മലപ്പുറം : എടപ്പാളില്‍ പത്തുവയസ്സുകാരിയെ തീയേറ്ററില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ കാലതാമസം വരുത്തിയ ചങ്ങരംകുളം എസ്ഐ കെ.ജി. ബേബിക്കെതിരേ പോക്സോ ചുമത്തി. എസ്ഐയെ നേരത്തെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.
തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ തിയറ്റർ ഉടമ ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറിയതിനെത്തുടർന്നു ചൈൽഡ് ലൈൻ പോലീസിനു പരാതി നൽകി. എന്നാൽ എസ്ഐ പരാതിയിന്മേൽ നടപടിയെടുക്കുന്നതിൽ അലംഭാവം കാട്ടിയെന്നാണ് ആരോപണം. കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റമായിട്ടും എസ്ഐ നടപടിയെടുക്കാത്തതിനെ തുടർന്നാണ് വകുപ്പുതല നടപടിയുണ്ടായത്.
എന്നാല്‍, തനിക്ക് ലഭിച്ച പരാതി തിരൂര്‍ ഡിവൈഎസ്പിക്ക് കൈമാറിയിരുന്നെന്നും ഡല്‍ഹിയില്‍ പരിശീലന പരിപാടിക്കായി പോയ ഡിവൈഎസ്പി ബിജു ഭാസ്കര്‍ മടങ്ങിയെത്തിയിട്ടും പരാതി ഗൗരവമായി കണ്ടില്ലെയെന്നുമാണ് എസ്ഐ പറയുന്നത്.
