റാന്തൽ ; കടന്നത് രണ്ടുകോടിയിൽ അധികം വ്യൂ
മലയാളത്തിൽ ഒരുവർഷത്തിനു മുൻപ് നിർമ്മിച്ച് യൂട്യൂബിൽ ഇട്ട ഷോർട് ഫിലിം റാന്തൽ നേടിയത് രണ്ടുകോടിയിൽ അധികം വ്യൂ. ഒരു മലയാളം…
മലയാളത്തിൽ ഒരുവർഷത്തിനു മുൻപ് നിർമ്മിച്ച് യൂട്യൂബിൽ ഇട്ട ഷോർട് ഫിലിം റാന്തൽ നേടിയത് രണ്ടുകോടിയിൽ അധികം വ്യൂ. ഒരു മലയാളം…
ആവശ്യമായ സാധനങ്ങൾ 1 . തക്കാളി - മുക്കാൽ കിലോ 2 . സവാള - രണ്ട് , ഇടത്തരം…
ബിനോയ് കോടിയേരി മുംബൈ പോലീസിന് മുമ്പിൽ ഹാജരായി. മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഇന്നലെയാണ് ബിനോയ് മുംബൈയിൽ എത്തിയത്. പീഡനക്കേസിൽ…
2009 - ൽ തമിഴ് സിനിമയിലെ ട്രെൻഡ് സെറ്റർ മൂവിയായിരുന്നു വെണ്ണിലാ കബഡി കുഴു . സുശീന്ദ്രൻ എന്ന മികച്ച സംവിധായകനെ…
ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ സെമിഫൈനലിൽ യോഗ്യത നേടി. 28 റൺസിനാണ് ഇന്ത്യ ബംഗ്ലദേശിനെ തോൽപ്പിച്ചത്.315 റൺസ് എന്ന…
ആലപ്പുഴ കൃഷ്ണപുരത്ത് കഞ്ചാവ് മാഫിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ വെട്ടിപ്പരുക്കേൽപ്പിച്ചു.കൈകളിലും ഇടതുകാലിലുമായി വടിവാളുകൊണ്ട് നാല് വെട്ടുകൾ ആണ് ഉള്ളത്.സഹോദരൻ കഞ്ചാവ് മാഫിയയെക്കുറിച്ച്…
കൊച്ചിയിൽവെച്ച് നടന്ന അമ്മയുടെ 25 മത് ജനറൽബോഡി മീറ്റിങ് വീഡിയോ കാണാം.
നടി വിഷ്ണുപ്രിയയും ഈസ്റ്റ് കോസ്റ്റ് വിജയൻറെ മകൻ വിനയ് വിജയനും കഴിഞ്ഞ ദിവസം കൊച്ചിയിൽ വിവാഹിതരായിരുന്നു അതിനോടനുബന്ധിച്ചു തിരുവനന്തപുരത്ത് വെച്ച്…
ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സാജന്റെ മരണത്തിൽ ദുരുഹതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം…
കൊല്ലം. കേരള കശുവണ്ടി വ്യവസായ സംരക്ഷണ സമിതിയുടെ അഭ്യർത്ഥന മാനിച്ച് കർണാടകയിൽ നിന്നുള്ള രാജ്യസഭ ബിജെപി എംപിയും , NDA കേരളവൈസ് ചെയർമാനും മലയാളിയും കൂടിയായ ശ്രീ.രാജീവ് ചന്ദ്രശേഖരൻ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി.നിർമ്മലാ സീതാറാമും ആയി 27/06/2019 ഡൽഹിയിൽവെച്ച് കേരളത്തിലെ പരമ്പരാഗത വ്യവസായമായ കശുവണ്ടി വ്യവസായത്തിന്റെ നിലവിലെ ശോചനീയാവസ്ഥ വിശദീകരിച്ചുകൊണ്ട് ചർച്ച നടത്തി.ചർച്ചയിൽ പ്രധാനമായും ജൂലൈയിൽ നടക്കാൻ പോകുന്ന കേന്ദ്ര ബജറ്റിൽ കേരളത്തിലെ കശുവണ്ടി വ്യവസായം പുനരുദ്ധരിക്കുന്നതിന് പ്രാധാന്യംനൽകണമെന്നുംധനകാര്യമന്ത്രിയോട് അദ്ദേഹംഅഭ്യർത്ഥിച്ചു. കേന്ദ്രസർക്കാർ കേരളത്തിലെ കശുവണ്ടി വ്യവസായത്തിൽ ഇടപെടേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേരള കശുവണ്ടി വ്യവസായ സംരക്ഷണ സമിതി കഴിഞ്ഞ മാസം ശ്രീ. രാജീവ് ചന്ദ്രശേഖരൻ എം പിയുമായി ഡൽഹിയിൽ വച്ച് ചർച്ചകൾ നടത്തിയിരുന്നു.കൂടാതെ വ്യവസായത്തിന് കേന്ദ്രസർക്കാർ ചെയ്തു തരേണ്ട ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകിയിരുന്നു. ഈ നിവേദനം അദ്ദേഹംചർച്ചയ്ക്കിടയിൽ ധനകാര്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. കശുവണ്ടി വ്യവസായ സംരക്ഷണ സമിതി കൺവീനർ ശ്രി.രാജേഷ്. കെ പ്രസിഡന്റ് ശ്രീ.ബി. നൗഷാദ് എന്നിവർ കേരള കശുവണ്ടി വ്യവസായ സംരക്ഷണസമിതിക്ക് വേണ്ടി ശ്രീ.രാജീവ് ചന്ദ്രശേഖരൻ എം പിയോട് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. കൂടാതെ മറ്റു ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാരുമായി വരുംദിവസങ്ങളിൽ ചർച്ചകൾ നടത്തി കശുവണ്ടി വ്യവസായം പുനരുദ്ധരിച്ചു കേരളത്തിൽ നിലനിർത്തി ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ തൊഴിൽസംരക്ഷിച്ചു തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനും കടക്കെണിയിലായ വ്യവസായികളെ സംരക്ഷിച്ച് ആത്മഹത്യയിൽ നിന്നും രക്ഷിക്കുന്നതിനു വേണ്ടിതുടർ നടപടികൾ കൈക്കൊള്ളണമെന്ന് ശ്രീ.രാജീവ് ചന്ദ്രശേഖരൻ എംപി യോട് അഭ്യർത്ഥിക്കുകയും ചെയ്തു