പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഇന്ധന വില വര്‍ധനവും കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധവുമാകും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുക. പാര്‍ലമെന്റ്് ചട്ട പ്രകാരം ഉന്നയിക്കപ്പെടുന്ന ഏത് വിഷയവും സഭാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ വ്യക്തമാക്കി. വൈദ്യുതി ഭേദഗതി ബില്‍, പ്രതിരോധ സര്‍വ്വീസ് ബില്ലടക്കം പുതിയ 17 ബില്ലുകള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.
അതേസമയം കര്‍ഷക സമരം പാര്‍ലമെന്റിന് പുറത്തും മോദിസര്‍ക്കാരിന് തലവേദനയാകും. പാര്‍ലമെന്റിന് മുന്നില്‍ വ്യാഴ്ച്ച മുതല്‍ നടത്താന്‍ തീരുമാനിച്ച ഉപരോധസമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു. നാളെ കര്‍ഷകരുമായി പൊലീസ് വീണ്ടും ചര്‍ച്ച നടത്തിയേക്കും.

English Summary: The monsoon session of Parliament begins tomorrow

admin:
Related Post