HomeNewsചെന്നൈയിൽ വി. ഡി. സതീശനും സി. ജോസഫ് വിജയും കൂടിക്കാഴ്ച നടത്തി; ദക്ഷിണ മേഖലാ കൗൺസിൽ...

ചെന്നൈയിൽ വി. ഡി. സതീശനും സി. ജോസഫ് വിജയും കൂടിക്കാഴ്ച നടത്തി; ദക്ഷിണ മേഖലാ കൗൺസിൽ യോഗം ആരംഭിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന 31-ാമത് ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള പരസ്പര സഹകരണവും വിവിധ വികസന വിഷയങ്ങളുമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയം. കേരളത്തിൽ നിന്നുള്ള വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയോടൊപ്പം ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ മഹാബലിപുരത്ത് ദക്ഷിണ മേഖലാ കൗൺസിൽ യോഗം ആരംഭിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച യോഗത്തിൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും മുതിർന്ന ഭരണതല ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular