HomeNewsഡിവില്ലിയേഴ്സ്നെ പിന്നിലാക്കി ധോണി

ഡിവില്ലിയേഴ്സ്നെ പിന്നിലാക്കി ധോണി

കട്ടക്ക് : കട്ടക്ക് ട്വന്റി20യിൽ സ്വന്തം പേരിലൊരു റെക്കോർഡ് കുറിച്ചാണ് ധോണി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഓരോ മൽസരം പിന്നിടുമ്പോഴും റെക്കോർഡ് ബുക്കിൽ മഹേന്ദ്രസിങ് ധോണിയുടെ പേര് ആവർത്തിക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ്.

ഇത്തവണ ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ നടത്തിയ വിക്കറ്റ് കീപ്പർ എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. ഈ നേട്ടത്തിലുടെ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ധോണി മാറ്റിയെഴുതിയത്.

78 മൽസരങ്ങളിൽനിന്ന് 65 ക്യാച്ചും ഏഴു സ്റ്റംപിങ്ങും ഉൾപ്പെടെ 72 പേരെയാണ് ഡിവില്ലിയേഴ്സ് ഇതുവരെ പുറത്തക്കിയത്.
എന്നാൽ, 84 മൽസരം പൂർത്തിയാക്കിയ ധോണി 47 ക്യാച്ചും 27 സ്റ്റംപിങ്ങും ഉൾപ്പെടെയാണ് 74 പുറത്താക്കലുകളുമായി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular