HomeNewsനാലു ഭാഷയില്‍" ബൗ വൗ "നമിത നിര്‍മ്മാതാവ്

നാലു ഭാഷയില്‍” ബൗ വൗ “നമിത നിര്‍മ്മാതാവ്

തെന്നിന്ത്യയിലെ പ്രശസ്ത സിനിമ താരം നമിത ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്..മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നമിത നിര്‍മ്മിക്കുന്ന “ബൗ വൗ”തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ ചിത്രീകരണം ആരംഭിച്ചു. ആര്‍ എല്‍ രവി,മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗരുടെ വേഷത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.എസ് നാഥ് ഫിലിംസ്,നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത,സുബാഷ് എസ് നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എസ് ക്യഷ്‌ണ നിര്‍വ്വഹിക്കുന്നു. മുരുകൻ മന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു.എഡിറ്റര്‍-അനന്തു എസ് വിജയന്‍,കല-അനില്‍ കുമ്പഴ, ആക്ക്ഷന്‍-ഫയര്‍ കാര്‍ത്തിക്.മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെങ്കില്‍ കന്നഡത്തിലും തെലുങ്കിലും റീമേക്ക് ചെയ്യുമെന്ന് സംവിധായകര്‍ പറഞ്ഞു. ചിത്രത്തിനു വേണ്ടി ചിത്രാഞ്ജലിയില്‍ കലാസംവിധായകന്‍ അനില്‍ കുമ്പഴ വിസ്മയിപ്പിക്കുന്ന ഒരു കിണറിന്റെ സെറ്റൊരുക്കിട്ടുണ്ട്. 35 അടി താഴ്ചയുള്ള ഈ കിണറിലാണ് സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുന്നത്.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular