HomeMovies"ഡ്രാമ" നാളെമുതൽ

“ഡ്രാമ” നാളെമുതൽ

മോഹൻലാൽ നായകനാകുന്ന രഞ്ജിത്ത് ചിത്രം ഡ്രാമാ നാളെ തീയറ്ററിൽ എത്തും. തമാശയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രം ഒരു സന്ദേശവും നൽകുന്നുണ്ട് എന്ന് മോഹൻലാൽ പറയുന്നു. രാജഗോപാൽ എന്ന് പേരുള്ള ഒരു ഫ്യൂണറൽ ഡയറക്ടർ ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കൂടുതൽ ഭാഗവും ലണ്ടനിൽ ചിത്രീകരിച്ച ചിത്രത്തിൽ ആശ ശരത്ത്, ശാലിൻ, കനിഹ, സിദ്ധിഖ്, ശ്യാമപ്രസാദ് എന്നിവർ വേഷമിടുന്നു.

“വളരെ കാലത്തിന് ശേഷം താൻ ചെയ്യുന്ന ഒരു കോമഡിയ്ക്ക് പ്രധാന്യം നൽകുന്ന ചിത്രമാണ് ഡ്രാമാ, തമാശയ്ക്കൊപ്പം ഒരു വിലപ്പെട്ട സന്ദേശവും ചിത്രത്തിലുണ്ട്. എല്ലാവരും ചിത്രം കാണു എന്നിട്ട് അഭിപ്രായം അറിയിക്കൂ” എന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഫാമിലി വെക്കേഷന്റെ ഭാഗമായി ഭാര്യയുമൊത്തു പോർച്ചുഗലിൽ ആണ് മോഹൻലാൽ ഇപ്പോൾ.

ഡ്രാമ ആറു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപ നൽകി സൂര്യ ടി വി  സംപ്രേക്ഷണാവകാശം സ്വന്തമാക്കി. ഇതോടെ ഒൻപതു കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ഡ്രാമ റിലീസിന് മുൻപേ തന്നെ ബഡ്ജറ്റിന്റെ എഴുപതു ശതമാനവും തിരിച്ചു നേടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular