ഫെയ്സ്ബുക്കിലെ വിവരങ്ങള്‍ ചോർന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്താല്‍ അക്കൗണ്ട് സുരക്ഷിതമാണോ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ അറിയാം എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് .ഈ പ്രചാരണം പൂര്‍ണമായും തെറ്റാണ് എന്ന് മാത്രമല്ല., ബിഎഫ്എഫ് എന്നത് ഫെയ്സ് ബുക്കിന്റെ ടെക്സ്റ്റ് ഡിലൈറ്റ് എന്ന ഫീച്ചര്ആണ് .”rad,” “bff,” “lmao,” and “thank you so much.” ഇതെല്ലാം ഫെയ്സ് ബുക്കിന്റെ ടെക്സ്റ്റ് ഡിലൈറ്റ് എന്ന ഫീച്ചറിൽ ഉള്ള വാക്കുകളാണ് . ഫെയ്സ്ബുക്കില്‍ ഈ വാക്കുകൾ ടൈപ്പ് ചെയ്താൽ സ്വയമേതന്നെ പച്ച, ചുവപ്പ് നിറങ്ങളിൽ കാണാവുന്നതാണ് . ഇതൊരിക്കലും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നതല്ല. ഇന്റര്‍നെറ്റ് ബ്രൗസറോ ഫെയ്സ്ബുക്കോ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ടെക്സ്റ്റ് ഡിലൈറ്റ് ഫീച്ചര്‍ പ്രവര്‍ത്തിക്കില്ല . അല്ലാതെ ടെക്സ്റ്റ് ഡിലൈറ്റും അക്കൗണ്ട് സുരക്ഷയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം.
ബിഎഫ്എഫ് : ഫെയ്സ്ബുക്കിൽ വ്യാജ പ്രചാരണം
Related Post
-
ഈ ലിസ്റ്റിൽ ഉള്ള ആപ്പുകൾ നിങ്ങളുടെ മൊബൈലിൽ ഉണ്ടെങ്കിൽ ഉടൻതന്നെ ഫേസ്ബുക് പാസ്സ്വേർഡ് മാറ്റുക
നിങ്ങളുടെ ഫേസ്ബുക്ക് പാസ്വേഡ് മോഷ്ടിക്കാൻ രൂപകൽപ്പന ചെയ്ത 400-ലധികം ആപ്പുകൾ ഫേസ്ബുക്ക് മെറ്റ കണ്ടെത്തി. ഉപയോക്താക്കളിൽ നിന്ന് ലോഗിൻ വിവരങ്ങൾ…
-
‘ഇത് നിങ്ങളുടെ വീഡിയോ ആണോ ‘ ? എഫ് ബി ഐ യുടെ ഫേസ്ബുക്ക് മെസഞ്ചർ സ്കാം മുന്നറിയിപ്പ്
ഫേസ്ബുക്ക് മെസഞ്ചർ ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ മെസഞ്ചർ സ്കാം ഇറങ്ങിയതായി എഫ് ബി ഐ യുടെ മുന്നറിയിപ്പ് . മെസ്സേജുകളിൽ ഉള്ള ലിങ്കുകൾ വഴിയാണ്…
-
ആന്‍ഡ്രോയിഡ് പി ഗൂഗിൾ പുറത്തിറക്കി
ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പ് ആന്‍ഡ്രോയിഡ് പി ഗൂഗിൾ പുറത്തിറക്കി .ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും മെഷീന് ലേണിങ്ങിനെയും കൂടുതല്‍ ഉള്‍ക്കൊള്ളിച്ചു…