പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഓണപ്പാട്ട് “ആവണി ” ശ്രദ്ധേയമാകുന്നു. ആവണി എന്നാൽ പൊന്നിൻ ചിങ്ങമാസം. കർക്കിടകം കഴിഞ്ഞെത്തുന്ന പുലരിയിൽ, നമ്മൾ മലയാളികൾ തന്റെ വിളനിലങ്ങളിൽ പച്ചപ്പിന്റെ നാമ്പ് മുളപ്പിക്കുന്ന കാലം. ഒരു ഉത്സവതിമിർപ്പോടെ നമ്മുടെ കേരളം ഭരിച്ചതായി പറയപ്പെടുന്ന മാവേലിയെ ഓർമ്മിക്കുവാനും നൻമകൾ പകർന്ന് ഒത്തൊരുമയായി അഘോഷിക്കുന്നതുമാണ് ഓണം ആവണി മാസം . ചിങ്ങമാസം പിറക്കുമ്പോൾ മലയാളികളുടെ മനസിൽ ആയിരം വസന്തം വിരിയുന്നതു പോലെ ജാതി മതഭേദ വർണ്ണങ്ങളില്ലാതെ ഈ ഓണവും പൂത്തുലയട്ടെ …. ആവണിയുടെ വരികളെഴുതിയിരിക്കുന്നത് ചലച്ചിത്ര ഗാനരചയിതാവ് രാജശേഖരൻ തുടലിയും വരികൾക്ക് ഈണമിട്ടിരിക്കുന്നത് ചലച്ചിത്ര സംഗീത സംവിധായകൻ കൂടിയായ ജി കെ ഹരീഷ്മണിയുമാണ്. ഹരീഷ് മണി തന്നെയാണ് പ്രോഗ്രാമിംഗും നടത്തിയിരിക്കുന്നത്. വിതരണം – വിൽസൺ ഓഡിയോസ് , പെർക്കഷൻ – മുരളി പുനലൂർ, മിക്സിംഗ് & മാസ്റ്ററിംഗ് – സുനീഷ് എസ് ആനന്ദ് (ബെൻസൺ ക്രിയേഷൻസ് ), പി ആർ ഓ – അജയ് തുണ്ടത്തിൽ ……
എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയിൽ ആവണി ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു
Related Post
-
നടി അപർണദാസും നടൻ ദീപക്കും ഗുരുവായൂർ അമ്പലനടയിൽ വിവാഹിതരായി
സിനിമ താരങ്ങളായ അപർണദാസും ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽവെച്ച് പുലർച്ചെയായിരുന്നു താലികെട്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ക്ഷേത്രത്തിലെ ചടങ്ങിൽ…
-
മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു; ‘എൽ360’ കാത്തിരിക്കു; സന്തോഷം പങ്കുവച്ച് ശോഭന
മലയാളികൾകളുടെ എവർഗ്രീൻ താരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിലൂടെയുണ്ട് ഇരുവരും ഒരിക്കൽ…
-
സൂപ്പർ ഹീറോ തേജ സജ്ജയും കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ‘മിറൈ’ ! ഗ്ലിംപ്സ് വീഡിയോ പുറത്ത്
https://youtu.be/70E9HI-evHs?si=gDYcrnyLqCsTcQpe സൂപ്പർ ഹീറോ തേജ സജ്ജയും പ്രതിഭാധനനായ സംവിധായകൻ കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'മിറൈ'…