HomeEventsകല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന തെലുങ്ക് ചിത്രം "ഹലോ" യുടെ പ്രീ റിലീസിംഗ് ചിത്രങ്ങള്‍

കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന തെലുങ്ക് ചിത്രം “ഹലോ” യുടെ പ്രീ റിലീസിംഗ് ചിത്രങ്ങള്‍

പ്രിയദർശൻ–ലിസിയുടെ മകൾ കല്യാണി നായികയാകുന്ന തെലുങ്ക് ചിത്രം “ഹലോ” യുടെ പ്രീ റിലീസിംഗ് ചടങ്ങ് നടന്നു. നാഗാർജുനയുടെ മകൻ അഖില്‍ അക്കിനേനി ആണ് നായകന്‍.

നാഗാര്‍ജുന, അമല നാഗാര്‍ജുന ,ചിരഞ്ജീവി, റാം ചരണ്‍ തേജ, നാഗജൈതന്യ, സമന്ത, , ലിസി, കല്യാണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സൂര്യ നായകനായി എത്തിയ 24 എന്ന ചിത്രത്തിന് ശേഷം വിക്രം കുമാർ ലുങ്കിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലോ.

ആക്​ഷന് പ്രാധാന്യമുള്ള സിനിമയിൽ പാർക്കൗര്‍ അഭ്യാസിയായാണ് അഖിൽ എത്തുക. ജഗപതി ബാബു, രമ്യ കൃഷ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ. അനുപ് റൂബെൻസ് സംഗീതം. ഛായാഗ്രഹണം പി.എസ് വിനോദ്. അന്നപൂർണ സ്റ്റുഡിയോസിന്റെ ബാനറിൽ നാഗാർജുനയാണ് നിര്‍മാണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular