
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനം പതിവു പോലെ വിവാദങ്ങൾക്കുള്ള കളമൊരുക്കിയിരിക്കുകയാണ്. ഇത്തവണ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്ഞഷം ഹോം സിനിമയുടെ നിർമ്മാതാവ് വിജയ് ബാബു കേസിൽപെട്ടപ്പോൾ ഇന്ദ്രൻസിനുള്ള സംസ്ഥാന അവാർഡ് നിരസിച്ചത് അടക്കം ചോദ്യം ചെയ്താണ് ഇരട്ടത്താപ്പ് ആരോപിച്ച് സമൂഹമാധ്യമങ്ങളിലും പ്രതിഷേധം നിറയുന്നത്. ബലാത്സംഗ കേസിൽ ആരോപണ വിധേയനായ വേടനാണ് പുരസ്കാര ജേതാവ്. പുരസ്കാരം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ വിമർശനങ്ങളും താരതമ്യങ്ങളും കളം നിറയുകയാണ്.വേടന്‍റെ ഗാനങ്ങൾ മികച്ചതാണെന്ന് നിസ്സംശയം പറയുന്നവർ പോലും മുൻപ് ഇത്തരം വിവാദങ്ങളിൽ പെട്ട് പുരസ്കാരങ്ങളുടെ പരിഗണനാ പട്ടികയിൽ നിന്ന് പോലും മാറ്റി നിർത്തപ്പെട്ടവരെ ചൂണ്ടിക്കാട്ടിയാണ് നീതിനിഷേധം ആരോപിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടന് പുരസ്കാരം ലഭിച്ചത്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ പിന്നീട് വിട്ടയച്ചിരുന്നു. ഇത്തരമൊരു കേസിൽ ആദ്യമായല്ല വേടൻ പ്രതിചേർക്കപ്പെടുന്നത് എന്നതും വാസ്തവം.
അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി സംവിധായകന്‍ കെ.പി. വ്യാസന്‍ രംഗത്തെത്തിയിരുന്നു. വേടന്‍റെ സ്ഥാനത്ത് ദിലീപായിരുന്നു സംസ്ഥാന അവാര്‍ഡ് നൽകിയതിരുന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്.
വേടന്‍റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ കേരളത്തിലെ സാംസ്കാരിക നായികാ നായകന്മാർ എന്തുമാത്രം ബഹളം വച്ചേനെ? മാധ്യമ പൂങ്കവന്മാർ ചർച്ചിച്ചു ചർച്ചിച്ചു നേരം വെളുപ്പിക്കുമായിരുന്നില്ലേ?
ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നു മാത്രമേ പറയാനുള്ളൂ……
ജൂറിയുടെ തീരുമാനം അന്തിമമാണ്. അത് അംഗീകരിക്കുന്നവർ മാത്രം അവാർഡിന് അയച്ചാൽ മതി എന്ന് നിബന്ധനയും ഉണ്ട്.
ആയതിനാൽ ഞാൻ ഈ അവാർഡിനെ അംഗീകരിക്കുന്നു. അറിയപ്പെടുന്ന നല്ല ഒന്നാന്തരം കമ്മിയായ പ്രകാശ് രാജ് ആണ് ചെയർമാൻ എങ്കിലും എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ. ചില വർഷങ്ങൾക്കു മുൻപ് കമ്മാരസംഭവം എന്ന ചിത്രത്തിന് ദിലീപിന് അവാർഡ് കൊടുക്കുമോ എന്ന് ഭയപ്പെട്ട് അദ്ദേഹത്തെ പരിഗണിക്കരുത് എന്ന് പറഞ്ഞ് ബഹളം വച്ച സാംസ്കാരിക നായകർക്കും സർക്കാരിന് തന്നെയും നല്ല നമസ്കാരം എന്നാണ് വ്യാസൻ കുറിച്ചിരിക്കുന്നത്.
vedan kerala state award issue
