
ആദ്യ സിനിമയിൽ അഭിനയിച്ചു തുടങ്ങും മുമ്പേ തന്നെ വാർത്താ പ്രാധാന്യം നേടിയ പുതുമുഖ നടിയാണ് അമ്രിൻ ഖുറേഷി . പിതാവ് സജിത്ത് ഖുറേഷി പ്രശസ്ത തെലുങ്കു ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമാണെന്നത് മാത്രമല്ല അതിനു കാരണം . ഹിന്ദി സിനിമയിലൂടെയുള്ള ഈ ഹൈദെരാബാദുകാരിയുടെ അരങ്ങേറ്റം പ്രശസ്ത ബോളിവുഡ് സംവിധായൻ രാജ്‌കുമാർ സന്തോഷിയുടെ ബാഡ് ബോയ് എന്ന സിനിമയിലൂടെയാണെന്നതുമാണ് . മാത്രമല്ല ബാഡ്‌ബോയിയുടെ ചിത്രീകരണം തുടങ്ങും മുമ്പേ തന്നെ ആൻ്റണി ഡിസൂസ സംവിധാനം ചെയ്യുന്ന സിനിമയിലേക്കും കരാർ ചെയ്യപ്പെട്ടു . രണ്ടു മെഗാ ബോളിവുഡ് സിനിമകളിൽ കരാർ ചെയ്യപ്പെട്ടതോടെ ഉത്തരേന്ത്യൻ മാധ്യമങ്ങൾ ‘ ഭാവി ഭാഗ്യ താര ‘ മായിട്ടാണ് അമ്രിൻ ഖുറേഷിയെ വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നത് . അതുകൊണ്ടു തന്നെ ശ്രദ്ധാ കേന്ദ്രമായിരിക്കയാണ് അമ്രിൻ .
കഴിഞ്ഞ ദിവസം ആദ്യ ചിത്രത്തിന്റെ മുംബയിലെ ഷൂട്ടിംഗ് കഴിഞ്ഞു അമ്രിൻ ഖുറേഷി ജന്മനാടായ ഹൈദരാബാദിൽ എത്തി . പ്രസ്തുത ചിത്രത്തിന്റെ ഗാന രംഗ ചിത്രീകരണത്തിനായി തന്നെ . ചമയങ്ങളൊന്നുമില്ലാതെ സാധാരണക്കാരിയായി എയർ പോർട്ടിൽ വന്നിറങ്ങിയ അമ്രിനെ സ്‌ക്രീനിൽ കാണും മുമ്പേ മീഡിയകളിൽ കണ്ട മുഖ പരിചയം വെച്ച് ആരാധകർ വട്ടമിട്ടു .അവരുടെ ഫോട്ടോയും വീഡിയോയും തങ്ങളുടെ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു തുടങ്ങി. ചമയങ്ങളില്ലാത്ത നവ താരത്തിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായിക്കൊണ്ടിരിക്കയാണിപ്പോൾ . തന്റെ കന്നി ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ അനുഭവവും താരം പുറത്തിറങ്ങി മാധ്യമങ്ങളുമായി പങ്കു വെച്ചു .
“ഹൈദരാബാദ് എന്റെ ജന്മ സ്ഥലമാണ് .സെക്കന്ദ്രാബാദിലെ ശിവ ശിവാനി സ്‌കൂളിലാണ് ഞാൻ പഠിച്ചത് .അതിനു ശേഷം മുംബയിലെ ആക്റ്റിംഗ് സ്‌കൂളിൽ ചേർന്ന് അഭിനയം പഠിച്ചു . ബാഡ് ബോയ്‌സിൽ അവസരം കിട്ടിയതും നായികയായി അഭിനയിച്ചതും ഓർക്കുമ്പോൾ സ്വപ്നമാണോ എന്ന് തോന്നി പോകുന്നു .മുംബയിൽ നിന്നും ജന്മദേശത്തിൽ നായികയായി മടങ്ങി എത്തിയ ത്രില്ലിലാണ് ഞാൻ . ബാഡ്‌ബോയിയിൽ മിഥുൻ ചക്രവർത്തിയുടെ മകൻ നാമേഷ് ചക്രവർത്തിയാണ് എൻ്റെ നായകൻ . I feel very comfortable with him to act . തെലുങ്കു – തമിഴ് സിനിമകളിൽ നിന്നും എനിക്ക് ഓഫറുകൾ എത്തി തുടങ്ങിയിട്ടുണ്ട് . അതും മനസിന് ഉന്മേഷം നൽകുന്നു . എനിക്ക് മലയാളം ഉൾപ്പെടെ എല്ലാ സൗത്ത് ഇന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിക്കണം .അതാണ് എൻ്റെ ലക്‌ഷ്യം .” അമ്രിൻ ഖുറേഷി പറഞ്ഞു .
# സി കെ .അജയ് കുമാർ , പി ആർ ഒ
English Summary : I Am Thrilled To Come To Hyderabad For The Song Shoot Of My First Film – Heroine Amrin
