തിരുവനന്തപുരം : ലിത്വാനിയൻ സ്വദേശിനി ലിഗ മരണപ്പെട്ട സംഭവം കൊലപാതകമാണെന്ന് പോലീസിന് വിവരം ലഭിച്ചു. കോവളം സ്വദേശികളായ രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ഇതേ സമയം മരിച്ച ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോണി പോലീസ് കണ്ടെത്തി. വിരലടയാളവിദഗ്ധര്‍ തോണിയിൽ നിന്ന് തെളിവുകള്‍ ശേഖരിച്ചു.ലിഗയുടെ മരണത്തിനുപിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്കു പങ്കുണ്ടെന്നാണു സൂചന.
