
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ അഞ്ചു ജില്ലകളിലും കനത്ത പോളിങ്. അറുപതു ആളുകള്‍ പോളിങ് ബൂത്തുകളിലെത്തി വോട്ടു രേഖപ്പെടുത്തി. നിലവില്‍ പോളിങ് ബൂത്തുകളില്‍ നീണ്ടനിരയാണ് കാണപ്പെടുന്നത്.
ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം ആകെ 61.31 % ശതമാനം പോളിംഗ് പൂര്‍ത്തിയായി. തിരുവനന്തപുരത്ത് 58 ശതമാനവും കൊല്ലത്ത് 62.06 ശതമാനവും പത്തനംതിട്ടയില്‍ 60.98 ശതമാനവും ആലപ്പുഴയില്‍ 64.79 ശതമാനവും ഇടുക്കിയില്‍ 63.35 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
English Summary : Election polling crosses 60% kerala
