Home Blog Page 99

രാഹുൽ ​ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാൻ നടൻ വിജയ്

0

ചെന്നൈ: നടൻ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം പാർട്ടി കോണ്‍ഗ്രസുമായി കൈകോർക്കാൻ ഒരുങ്ങുന്നു. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയ്ക്കും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കുമെതിരെ പോരാടാൻ കോൺ​ഗ്രസിനൊപ്പം അണിനിരക്കാനാണ് നീക്കം. വോട്ടുകൊള്ള ആരോപണം ഉന്നയിച്ച രാഹുൽ ​ഗാന്ധിക്കും കോൺ​ഗ്രസിനുമൊപ്പം നിൽക്കുമെന്നും പോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്നും നേരത്തെ വിജയ് വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ടിവികെ നേതാവ് കൂടിയായ വിജയ് പങ്കെടുക്കും.
ഓഗസ്റ്റ് 17-ന് ആരംഭിച്ച വോട്ടര്‍ അധികാര്‍ യാത്രയില്‍ രാഷ്ട്രീയ നേതാക്കള്‍ക്കു പുറമേ, കലാ, സാംസ്‌കാരിക മേഖലകളിലുള്ളവരെയും പങ്കെടുപ്പിച്ച് വിപുലീകരിക്കാനാണ് ശ്രമം.

വിജയ് പങ്കെടുക്കുന്നത് തമിഴ്നാട് കോൺ​ഗ്രസിനും ​ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്. സ്റ്റാലിന്‍ വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുത്തിരുന്നു. മോദി സർക്കാർ നടത്തുന്ന അഴിമതി ഭരണത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് പിന്തുണ പകരുന്നതായിരുന്നു സ്റ്റാലിന്റെ എൻട്രി. മധുരയിൽ നടന്ന പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ തമിഴഗ വെട്രി കഴകം പ്രസിഡന്റു കൂടിയായ വിജയ് ഡി.എം.കെ, എ.െഎ.ഡി.എം.കെ , ബി.ജെ.പി എന്നീ രാഷ്ട്രീയ കക്ഷികൾക്കെതിരെ ആഞ്ഞടിച്ചിരുന്നു. 2026 ൽ ടിവികെ ഒരു സഖ്യം രൂപീകരിക്കുമെന്നും തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷികളുമായി അധികാരം പങ്കിടുമെന്നും വേദിയിൽ വിജയി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സഖ്യത്തിൽ മത്സരിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റ് നോക്കുന്നത്. അതേസമയം വിജയ് നടത്തിയ പ്രസം​ഗത്തിന് പിന്നാലെ ഡി.എം.കെ പരിഹാസവുമായി രം​ഗത്തെത്തിയിരുന്നു. സിനിമ ഡയലോ​ഗ് പറഞ്ഞാൽ തിര‍ഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്നായിരുന്നു ഡി.എം.കെ നേതാക്കളുടെ പരിഹാസം. ആരാധകരോട് വിജയിയുടെ അം​ഗരക്ഷകർ നടത്തിയ ആക്രമണങ്ങളും ആയുധമാക്കി ഡി.എം.കെ മാറ്റി.

Actor Vijay to participate in Rahul Gandhi’s voter empowerment campaign

അഭ്യുഹങ്ങൾക്കൊടുവിൽ വിശാലും സായ് ധന്‍സികയും ഒരുമിക്കുന്നു, വിവാഹനിശ്ചയം കഴിഞ്ഞു

0

വളരെക്കാലമായി പ്രണയത്തിലായിരുന്ന നടൻ വിശാലും നടി സായ് ധൻഷികയും വിവാഹിതരാകുന്നു, അവരുടെ വിവാഹനിശ്ചയം ഇന്ന് കഴിഞ്ഞു. ഇവർ പങ്കുവെച്ച വിവാഹനിശ്ചയ ഫോട്ടോകൾ ഇന്റർനെറ്റിൽ വൈറലാകുന്നു.

നിരവധി പേരാണ് വിശാൽ-സായ് ധൻഷിക ദമ്പതികൾക്ക് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.

മെയ് 19 തിങ്കളാഴ്ച ചെന്നൈയിൽ നടന്ന യോഗി ദാ പത്രസമ്മേളനത്തിൽ വിശാലും സായ് ധൻസികയും ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, 2025 ഓഗസ്റ്റ് 29 ന് തങ്ങൾ വിവാഹിതരാകുമെന്ന് വെളിപ്പെടുത്തിയിരുന്നു

വർഷങ്ങളായി വിശാലിനെ അറിയാമെങ്കിലും, അവർ അടുത്തിടെയാണ് ഡേറ്റിംഗ് ആരംഭിച്ചതെന്ന് സായ് ധൻസിക പങ്കുവെച്ചു.

Vishal and Sai Dhanshika get engaged

ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയത് കേന്ദ്രത്തിന്റെ നിർബന്ധം; വെളിപ്പെടുത്തലുമായി ജസ്റ്റിസ് ലോകൂർ

0

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ നിന്ന് ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റാൻ കേന്ദ്ര സർക്കാർ കൊളീജിയത്തിൽ പലതവണ സമ്മർദ്ദം ചെലുത്തിയതായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂറിന്റെ വെളിപ്പെടുത്തൽ. സർക്കാരിന്റെ ആവശ്യത്തെ എതിർത്തുകൊണ്ടിരുന്ന താനും ജസ്റ്റിസ് എ.കെ. സിക്രിയും വിരമിച്ചശേഷം 2020 ൽ ആണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം നടപ്പാക്കിയത് എന്നും അദ്ദേഹം വ്യക്തമാക്കി. ‘(ഇൻ)കംപ്ലീറ്റ് ജസ്റ്റിസ്? സുപ്രീംകോർട്ട് അറ്റ് 75’ എന്ന പുസ്തകത്തിൻ എഴുതിയ ലേഖനത്തിലാണ് ജസ്റ്റിസ് ലോകൂറിന്റെ വെളിപ്പെടുത്തൽ.

കേന്ദ്രം ആദ്യം സമ്മർദം ചെലുത്തിയ സമയത്ത് അന്നത്തെ കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റിസ് ലോകൂർ എതിർത്തതിനാൽ അന്ന് മാറ്റം ഉണ്ടായില്ല. എന്നാൽ 2018ൽ താൻ വിരമിച്ചയിന് ശേഷം കേന്ദ്രം വീണ്ടും സമ്മർദം ചെലുത്തുകയും സ്ഥലംമാറ്റം നടത്തുകയും ചെയ്തു എന്നും അദ്ദേ​ഹം പറഞ്ഞു. 2020ൽ നിയമ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ രാഷ്ട്രപതി ഒപ്പുവച്ചതിനെ തുടർന്ന് സർക്കാർ മുരളീധറിനെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ജസ്റ്റിസ് എസ്. മുരളീധർ പുറപ്പെടുവിച്ച വിധിയാണ് സർക്കാരിൽ നിന്നുള്ള സമ്മർദ്ദത്തിന് കാരണമെന്നും ജസ്റ്റിസ് ലോകൂർ കൂട്ടുചേർത്തു.

ജസ്റ്റിസ് മുരളീധർ പുറപ്പെടുവിച്ച ഒരു വിധിയായിരുന്നു അദ്ദേഹത്തെ സ്ഥലംമാറ്റണമെന്ന് കേന്ദ്രം ഉന്നയിച്ച ആവശ്യത്തിനു പിന്നിൽ.
ബിജെപി നേതാക്കൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്യാത്തതിന് ഡൽഹി പോലീസിനെ ജസ്റ്റിസ് മുരളീധർ, ജസ്റ്റിസ് തൽവന്ത് സിങ് എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷമായി വിമർശിച്ചതിന് ശേഷമാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളും ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റ ഉത്തരവും വന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

the Centre repeatedly pressed to transfer Justice Muralidhar ,Justice Lokur’s book reveals

അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രവുമായി സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും

0

സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദൻ. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ശശികുമാർ, സിമ്രാൻ, ആർജെ ബാലാജി, മണികണ്ഠൻ, രഞ്ജിത് ജയകോടി, പ്രഭു റാം വ്യാസ്, ഡിഡി തുടങ്ങിയ പ്രമുഖ ചലച്ചിത്ര, വ്യവസായ പ്രമുഖർ പങ്കെടുത്ത ഒരു പരമ്പരാഗത പൂജ ചടങ്ങോടെയാണ് ചിത്രത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ വമ്പിച്ച വിജയത്തെത്തുടർന്ന്, അതിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി അഭിനയിക്കാൻ ഒരുങ്ങുകയാണ്. ആവേശകരവും പുതുമയുള്ളതുമായ ഒരു കഥയിലൂടെ, ഇന്നത്തെ യുവപ്രേക്ഷകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പ്രോജക്റ്റിൽ മലയാളത്തിലെ പ്രശസ്ത നായികാ താരം അനശ്വര രാജൻ അദ്ദേഹത്തോടൊപ്പം വേഷമിടും.

ഗുഡ് നൈറ്റ്, ലൌവർ, ടൂറിസ്റ്റ് ഫാമിലി എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകൾ നൽകി ശ്രദ്ധ നേടിയ എംആർപി എന്റർടൈൻമെന്റ്, ഈ ചിത്രത്തിന് ജീവൻ നൽകുന്നതിനായി സൌന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസുമായി കൈകോർക്കുന്നു. ചിത്രത്തിലെ മറ്റു അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ വരും ആഴ്ചകളിൽ നടത്തും. ഒരു മികച്ച ക്രിയേറ്റീവ് ടീം, കഴിവുള്ള അഭിനേതാക്കൾ, മികച്ച നിർമ്മാണ പിന്തുണ എന്നിവയുള്ള ഈ പേരിടാത്ത ചിത്രം വരും വർഷത്തെ ഏറ്റവും കാത്തിരിക്കുന്ന റിലീസുകളിലൊന്നായി മാറും.

ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോൺ റോൾഡൻ, എഡിറ്റിംഗ്- സുരേഷ് കുമാർ, കലാസംവിധാനം- രാജ്കമൽ, കോസ്റ്റ്യൂം ഡിസൈൻ- പ്രിയ രവി, പബ്‌ളിസിസ്‌റ്- ശബരി.

Anaswararajan tamil new movie

വാത്സല്ല്യപൂർവം മെഗാസ്റ്റാർ ചിരഞ്ജീവി, ആരാധിക രാജേശ്വരിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

0

സെലിബ്രിറ്റി- ഫാൻസ് വാത്സല്യ കഥകൾ ക്ക് അതിക ജീവനോ അർത്ഥമോ ഇല്ലാത്ത ഈ കാലത്ത് എങ്ങനെയാണ് മെഗാസ്റ്റാർ ചിരഞ്ജീവി വ്യത്യസ്ഥനും കോടിക്കണക്കിനു വരുന്ന ആരാധകരുടെ ഹൃദയത്തിൽ കേറിപ്പറ്റിയതെന്നും അദ്ദേഹം ഒന്നുകൂടി കാണിച്ചുതന്നിരിക്കുകയാണ്. പ്രമുഖ നായക നടൻ എന്നതിലുപരി സഹാനുഭൂതിയും വിനയവും വിട്ടു കൊടുക്കാത്ത ഒരു മനുഷ്യനെ ആണ് അദ്ദേഹത്തിൽ ആർക്കും കാണാൻ കഴിയൂ.

ഈ അടുത്താണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആരാധിക, രാജേശ്വരിക്ക് ആ സ്നേഹത്തിന്റെ ഊഷ്മളത നേരിട്ട് അറിയാൻ അവസരം കിട്ടിയത്. രാജേശ്വരിയുടെ കഥ തെലുഗു ദേശത്തെ ഒട്ടാകെ അനുകമ്പയിൽ ആഴ്ത്തിയിരുന്നു. ആന്ധ്രാ പ്രദേശിലെ അഡോണി എന്ന സ്ഥലത്തു നിന്ന് രാജേശ്വരി ഒരു യാത്ര പുറപ്പെട്ടു, തന്റെ സൈക്കിളിലാണ് രാജേശ്വരി ഈ നീണ്ട യാത്രക്ക് ഒരുങ്ങിയത്. ഹൈദരാബാദ് വരെ സൈക്കിൾ ചവിട്ടി താൻ ഏറ്റവും ആരാധിക്കുന്ന മെഗാസ്റ്റാർ ചിരഞ്ജീവിയെ നേരിട്ട് ഒന്ന് കാണുക എന്ന സ്വപ്നം മാത്രം ആയിരുന്നു അവരുടെ ഉള്ളിൽ.

ശാരീരിക അവശതകളും പരിമിതികളും ഒക്കെ മറന്നു രാജേശ്വരിയെ മുന്നോട്ട് നയിച്ചത് തന്റെ ഉള്ളിലുള്ള കടുത്ത ആരാധനയും മെഗാസ്റ്റാർ ചിരഞ്ജീവിയോടുള്ള കലർപ്പില്ലാത്ത സ്നേഹവും ആണ്. ഈ യാത്രയുടെ കഥ അറിഞ്ഞ മെഗാസ്റ്റാർ ഇരുകൈയ്യും നീട്ടിയാണ് രാജേശ്വരിയെ സ്വീകരിക്കാൻ ഒരുങ്ങിയത്.

അതി വൈകാരികമായ ഈ വരവേൽപ്പിൽ ചിരഞ്ജീവി രാജേശ്വരിയെ വാത്സല്യപൂർവ്വം സ്വാഗതം ചെയ്തു. രാജേശ്വരിയുടെ ആത്മാർത്ഥയും കഠിനപ്രയത്നവും മെഗാസ്റ്റാറിനെ അലിയിച്ചു. ഈ യാത്രയും കണ്ടു മുട്ടലും രാജേശ്വരിക്കും തനിക്കും ഒരിക്കലും മറക്കാൻ ആവാത്ത ഒന്നാവണം എന്ന് മെഗാസ്റ്റാർ ചിരഞ്ജീവി തീരുമാനിച്ചിരുന്നു. ചിരഞ്ജീവിയുടെ കയ്യിൽ രാഖി കെട്ടി സന്തോഷം അറിയിച്ച രാജേശ്വരിക്ക്, തന്റെ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി ഒരു സാരിയാണ് മെഗാസ്റ്റാർ സമ്മാനം നൽകിയത്.

രാജേശ്വരിയുടെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ട എല്ലാ സഹായങ്ങളും മെഗാസ്റ്റാർ ചിരഞ്ജീവി ഉറപ്പു നൽകി. ഒരുപക്ഷെ ഈ യാത്രയിലെ തന്നെ ഏറ്റവും ഹൃദ്യമായ ഭാഗം ആ ഉറപ്പ് ആയിരുന്നു. ഒരു സഹായ ഹസ്തം എന്നതിലുപരി അവർക്ക് ഭാവിയിലേക്ക് ഉള്ള ഒരു വെളിച്ചം ആണ് അദ്ദേഹം ഉറപ്പുവരുത്തിയത്.

ഇത് തന്നെ മതി എന്ത് കൊണ്ടാണ് മെഗാസ്റ്റാർ ചിരഞ്ജീവി അലിവിന്റെയും കരുണയുടെയും പ്രതീകമെന്ന് വിളിപ്പേര് നേടിയതെന്ന് മനസിലാക്കാൻ. പ്രശസ്തിക്ക് മേലെ അദ്ദേഹം പ്രാഭാവം നേടിയത് ഈ കരുണാർദ്രമായ ഹൃദയം കാരണം തന്നെ. തന്റെ ആരാധകരെ സ്വന്തം ഉറ്റവരെ പോലെ കാണുന്നതിൽ അദ്ദേഹം ഒരിക്കൽ പോലും വീഴ്ച വരുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഒരു ജനതയെ മുഴുവൻ നന്മയും പരസ്പര സ്നേഹം പഠിപ്പിച്ചു.

രാജേശ്വരിക്ക് ലഭിച്ച സ്നേഹവും പരിഗണനയും കേവലം തന്നെ സ്നേഹിക്കുന്ന ഒരു ആരധികക്ക് ഉള്ള പാരിതോഷികമായല്ല മെഗാസ്റ്റാർ ചെയ്യുന്നത്, അതിലൊക്കെ ഉപരി സഹാനുഭൂതിയും കൂടെ നിൽക്കുന്നവർക്ക് ഒരു കൈ സഹായവും നല്കുന്നിടത്താണ് യഥാർത്ഥ മഹത്വം എന്ന അദ്ദേഹത്തിന്റെ വിശ്വാസത്തിലാണ്. സ്‌ക്രീനിൽ മെഗാസ്റ്റാർ ആയി വാഴുന്ന ചിരംജീവി ഓഫ് സ്‌ക്രീനിൽ യഥാർത്ഥ ഹീറോ ആയി തന്നെ തുടരുന്നു.

This is a dream come true, Megastar Chiranjeevi’s beloved fan Rajeshwari

ആദ്യ ദിനം 130+ ലേറ്റ് നൈറ്റ് ഷോകളുമായി വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”; ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിൽ മാത്രം 130+ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് വേണ്ടി എക്സ്ട്രാ ആയി കൂട്ടിച്ചേർത്തത്. കേരളത്തിലെ 250 ലധികം സ്ക്രീനുകളിലായി ആയിരത്തിലധികം ഷോകളാണു ചിത്രം ആദ്യം ദിനം കളിച്ചത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”.

മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരത്ഭുത ലോകമാണ് ഈ ചിത്രം തുറന്നിടുന്നത്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ കഥാപാത്രമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. കേരളത്തിൻ്റെ സംസ്കാരത്തിലും മിത്തുകളിലും ഊന്നി ഒരു സൂപ്പർഹീറോ ലോകം തന്നെയാണ് ചിത്രത്തിലൂടെ ഡൊമിനിക് അരുൺ സൃഷ്ടിച്ചിരിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി തൻ്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് കല്യാണി പ്രിയദർശൻ കാഴ്ച വെച്ചത്. സണ്ണി ആയി നസ്‌ലൻ, ഇൻസ്പെക്ടർ നാചിയപ്പ ഗൗഡ ആയി സാൻഡി എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. വേണു എന്ന കഥാപാത്രമായി ചന്ദുവും, നൈജിൽ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.

ചിത്രത്തിൽ അതിഥി താരങ്ങളുടെ ഒരു വലിയ നിരതന്നെയുണ്ട്. അവരെ അവതരിപ്പിക്കുന്ന രംഗങ്ങളും കരഘോഷങ്ങളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. യാനിക്ക് ബെൻ ഒരുക്കിയ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം അതിനൊപ്പം വൈകാരിക നിമിഷങ്ങൾ, ഫൺ, സസ്പെൻസ് എന്നിവ കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്.

കേരളത്തിൽ വമ്പൻ റിലീസായി വേഫെറർ ഫിലിംസ് എത്തിച്ച ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ വിതരണം ചെയ്തിരിക്കുന്നത് വലിയ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ് എന്നിവർ റിലീസ് ചെയ്ത ചിത്രം, തെലുങ്കിൽ സിതാര എൻ്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് എത്തിച്ചത്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

lokah chapter 1 running successfully

‘മിറൈ’ ട്രൈലെർ പുറത്തിറങ്ങി: കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

0

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ചിത്രം “മിറൈ” യുടെ ട്രൈലെർ പുറത്തിറങ്ങി. 12 ന് റിലീസ് ആവുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിൽ ഉള്ള ഗോകുലം മൂവീസ് ആണ്.

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത സിനിമ ആണ് “മിറൈ”. ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ തേജ സജ്ജ നായകനായി എത്തുകയാണ്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റിതിക നായക് ആണ് ചിത്രത്തിലെ നായിക.
ഡിസ്ട്രിബൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്.

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ടീസർ സൂചന നൽകിയിരുന്നു. ഒരു സൂപ്പർ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തിൽ വേഷമിടുന്നത്. ആക്ഷൻ, ത്രിൽ, പ്രണയം, ഫാന്റസി ഘടകങ്ങൾ, മിത്ത് എന്നിവയെലാം കോർത്തിണക്കിയ ഒരു പാൻ ഇന്ത്യൻ ദൃശ്യാനുഭവമായിരിക്കും ചിത്രമെന്ന് ടീസർ കാണിച്ചു തരുന്നുണ്ട്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ രാജ്യവ്യാപകമായി മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആഗോള നിർമ്മാണ നിലവാരവുമായി ചേർന്ന് നിൽക്കുന്ന ഒരു പ്രോജക്റ്റിനെ സൂചിപ്പിക്കുന്ന, അതിശയകരമായ ദൃശ്യങ്ങളും സിനിമാറ്റിക് സ്കെയിലും ആണ് ഇതിന്റെ ടീസർ സമ്മാനിച്ചത്. ചിത്രത്തിലെ “വൈബ് ഉണ്ട് ബേബി” എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

സെപ്റ്റംബർ 12 ന് 8 വ്യത്യസ്ത ഭാഷകളിൽ 2D, 3D ഫോർമാറ്റുകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കാർത്തിക് ഘട്ടമനേനിയുടെ സംവിധാനത്തിൽ ഒരു വമ്പൻ സിനിമാനുഭവമായി ആണ് “മിറൈ” ഒരുങ്ങുന്നത്. സംവിധായകൻ തന്നെ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ചിത്രത്തിന്റെ രചനയിലും സംഭാഷണത്തിലും സംവിധായകനൊപ്പം മണിബാബു കരണവും പങ്കാളിയാണ്. .

സംവിധാനം, തിരക്കഥ: കാർത്തിക് ഘട്ടമനേനി, നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി, സഹനിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, പിആർഒ: ശബരി

mirai movie trailer

“നീ അറിയുന്നുണ്ടോ”; രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം “ദി ഗേൾഫ്രണ്ട്” ലെ രണ്ടാം ഗാനം പുറത്ത്

0

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ” ദി ഗേൾഫ്രണ്ട്” എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. “നീ അറിയുന്നുണ്ടോ” എന്ന വരികളോടെ എത്തിയിരിക്കുന്ന ഈ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് അരുൺ ആലാട്ട് ആണ്. ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കിയ ഈ ഗാനം ആലപിച്ചത് അദ്ദേഹവും ചിന്മയി ശ്രീപദയും ചേർന്നാണ്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് അവതരിപ്പിക്കുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ലിറിക്കൽ വീഡിയോ ആയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. രശ്‌മിക അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും നായകനായ ദീക്ഷിത് ഷെട്ടിയുടെ കഥാപാത്രവും തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഇരുവരുടെയും ഓൺസ്‌ക്രീൻ കെമിസ്ട്രി അതിമനോഹരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ദൃശ്യങ്ങൾ കാണിച്ചു തരുന്നു. നേരത്തെ “നദിവേ” എന്ന ടൈറ്റിലോടെ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വന്നിരുന്നു. സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് തന്നെ ആലപിച്ച ആദ്യ ഗാനവും വലിയ ഹിറ്റായി മാറി. രാകേന്ദു മൗലി ആണ് ഇന്ന് പുറത്തു വന്ന രണ്ടാം ഗാനത്തിൻ്റെ തെലുങ്ക് പതിപ്പിന് വരികൾ രചിച്ചത്. നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള “ദി ഗേൾഫ്രണ്ട്” വൈകാതെ തന്നെ വമ്പൻ തിയറ്റർ റിലീസിന് ഒരുങ്ങുകയാണ്.

ഛായാഗ്രഹണം- കൃഷ്ണൻ വസന്ത്, സംഗീതം – ഹിഷാം അബ്ദുൾ വഹാബ്, എഡിറ്റർ- ചോട്ടാ കെ പ്രസാദ്, വസ്ത്രാലങ്കാരം – ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ – എസ് രാമകൃഷ്ണ, മോനിക്ക നിഗോത്രി, സൗണ്ട് ഡിസൈൻ – മനോജ് വൈ ഡി, കളറിൻസ്റ്- വിവേക് ആനന്ദ്, ഡിഐ-അന്നപൂർണ്ണ സ്റ്റുഡിയോ, മാർക്കറ്റിങ് – ഫസ്‌റ്റ് ഷോ, പിആർഒ – ശബരി

nee ariyunnundo song from the girl friend movie

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ചിത്രം “മിറൈ” കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്; ചിത്രം സെപ്റ്റംബർ 12 റിലീസ്

0

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ” കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ്. 2025 സെപ്റ്റംബർ 12 നു ചിത്രം വമ്പൻ റിലീസായി ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ വിതരണം ചെയ്യും. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ തേജ സജ്ജ നായകനായി എത്തുകയാണ്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റിതിക നായക് ആണ് ചിത്രത്തിലെ നായിക. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ.

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ടീസർ സൂചന നൽകിയിരുന്നു. ഒരു സൂപ്പർ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തിൽ വേഷമിടുന്നത്. ആക്ഷൻ, ത്രിൽ, പ്രണയം, ഫാന്റസി ഘടകങ്ങൾ, മിത്ത് എന്നിവയെലാം കോർത്തിണക്കിയ ഒരു പാൻ ഇന്ത്യൻ ദൃശ്യാനുഭവമായിരിക്കും ചിത്രമെന്ന് ടീസർ കാണിച്ചു തരുന്നുണ്ട്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ രാജ്യവ്യാപകമായി മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആഗോള നിർമ്മാണ നിലവാരവുമായി ചേർന്ന് നിൽക്കുന്ന ഒരു പ്രോജക്റ്റിനെ സൂചിപ്പിക്കുന്ന, അതിശയകരമായ ദൃശ്യങ്ങളും സിനിമാറ്റിക് സ്കെയിലും ആണ് ഇതിന്റെ ടീസർ സമ്മാനിച്ചത്. ചിത്രത്തിലെ “വൈബ് ഉണ്ട് ബേബി” എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

സെപ്റ്റംബർ 12 ന് 8 വ്യത്യസ്ത ഭാഷകളിൽ 2D, 3D ഫോർമാറ്റുകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കാർത്തിക് ഘട്ടമനേനിയുടെ സംവിധാനത്തിൽ ഒരു വമ്പൻ സിനിമാനുഭവമായി ആണ് “മിറൈ” ഒരുങ്ങുന്നത്. സംവിധായകൻ തന്നെ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ചിത്രത്തിന്റെ രചനയിലും സംഭാഷണത്തിലും സംവിധായകനൊപ്പം മണിബാബു കരണവും പങ്കാളിയാണ്. .

സംവിധാനം, തിരക്കഥ: കാർത്തിക് ഘട്ടമനേനി, നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി, സഹനിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, പിആർഒ: ശബരി

mirai movie release date

രവി മോഹൻ – എസ് ജെ സൂര്യ- അർജുൻ അശോകൻ- കാർത്തിക് യോഗി ചിത്രം “ബ്രോ കോഡ്” ; സ്പീക്ക് ഈസി പ്രോമോ വീഡിയോ പുറത്ത്

0

രവി മോഹൻ, എസ് ജെ സൂര്യ, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന തമിഴ് ചിത്രം ‘ബ്രോ കോഡി’ലെ സ്പീക്ക് ഈസി പ്രോമോ വീഡിയോ പുറത്ത്. പ്രശസ്ത സംവിധായകൻ കാർത്തിക് യോഗി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് രവി മോഹൻ സ്റ്റുഡിയോയുടെ ബാനറിൽ രവി മോഹൻ തന്നെയാണ്. തൻ്റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ അദ്ദേഹം നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് “ബ്രോ കോഡ്”. ഉപേന്ദ്ര, ഗൗരി പ്രിയ, ശ്രദ്ധ ശ്രീനാഥ്, മാളവിക മനോജ്, ഐശ്വര്യ രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. രവി മോഹൻ, എസ് ജെ സൂര്യ, അർജുൻ അശോകൻ എന്നിവരുടെ കഥാപാത്രങ്ങളെയും ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന രസകരമായ ഒരു വീഡിയോ ആണ് “സ്പീക്ക് ഈസി” എന്ന ടൈറ്റിലോടെ പുറത്ത് വിട്ടിരിക്കുന്നത്.

ഡിക്കിലൂന, വടക്കുപട്ടി രാമസാമി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള കാർത്തിക് യോഗി സംവിധാനം ചെയ്യാൻ പോകുന്ന മൂന്നാം ചിത്രമാണ് “ബ്രോ കോഡ്”. ആക്ഷൻ കോമഡി ചിത്രമായി ഒരുക്കുന്ന ‘ബ്രോ കോഡ്’ രവി മോഹനുമൊത്തുള്ള എസ് ജെ സൂര്യയുടെ ആദ്യത്തെ ചിത്രം കൂടിയാണ്. സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.

ഛായാഗ്രഹണം – കലൈ സെൽവൻ ശിവാജി, സംഗീതം – ഹർഷ്വർദ്ധൻ രാമേശ്വർ, എഡിറ്റർ – പ്രദീപ് ഇ രാഘവ്, കലാസംവിധാനം – എ രാജേഷ്, സംഘട്ടനം – മഹേഷ് മാത്യു , അഡീഷണൽ തിരക്കഥ- വിഘ്നേഷ് ബാബു, വിഘ്നേഷ് വേണുഗോപാൽ, ഷിയാം ജാക്ക്, ബാലചന്ദ്രൻ ജി, കോസ്റ്റ്യൂം ഡിസൈനർ- പ്രവീൺ രാജ, സൌണ്ട് ഡിസൈൻ- കെ. ഡി. കെ. ശങ്കർ & ഹരീഷ് (ടോൺക്രാഫ്റ്റ്), ശബ്ദലേഖനം- ഹരീഷ്, കളറിസ്റ്റ്- പ്രശാന്ത് സോമശേഖർ, മേക്കപ്പ്- വിരേന്ദ്ര ആർ നർവേക്കർ, പി. പി. നാഗരാജ്, കോസ്റ്റ്യൂമർ- മൊഡേപ്പള്ളി രമണ, വിഎഫ്എക്സ്- ഡിടിഎം-ലവൻ & കുശൻ, അസിസ്റ്റന്റ് എഡിറ്റർ- അഭിഷേക്, സ്റ്റിൽ ഫോട്ടോഗ്രാഫി- ജയ്കുമാർ വൈരാവൻ, പിആർഒ – ശബരി.

Bro code promo video

രാം ചരൺ – ബുചി ബാബു സന ചിത്രം ‘പെദ്ധി’ ; ആയിരത്തിലധികം നർത്തകരുമായി ഗാനചിത്രീകരണം മൈസൂരിൽ

0

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ വമ്പൻ ഗാനത്തിന്റെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു. ജാനി മാസ്റ്റർ നൃത്തസംവിധാനം നിർവഹിക്കുന്ന ഈ ഗാനത്തിൽ ആയിരത്തിലധികം നർത്തകരാണ് പങ്കെടുക്കുന്നത്. അക്കാദമി അവാർഡ് ജേതാവായ സംഗീത സംവിധായകൻ എ. ആർ. റഹ്മാൻ സംഗീതം നൽകിയ ഈ ഗാനം, ചിത്രത്തിൽ രാം ചരണിനെ അവതരിപ്പിക്കുന്ന ഒരു മാസ്സ് ഗാനമായാണ് ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്.

വമ്പൻ ബഡ്ജറ്റിൽ രാം ചരണിന്റെ മാസ്സ് നൃത്ത രംഗങ്ങളോട് കൂടി ഒരുക്കുന്ന ഗാനം ഒരു ദൃശ്യ വിസ്മയമാക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായി ഈ ഗാനം മാറുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. രാം ചരൺ ആരാധകർക്ക് ആവേശകരമായി മാറുന്ന ഈ ഗാനം ഇതിഹാസ തുല്യമായ കാൻവാസിൽ ആണ് ഒരുക്കുന്നത്. ഈ ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനത്തിനാണ് രാം ചരൺ തയ്യാറായത്. ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ്, രാം ചരണിന്റെ മേക്കോവർ ചിത്രങ്ങൾ എന്നിവ ഇതിനോടകം തന്നെ ആരാധകർക്കും സിനിമാപ്രേമികൾക്കും ഇടയിൽ വലിയ ചർച്ചയും ആകാംക്ഷയും സൃഷ്ടിച്ചിട്ടുണ്ട്. പരുക്കൻ ലുക്കിലാണ് രാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

രാജ്യം വിനായക ചതുർഥി ആഘോഷിക്കുന്ന വേളയിൽ പെദ്ധിയുടെ ടീം അചഞ്ചലമായ പ്രതിബദ്ധതയോടെ ചിത്രത്തിന്റെ ജോലികൾ തുടരുകയാണ്. ആഘോഷങ്ങൾക്കിടയിലും അവരുടെ സമർപ്പണം അഭിനന്ദനവും കയ്യടിയും അർഹിക്കുന്നു. ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ ബുചി ബാബു സന, വമ്പൻ ബഡ്ജറ്റിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അഭൂതപൂർവമായ നിലവാരത്തിലാണ് ഈ രാം ചരൺ ചിത്രം ഒരുക്കുന്നത്. രാം ചരൺ – ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

Ram Charan – Buchi Babu Sana’s film ‘Peddhi’; Song shooting in Mysore with over a thousand dancers

പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ ടീസർ പുറത്ത്

0

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ ടീസർ പുറത്ത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’.

‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. ആദ്യാവസാനം മികച്ച ഹൊറർ അനുഭവം സമ്മാനിക്കുന്ന, വലിയ സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രമാണ് ഇതെന്ന പ്രതീതിയാണ് ടീസർ സമ്മാനിക്കുന്നത്. മികച്ച ദൃശ്യങ്ങളും പശ്‌ചാത്തല സംഗീതവും ടീസറിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ – രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പിആർഒ: ശബരി.

dies irane movie teaser