HomeMoviesനടി ലിജോമോളുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത വ്യാജം

നടി ലിജോമോളുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത വ്യാജം

നടി ലിജോ മോൾ ജോസ് ഉം നടന്‍ ഷാലു റഹിം ഉം എന്നിവർ വിവാഹിതരായി എന്ന വാർത്ത വ്യാജമാണെന്ന് ഷാലു റഹിം. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തന്റെ വിവാഹത്തേക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും എവിടെനിന്നാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നതെന്ന് അറിയില്ല എന്നും ഷാലു പ്രതികരിച്ചു. എന്നാൽ ഇരുവരും പ്രണയത്തിലാണെന്നുള്ള വാർത്ത ഷാലു റഹിം നിഷേധിച്ചില്ല.

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഷാലു. കളി എന്ന മലയാളം ചിത്രത്തിലും ഷാലു അഭിനയിച്ചിട്ടുണ്ട്. കട്ടപ്പനയിലെ ഹൃതിക് റോഷൻ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധനേടിയ നടിയാണ് ലിജോ മോൾ ജോസ്.

RELATED ARTICLES
- Advertisment -

Most Popular