ഹോളിവുഡിൽ നിന്നുള്ള ഇന്റർ കോണ്ടിനെന്റൽ മ്യൂസിക് അവാർഡ് കേരളത്തിന്റെ നെല്ലറയായ പാലക്കാട് സ്വദേശി മിഥുൻ ഹരിഹരന്

ഈ വർഷത്തെ ഹോളിവുഡിൽ നിന്നുള്ള  ഇന്റർ കോണ്ടിനെന്റൽ മ്യൂസിക് അവാർഡ് കേരളത്തിന്റെ നെല്ലറയായ പാലക്കാട് സ്വദേശി മിഥുൻ ഹരിഹരന് .  

മിസ്റ്റിക്കൽ റെവെർബ്സ് എന്ന ആൽബത്തിലെ “ദി അവേക്കനിങ്ങ്” എന്ന സംഗീതത്തിനാണ് ബേസ്ഡ് ഓഫ് ഏഷ്യ  വിഭാഗത്തിൽ അവാർഡ് ലഭിച്ചത്. ദക്ഷിണേന്ത്യൻ ശാസ്ത്രീയ രീതി, വടക്കു കിഴക്കൻ വംശീയ സംഗീതം ഗോത്രമേഖലയിലെ പടഹധ്വനി എന്നിവയിൽ നിന്നും പ്രചോദനം ഉൾകൊണ്ട ഈ ഗാനം ആഴമായും സമൃദ്ധമായും പ്രകൃതിയുടെ വശ്യമനോഹാരിതയേയും പ്രഭാത ആത്മീയ ഉണർവിനേയും പ്രചോദിപ്പിക്കുന്നു.

മ്യൂസിക്കൽ ബാന്റ് ആയ മഡ്രാസ് കോറസ്ന്റ സഹസ്ഥാപകനായ മിഥുൻ ഹരിഹരന് സംഗീതത്തിലുള്ള അത്യാസക്തി പ്രത്യക്ഷമായതും തളിർത്തതും തന്റെ 31ആം വയസ്സിലാണ്. പിന്നീട് അംബിക ഗായത്രി (വോക്കൽസ്), റിച്ചാർഡ് കുയ്പ്പർ  ( കീബോർഡ് & പിയാനോ ) എന്നിവരിൽ നിന്നും സംഗീതം അഭ്യസിച്ചു .ബർക്ക്ലി കോളേജിൽ നിന്നും മ്യൂസിക് പ്രൊഡക്ഷനും  ആധുനിക സംഗീതത്തിലും വൈദഗ്ദ്ധ്യം നേടി.

ഗ്ലോബൽ മ്യൂസിക് അവാർഡ്‌സ്, അക്കാഡെമിയ അവാർഡ്‌സ് തുടങ്ങിയ പുരസ്‌കാരങ്ങൾ ദി അവേക്കനിങ്ങ് ഇതിനകം കരസ്ഥമാക്കിക്കഴിഞ്ഞു.      ഇതിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അരുൺ വീരകുമാർ, കോറിയോഗ്രാഫി: അശ്വതി അരുൺ, ശാന്തി നായർ, 

admin:
Related Post