HomeNewsഐ പി എൽ: ഹൈദരാബാദിന് ഉജ്ജ്വല ജയം

ഐ പി എൽ: ഹൈദരാബാദിന് ഉജ്ജ്വല ജയം

പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തകർത്തു

തുടർ തോൽവികളുടെ സമ്മർദ്ദത്തെ അതിജീവിച്ച് ഉജ്ജ്വല വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. പഞ്ചാബ് കിംഗ്സിനെ ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ് തകർത്തത്. പഞ്ചാബിനെ 120 റൺസിൽ എറിഞ്ഞിട്ട ഹൈദരാബാദ് എട്ട് പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

സ്കോർ:പഞ്ചാബ്: 120 (19.4)ഹൈദരാബാദ്: 121/1 (18.4)

22 റൺസ് വീതമെടുത്ത ഷാരൂഖ് ഖാൻ, മായങ്ക് അഗർവാൾ എന്നിവർ മാത്രമാണ് ഹൈദരാബാദ് ബൗളിംഗിനെ ചെറുത്തുനിന്നത്. ഹൈദരാബാദിനായി ഖലീൽ അഹമ്മദ് മൂന്നും അഭിഷേക് ശർമ്മ രണ്ടും വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനായി ജോണി ബെയർസ്റ്റോയും നായകൻ ഡേവിഡ് വാർനറും ചേർന്ന് മികച്ച തുടക്കം നൽകി. ബെയർസ്റ്റോ പുറത്താകാതെ 63(56) റൺസെടുത്തു. ടീമിനെ വിജയത്തിന് അടുത്തെത്തിച്ച ശേഷമാണ് വാർനർ 37(37) മടങ്ങിയത്. സീസണിൽ ആദ്യ മത്സരത്തിനിറങ്ങിയ കെയ്ൻ വില്യംസൺ 16 റൺസെടുത്ത് പുറത്താകാതെ നിന്നു.

English Summary : IPL :A brilliant victory for Hyderabad

RELATED ARTICLES
- Advertisment -
Google search engine

Most Popular