അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ഇനി നാല് ദിവസം

വാഷിംഗ്ടണ്‍_:- ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പ്രസിഡന്റഷ്യല്‍ തിരഞ്ഞെടുപ്പിന് ഇനി നാല് ദിവസം.നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അമേരിക്കന്‍ ജനത വീണ്ടും ഒരു അവസരം നല്‍കുമോ, സര്‍വ്വേകളെല്ലാം പ്രവചിച്ച പോലെ ജോ ബൈഡന് പുതിയ അവസരം ലഭിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമാകും.അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ശ്രദ്ധേയ തിരഞ്ഞെടുപ്പുകളിലൊന്നാണിത്.കൊവിഡ് എന്ന മഹാമാരിയുടെ ദുരിതം ലോകത്ത് ഏറ്റവും കൂടുല്‍ ഏറ്റുവാങ്ങിയ രാജ്യമാണ് അമേരിക്ക.ഈ ഒരു അവസ്ഥയിലാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.കൊവിഡ് പ്രതിരോധത്തില്‍ ട്രംപ് ഭരണകൂടം പരാജയമാണെന്ന് തുറന്ന്കാട്ടിയായിരുന്നു ഡെമോക്രാറ്റുകളുടെ പ്രചാരണം പ്രധാനമായും മുന്നോട്ടുപോയത്.കൂടാതെ ട്രംപിന്റെ പൊതുരംഗത്തെ ഇടപെടലുകളിലെ പാളിച്ചയും വലിയ ചര്‍ച്ചയാക്കി.എന്നാല്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഭരണമാണ് ട്രംപിന്റേതെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അവകാശവാദം.പതിവ് പോലെ ചൈനയേയും മറ്റും കുറ്റപ്പെടുത്തിയും വംശീയത നിറഞ്ഞതുമായ പ്രചാരണ രീതികള്‍ തന്നെയായിരുന്നു റിപ്പബ്ലിിക്കന്‍സ് പാര്‍ട്ടി നടത്തിയത്.കൊവിഡ് ബാധിട്രംപ് അസുഖം മാറുന്നതിന് മുമ്പ് പൊതുരംഗത്ത് ഇറങ്ങിയത് വലിയ വിവാദമായിരുന്നു.ഇതിനകം ഏഴ് കോടിയോളം പേര്‍ വേട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കൊവിഡ് മൂലമാണ് നേരത്തെ വോട്ട് ചെയ്യാനുള്ള സൗകര്യം ഇത്രയും പേര്‍ രേഖപ്പെടുത്തിയത്.കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇതിനാല്‍ ഇത്തവണ പോസ്റ്റല്‍ വോട്ടുകള്‍ വലിയ തോതില്‍ വര്‍ധിക്കും.ഇത് ഫല പ്രഖ്യാപനം വൈകുന്നതിനും ഇടയാക്കിയേക്കും.

English : Four more days for US election

admin:
Related Post