ, പാറക്കൂട്ടങ്ങളും , ഹിമപർവങ്ങളുമായി നിറഞ്ഞ താഴ്വരയാണിവിടം. ഇതിലെ ഊർന്നിറങ്ങുന്ന ചെറുനദികളും ഈ ഭൂപ്രദേശത്തിന്റെ സവിശേഷതയാണ്. ധാരാളി, ഹർസിൽ, ഗംഗോത്രി തുടങ്ങിയ പ്രദേശങ്ങളാണ് മിന്നൽപ്രളയമുണ്ടായാൽ ആദ്യം ബാധിക്കുന്ന പ്രദേശങ്ങൾ. ഹിമതാഴ്വരായായതിനാൽ തന്നെ പ്രദേശത്തെ രക്ഷാ പ്രവർത്തനവും അതീവ ദുർഘടമായിരിക്കും. ഭാഗീരഥി, അളകനന്ദ, മന്ദാകിനി, ധൗളിഗംഗ, യമുന തുടങ്ങിയ നദികൾ ഇടുങ്ങിയ താഴ്‌വരകളിലൂടെ ഉത്തരാഖണ്ഡിലൂടെ ഒഴുകുന്നത്. മഞ്ഞ് മൂടിയ മലഞ്ചരിവുകളും തീവ്രവമായ മഴക്കാലവുമാണ് ഈ പ്രദേശത്ത് വർഷകാലവും ശീതകാലവും നേരിടുന്ന വെല്ലുവിളി. വനനശീകരണം, റോഡ് നിർമ്മാണം, അനിയന്ത്രിതമായ വികസനം എന്നിവയുമായി ചേർന്ന്, ഭൂപ്രകൃതിയുടെ സ്വാഭാവിക ദുർബലത ഇടയ്ക്കിടെയുള്ള ദുരന്തങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തലും എത്തിയത്.

തീർത്ഥാടകർക്കും വിശ്വാസത്തിനും പേരുകേട്ടിടം

ഉത്തരകാശി ജില്ലയിൽ ഏകദേശം 4,000 മീറ്റർ ഉയരത്തിലാണ് ഭ​ഗീരതി നദി സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന് ഗംഗോത്രി, ഹർസിൽ, ഉത്തരകാശി, തെഹ്രി എന്നിവിടങ്ങളിലൂടെ ഒഴുകി, ജാദ് ഗംഗ, കേദാർ ഗംഗ, ഭിലംഗ്ന തുടങ്ങിയ പോഷകനദികൾ ശേഖരിച്ച് ദേവപ്രയാഗിൽ വെച്ച് അളകനന്ദ നദിയിൽ ലയിക്കുന്നു. പുണ്യനദിയുടെ പ്രധാന ഉറവിടമായി ഭാഗീരഥിയെ കണക്കാക്കുന്നതാണ് വിശ്വാസം. ഹർസിലിൽ നിന്ന് 6 കിലോമീറ്ററും ഗംഗോത്രിക്ക് ഏകദേശം 14 കിലോമീറ്ററും അകലെ, NH-108 (ഗംഗോത്രി റോഡ്) ലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ടൗൺഷിപ്പിനെ തന്നെയാണ് ഇന്നലത്തെ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും തകർത്തെറിഞ്ഞത്. ഡൽഹിയിൽ നിന്ന് 480 കിലോമീറ്റർ സ‍്ചരിച്ചുവേണം ഉത്തരകാശിയിലേക്ക് എത്താൻ. 7 മുതൽ 12 മണിക്കൂർ വരെ യാത്രാ സമയം, സാധാരണയായി ഡൽഹി-ഹരിദ്വാർ-ഋഷികേശ്-ഉത്തർകാശി റൂട്ടിലൂടെയാണ് ഇവിടേക്ക് എത്തേണ്ടത്. ഈ പാതകളെല്ലാം ദുർഘടമായി.

 Uttar Kashi flood reason

പാലിയേക്കര ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞു

0

കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് താത്കാലികമായി നിര്‍ത്തിവച്ചു. ദേശീയപാത അതോറിറ്റി (എന്‍.എച്ച്.എ.ഐ) ഈ കാലയളവിനുള്ളില്‍ ഗതാഗത കുരുക്കിന് ഫലപ്രദമായ പരിഹാരം കണ്ടെത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ടോള്‍ പിരിവിനെതിരെ നാട്ടുകാരും വ്യാപാരികളും ഉന്നയിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഈ തീരുമാനം.

നാലാഴ്ചയ്ക്കുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി കോടതി തുടര്‍നടപടികള്‍ സ്വീകരിക്കും. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് അതോറിറ്റി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

ഏറ്റവും വലിയ ഇന്ത്യൻ ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിംഗ് കമ്പനി എവിടെയാണെന്ന് നിങ്ങൾക്കറിയാമോ? SFO ടെക്നോളജീസിന്റെ നേട്ടങ്ങളെ കുറിച്ച് വ്യവസായ മന്ത്രി പി. രാജീവ്

0

കേരളത്തിന്റെ വ്യവസായ മേഖലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുന്ന SFO ടെക്നോളജീസിനെ വ്യവസായ മന്ത്രി പി. രാജീവ് അഭിനന്ദിച്ചു. തിരുവനന്തപുരം, കളമശ്ശേരി, കാക്കനാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന SFO ടെക്നോളജീസ് ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ ഇലക്ട്രോണിക് കയറ്റുമതി സ്ഥാപനമാണെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

3760 കോടി രൂപയുടെ വിറ്റുവരവുള്ള ഈ കേരളത്തിന്റെ സ്വന്തം കമ്പനി, ലോകോത്തര വിമാനങ്ങളിലും മൊബൈല്‍ ഫോണുകളിലും ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങള്‍ നിര്‍മ്മിക്കുന്നു. കാക്കനാട്ടിലെ ഫാക്ടറിയില്‍ ലോകപ്രശസ്ത കമ്പനികള്‍ക്കായി സ്‌കാനിംഗ് മെഷീനുകള്‍ ഉല്‍പ്പാദിപ്പിക്കുകയും അവയുടെ സോഫ്റ്റ്‌വെയറും ലോഗോയും വിദേശത്ത് ഉറപ്പിച്ച ശേഷം ഇന്ത്യന്‍ വിപണിയിലേക്ക് തിരികെ കൊണ്ടുവരുന്നു. തിരുവനന്തപുരത്തെ ഫാക്ടറിയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകള്‍ക്കായി റഡാറുകളും കണക്ടറുകളും നിര്‍മ്മിക്കുന്നു.

SFO ടെക്നോളജീസില്‍ 9000-ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നു, അതില്‍ 6000-ത്തിലധികം മലയാളികളാണ്. ഐ.ടി.ഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് ബിരുദധാരികളും പിഎച്ച്.ഡി ഉള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. 30 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയില്‍ ഒരു ദിവസം പോലും തൊഴില്‍ തടസ്സം നേരിട്ടിട്ടില്ലെന്ന് ശ്രീ. ജഹാംഗീര്‍ അഭിമാനത്തോടെ പറഞ്ഞതായി മന്ത്രി രാജീവ് എടുത്തുപറഞ്ഞു.

നിക്ഷേപ സംഗമത്തില്‍ SFO ടെക്നോളജീസ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പി.സി.ബി നിര്‍മ്മാണ പ്ലാന്റ് ഉള്‍പ്പെടെയുള്ള ഈ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. “അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമായി SFO ടെക്നോളജീസ് വളരട്ടെ,” എന്ന് മന്ത്രി തന്റെ പോസ്റ്റില്‍ ആശംസിച്ചു.

പേടിയുള്ളവന് പറഞ്ഞിട്ടുള്ളത് അല്ലടാ പ്രേമം; ‘മേനേ പ്യാർ കിയ’ ടീസർ പുറത്ത്, റിലീസ് ഓഗസ്റ്റ് 29 ന്

0

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മന്ദാകിനി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത് എന്ന് ടീസർ സൂചിപ്പിക്കുന്നു.

ആക്ഷൻ, കോമഡി, പ്രണയം, ഡ്രാമ, ത്രില്ലർ ഘടകങ്ങൾ എന്നിവ കൃത്യമായി കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന ഫീലാണ് ടീസർ സമ്മാനിക്കുന്നത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദ്യകരമാകുന്ന ഒരു ഫെസ്റ്റിവൽ ചിത്രം തന്നെയായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന പ്രതീക്ഷ.

“മുറ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണിത്. ‘സ്റ്റാർ’ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ബിബിൻ പെരുമ്പിള്ളി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജനാർദ്ദനൻ, ജഗദീഷ് ജിവി റെക്സ്, എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകനായ ഫൈസൽ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുൺ മനോഹർ, മേക്കപ്പ്-ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, സംഘട്ടനം-കലൈ കിംങ്സൺ, പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ, ഡിഐ- ബിലാൽ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ-അശ്വിൻ മോഹൻ, ഷിഹാൻ മുഹമ്മദ്, വിഷ്ണു രവി, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-വിനോദ് വേണുഗോപാൽ, ആന്റണി കുട്ടമ്പുഴ, ഡിസൈൻ-യെല്ലോ ടൂത്സ്, വിതരണം- സ്പയർ പ്രൊഡക്ഷൻസ്, അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ, പിആർഒ-എ എസ് ദിനേശ്,ശബരി.

സി സദാനന്ദൻ വധശ്രമക്കേസ് പ്രതികൾക്ക് യാത്രയയപ്പ്- ചടങ്ങിലെത്തിയതിനെ ന്യായീകരിച്ച് കെ കെ ശൈലജ എം എൽ എ.

0

ബി ജെ പി നേതാവും രാജ്യാസഭാ എം പിയുമായ സി സദാനന്ദൻ വധശ്രമക്കേസ് പ്രവർത്തകരായ എട്ട് പ്രതികൾക്കും യാത്രയയപ്പ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി കെ കെ ശൈലജ എം എൽ എ. ചടങ്ങിൽ പങ്കെടുത്തതിന് ന്യായീകരിച്ചതിനൊപ്പം അവിടെ നടന്നത് യാത്രയപ്പ് ആണെന്ന് അറിയില്ലായിരുന്നുവെന്നാണ് അവർ പറഞ്ഞത്. ഒരു സാദാ പാർട്ടി പ്രവർത്തക എന്നനിലയിലാണ് അവിടെ പോയതെന്നും പറയുന്ന ഷൈലജ പാർട്ടി പ്രവർത്തകർ ഏതെങ്കിലും തരത്തിലുള്ള കുറ്റം ചെയ്യുമെന്ന് കരുതുന്നില്ലെന്നും എന്നാൽ കോടതി വിധിയെ മാനിക്കുന്നുവെന്നുമാണ് ശൈലജയുടെ വിശദീകരണം.

സിപി ഐ എം പ്രവർത്തകരായ മട്ടന്നൂർ ഉരുവച്ചാൽ കുഴിക്കൽ കെ ശ്രീധരൻ, മാതമംഗലം നാണു, പെരിഞ്ചേരി പുതിയവീട്ടിൽ രാജൻ, കുഴിക്കൽ പി കൃഷ്ണൻ, മനക്കൽ ചന്ദ്രോത്ത് രവീന്ദ്രൻ, കരേറ്റ പുല്ലഞ്ഞിടോയൻ സുരേഷ് ബാബു, പെരിഞ്ചേരി മൈലപ്രവൻ രാമചന്ദ്രൻ കുഴീക്കൽ കെ ബാലകൃഷ്ണൻ എന്നിവർ കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് കീഴടങ്ങിയത്.

K.K. Shailaja defends presence at send-off issue

ഉത്തരാഖണ്ഡ് പ്രളയബാധിതപ്രദേശത്ത് രക്ഷാപ്രവർത്തനവുമായി കരസേനയും ദ്രുതകർമ്മ സേനയും; എല്ലാ സഹായവും വാദ്​ഗാനം ചെയ്ത് മോദി

0

രക്ഷാപ്രവർത്തനം കാര്യരക്ഷമമാക്കി വിവിധ സേനകൾ, രക്ഷാപ്രവർത്തനം ദുർഘടം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ നാല് മരണം. നിരവധി വീടുകൾ ഒഴുകിപ്പോയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ 60 പേരെ കാണാനില്ലെന്ന് ഭരണകൂടത്തിന്റെ അനൗദ്യോ​ഗിക കണക്ക്. ദുരന്തമുഖത്ത് ഇന്ത്യൻ ആർമിയുടെ 150 പേരടങ്ങുന്ന സംഘം രക്ഷാ ദൗത്യത്തിന് എത്തിച്ചേർന്നിട്ടുണ്ട്. അർദ്ധ സൈനിക വിഭാ​ഗമായ ഇൻഡോ ടിബറ്റൻ പോലീസിന്റെ സേനാം​ഗങ്ങളും ദുരന്തസ്ഥലത്ത് എത്തിച്ചേരും. അ​ഗ്നിരക്ഷാ സേനയും സംസ്ഥാന ദുരന്തനിവാരണ സേനകളുടേയും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മേഘവിസ്ഫോടനത്തെ തുടർന്നുള്ള മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും താഴ്വരയിലെ ​ഗ്രാമമാകെ ഒലിച്ചുപോയ അവസ്ഥയാണ്. വെള്ളക്കെട്ടിൽ കല്ലും മണ്ണും കെട്ടിടാവശിഷ്ടങ്ങളും മൂടിയതിനാൽ തന്നെ രക്ഷാപ്രവർത്തനം ദുർഘടമാണ്.

എല്ലാ പിന്തുണയും അറിയിച്ച് മോദിയും അമിത്ഷായും

ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിലാണ് അപകടമുണ്ടായത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും എല്ലാവിധത്തിലുള്ള കേന്ദ്രസർക്കാർ പിന്തുണയും സംസ്ഥാന ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), ഇന്തോ ടിബറ്റൻ അതിർത്തി പട്രോൾ (ഐ‌ടി‌ബി‌പി) എന്നിവയുടെ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്‌ഡി‌ആർ‌എഫ്) ഒരു സംഘവും സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ അറിയാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹം ചെയ്തു. “സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ, ദുരിതാശ്വാസ, രക്ഷാ സംഘങ്ങൾ സാധ്യമായ എല്ലാ ശ്രമങ്ങളിലും ഏർപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് സഹായം നൽകുന്നതിൽ ഒരു കാലും പാഴാക്കില്ല,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

സഹായം വാ​ഗ്ദാനം ചെയ്ത് രാഹുൽ ​ഗാന്ധി

നാശനഷ്ടങ്ങൾ ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. പറഞ്ഞു.ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അദ്ദേഹം ഭരണകൂടത്തോട് അഭ്യർത്ഥിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭരണകൂടവുമായി സഹകരിക്കാനും ആവശ്യമുള്ളവർക്ക് സാധ്യമായ എല്ലാ സഹായവും നൽകാനും കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും അദ്ദേഹം ആവശ്യപ്പെട്ടു.

അവശിഷ്ടങ്ങൾക്കിടയിൽ ഏകദേശം 10-12 പേർ കുടുങ്ങിയിരിക്കാമെന്ന് ഗ്രാമവാസിയായ രാജേഷ് പൻവാർ വാർത്ത ഏജൻസിയായ പിടിഐയോട് പ്രതികരിച്ചത്.. 20-25 ഹോട്ടലുകളും ഹോം സ്റ്റേകളും ഒലിച്ചു പോയിക്കാണുമെന്നാണ് പ്രദേശവാസിയുടെ പ്രതികരണം.വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ഒലിച്ചു പോകുകയോ ചെയ്തതായി പ്രദേശവാസികൾ പറഞ്ഞു. ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്, ഇതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് നാട്ടുകാർ പ്രതികരിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ ജനങ്ങൾ അലമുറയിട്ട് ഓടുന്നതിനും പ്രാണരക്ഷക്കായി നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

നാശനഷ്ടങ്ങളുടെ വ്യാപ്തി കൃത്യമായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും, ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനനുസരിച്ച് അപ്‌ഡേറ്റുകൾ ലഭിക്കും,” ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു, “ഈ പ്രകൃതി ദുരന്ത സമയത്ത് നമ്മുടെ പൗരന്മാരെ പിന്തുണയ്ക്കാൻ സൈന്യം ദൃഢനിശ്ചയത്തോടെ നിലകൊള്ളുന്നു. നിലവിൽ രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവിടെ സൈന്യവും വൈദ്യസഹായം നൽകുന്നുണ്ട്. വിവിധ സേനകളുടെ രക്ഷാപ്രവർത്തനത്തിൻരെ വീഡിയോ കരസേന തങ്ങളുടെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പങ്കുവച്ചു.

flash floods in the Uttarakhand

ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരള ഡിജിറ്റൽ പ്രീമിയർ ഓഗസ്റ്റ് 15 മുതൽ ZEE5 ഇൽ

0

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച്, സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള” ZEE5 ഇൽ ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യും.കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിച്ചത്. ജെ. ഫനീന്ദ്ര കുമാർ നിർമ്മിച്ച ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്.

ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ്സ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്നു.ടൈറ്റിൽ കഥാപാത്രമായ ജാനകിയായി എത്തുന്നത് അനുപമ പരമേശ്വരൻ ആണ്.ഇവരെ കൂടാതെ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്‌കർ അലി,ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, എന്നിവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഓ ടി ടി റിലീസിൽ ചിത്രം ഹിന്ദിയിലും എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി ZEE5 ആണ് പ്രേക്ഷകരിലേക്കെത്തുന്നത്.

ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും വലിയ സ്വീകരണം ലഭിച്ച ചിത്രം, ZEE5 പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ അഭിമാനം ഉണ്ടെന്ന്
ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരളയുടെ ഒഫീഷ്യൽ പ്രീമിയർ ZEE5 ഇലൂടെ ഓഗസ്റ്റ് 15 മുതൽ പ്രേക്ഷകരിലേക്ക് എത്തും.

ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ചിത്രം ‘ഗൂഢാചാരി 2’ റീലീസ് 2026 മെയ് 1

0

ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ടീമിന്റെ പാൻ ഇന്ത്യൻ ചിത്രമായ ഗൂഢാചാരി 2 (ജി-2 ) റിലീസ് തീയതി പുറത്ത്. 2026 മെയ് 1 ന് ചിത്രം ആഗോള റിലീസായെത്തും. സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആദിവി ശേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എൻ്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ, വിവേക് കുചിബോട്ടിലാ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർ ഹിറ്റ് സ്പൈ ത്രില്ലർ ചിത്രമായ ഗൂഡാചാരിയുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം ഒരുക്കുന്നത്.

6 രാജ്യങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിനായി 23 സെറ്റുകളാണ് നിർമ്മിച്ചത്. 150 ദിവസമാണ് ചിത്രീകരണം നീണ്ടു നിന്നത്. വാമിക ഗബ്ബി ആണ് ചിത്രത്തിലെ നായിക. മുരളി ശർമ, സുപ്രിയ യാർലഗദ്ദ, മധു ശാലിനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ 2026 മെയ് ഒന്നിന് ബ്രഹ്മാണ്ഡ റിലീസായി ഗൂഢാചാരി 2 എത്തും.

ആദിവി ശേഷിനൊപ്പം ചേർന്ന് സംവിധായകൻ വിനയ് കുമാർ ആണ് ചിത്രം രചിച്ചത്. ഗംഭീര ആക്ഷൻ രംഗങ്ങളും ഡ്രാമയും എഡ്ജ് ഓഫ് ദി സീറ്റ് നിമിഷങ്ങളും നിറഞ്ഞ, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ സ്പൈ ത്രില്ലർ സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പിആർഒ- ശബരി