HomeNewsപ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇനി യൂട്യൂബ് പ്രീമിയവും; എയർടെല്ലും യൂട്യൂബും കൈകോർക്കുന്നു

പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇനി യൂട്യൂബ് പ്രീമിയവും; എയർടെല്ലും യൂട്യൂബും കൈകോർക്കുന്നു

ന്യൂഡൽഹി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച വിനോദ അനുഭവങ്ങൾ നൽകുന്നതിനായി എയർടെൽ യൂട്യൂബുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. പുതിയ പങ്കാളിത്തത്തിലൂടെ എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇനി മുതൽ യൂട്യൂബ് പ്രീമിയം സേവനങ്ങൾ ലഭ്യമാകും. പരസ്യങ്ങളില്ലാത്ത വീഡിയോ കാഴ്ച, ബാക്ക് ഗ്രൗണ്ട് പ്ലേ, ഓഫ്‌ലൈൻ ഡൗൺലോഡുകൾ, യൂട്യൂബ് മ്യൂസിക് പ്രീമിയം എന്നിവയാണ് ഇതിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുക. (നിബന്ധനകൾ ബാധകം)

മൊബൈൽ ഡാറ്റ വെറുമൊരു കണക്റ്റിവിറ്റി മാധ്യമം മാത്രമായിട്ടല്ല, മറിച്ച് സിനിമകളും ഷോകളും കാണാനും സംഗീതം കേൾക്കാനും പുതിയ കണ്ടന്റുകൾ കണ്ടെത്താനുമുള്ള പ്രധാന വഴിയായാണ് ഉപഭോക്താക്കൾ ഇന്ന് ഉപയോഗിക്കുന്നത്. ഈ മാറിയ ഉപഭോക്തൃ ശീലങ്ങൾ മുന്നിൽ കണ്ടാണ് എയർടെല്ലിന്റെ പുതിയ നീക്കം.

എയർടെൽ ഒടിടി ടോപ്-അപ്പ് പ്ലാനുകൾ

എയർടെല്ലിന്റെ വിനോദ സേവന നിരയിൽ യൂട്യൂബ് പ്രീമിയം കൂടി എത്തുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ആനുകൂല്യങ്ങൾ ലഭിക്കും. 200 രൂപയുടെ ഒടിടി (OTT) ടോപ്-അപ്പ് ഓഫറിലൂടെ ഉപഭോക്താക്കൾക്ക് താഴെ പറയുന്നവ ലഭ്യമാകും:

30 GB അധിക ഡാറ്റ

യൂട്യൂബ് പ്രീമിയം

പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാർ, സീ 5 പ്രീമിയം, സോണിലിവ് എന്നിവ അടക്കം 18-ലധികം മറ്റു ഒടിടി പ്ലാറ്റ്‌ഫോമുകൾ.

ഓഫർ എങ്ങനെ ക്ലെയിം ചെയ്യാം?

ലഭ്യത: നിലവിലെ എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും ഈ ടോപ് അപ്പ് ലഭ്യമാണ്.

ക്ലെയിം ചെയ്യുന്ന വിധം: ടോപ്-അപ്പ് റീചാർജ് ചെയ്ത ശേഷം ഉപഭോക്താക്കൾക്ക് ‘എയർടെൽ ആപ്പിലെ’ (Airtel App) ‘റിവാർഡ്‌സ് & ഒടിടികൾ’ (Rewards & OTTs) എന്ന സെക്ഷനിലൂടെ യൂട്യൂബ് പ്രീമിയം ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്.

കാലാവധി: 28 ദിവസമാണ് ഇതിന്റെ കാലാവധി. കാലാവധി പൂർത്തിയാകുമ്പോൾ വീണ്ടും ടോപ്-അപ്പ് ചെയ്ത് യൂട്യൂബ് പ്രീമിയം സേവനങ്ങൾ തുടരാവുന്നതാണ്.

ഡാറ്റയും ഉയർന്ന നിലവാരമുള്ള വിനോദ സവിശേഷതകളും മിതമായ നിരക്കിൽ ഒരുമിച്ച് നൽകുന്നതിലൂടെ സാദാ കണക്റ്റിവിറ്റിക്കപ്പുറം ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിന് മികച്ച മൂല്യം നൽകാനാണ് എയർടെൽ ലക്ഷ്യമിടുന്നത്.

RELATED ARTICLES
- Advertisment -

Most Popular