ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മത്സരത്തിൽ ബിജെപി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്തെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ബിഡിജെഎസിനോട് ബിജെപിക്ക് അവഗണനയാണ്. രണ്ട് വർഷമായി ബിജെപി ബിഡിജെഎസിന് ഒന്നും നൽകിയില്ല. ഇനി പരിഹാര ശ്രമങ്ങളുണ്ടായാലും ഇപ്പോഴുള്ള മുറിവ് ഉണങ്ങില്ല. ചെങ്ങന്നൂരിൽ എല്‍ഡിഎഫ് സ്ഥാനാർഥി സജി ചെറിയാനാണ് മുൻതൂക്കമെന്നും വാർത്ത സമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ ബിഡിജെഎസ് വർഗീയ പാർട്ടിയാണെന്നു പറഞ്ഞത് അനവസരത്തിലാണ് ഇത് എൽഡിഎഫിനും സ്ഥാനാർഥിക്കും ഗുണം ചെയ്യില്ല എന്നും അദ്ദേഹം പറഞ്ഞു.
