പുതിയ ഔഡി ക്യു ഫൈവ്

ഔഡി ക്യു ഫൈവിന്റെ രണ്ടാം തലമുറയെ ഔഡി ഇന്ത്യയില്‍ അവതരിപ്പിച്ചു. ആഡംബര എസ് യുവിയായ ക്യു ഫൈവിന്റെ എക്‌സ്‌ഷോറൂം വില 53.25 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ടെക്‌നോളജി, പ്രീമിയം എന്നീ രണ്ട് വകഭേദങ്ങള്‍ ഔഡി ക്യു ഫൈവിനുണ്ട്.

ക്യൂ ഫൈവിന്റെ രണ്ട് ലീറ്റര്‍ ഡീസല്‍ എന്‍ജിന് 190 ബിഎച്ച്പി 400 എന്‍എം ആണ് ശേഷി. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലൂടെയാണ് നാല് ചക്രങ്ങളിലേയ്ക്കും എന്‍ജിന്‍ കരുത്ത് പകരുന്നത്. മണിക്കൂറില്‍ 100 കിമീ വേഗെമടുക്കാന്‍ 7.8 സെക്കന്‍ഡ് മതി. 218 കിമീ/ മണിക്കൂര്‍ ആണ് പരമാവധി വേഗം. ലീറ്ററിന് 17.01 കിലോമീറ്ററാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്.

ആദ്യ ക്യു ഫൈവിനേക്കാൾ  90 കിലോഗ്രാം ഭാരക്കുറവുണ്ട് പുതിയ മോഡലിന്. വലുപ്പം കൂടിയ ക്യു സെവന്‍ എസ്യുവിയ്ക്ക് ഉപയോഗിക്കുന്ന എംഎല്‍ബി ഇവോ പ്ലാറ്റ്‌ഫോമാണ് പുതിയ ക്യു ഫൈവിന് ഉപയോഗിക്കുന്നത്. എസ് യുവിയുടെ പുറത്തെയും അകത്തെയും സ്‌റ്റൈലിങ്ങും ക്യൂ സെവന്റേതുപോലെയാണ്. വലുപ്പം കൂടുതലുള്ള പുതിയ ക്യു ഫൈവിന്റെ ഇന്റീരിയര്‍ കൂടുതല്‍ വിശാലമാണ്.

ഇന്ത്യയില്‍ അസംബിള്‍ ചെയ്താണ് ക്യു ഫൈവ് ഉത്പാദിപ്പിക്കുന്നതെങ്കിലും എതിരാളികളെക്കാള്‍ വിലക്കൂടുതലാണ് ക്യു ഫൈവിന്. ബിഎംഡബ്ല്യു എക്‌സ് ത്രീയ്ക്ക് 49.10 ലക്ഷം രൂപ 54.00 ലക്ഷം രൂപ, മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍സിയ്ക്ക് 48.11 ലക്ഷം രൂപ 52.13 ലക്ഷം രൂപ, വോള്‍വോ എക്‌സ് സി 60 ന് 55.90 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

കടപ്പാട് : ഓൺലൈൻ മാധ്യമങ്ങൾ

admin:
Related Post