HomeNewsസോളാർ കേസ്‌: സരിത നായർ അറസ്‌റ്റിൽ

സോളാർ കേസ്‌: സരിത നായർ അറസ്‌റ്റിൽ

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്ത് എത്തിയാണ് അറസ്റ്റ്  ചെയ്‌തത്‌ .കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്നതാണ് അറസ്റ്റിന് കാരണം.
കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്ഥാപിക്കാനായി 42 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്ന കേസിലാണ് അറസ്റ്റ്.

നേരത്തെ കേസിൽ സരിതയുടെയും ബിജു രാധാകൃഷ്ണൻറെ യും ജാമ്യം റദ്ദാക്കി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി 25 ന് ഹാജരാക്കണമെന്നായിരുന്നു കോടതി നിർദേശം. കേസിൽ ബിജു രാധാകൃഷ്ണൻ ഒന്നാം പ്രതിയും സരിത എസ് നായർ രണ്ടാം പ്രതിയുമാണ്.

English Summary : Solar case: Saritha Nair arrested

RELATED ARTICLES
- Advertisment -
Google search engine

Most Popular